ഇതൊരു ശ്രമമാണ്... എഴുതാനുള്ള ശ്രമം... എം ടി ക്കും, കാക്കനാടനും, സക്കറിയക്കും മാത്രം എഴുതിയാല്‍ മതിയോ...?ഉറുമ്പിനുമില്ലേടോ ആഗ്രഹവും അഹങ്കാരവും..? അങ്ങനെ ഒരു അഹങ്കാരത്തില്‍ നിന്നും ഉണ്ടായ
തോന്ന്യാസം ആണ് ഈ ബ്ലോഗ്.. ഇതിനെ " തൊമ്മന്റെ തോന്ന്യാസങ്ങള്‍ " എന്ന്
വേണമെങ്കില്‍ വിശേഷിപ്പിക്കാം...! തോന്ന്യാസങ്ങളില്‍ താല്പര്യമുള്ള ആര്‍ക്കും വായിക്കാം... ഇല്ലെങ്കില്‍ അതാ പേജിന്റെ മുകളില്‍ വലതുവശത്തായി ഒരു X ബട്ടന്‍... ഒന്ന് ക്ലിക്ക് ചെയ്തേക്കൂ... എന്നാല്‍ പിന്നെ തൊമ്മന്റെ തോന്ന്യാസങ്ങളിലേക്ക് ഒരു കിടിലന്‍ സ്വാഗതം...!!
Friday, December 16, 2011
മുങ്ങി ചാവാന്‍ പോകുന്ന മലയാളികള്‍ അറിയാന്‍..!
തങ്ങളുടെ പച്ചക്കറിയും കോഴിയും ബീഫും കിട്ടാതെ മലയാളികള്‍ വിശന്നു മരിക്കുമെന്ന തമിഴന്റെ ധാര്‍ഷ്ട്ട്യത്തിനു മുന്‍പില്‍ മുട്ടുമടക്കാന്‍ ഇനിയും ഒറ്റ മലയാളികള്‍ ഉണ്ടാവരുത്...തമിഴന്‍ തരാതെ ഒരു തുള്ളി വെള്ളം കുടിക്കില്ല എന്ന് വിചാരിക്കുന്ന എല്ലാ മലയാളികളും വിശന്നു മരിക്കട്ടെ...! വിദേശ പണത്തിന്റെ അഹങ്കാരത്തില്‍ ഞാനും നിങ്ങളും ഉള്‍പ്പെടുന്ന പുതിയ മലയാളി സമൂഹത്തിന്റെ ആശ്രിത സംസ്കാരത്തിനു ചെവിക്കല്ലിനേറ്റ പൊന്നീച്ച പറക്കുന്ന ഒരടിയായി മുല്ലപ്പെരിയാറിന്റെ കാര്യത്തിലുള്ള തമിഴന്റെ നിലപാടിനെ കാണണം...കേരളത്തിന്റെ വെള്ളം കൊണ്ടുപോയി കൊടിയ വിഷങ്ങള്‍ വാരി വിതറി പച്ചക്കരിയുണ്ടാക്കി തീപൊള്ളുന്ന വിലക്ക് നമുക്ക് തന്നെ വില്‍ക്കുന്ന തമിഴന്മാരുടെ വിപണനം ഒരര്‍ഥത്തില്‍ സന്തോഷ് പണ്ടിട്ടു പറയാറുള്ള " ബുദ്ധി കൊണ്ടുള്ള " തമിഴന്റെ കളിയായി കാണണം...ഒന്നിനും ആരെയും ആശ്രയിക്കാതെ കഴിയാമെന്നുള്ള വ്യമോഹമല്ല മറിച്ച് എല്ലാത്തിനും എല്ലാവരെയും ആശ്രയിക്കണമെന്നുള്ള നമ്മുടെ നാറിയ സംസ്കാരം മാറണം അത്രെയേയുള്ളൂ.. ഇനി മുതലെങ്കിലും നമ്മുടെ വീട്ടു മുറ്റങ്ങളില്‍ ഒരു ചെറിയ ഒരു പച്ചക്കറിതോട്ടം എങ്കിലും ഉയര്‍ന്നു വരട്ടെ...! തമിഴനെ കാണുന്നിടത്ത് വച്ച് ആക്രമിച്ചു പുതിയ ഡാം പണിയാമെന്ന പക്വതയില്ലാത്ത ആവേശമല്ല നമുക്ക് വേണ്ടത്..പക്വതയാര്‍ന്ന നിലപാടുകളാണ് . ഒരു പച്ചക്കറി തോട്ടമുണ്ടാക്കിയിട്ടാണോ മുല്ലപ്പെരിയാര്‍ വിഷയം പരിഹരിക്കാന്‍ പോകുന്നത് എന്ന് മന്ദഹസിക്കാന്‍ വരട്ടെ..തമിഴരെ ആശ്രയിക്കാതിരുന്നാല്‍ വഷളാകുന്ന മലയാളികളുടെ ആരോഗ്യം സംരെക്ഷിക്കുകയും ചെയ്യാമെന്ന് മാത്രമല്ല നമ്മള്‍ അവരുടെ പച്ചക്കറി വാങ്ങിയില്ലെങ്കില്‍ നമ്മുടെ വെള്ളം കൊണ്ട് അവരുണ്ടാക്കിയ ഭക്ഷണ സാധനങ്ങള്‍ എവിടെ ആര്‍ക്കു വില്‍ക്കാന്‍...?? തൊട്ടടുത്ത് കിടക്കുന്ന ആന്ധ്രയും കര്‍ണ്ണാ ടകവും നമ്മളെ പോലെയല്ല അവര്‍ സ്വയം പര്യാപ്തമാണ്..വെള്ളം ഇരന്നു വാങ്ങി തമിഴന്‍ പച്ചക്കറി ഉണ്ടാക്കുമ്പോള്‍ ഇതെല്ലാം ആവശ്യത്തിലധികമുള്ള നമ്മള്‍ പച്ചക്കറിക്ക് വേണ്ടി അവരുടെ മുന്നില്‍ ഇരക്കുന്നു..! കഷ്ട്ടം തന്നെ..ഇപ്പോള്‍ നടക്കുന്ന നമ്മുടെ ജന മുന്നേറ്റം കേരളത്തിന്റെ ഭാവിയെ തന്നെ തിരുത്തിക്കുറിക്കട്ടെ..അതി ല്‍ ഒരു ചെറിയ കണ്ണിയായി തൊമ്മനും...
Thursday, December 15, 2011
വരൂ, നമുക്ക് മുല്ലപ്പെരിയാര്‍ ആക്രമിക്കാം...!
മുല്ലപ്പെരിയാറില്‍ കേന്ദ്ര സേനയെ വിന്യസിക്കണമെന്ന തമിഴ്നാടിന്റെ ആവശ്യം സുപ്രീം കോടതി നിരസിച്ചു....( മാതൃഭൂമി )
കേരള സര്‍ക്കാരിന്റെ നേതൃത്വത്തില്‍ 1500 കിലോ ടൈനമിറ്റുമായി മുല്ലപ്പെരിയാര്‍ ആക്രമിക്കാന്‍ ഒരുങ്ങുന്നുവെന്നും ആയതിനാല്‍ കേന്ദ്ര സേനയെ വിന്ന്യസിക്കണം എന്നുമായിരുന്നു തമിഴ്നാടിന്റെ ഹര്‍ജി.. എന്നാല്‍ അബദ്ധ വശാല്‍ പോലും മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നു അപകടം ഉണ്ടാവരുത് എന്ന കാരണം പറഞ്ഞിട്ടാണല്ലോ ഈ അടിയും ബഹളവും കേസുമെല്ലാം നടക്കുന്നത്.... അപ്പോള്‍ പിന്നെ കേരളം ഡാം തകര്‍ക്കാന്‍ പോകുന്നു എന്ന ആരോപണത്തിനു എന്ത് പ്രസക്തിയാണ് എന്ന രൂക്ഷ വിമര്ശനത്തോടെയാണ് കോടതി തമിഴ്നാടിനെതിരെ വിധി പ്രഘ്യാപിച്ചത്..!
കോടതിയിലെ പ്രതികരണങ്ങള്‍
ഒരു അടിസ്ഥാനവുമില്ലാത്ത ഹര്‍ജി സമര്‍പ്പിച്ചതിനു സുപ്രീ കോടതി നാലംഗ ബെഞ്ച് ജെട്ജിമാര്‍ സുപ്രീകോടതിയില്‍ ജയലളിതയുടെ വക്കീലിനെ കൂട്ടം കൂടി കൂകി വിളിച്ചു കളിയാക്കി എന്നാണു രഹസ്യാന്വേഷണത്തില്‍ നിന്നും തൊമ്മന് കിട്ടിയ റിപ്പോര്‍ട്ട്..! ഇത് കണ്ടു കണ്ണും കെട്ടി ത്രാസ്സും പിടിച്ചു നിന്ന ആ ചേച്ചി കൈയ്യിലിരുന്ന ത്രാസ്സു തമിഴ്നാട് വക്കീലിന് നേരെ ഏറിഞെന്നോ...ഹിന്ദിയില്‍ തെറി പറഞ്ഞെന്നോ.. എന്തൊക്കെയോ കേട്ടൂ..
തൊമ്മന്റെ ധാര്‍മിക രോഷം ആളികത്തുന്നു....
ഇനി CISF വരില്ല...വരൂ നമുക്ക് മുല്ലപ്പെരിയാര്‍ ആക്രമിക്കാം...ശബരിമലയില്‍ വരുന്ന തമിഴന്‍ അയ്യപ്പന്മാരെ ആക്രമിച്ചു കൊലപ്പെടുത്താം... ജയലളിതക്ക് നേരെ പാരഗണ്‍ ചെരുപ്പെരിയാം... 120അടി ആക്കാന്‍ സമ്മതിക്കാത്ത സുപ്രീം കോടതി ജഡ്ജിമാരെ ശുംബനെന്നു വിളിക്കാം...
മുല്ലപ്പെരിയാറില്‍ നയന്‍താരയുടെ ഐറ്റംഡാന്‍സ്..!
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളം പുലിയെ വിട്ട് എലിയുടെ പുറകെ...തമിഴന്‍മാരാകട്ടെ എലിയില്‍ നിന്നും പുലിയിലേക്കുള്ള പ്രയാണത്തിലും..! എന്തൊക്കെ ബഹളമായിരുന്നു...മലപ്പുറം കത്തി..അമ്പും വില്ലും..മെഷീന്‍ ഗന്ന്.... എന്നിട്ടോ കേരളത്തിലെ രാഷ്ട്രീയ കക്ഷികള്‍ സമരം പിന്‍വലിക്കുന്നു... 120 അടിയായി ജലനിരപ്പ് കുറക്കാന്‍ പറ്റില്ല എന്ന് സുപ്രീം കോടതിയും വിധിച്ചു.. മുല്ലപ്പെരിയാര് മാത്രം പോര ജില്ല തന്നെ വേണം എന്ന് ഇടുക്കിയിലെ ഞാഞ്ഞൂലുകളും തല പൊക്കിയിരിക്കുന്നു...ഇനി ചപ്പാത്തിലെങ്ങാനും സമരം നടത്തിയാല്‍ അടിച്ചു ചപ്പാത്തിയാക്കും എന്ന പരോക്ഷ മുന്നറിയിപ്പോടെ CISF ഉം വന്നിറങ്ങുന്നതോടെ എല്ലാ അര്‍ദ്ധത്തിലും തമിഴ്നാട് മേല്‍ക്കൈ നിലനിര്‍ത്തുന്നു... ഇനി മലയാളികള്‍ക്ക് ഒരു മാര്‍ഗ്ഗമേയുള്ളൂ...മുല്ലപ്പെരിയാര്‍ ഡാമിന്റെ മുകളില്‍ നയന്‍താരയുടെ ഒരു ഐറ്റം ഡാന്‍സ് വയ്ക്കുക...കാണാന്‍ വരുന്ന മുഴുവന്‍ തമിഴന്‍മാരുടെ കൈയ്യില്‍ നിന്നും ഒരു വെള്ള പേപ്പറില്‍ വിരലടയാളം (ഒപ്പിടാന്‍ അറിയില്ലല്ലോ..) മേടിക്കുക.. ഇതൊന്നും നടന്നില്ലെങ്കില്‍ ഡാമിന്റെ മുകളില്‍ മലയാളികള്‍ ഒന്നടങ്കം താഴേക്കു ചാടുക..! കേരളമെന്നു കേട്ടാല്‍ നാണിക്കണം അന്തരംഗം..! എവിടെപോയ് നമ്മുടെ തെരിവു യുദ്ധക്കാര്‍...? ചോര ചാലില്‍ നീന്തി കയറിയവരും തോക്കിന്റെ കുഴലില്‍ ഊഞ്ഞാലാടിയവരും ഇന്നെവിടെ..? ഉണരുക മലയാളി സമൂഹമേ...! തിരിച്ചടിക്കാന്‍ ഇനിയും തളരാത്ത ചോരത്തിളപ്പുള്ള യുവത്വം നമുക്കൊപ്പമുണ്ട്..! അണിചേരാം.. പോരാടാം ജന്മനാടിനായ്...!
Wednesday, December 14, 2011
ജയലളിതയുടെ കിടപ്പറ രംഗങ്ങള്‍..! (2 മിനിട്ട് ദൈര്‍ഘ്യമുള്ളത് )
ആര്‍ത്തലച്ചു വരുന്ന മലവെള്ള പാച്ചിലില്‍ മുങ്ങി താഴുന്ന നിരവധി മനുഷ്യര്‍...എങ്ങും എവിടെയും നിലവിളി ശബ്ദങ്ങള്‍...കൂട്ടക്കരച്ചിലുകള്‍.. തങ്ങളുടെ പ്രിയപ്പെട്ടവര്‍ മുങ്ങി താഴുന്നത് കണ്ടു നിസ്സഹായതയോടെ നോക്കിനില്‍ക്കുന്ന ചുരുക്കം ചിലര്‍...അമ്മെ അമ്മെ എന്ന് നിലവിളിക്കുന്ന പിഞ്ചു കുഞ്ഞുങ്ങള്‍... ഉയര്‍ന്നു പൊങ്ങുന്ന വെള്ളത്തില്‍ നിന്നും രെക്ഷപെടാന്‍ ഉയരങ്ങള്‍ തേടുന്ന മലയാളികള്‍ ....എല്ലായിടത്തും ഒരു ജീവന്‍ മരണ പോരാട്ടങ്ങള്‍.... ജീവന്‍ രേക്ഷപെടുത്താന്‍ കിണഞ്ഞു പരിശ്രമിക്കുന്ന നേവിയുടെ ഹെലികോപ്ടറുകള്‍...ഇതുവരെ നേരിടാത്ത വെല്ലുവിളികളെ അതിജീവിച്ചു ജീവന്‍ രക്ഷ പ്രവര്‍ത്തനങ്ങളുമായി ഇന്ത്യന്‍ ആര്‍മ്മി..
ചാനലുകള്‍ മുഴുവന്‍ " മുല്ലപ്പെരിയാര്‍ പൊട്ടി...വെള്ളം താങ്ങാനാവാതെ ഇടുക്കി ഡാമും തകര്‍ന്നു...അടുത്തകാലത്ത് ലോകം കണ്ട ഏറ്റവും വലിയ ദുരന്തം...രക്ഷ പ്രവര്‍ത്തങ്ങള്‍ പുരോഗമിക്കുന്നു.." എന്നിങ്ങനെ യുള്ള ഫ്ലാഷ് ന്യുസുകളുടെ പ്രവാഹം...നിസ്സഹായതയോടെ വാര്‍ത്താ സമ്മേളനത്തെ നേരിടുന്ന ഉമ്മന്‍ ചാണ്ടി...അതിനിടയില്‍ ഒരു പറ്റം ആളുകളുടെ ചെരിപ്പെരു...കേരളം മുഴുവന്‍ സംഘര്‍ഷ ഭരിതം..ഒഴിവാക്കാമായിരുന്ന ദുരന്തം ചില രാഷ്ട്രീയ കളികളിലൂടെ വിളിച്ചുവരുത്തി എന്ന ആക്രോ ശ ത്തോടെ അക്രമാസ്ക്തമായിക്കുന്ന ജനക്കൂട്ടം...
ഒരു പറ്റം ആളുകള്‍ തന്റെ ബ്ലാക്ക് ക്യാറ്റുകളുടെ വലയം ഭേദിച്ചു ആക്രമണ ഉദ്ധെശത്തോടെ ഓടിയടുക്കുന്നു...സഹായത്തിനു നിലവിളിച്ച്ചിട്ടു ഒരാളെയും കാണുന്നില്ല..ഇതിനെല്ലാം ഉത്തരവാദി നീയല്ലെടി നായിന്റെ മോളെ എന്ന മലയാളത്തിലുള്ള തെറിവിളി ശബ്ദം...!
ചാനലുകള്‍ മുഴുവന്‍ " മുല്ലപ്പെരിയാര്‍ പൊട്ടി...വെള്ളം താങ്ങാനാവാതെ ഇടുക്കി ഡാമും തകര്‍ന്നു...അടുത്തകാലത്ത് ലോകം കണ്ട ഏറ്റവും വലിയ ദുരന്തം...രക്ഷ പ്രവര്‍ത്തങ്ങള്‍ പുരോഗമിക്കുന്നു.." എന്നിങ്ങനെ യുള്ള ഫ്ലാഷ് ന്യുസുകളുടെ പ്രവാഹം...നിസ്സഹായതയോടെ വാര്‍ത്താ സമ്മേളനത്തെ നേരിടുന്ന ഉമ്മന്‍ ചാണ്ടി...അതിനിടയില്‍ ഒരു പറ്റം ആളുകളുടെ ചെരിപ്പെരു...കേരളം മുഴുവന്‍ സംഘര്‍ഷ ഭരിതം..ഒഴിവാക്കാമായിരുന്ന ദുരന്തം ചില രാഷ്ട്രീയ കളികളിലൂടെ വിളിച്ചുവരുത്തി എന്ന ആക്രോ ശ ത്തോടെ അക്രമാസ്ക്തമായിക്കുന്ന ജനക്കൂട്ടം...
ഒരു പറ്റം ആളുകള്‍ തന്റെ ബ്ലാക്ക് ക്യാറ്റുകളുടെ വലയം ഭേദിച്ചു ആക്രമണ ഉദ്ധെശത്തോടെ ഓടിയടുക്കുന്നു...സഹായത്തിനു നിലവിളിച്ച്ചിട്ടു ഒരാളെയും കാണുന്നില്ല..ഇതിനെല്ലാം ഉത്തരവാദി നീയല്ലെടി നായിന്റെ മോളെ എന്ന മലയാളത്തിലുള്ള തെറിവിളി ശബ്ദം...!
കിടപ്പറയില്‍ കിടന്നുറങ്ങുകയായിരുന്ന ജയലളിത പെട്ടന്ന് ഞെട്ടിയെഴുന്നേറ്റു... താന്‍ അടുത്തിടെ കണ്ട ഞെട്ടിപ്പിക്കുന്ന സ്വപ്നത്തെ കുറിച്ച് ആലോചിച്ചുകൊണ്ട് ജയലളിത വീണ്ടും ഉറങ്ങാന്‍ കിടന്നു...
അങ്ങനെ ജലയളിതയുടെ രണ്ടു മിനിറ്റുള്ള കിടപ്പറ രംഗം അവസാനിക്കുന്നു...!ഇടുക്കി കൊടുത്തേക്കാം അല്ലെ...?
ഇടുക്കി കൊടുത്തേക്കാം അല്ലെ...?
പകരം കമ്പം , തേനി ജില്ലകള്‍...പിന്നെ മദ്രാസ് എന്നിവ കേരളത്തോട് ചേര്‍ക്കുക...! മദ്രാസ് അല്‍പ്പം അകലെയാണ് എന്നാലും മദ്രാസ് വേണം...! ഈ ആവശ്യങ്ങള്‍ അംഗീകരിക്കാതെ മുല്ലപെരിയാര്‍ വിഷയത്തില്‍ നിന്നും കേരളം ഇനി ഒരടി പിന്നോട്ടില്ല...! തമിഴ്നാട് ഈ ആവശ്യം അംഗീകരിച്ചാല്‍ സ്ഥലങ്ങളും വസ്തുവകകളും മാത്രം കേരളം ഏറ്റെടുക്കും...പാണ്ടികളെ കേരളം ഏറ്റെടുക്കില്ല..!
We will never back from Mullapperiyar issue until Kambam, Theni and Madras added to Kerala State...! We know Madras little bit far away from kerala, but we dont mind it we need Madras..! If Tamilnadu aggree this kerala will try to think for thinking to give Idukki to tamil nadu..!
NB: 1. During exchange kerala will take only the places and properties of above menssioned dristricts, we are not responsible about the tamil peoples..
2. After this deal we can make aggrement to exchange " Srilanka" which jayalalitha and karunanidhi recently added to the Tamilnadu ..!
ഇടുക്കി ജില്ല തമിഴ്നാടിനോട് ചേര്‍ക്കണം എന്ന് പറഞ്ഞു സമരം നടത്തുന്ന തമിഴ്നാട് മാരുടെ മുന്നില്‍ മുകളില്‍ വിവരിച്ച ആവശ്യം ഉന്നയിച്ചു രണ്ടു കേരള മാര്‍ സമരം ഇരിക്കണം...അതെ നാണയത്തില്‍ തന്നെ തമിഴന് തിരിച്ചടി നല്‍കണം...ഇവനൊക്കെ എന്തിന്റെ അടിസ്ഥാനത്തില്‍ ആണ് കാര്യങ്ങള്‍ ഉന്നയിക്കുന്നത് എന്നോര്‍ത്ത് എനിക്ക് ഒരു അത്ഭുതവും ഇല്ല...വിവരം ഇല്ലാത്ത പാണ്ടിയുടെ വിവരമില്ലയ്മകള്‍..! നല്ല രീതിയില്‍ പ്രതികരിക്കാന്‍ പോയാല്‍ കാര്യമില്ല , അതുകൊണ്ട് അവന്റെ വിവരമിലായ്മയുടെ രീതിയില്‍ തന്നെ മറുപടി കൊടുക്കണം...എന്നാലെ തമിഴന് കാര്യങ്ങള്‍ മനസ്സിലാവൂ...ശ്രീലങ്കയില്‍ പാട്ട പെറുക്കാന്‍ പോയ പാണ്ടികള്‍ അവസാനം കിരീടവും ചെങ്കോലും വേണം എന്ന് പറഞ്ഞപ്പോള്‍ തിരിച്ചു കിട്ടിയ അനുഭവം മറക്കുന്നതിനു മുന്‍പാണ് അവന്റെ ഒരു ഇടുക്കി...ഫ്ഹൂ..!
മുല്ലപ്പെരിയാറിന്റെ ജാതകം....
മുല്ലപ്പെരിയാറിന്റെ ജാതകം....
ഇനി രക്ഷയില്ലെന്നര്‍ധ്ധം... അതായത്,,, ജയലളിത പിടിവാശി തുടരും...ദണ്ടപാണി പിന്നില്‍ നിന്ന് കുത്തും... തമിഴന്മാരുടെ ആക്രമണം ഉണ്ടാവും...കേരളത്തില്‍ രാഷ്ട്രീയ കഷികള്‍ തമ്മില്‍ ചെളി വാരിയെരിയും... പുര കത്തുന്ന സമയത്ത് ലീഗ് അഞ്ചാം മന്ത്രി സ്ഥാനം ചോദിക്കും... കേന്ത്രത്തില്‍ ഇരിക്കുന്നവര്‍ വീണ വായിക്കും... മുങ്ങിമരിക്കാന്‍ ഭാഗ്യമുള്ള മലയാളികള്‍ മുല്ലപ്പെരിയാര്‍ പൊട്ടി മുങ്ങി തന്നെ മരിക്കും..!
Monday, December 12, 2011
തട്ട് ദോശയുടെ വില നിര്‍ണ്ണനാധികാരം റിലയന്‍സിന് ..!
തൊമ്മന്റെ അറിവില്ലായ്മ കൊണ്ട് ചോദിക്കുവാ....ഈ അംബാനി ചേട്ടന്‍ തട്ടുകട തുടങ്ങിയാല്‍ തട്ട് ദോശയുടെ വിലയും നിര്‍ണ്ണയിക്കാനുള്ള അവകാശം കേന്ത്രഗവര്‍മെന്റ്ടു റിലായന്‍സിനെ എല്പ്പിക്കുമോ...? താമസിയാതെ തന്നെ തട്ട് ദോശയുടെ വിലവര്‍ധ്ധനവില്‍ പ്രതിഷേധിച്ചുള്ള ഹര്‍ത്താല്‍ പ്രതീക്ഷിക്കാമോ...?
Sunday, November 13, 2011
തൊമ്മന്‍റെ നൊമ്പരങ്ങള്‍..!
എല്ലാ കഥകളെയും പോലെ ഈ കഥയ്ക്കും ഒരു മുന്നറിയിപ്പുണ്ട് ....
കഥയില്‍ ചോദ്യമില്ല..!
പണ്ടെങ്ങോ ആരോ എവിടെയോ പറഞ്ഞു മറന്ന ഒരു കഥയാണിത്.. കഥയുടെ യുക്തിയെ കീറിമുറിച്ചു പോസ്റ്മാര്‍ട്ടം ചെയ്യാതെ ഇത് കേട്ടിരുന്നപ്പോള്‍ ഒരു നിമിഷം പെട്ടന്ന് മനസ്സിനെ നൊമ്പരപ്പെടുത്തി കഥയവസാനിച്ചു...ഇനി ഇത് വായിച്ചു നിങ്ങളുടെ മനസ്സ് നൊമ്പരപ്പെടുത്തിയില്ല എന്ന കാരണം പറഞ്ഞു കമന്റുകള്‍ എഴുതി തൊമ്മനെ നൊമ്പരപ്പെടുത്താതിരുന്നാള്‍ മാത്രം മതി..! അല്ലെങ്കില്‍ തന്നെ നൊമ്പരം തൊമ്മന് പുല്ലാ..!
മുഘവുരയില്ലാതെ കഥയിലേക്ക് കടക്കാം.. അമേരിക്കയിലെ ഒരു തണുത്ത സുപ്രഭാതം..അമേരിക്കയില്‍ എവിടെയാണെന്ന് കൃത്യമായി ചോദിക്കരുത്..ഞാന്‍ ഒരല്‍പം ദൂരം കൂടിയ സ്ഥലം ആയി അമേരിക്ക പറഞ്ഞന്നേയുള്ളൂ..ഇനി അമേരിക്കയിലുള്ള ഏതെങ്കിലും മലയാളി ഇത് വായിക്കുകയാണെങ്കില്‍ ഈ കഥ നടക്കുന്നത് അങ്ങ് റഷ്യയിലാണ്...എന്തായാലും അന്നും പതിവുപോലെ നേരം വെളുത്തു...അങ്ങനെ നമ്മുടെ കഥ നടക്കുന്ന റെയില്‍വേ ക്രോസ്സിലും നേരം വെളുത്തു തുടങ്ങിയതേയുള്ളൂ..വളരെ തിരക്കേറിയ ഒരു റെയില്‍വേ ക്രോസ്സാണ് അത്..ഇന്നു ഈ റെയില്‍വേ ക്രോസ്സില്‍ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഒരു ദാരുണമായ അപകടം നടക്കുമെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കില്ല..! സത്യം.... അന്നൊരു പ്രവര്‍ത്തി ദിവസമായതിനാല്‍ ഓഫീസുകളിലേക്ക് പോകുന്ന ജോലിക്കാരും സ്കൂള്‍ വിദ്യാര്‍ധികളും എന്ന് വേണ്ട ആകെ മൊത്തം തിരക്കാണ് അവിടെ.. ആ തിരക്കില്‍ നിന്നും നെഴ്സറി പാട്ടിനെ ഈരടികളോടെ ഒരു നെഴ്സറി കുട്ടികളുടെ ഒരു വണ്ടിയും ഉണ്ടായിരുന്നു..പെട്ടന്നായിരുന്നു എല്ലാം സംഭവിച്ചത്...ഒരു സിനിമാ കഥയിലെ പോലെ സിഗ്നല്‍ തെറ്റി ചീറി പാഞ്ഞടുക്കുന്ന ട്രെയിന്‍....ഒന്നുമറിയാതെ ലെവല്‍ ക്രോസ് കടക്കുന്ന ആ നേഴ്സറി വണ്ടി..പെട്ടന്നാണ് ഡ്രൈവര്‍ ചീറി പാഞ്ഞടുക്കുന്ന ആ ട്രെയിന്‍ മുന്നില്‍ കാണുന്നത്..ആ വണ്ടി അപകടമില്ലാതെ ക്രോസ് ചെയ്യാനുള്ള സമയം തീര്‍ച്ചയായും ഉണ്ട്..എന്നാല്‍ ആ ധാരണയെ തകിടം മറിച്ചുകൊണ്ട് ഡ്രൈവറുടെ തിരക്കും വെപ്രാളവും കൊണ്ടാവണം വണ്ടിയുടെ എഞ്ചിന്‍ പെട്ടന്നു നിന്നുപോയി ..ഒരു മരണ വെപ്രാളത്തോടെ ഡ്രൈവര്‍ വണ്ടി സ്റാര്‍ട്ടാക്കി..ഇതൊന്നുമറിയാതെ കളിചിരിയോടെ വണ്ടിക്കുള്ളില്‍ 34 കുഞ്ഞു മാലഘമാര്‍..വണ്ടി സ്റാര്‍ട്ടായില്ല...പുറത്ത് നിന്നവര്‍ അലമുറയിട്ടു..പെട്ടന്ന് നടക്കേണ്ടത് നടന്നു...ആ നേഴ്സറി വണ്ടിയെ തകിടുപോടിയാക്കി ആ ട്രെയിന്‍ കടന്നു പോയി...വണ്ടിയില്‍ ഉണ്ടായിരുന്ന 34 കുട്ടികളും തല്‍ക്ഷണം മരണമടഞ്ഞു...
ഇനിയാണ് നമ്മുടെ കഥയുടെ അടുത്ത ഘട്ടം തുടങ്ങുന്നത്...അമേരിക്കയിലെ മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ആ അപകടത്തിനു ശേഷം ആ ലെവല്‍ ക്രോസ്സില്‍ ഇന്നുവരെ ഒരു അപകടവും നടന്നിട്ടില്ല എന്നത് ഒരു പുതുമ അല്ലെങ്കിലും ലോകത്തെ അത്ഭുതപെടുത്തി മനുഷ്യ യുക്തിക്ക് മനസ്സിലാകാത്ത പല കാര്യങ്ങളും പിന്നീട് പലപ്പോഴും ഇവിടെ നടന്നു കൊണ്ടിരിക്കുന്നു...അബദ്ധവശാല്‍ പിന്നീടും പല വാഹനങ്ങളും അപകടകരമായി ഈ ലെവല്‍ ക്രോസ്സില്‍ നിന്ന് പോയിട്ടുണ്ട്.. എന്നാല്‍ ആരുടേയും സഹായം ഇല്ലാതെ നിന്ന് പോയ ഈ വാഹനങ്ങള്‍ സുരക്ഷിതമായി തനിയെ ഈ ലെവല്‍ ക്രോസ് കടന്നു പോകുന്നു എന്ന് വിശ്വസിക്കാനേ കഴിയുന്നതല്ല..! അമേരിക്കകാരന്റെ ഒരു ഒടുക്കത്തെ ബുദ്ധി എന്ന് നമ്മള്‍ ചിന്തിച്ചേക്കാം..എന്നാല്‍ എവിടെ ഒരു സാങ്കേതിക വിദ്യയും നടപ്പിലാക്കിയിട്ടില്ല..എന്തിനെയും പരീക്ഷിച്ചു തെളിവിനായി തേടുന്ന മനുഷ്യന്റെ ജിജ്ഞാസ ഇവിടെയും പ്രവര്‍ത്തിച്ചു.. അങ്ങനെ ഗവര്‍മെന്റു നിയമിച്ച അന്വേഷണ ഉധ്യോഗസ്ഥന്‍മാരുടെ സാനിധ്യത്തില്‍ പരീക്ഷണം ആരംഭിച്ചു..ഡ്രൈവര്‍ ഇല്ലാതെ ഒരു കറുത്ത കാര്‍ ലെവല്‍ ക്രോസ്സില്‍ നിര്‍ത്തിയിട്ടിരിക്കുന്നു...പതിവുപോലെ ട്രെയിന്റെ കൂക് വിളി കേട്ട് തുടങ്ങി...ട്രെയിന്‍ ലെവല്‍ ക്രോസ് സമീപിച്ചു തുടങ്ങി..ആകാംഷയോടെ ഇപ്പോള്‍ എന്ത് നടക്കും എന്ന് കാത്തിരുന്ന ജനത്തെ ഞെട്ടിച്ചു കൊണ്ട് ട്രെയിന്‍ തൊട്ടടുത്തെത്തിയതും ആളില്ലാത്ത ആ കറുത്ത കാര്‍ തനിയെ ലെവല്‍ ക്രോസ് കടന്നു പോയി..ആകാംഷയുടെ അളവ് കൂടി...ചോദ്യങ്ങളുടെ ശക്തി കൂടി..ന്യായീകരിക്കേണ്ടവര്‍ക്ക് ഒരു വെല്ലുവിളിയായി...തികച്ചും ഒരു മിറാക്കിള്‍ എന്ന് വിധിയെഴുതി...
എന്നാലും കാര്യത്തിന്റെ കാരണം ആലോചിച്ചു തല പുകയുന്ന അന്വേഷണ ഉധ്യോഗസ്ഥന്‍മാരോട് ജനക്കൂട്ടത്തില്‍ നിന്നാരോ വിളിച്ചു പറഞ്ഞു..ആ കറുത്ത കാറിന്റെ മുകളില്‍ മുഴുവന്‍ വെളുത്ത പൊടിയിട്ടു പരീക്ഷണം ആവര്‍ത്തിക്കാന്‍...അങ്ങനെ പരീക്ഷണം ആവര്‍ത്തിക്കപ്പെട്ടു..ആളില്ലാതെ ആ കാര്‍ നിര്‍ത്തിയിട്ടു...മറ്റൊരു ട്രെയിന്‍ വീണ്ടും പാഞ്ഞടുക്കുന്നു..പെട്ടന്ന് എല്ലാം പഴയത് പോലെ..ആ കാര്‍ തനിയെ ലെവല്‍ ക്രോസ് കടന്നു മുന്നിലേക്ക് ഉരുണ്ടു പോയി...പിന്നീട് കാര്‍ വിശദമായി പരിശോധിക്കപ്പെട്ടു..എല്ലാവരും ആ കാഴ്ച കണ്ടു സ്തബ്ധരായി.......എന്താണ് ആ കാഴ്ച എന്നല്ലേ..???
ആ കാറിന്റെ പുറകില്‍ അനേകം പിഞ്ചു കുഞ്ഞുങ്ങളുടെ കൈപാടുകള്‍..!!!!
ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും ഇങ്ങനെ ഒരു പരീക്ഷണം നടത്താന്‍ ഉപദേശിച്ച വ്യക്തിയെ പിന്നീട് തിരക്കിയെങ്കിലും ആളുടെ പൊടി പോലും ഉണ്ടായില്ല എന്നത് മറ്റൊരു വാസ്തവവും..!
Subscribe to:
Posts (Atom)

















