ഇതൊരു ശ്രമമാണ്... എഴുതാനുള്ള ശ്രമം... എം ടി ക്കും, കാക്കനാടനും, സക്കറിയക്കും മാത്രം എഴുതിയാല്‍ മതിയോ...?ഉറുമ്പിനുമില്ലേടോ ആഗ്രഹവും അഹങ്കാരവും..? അങ്ങനെ ഒരു അഹങ്കാരത്തില്‍ നിന്നും ഉണ്ടായ
തോന്ന്യാസം ആണ് ഈ ബ്ലോഗ്‌.. ഇതിനെ " തൊമ്മന്റെ തോന്ന്യാസങ്ങള്‍ " എന്ന്
വേണമെങ്കില്‍ വിശേഷിപ്പിക്കാം...! തോന്ന്യാസങ്ങളില്‍ താല്പര്യമുള്ള ആര്‍ക്കും വായിക്കാം... ഇല്ലെങ്കില്‍ അതാ പേജിന്റെ മുകളില്‍ വലതുവശത്തായി ഒരു X ബട്ടന്‍... ഒന്ന് ക്ലിക്ക് ചെയ്തേക്കൂ... എന്നാല്‍ പിന്നെ തൊമ്മന്റെ തോന്ന്യാസങ്ങളിലേക്ക് ഒരു കിടിലന്‍ സ്വാഗതം...!!Thursday, December 15, 2011

വരൂ, നമുക്ക് മുല്ലപ്പെരിയാര്‍ ആക്രമിക്കാം...!
മുല്ലപ്പെരിയാറില്‍ കേന്ദ്ര സേനയെ വിന്യസിക്കണമെന്ന തമിഴ്നാടിന്റെ ആവശ്യം സുപ്രീം കോടതി നിരസിച്ചു....( മാതൃഭൂമി )

കേരള സര്‍ക്കാരിന്റെ നേതൃത്വത്തില്‍ 1500 കിലോ ടൈനമിറ്റുമായി മുല്ലപ്പെരിയാര്‍ ആക്രമിക്കാന്‍ ഒരുങ്ങുന്നുവെന്നും ആയതിനാല്‍ കേന്ദ്ര സേനയെ വിന്ന്യസിക്കണം എന്നുമായിരുന്നു തമിഴ്നാടിന്റെ ഹര്‍ജി.. എന്നാല്‍ അബദ്ധ വശാല്‍ പോലും മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നു അപകടം ഉണ്ടാവരുത് എന്ന കാരണം പറഞ്ഞിട്ടാണല്ലോ ഈ അടിയും ബഹളവും കേസുമെല്ലാം നടക്കുന്നത്.... അപ്പോള്‍ പിന്നെ കേരളം ഡാം തകര്‍ക്കാന്‍ പോകുന്നു എന്ന ആരോപണത്തിനു എന്ത് പ്രസക്തിയാണ് എന്ന രൂക്ഷ വിമര്ശനത്തോടെയാണ് കോടതി തമിഴ്നാടിനെതിരെ വിധി പ്രഘ്യാപിച്ചത്..! കോടതിയിലെ  പ്രതികരണങ്ങള്‍


ഒരു അടിസ്ഥാനവുമില്ലാത്ത ഹര്‍ജി സമര്‍പ്പിച്ചതിനു സുപ്രീ കോടതി നാലംഗ ബെഞ്ച്‌ ജെട്ജിമാര്‍ സുപ്രീകോടതിയില്‍ ജയലളിതയുടെ വക്കീലിനെ കൂട്ടം കൂടി കൂകി വിളിച്ചു കളിയാക്കി എന്നാണു രഹസ്യാന്വേഷണത്തില്‍ നിന്നും തൊമ്മന് കിട്ടിയ റിപ്പോര്‍ട്ട്..! ഇത് കണ്ടു കണ്ണും കെട്ടി ത്രാസ്സും പിടിച്ചു നിന്ന ആ ചേച്ചി കൈയ്യിലിരുന്ന ത്രാസ്സു തമിഴ്നാട്‌ വക്കീലിന് നേരെ ഏറിഞെന്നോ...ഹിന്ദിയില്‍ തെറി പറഞ്ഞെന്നോ.. എന്തൊക്കെയോ കേട്ടൂ..

തൊമ്മന്റെ ധാര്‍മിക രോഷം ആളികത്തുന്നു....

ഇനി  CISF വരില്ല...വരൂ  നമുക്ക് മുല്ലപ്പെരിയാര്‍ ആക്രമിക്കാം...ശബരിമലയില്‍ വരുന്ന തമിഴന്‍ അയ്യപ്പന്മാരെ ആക്രമിച്ചു കൊലപ്പെടുത്താം... ജയലളിതക്ക് നേരെ പാരഗണ്‍ ചെരുപ്പെരിയാം... 120അടി ആക്കാന്‍ സമ്മതിക്കാത്ത സുപ്രീം കോടതി ജഡ്ജിമാരെ ശുംബനെന്നു വിളിക്കാം...   
എനിക്ക് ചോര വേണം ചോര...തമിഴന്റെ ചോര...! ഞാന്‍ ചോര കുടിക്കാന്‍ തുടങ്ങിയാല്‍ പിന്നെ എന്നെ പിടിച്ചാല്‍ കിട്ടില്ല..പറഞ്ഞേക്കാം..!


No comments:

Post a Comment