ഇതൊരു ശ്രമമാണ്... എഴുതാനുള്ള ശ്രമം... എം ടി ക്കും, കാക്കനാടനും, സക്കറിയക്കും മാത്രം എഴുതിയാല്‍ മതിയോ...?ഉറുമ്പിനുമില്ലേടോ ആഗ്രഹവും അഹങ്കാരവും..? അങ്ങനെ ഒരു അഹങ്കാരത്തില്‍ നിന്നും ഉണ്ടായ
തോന്ന്യാസം ആണ് ഈ ബ്ലോഗ്‌.. ഇതിനെ " തൊമ്മന്റെ തോന്ന്യാസങ്ങള്‍ " എന്ന്
വേണമെങ്കില്‍ വിശേഷിപ്പിക്കാം...! തോന്ന്യാസങ്ങളില്‍ താല്പര്യമുള്ള ആര്‍ക്കും വായിക്കാം... ഇല്ലെങ്കില്‍ അതാ പേജിന്റെ മുകളില്‍ വലതുവശത്തായി ഒരു X ബട്ടന്‍... ഒന്ന് ക്ലിക്ക് ചെയ്തേക്കൂ... എന്നാല്‍ പിന്നെ തൊമ്മന്റെ തോന്ന്യാസങ്ങളിലേക്ക് ഒരു കിടിലന്‍ സ്വാഗതം...!!Wednesday, December 14, 2011

ജയലളിതയുടെ കിടപ്പറ രംഗങ്ങള്‍..! (2 മിനിട്ട് ദൈര്‍ഘ്യമുള്ളത് )ആര്‍ത്തലച്ചു വരുന്ന മലവെള്ള പാച്ചിലില്‍ മുങ്ങി താഴുന്ന  നിരവധി മനുഷ്യര്‍...എങ്ങും എവിടെയും നിലവിളി ശബ്ദങ്ങള്‍...കൂട്ടക്കരച്ചിലുകള്‍.. തങ്ങളുടെ പ്രിയപ്പെട്ടവര്‍ മുങ്ങി താഴുന്നത് കണ്ടു നിസ്സഹായതയോടെ നോക്കിനില്‍ക്കുന്ന ചുരുക്കം ചിലര്‍...അമ്മെ അമ്മെ എന്ന് നിലവിളിക്കുന്ന പിഞ്ചു കുഞ്ഞുങ്ങള്‍... ഉയര്‍ന്നു പൊങ്ങുന്ന വെള്ളത്തില്‍ നിന്നും രെക്ഷപെടാന്‍ ഉയരങ്ങള്‍ തേടുന്ന മലയാളികള്‍ ....എല്ലായിടത്തും ഒരു ജീവന്‍ മരണ പോരാട്ടങ്ങള്‍.... ജീവന്‍ രേക്ഷപെടുത്താന്‍ കിണഞ്ഞു പരിശ്രമിക്കുന്ന നേവിയുടെ ഹെലികോപ്ടറുകള്‍...ഇതുവരെ നേരിടാത്ത വെല്ലുവിളികളെ അതിജീവിച്ചു ജീവന്‍ രക്ഷ പ്രവര്‍ത്തനങ്ങളുമായി ഇന്ത്യന്‍ ആര്‍മ്മി.. 
ചാനലുകള്‍ മുഴുവന്‍ " മുല്ലപ്പെരിയാര്‍ പൊട്ടി...വെള്ളം താങ്ങാനാവാതെ ഇടുക്കി ഡാമും തകര്‍ന്നു...അടുത്തകാലത്ത് ലോകം കണ്ട ഏറ്റവും വലിയ ദുരന്തം...രക്ഷ പ്രവര്‍ത്തങ്ങള്‍ പുരോഗമിക്കുന്നു.." എന്നിങ്ങനെ യുള്ള ഫ്ലാഷ് ന്യുസുകളുടെ പ്രവാഹം...നിസ്സഹായതയോടെ വാര്‍ത്താ സമ്മേളനത്തെ നേരിടുന്ന ഉമ്മന്‍ ചാണ്ടി...അതിനിടയില്‍ ഒരു പറ്റം ആളുകളുടെ ചെരിപ്പെരു...കേരളം മുഴുവന്‍ സംഘര്‍ഷ ഭരിതം..ഒഴിവാക്കാമായിരുന്ന ദുരന്തം ചില രാഷ്ട്രീയ കളികളിലൂടെ വിളിച്ചുവരുത്തി എന്ന ആക്രോ ശ ത്തോടെ അക്രമാസ്ക്തമായിക്കുന്ന ജനക്കൂട്ടം...


ഒരു പറ്റം ആളുകള്‍ തന്റെ ബ്ലാക്ക് ക്യാറ്റുകളുടെ വലയം ഭേദിച്ചു ആക്രമണ ഉദ്ധെശത്തോടെ ഓടിയടുക്കുന്നു...സഹായത്തിനു നിലവിളിച്ച്ചിട്ടു ഒരാളെയും കാണുന്നില്ല..ഇതിനെല്ലാം ഉത്തരവാദി നീയല്ലെടി നായിന്റെ മോളെ എന്ന മലയാളത്തിലുള്ള തെറിവിളി ശബ്ദം...!

കിടപ്പറയില്‍  കിടന്നുറങ്ങുകയായിരുന്ന ജയലളിത പെട്ടന്ന് ഞെട്ടിയെഴുന്നേറ്റു... താന്‍ അടുത്തിടെ കണ്ട ഞെട്ടിപ്പിക്കുന്ന സ്വപ്നത്തെ കുറിച്ച് ആലോചിച്ചുകൊണ്ട്‌ ജയലളിത വീണ്ടും ഉറങ്ങാന്‍ കിടന്നു... 
അങ്ങനെ ജലയളിതയുടെ രണ്ടു മിനിറ്റുള്ള  കിടപ്പറ രംഗം അവസാനിക്കുന്നു...!

1 comment:

  1. മുല്ലപ്പെരിയാറില്‍ മുല്ലപ്പൂ വിപ്ലവം ഇടുക്കി വഴി നീല കുറുഞ്ഞി വിപ്ലവം ആക്കി മാറ്റാന്‍ പാണ്ടി രാജ്യ മോഹികള്‍ ശ്രമം തുടങ്ങി ! ഇടുക്കിയിലെ ശരത്കാല സ്വപനങ്ങള്‍ പാണ്ടിയുടെ മനസ്സില്‍ വിരഹത്തിന്റെ നോവ്‌ ആകുമോ അതോ വസന്തത്തിന്റെ തണല്‍ കാറ്റവുമോ ?

    ReplyDelete