ഇതൊരു ശ്രമമാണ്... എഴുതാനുള്ള ശ്രമം... എം ടി ക്കും, കാക്കനാടനും, സക്കറിയക്കും മാത്രം എഴുതിയാല്‍ മതിയോ...?ഉറുമ്പിനുമില്ലേടോ ആഗ്രഹവും അഹങ്കാരവും..? അങ്ങനെ ഒരു അഹങ്കാരത്തില്‍ നിന്നും ഉണ്ടായ
തോന്ന്യാസം ആണ് ഈ ബ്ലോഗ്‌.. ഇതിനെ " തൊമ്മന്റെ തോന്ന്യാസങ്ങള്‍ " എന്ന്
വേണമെങ്കില്‍ വിശേഷിപ്പിക്കാം...! തോന്ന്യാസങ്ങളില്‍ താല്പര്യമുള്ള ആര്‍ക്കും വായിക്കാം... ഇല്ലെങ്കില്‍ അതാ പേജിന്റെ മുകളില്‍ വലതുവശത്തായി ഒരു X ബട്ടന്‍... ഒന്ന് ക്ലിക്ക് ചെയ്തേക്കൂ... എന്നാല്‍ പിന്നെ തൊമ്മന്റെ തോന്ന്യാസങ്ങളിലേക്ക് ഒരു കിടിലന്‍ സ്വാഗതം...!!



Thursday, September 27, 2012

വിന്റര്‍ കളക്ഷന്‍ ...


വിന്റര്‍ കളക്ഷനും സമ്മര്‍ കളക്ഷനും എന്നൊക്കെ പേരില്‍ അടിവസ്തം ഇട്ടും ഇടാതെയും ക്യാറ്റ് വാക്  നടത്തുന്ന  ഫാഷന്‍ ഷോ  ആഭാസത്തരങ്ങള്‍ കണ്ട്  മടുത്തവര്‍ക്ക് മുന്നില്‍ തികച്ചും ഒരു  realistic ഫാഷന്‍ഷോ.... കൊടും  ചൂടിലും തണുപ്പിലും തെരുവില്‍ ഉറങ്ങേണ്ടി വരുന്ന തെരിവ് കുട്ടികള്‍ നടത്തുന്ന അതിജീവനത്തിന്റെ യഥാര്‍ഥ കാഴ്ചകള്‍..... കാര്ബോര്‍ഡും ചാക്കും പത്രകടലാസുകളുമായി   അവര്‍ തന്നെ ഡിസൈന്‍ ചെയ്യുന്ന വിന്റര്‍ കളക്ഷനുകള്‍ ...!!

 തെരിവ്  കുട്ടികളെ സം ഘടിപ്പിച്ച്  ബാഗ്ലൂരില്‍ നടത്തിയ  ഫാഷന്‍ഷോ  ദ്രിശ്യങ്ങള്‍ .. 

photographer; Mubina Vaziralli




Wednesday, September 26, 2012

പാകിസതാനിലെ തെരിവ് പട്ടികള്‍ ...!!!


 പ്രവാചകനിന്ദക്കെതിരെ പേ പിടിച്ച്  അലറിവിളിക്കുന്ന പാകിസ്ഥാനിലെ തെരിവ്  പട്ടികളുടെ ശൌര്യം  ഭാരതീയന്‍ നെഞ്ചോടു ചേര്‍ത്ത് പിടിക്കുന്ന ദേശീയ പതാകയോടല്ല വേണ്ടത് ... അതിന്റെ ഉത്തരവാദികളോടായിരിക്കണം... നന്മകള്‍ മാത്രം ഉപദേശിച്ച പ്രവാചകനെ താഴ്ത്തിക്കെട്ടാന്‍ 15 മിനിറ്റുള്ള ഒരു മൂന്നാംകിട സിനിമാവൈകൃതത്തിനാവില്ല   എന്ന തിരിച്ചറിവില്ലാതെ പോയത് ഭാരതീയന്റെ കുഴപ്പമല്ല... ബോംബും വാളുമായി പ്രവാചകനെ സംരക്ഷിക്കാന്‍ ഇറങ്ങിത്തിരിച്ച ഇക്കൂട്ടര്‍ തന്നെയാണ് ഇസ്ലാമിന്റെ യഥാര്‍ഥ ശത്രുക്കള്‍ ...!!


Monday, September 24, 2012

തിലകന്‍ ഓര്‍മ്മയായി ...



"അമ്മ " യിലെ ഏമാന്മാരുടെ മുതലക്കണ്ണീരും   നേരത്തെ തയ്യാറാക്കി  വച്ച ചാനലുകാരുടെ  ആദരാഞ്ജലി  പ്രകടനങ്ങളും കണ്ടിട്ടായിരിക്കില്ല  തിലകന്‍ ഇനി മലയാളികളുടെ മനസ്സില്‍ ജീവിക്കുക... (ചിത്രത്തിന്  കടപ്പാട് : മാതൃഭുമി)  കരുത്തുറ്റ കഥാപാത്രങ്ങളായും,  തന്റെടവും  ആദര്‍ശധീരതയും മരണം വരെ  കൈമുതലായി കൊണ്ടുനടന്ന ഒരു  പച്ചമനുഷ്യനായിട്ടും  ആയിരിക്കും ഇനി മലയാളികള്‍ തിലകനെ ഓര്‍ക്കുക..  

"നിന്റെ അച്ഛനാടാ പറയുന്നത് കത്തി താഴെയിടടാ എന്ന നിസ്സഹായതയുടെ അഭിനയ മുഹൂര്‍ത്തങ്ങള്‍  കണ്ട്  പൊഴിഞ്ഞു വീണ ഒരിറ്റ്  കണ്ണുനീര്‍ മാത്രമേ ഈ മഹാനടന്റെ വിരഹത്തില്‍ തൊമ്മന്  സമര്‍പ്പിക്കാനുള്ളൂ...  (ചിത്രത്തിന്  കടപ്പാട് : മാതൃഭുമി)  

Sunday, September 23, 2012

താലിബാന്റെ തന്തയില്ലായ്മകള്‍ ....!




മതം അന്ധരാക്കി മാറ്റിയ ഒരു സമൂഹത്തിന്റെ തന്തയില്ലായ്മയുടെ ജീവിക്കുന്ന രക്തസാക്ഷി ... 




സ്ത്രീകള്‍ക്ക് നേരെയുള്ള താലിബാന്‍ കടന്നുകയറ്റത്തിന്റെ കറുത്ത ദൃശ്യം. ബിബി ആയിഷ(18), ആയിഷയ്ക്കു 12 വയസുള്ളപ്പോള്‍ നാലിരട്ടി പ്രായമുള്ള ഒരു താലിബാന്‍പോരാളിക്ക് അവളെ വിവാഹം ചെയ്ത് കൊടുക്കാന്‍ പിതാവ് തീരുമാനിച്ചു. കടം വീട്ടാന്‍ നിവൃത്തിയില്ലാതെ വന്നതോടെയാണ് അയാള്‍ ഇങ്ങനെ ചെയ്തത്. വിവാഹിതയായ ആയിഷയ്ക്ക് ഭര്‍തൃവീട്ടില്‍ കൊടിയ പീഡനമാണ് അനുഭവിക്കേണ്ടിവന്നു. വീട്ടിലെ വളര്‍ത്തുമൃഗങ്ങള്‍ക്കൊപ്പം രാത്രികാലം കഴിച്ചുകൂട്ടാന്‍ അവള്‍ പല നേരങ്ങളിലും നിര്‍ബന്ധിതയായി. പീഡനം സഹിക്കവയ്യാതെ ഒളിച്ചോടിയ ആയിഷയെ താലിബാന്‍കാര്‍ പിടികൂടി. കോടതിനിര്‍ദ്ദേശപ്രകാരം അവളുടെ ഭര്‍ത്താവിനെക്കൊണ്ട് അവളുടെ മൂക്കും ചെവികളും ഛേദിച്ച് പര്‍വതമേഖലയില്‍ ഉപേക്ഷിച്ചു. മരണത്തോടു മല്ലിട്ടു കിടന്ന ആയിഷ സുബോധം തിരിച്ചുവന്നപ്പോള്‍ വലിയച്ഛന്റെ വീട്ടിലെത്തി. ഇദ്ദേഹം അവളെ അമേരിക്കന്‍സേനയുടെ നിയന്ത്രണത്തിലുള്ള ആശുപത്രിയിലെത്തിച്ചു. പത്ത് ആഴ്ചയോളം ചികില്‍സ നല്‍കിയശേഷം ആയിഷയെ കാബൂളിലെ അമേരിക്കന്‍എംബസിയിലെത്തിക്കുകയും ഗ്രോസ്മാന്‍ ബേണ്‍ ഫൗണേ്ടഷന്‍ അവളെ ദത്തെടുത്ത്് അമേരിക്കയിലേക്ക് കൊണ്ടുപോയി.(Jodi Bieber)

(വാര്‍ത്ത : മാതൃഭുമി )

Wednesday, September 12, 2012

അമേരിക്കയുടെ ചാരന്മാര്‍...!...........

റഷ്യന്‍ സഹകരണത്തോടെ തുടങ്ങുന്ന കൂടംകുളം ആണവ പദ്ധതിയെ തകര്‍ക്കാന്‍ അമേരിക്കയുടെ കയ്യില്‍ നിന്നും പണം വാങ്ങിയവര്‍ ദാ  ഇവരൊക്കെ ...!  
(കൂടംകുളത്ത് പോലീസ് ലാത്തിച്ചാര്‍ജ്ജിന് ശേഷമുള്ള ദൃശ്യങ്ങള്‍)... )                       ചിത്രങ്ങള്‍ക്ക് കടപ്പാട് : മാതൃഭുമി 

നാട്  വികസിക്കേണ്ടെന്ന്  ജനങ്ങളും വികസിപ്പിച്ചെ അടങ്ങൂ എന്ന് ഭരണകൂടവും...! ജനങ്ങള്‍ക്ക്‌ വേണ്ടാത്ത വികസനം പിന്നെ ആര്‍ക്കുവേണ്ടി...? വെടി വച്ച് കൊന്നും ലാത്തിച്ചാര്‍ജ്ജ് നടത്തിയും നാട് വികസിപ്പിക്കുന്നതല്ല വികസനം... അത്   ഭരണകൂട ഭീകരതയാണ്... 














Tuesday, August 21, 2012

"അമ്മായി കൊച്ചമ്മായി".. - ഒരു അവലോകനം...!!

"അമ്മായി കൊച്ചമ്മായി"....  എന്ന ഗാനം  ഉയര്‍ത്തുന്ന  ധാര്‍മ്മിക സദാചാര വെല്ലുവിളികല്  ‍-   ഒരു അവലോകനം...!!




ഉസ്താദ് ഹോട്ടല്‍ എന്ന പുതിയ സിനിമയിലെ "അമ്മായി കൊച്ചമ്മായി"... എന്ന് തുടങ്ങുന്ന ഗാനം  എന്റെ "വീക്ഷണ കോണകത്തില്‍ " മലയാളിയുടെ  ധാര്‍മ്മിക സദാചാര ബോധത്തിന് നേരെ ഒരു കൊഞ്ഞനം കുത്തലാണ്...  ആരുടെ അമ്മായിയെ കുറിച്ചാണ് ഈ ഗാനം എന്നത് വ്യക്തമല്ലെങ്കിലും ഏതോ ഒരു മരുമകന്റെ  ഈ  അമ്മായിയെ ഇത്രയധികം പരസ്യമായി കളിയാക്കുന്ന ഗാനം കേരളത്തിന്റെ  ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല...!!  ഈ ഗാനത്തില്‍ പറയുന്നത് പോലെ അപ്പകച്ചവടം നടത്തി ഉപജീവനം നടത്തിയിരുന്ന ഒരു അമ്മായി ഒരു സുപ്രഭാതത്തില്‍ കച്ചവടം നഷ്ട്ടമാകുകയും അങ്ങനെ വട്ടായി പോകുകയും ചെയ്യുന്ന ദയനീയമായ ആ  അവസ്ഥയെ  കളിയാക്കി നാടുകാരുടെ മുന്നില്‍ ആടി പാടുന്ന നായികക്ക് കേരള സമൂഹം ഒരുക്കലും മാപ്പ് കൊടുക്കരുത് എന്നാണു എന്റെ അഭിപ്രായം...!!  അത് ആരുടെ അമ്മായി ആയാലും ശരി  കേരളത്തിലെ ഒരു അമ്മായിക്കും ഈ ഗതി വരരുതേ എന്നാ പ്രാര്‍ഥന മാത്രമേ എനിക്കുള്ളൂ...!!  വരൂ... ഈ ഗാനത്തിലെ ഓരോ വരികളും നമുക്ക് വിമര്‍ശന വിധേയമാക്കാം...

ആദ്യം വിവാദമായ ഈ ഗാന രംഗം ഒന്ന് കണ്ടു നോക്കൂ ..



ഈ പാട്ടിലെ ആദ്യത്തെ വരി ശ്രദ്ധിക്കൂ...


"അപ്പങ്ങള്‍ എമ്പാടും ഒറ്റയ്ക്ക്  ച്ചുട്ടമ്മായി
അമ്മായി ചുട്ടത് മരുമോനുക്കായ്...."


 മരുമകന്  വേണ്ടി ഇത്രയധികം അപ്പങ്ങള്‍  ഒറ്റയ്ക്ക് ചുട്ട ഒരു അമ്മായി  കുറിച്ച് സത്യത്തില്‍  ആധ്യമായിട്ടാണ്  ഞാന്‍ കേള്‍ക്കുന്നത് ...!!  എന്നിട്ടും സ്വന്തം മരുമകന് വേണ്ടി ഇത്രയധികം അപ്പം ചുട്ട  അമ്മായിയുടെ ത്യാഗത്തിന്റെ  കഥ പറഞ്ഞു തുടങ്ങുന്ന ഗാനം പിന്നീട്  ഇത്രയും ത്യാഗസന്നധയായ ആ അമ്മായിയെ ഒരു കൂസലുമില്ലാതെ  പാടി കളിയാകുകയാണ് നിത്യാ മേനോന്‍ എന്ന നായിക  ചെയ്തിരിക്കുന്നത് ... അതും ഒറ്റക്കായിരുന്നെങ്കില്‍ കുഴപ്പമില്ല, നാട്ടുകാരുടെയെല്ലാം മുന്നില്‍ വച്ച് ഒരു സ്റെജില്‍ കയറി മൈക്കും  പിടിച്ചു ഉച്ചത്തില്‍ പാടിയാണ് കളിയാക്കിയിരിക്കുന്നത്...! അതിനു ഓളം കൊടുക്കുവാന്‍ കുറച്ചു ബാന്റ്റ്റ് സെറ്റുകാരും...!  ഉദാഹരണത്തിന് അടുത്ത വരി ശ്രദ്ധിക്കാം...


" അമ്മായി കൊച്ചമ്മായി.. മരുമോന്റെ പൊന്നമ്മായി 
കച്ചോടം പൊട്ടിയപ്പോള്‍ വട്ടായി പോയി..."  (രണ്ടു  പ്രാവശ്യം)

ശരിക്ക് പറഞ്ഞാല്‍ ഈ വരികള്‍ കേട്ട ശേഷമാണ് എന്റെ ധാര്‍മ്മിക  രോഷം പൊട്ടിത്തെറിച്ചത്..! കാരണം കച്ചവടം നടത്തി പൊട്ടി പോയ ഒരാളെ  ആസ്വസിപ്പിക്കുന്നതിനു  പകരം ഇങ്ങനെ കളിയാക്കാന്‍ എന്ത് ധാര്‍മ്മിക അവകാശമാണ്  ഈ നിത്യാ മേനോന്  ഉള്ളത്..????  അതും രണ്ടു പ്രാവശ്യമാണ് ഇതേ വരികള്‍ ആവര്‍ത്തിച്ചു കളിയാകിയിരിക്കുന്നത് ..!


സ്വന്തം അമ്മായിയെ നായിക  കളിയാക്കുന്നത് നിര്‍വ്വികാരനായി നോക്കി നില്‍ക്കുന്ന നായകന്‍  

ഈ കൂത്തെല്ലാം നിര്‍വ്വികാരതയോടെ നോക്കി നില്‍ക്കുന്ന നായകനെയും ഇടയ്ക്കു ഇടയ്ക്കു ഈ ഗാന രംഗത്ത് കാണിക്കുന്നുണ്ട്...!  ശരിക്ക് പറഞ്ഞാല്‍ ഏതു  മരുമകന്റെ അമ്മായിയെ കുറിച്ചാണ്  ഇതില്‍ പറയുന്നത്  എന്ന് വ്യക്തമല്ല...  എന്നാലും എന്റെ വീക്ഷണ കോണകം വച്ച് നോക്കിയാല്‍ ഒരു പക്ഷെ ഈ പറയുന്ന നായകനും നായികയും ഒരു പക്ഷെ മുന്‍പ് സ്നേഹത്തില്‍ ആയിരുന്നിരിക്കണം... പിന്നീട് ഒരു ദുര്‍ബ്ബല നിമിഷത്തില്‍ നായികയുടെ ചാരിത്ര്യം കവര്‍ന്നെടുത്തു മുങ്ങിയ വിധ്വാനായിരിക്കണം ഈ നായകന്‍... ...... ......!! . ഗാനരംഗത്തില്‍ അവന്റെ മുഖം കണ്ടിട്ട് എനിക്ക് അങ്ങനെയാണ് തോന്നുന്നത് .... ശരിക്കും ഒരു കള്ള ലക്ഷണം ഉണ്ട്  അവന്റെ മുഘത്ത്...  പ്രതികാര ദാഹിയായ നായിക നായകന്‍റെ അമ്മായിക്ക് പറ്റിയ ഈ ദുരന്തം  എങ്ങനെയോ അറിയുകയും പിന്നീട് ഇങ്ങനെ ഒരു അവസരം വന്നപ്പോള്‍ ഈ നായിക  പാടി കളിയാക്കുയും ചെയ്യുന്നതായിരിക്കണം ഈ ഗാന രംഗം..! എന്നാലും എനിക്ക് പറയാനുള്ളത് ഈ നായകനും നായികയും തമ്മിലുള്ള ഈ പ്രശ്നത്തിനു ഒരു പാവം അമ്മായിയെ ഇങ്ങനെ കളിയാക്കുന്നത് ശരിയാണോ എന്നാണു..?? ഉദാഹരണത്തിന് അടുത്ത വരി  ശ്രദ്ധിക്കൂ...


"കഞ്ഞി വച്ച്.. പുട്ട് കുത്തി...
പുട്ട് കുത്തി... കഞ്ഞി വച്ച്...
അമ്മായിക്ക്... പുട്ട് കുത്തി.. ..
വട്ടായി പോയി...."

കഞ്ഞിയോ പുട്ട് ഓ ഉണ്ടാക്കി വട്ടായി പോയ ഒരാളെയും ഞാന്‍ ഇതുവരെ കണ്ടിട്ടില്ല... നിങ്ങള്‍ കണ്ടിട്ടുണ്ടോ..?? ഇതെല്ലാം നായികയുടെ അഹങ്കാരവും വെറും മിഥ്യാ ധാരണകളുമാണ്..!


മൈക്കില്‍ തൂങ്ങികിടന്ന്  പാടി അര്‍മ്മാദിക്കുന്ന നായിക ...

റാപ്പും പോപ്പും കലര്‍ത്തി ശ്രുതി അങ്ങ് മുകളിലത്തെ കട്ടക്കിട്ട്  നായിക  മൈക്കില്‍ തൂങ്ങി കിടന്നു പാടുന്ന അടുത്ത വരികളുടെ സംഗതികള്‍ സത്യം പറഞ്ഞാല്‍  യുക്തിക്കും ബുദ്ധിക്കും 
നിരക്കാത്തതാണ് എന്നതില്‍ സംശയമില്ല... വരികള്‍ ശ്രദ്ധിക്കാം...


"ഹേ  കൊച്ചമ്മായി...വട്ടായി പോയോ അമ്മായി...
കഞ്ഞീലെ പലഹാരമാകെ.. വട്ടായി പോയോ വട്ടായി പോയോ...
ഹോ അമ്മായി.. കഥയെന്തായി... എന്റെ പൊന്നമ്മായി വട്ടായി പോയോ..."

എന്നിങ്ങനെ പോകുന്നു വരികള്‍ ... ഞാന്‍ നേരത്തെ സൂചിപ്പിച്ചത് പോലെ നായകനോടുള്ള ദേഷ്യം മൊത്തം പാവം അമ്മായിയുടെ പുറത്ത് തീര്‍ക്കുകയാണ് ഈ വട്ടു പിടിച്ച നായിക...!! ഈ  സീനില്‍ ഡോക്റ്റര്‍മാരുടെ ഭാഷയില്‍ പറഞ്ഞാല്‍  "cyclic mental prantho therapic syndrom "എന്ന ഉന്മാദ അവസ്ഥയിലാണ് നായിക... അതുകൊണ്ടായിരിക്കണം വരികളൊന്നും തമ്മില്‍ ഒരു ബന്ദവും  തോന്നാത്തത്... കഞ്ഞീലെ പലഹാരമാകെ.. വട്ടായി പോയോ എന്ന്  ചോദിക്കുന്നുണ്ട്... ഇതില്‍ ഒന്നാമത്തെ സംശയം കഞ്ഞിക്കകത്തിടുന്ന ഏതു  പലഹാരമാണ് കേരളത്തില്‍ ഉള്ളത്  ..?? അഥവാ ഉണ്ടെകില്‍ തന്നെ ആ പലഹാരത്തിന്  വട്ട്  പിടിക്കുമെന്ന കാര്യം ഞാന്‍ ആധ്യമായിട്ടാണ് കേള്‍ക്കുന്നത് തന്നെ...!! പിന്നീടു അമ്മായിയോട് ഏതോ ഒരു കഥയെ കുറിച്ച് ചോദിക്കുന്നുണ്ട്...  ഇതും നായകന്‍റെ അമ്മായിയെ കരിവാരി തേക്കാന്‍ അമ്മായിയുടെ പഴയ അവിഹിത ബന്ധത്തിന്റെ കഥകളാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു...!!

ഇനി അടുത്ത വരികളിലേക്ക് പോകാം...

"വെവീതെ പോയി... വേവേറി പോയി...
ചൂടെറി  പോയി ചൂടാറി പോയി...
വേഗം വേഗം വേഗം തോനെ തോനെ വിളമ്പി ...
കൊതി കൊതി പറ്റി ..അടി അടി പറ്റി ...കറി  കറി  പറ്റി ...ചതി ചതി പറ്റി ..
കൊതി പറ്റി , അടി പറ്റി , കറി  പറ്റി , ചതി പറ്റി , വട്ടായി പോയോ ..?"


ഇതില്‍ നിന്നും നമുക്ക് എന്ത് മനസിലാക്കാം..??  പ്രതികാര ബുദ്ധിയോടെ നായിക പാവം അമ്മായി ചെയ്യുന്നതിലെല്ലാം ഓരോ കുറ്റങ്ങള്‍ കണ്ടു പിടിക്കുകയാണ്....  കഞ്ഞിക്ക്  വേവ് കൂടിയാല്‍ കുഴപ്പം , വേവ്  കുറഞ്ഞാല്‍ കുഴപ്പം... ചൂട് കൂടിയാലും കുറഞ്ഞാലും കുഴപ്പം... വേഗത്തില്‍ വിളബിയാ പതിയെ വിളബിയാലോ  കുഴപ്പം...! എനിക്ക് ഈ നായികയോട് ഒന്നേ ചോദിക്കാനുള്ളൂ .... പിന്നെ ഈ അമ്മായി പിന്നെ എങ്ങനെ വിളമ്പണം...???

എന്തായാലും ഇങ്ങനെ അലറിക്കൊണ്ടാണ്  നായിക പാട്ടിന്റെ അവസാനത്തിലേക്ക് കടക്കുന്നത്‌............ ... ... ,... എല്ലാം അവസാനിപ്പിച്ച്  പാട്ടിന്റെ അവസാനത്തിലേക്ക് കടക്കുമ്പോള്‍ എനിക്ക് അതിശയം തോന്നിയ  ഒരു കാര്യം നിങ്ങളുടെ ശ്രദ്ധയില്‍ പെടുത്തട്ടെ...  തന്റെ അമ്മായിയെ നായിക ഇത്രയധികം കളിയാക്കിയിട്ടും നായകന്‍ പാട്ടിന്റെ അവസാനം  നായികയുടെ പാട്ടിന്റെ താളത്തിന്  ഒത്ത്  തുള്ളുന്ന ഹൃദയം പൊട്ടുന്ന രംഗമാണ് അത്... അവസാനം അമ്മായി അവിടെ ആരായി...?? ശശി... വെറും ശശിയായി...!


നായികയുടെ താളത്തിന്  ഒത്ത്  തുള്ളുന്ന നായകന്‍...


എന്റെ ധാര്‍മ്മിക രോഷം കെട്ടടങ്ങുന്നതിന്  മുന്‍പ്  എനിക്ക് ഈ ഉമ്മന്‍ ചാണ്ടി സര്‍ക്കാരി നോട് രണ്ട്  ആവശ്യങ്ങള്‍ ഉന്നയിക്കാനുണ്ട്  ..  ഒന്ന് , ഈ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടണം ... പിന്നെ ഇതേ പോലെ കച്ചവടം നടത്തി  പൊളിഞ്ഞു   ഭ്രാന്താകുന്നവരെ സംരക്ഷിക്കാന്‍  ഒരു "ക്ഷേമനിധി " യെങ്കിലും  ഉണ്ടാക്കുവാന്‍ ഈ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല... അതുകൊണ്ട് മുഘ്യമന്ത്രി രാജി വയ്ക്കണം..!

Friday, June 8, 2012

"കാളിദാസന്‍ കോണകം കഴുകുകയാണ്..! " (review)



ഭൂലോക തൊലിക്കട്ടിയുള്ള നായകന്‍ എന്ന് പേരെടുത്ത ശ്രീമാന്‍ സന്തോഷ്‌ പണ്ടിട്റ്റ് തന്റെ ആദ്യ ചിത്രത്തിലൂടെ മലയാളികളെയും മലയാള സിനിമയെയും ഞെട്ടിച്ചു കളഞ്ഞതിന്റെ ഞെട്ടല്‍ തീരാതിരിക്കുന്നതിന്റെ ഇടയിലാണ് തന്റെ പുതിയ ചിത്രവുമായി അദ്ധേഹത്തിന്റെ വരവ്.. "കാളിദാസന്‍ കോണകം കഴുകുകയാണ്..! "


(കാളിദാസന്‍ കോണകം കഴുകുന്നു)

എന്നായിരുന്നു ഈ ചിത്രത്തിന്റെ ആദ്യത്തെ പേര്.. എന്നാല്‍ തന്റെ ഉയര്‍ച്ചയില്‍ അസൂയ മൂത്ത മലയാള സിനിമയിലെപാരകള്‍  തനിക്കു മുന്‍പേ ഈ പേര് രജിസ്ടര്‍ ചെയ്തതുകൊണ്ട് പെട്ടന്ന് ചിത്രത്തിന്റെ
 പേര്  മാറ്റുകയായിരുന്നു.. " സൂപ്പര്‍ സ്റ്റാര്‍  സന്തോഷ്‌ പണ്ഡിറ്റ്‌ " എന്നാണു പുതിയ ചിത്രത്തിനെ പേര്.. ഈ ചിത്രത്തിലെ "കാമിനി" എന്നാ ഒരു പാട്ട് സീന്‍ യുട്ടൂബില്‍ ആകസ് മികമായി കാണാന്‍ ഇടയായി ... അതിനെ കുറിച്ചുള്ള  ഒരു എളിയ വിലയിരുത്തലാണ് ഈ ബ്ലോഗില്‍ ഞാന്‍ എഴുതാന്‍ ശ്രമിക്കുന്നത്...

(ചിത്രത്തിലെ നായിക )

പാട്ടില്‍ ആദ്യം കാണുന്നത് ഒരു സുന്ദരമായ താഴ്വരയാണ്... സാധാരണ പാട്ടുകളിലെ ഫോര്‍മുലകള്‍ തെറ്റിക്കാതെ പാട്ടിന്റെ ബീജിയത്തിന്റെ പശ്ചാത്തലത്തോടെ  ആ താഴ്വരയുടെ  ഭംഗി ആസ്വദിച്ചു ഓടി ചാടി നടക്കുന്ന കാണാന്‍ വലിയ തരക്കേടില്ലാത്ത നായിക...

(നായിക ഓടുന്നു.. നായകനെ കണ്ടത് കൊണ്ടാണോ എന്ന് വ്യക്തമല്ല )

 അടുത്ത ഷോട്ടില്‍ കാണിക്കുന്നത് നമ്മുടെ ഭൂലോക നായകനെയാണ്... തന്റെ മുഘത്തിനു ചേരാത്ത കൂളിംഗ് ഗ്ലാസ്സ് വച്ച് അതെ താഴ്വരയില്‍ നായകന്‍ എന്തിനോ വേണ്ടി ദേഷ്യത്തോടെ  തെണ്ടി നടക്കുന്നു... അപ്പോഴാണ്‌ നായികയെ കാണുന്ന രംഗം അടുത്തതായി കാണുന്നത്.. ശരിക്കും അപ്പോഴാണ്‌ പ്രേക്ഷരക്ക് മനസ്സിലാവുക ഇത്രയും നേരം നായികയെ അന്വേഷിച്ചായിരുന്നു നമ്മുടെ നായകന്‍ നടന്നിരുന്നത് എന്ന്..!

(താഴ്വരയില്‍ നായികയെ തപ്പി നടക്കുന്ന നായകന്)‍

നായികയെ കാണുന്ന മാത്രയില്‍ തന്റെ കൂളിംഗ് ഗ്ലാസ് വലിച്ചു ഊരി  നായികയെ നോക്കി സ്വതസിത്വമായ തന്റെ ഉന്തിയ പല്ല് കാണിച്ചു ഒരു ചിരി ഉണ്ട്... തൊരപ്പന്‍ എലി പത്തായത്തിലെ പുന്നെല്ല് കണ്ട മാതിരി... 

(നായകന്‍ നായികയെ കാണുന്ന രംഗം )

 ഉള്ളത് പറയണമല്ലോ പാട്ടിന്റെ ഒര്കസ്ട്രെഷന്‍  നിലവാരം പുലര്‍ത്തിയിരുന്നു... അടുത്ത സീനില്‍ നായകന് നായികയും കൈപിടിച്ച് ഓടി നടക്കുന്ന രംഗമാണ്.. പക്ഷെ  കൂളിംഗ് ഗ്ലാസ് വച്ച അന്ധനായ നായകനെ നായിക   കൈപിടിച്ചു നടത്തുന്നത് പോലെ  പ്രേക്ഷകര്‍   തെറ്റിദരിച്ചാല്‍ തെറ്റ് പറയാനാവില്ല..

(അന്ധനായ നായകനെ കൈ പിടിച്ചു നടത്തുന്ന നായിക)

പൊടുന്നെ നായകന്‍റെ അടുക്കല്‍ നിനും നായിക മാഞ്ഞു പോകുന്നു... ഹോ ഇതൊരു സ്വപ്നമായിരുന്നു എന്ന് നായകന്‍ പെട്ടന്ന് ഞെട്ടി പണ്ടാരമടങ്ങി  പോകുന്ന നിമിഷങ്ങളാണ് അടുത്തത്.. വീണ്ടും ആ സ്വപ്നം പാട്ടിന്റെ ആദ്യത്തെ ഈരടികളിലൂടെ ചിത്രീകരിക്കപ്പെടുന്നു... കാമിനീ...... എന്ന് ഒരു അപശബ്ദം കേള്‍ക്കുമ്പോഴാണ് ഓര്‍ക്കസ്ട്ര കഴിഞ്ഞു പാട്ട് തുടങ്ങി എന്ന് മനസ്സിലാവുന്നത്... നമ്മുടെ നായകന്‍റെ തന്നെ ഒറിജിനല്‍ ശബ്ദത്തില്‍ പാടിയതുകൊണ്ടാണോ എന്നറിയില്ല കാമിനീ എന്ന് വിളിച്ചു നായകന്‍ നായികയുടെ പുറകെ ഓടുമ്പോഴേക്കും നായകന്‍റെ പാട്ടിന്റെ സംഗതികള്‍ എല്ലാം താഴെ വീണു പോയിരുന്നു....!  പാട്ടിന്റെ വരികള്‍ സംഗീതവുമായി ഒരു മല്‍പ്പിടുത്തം നടത്തുകയാണോ എന്ന് തോന്നിപ്പിക്കും വിധമാണ് വരികളുടെ ഒഴുക്ക്... കവിതയെന്നു പറഞ്ഞാല്‍ ഇതായിരിക്കണം കവിത എന്ന് പ്രേക്ഷകരെ ഇരുത്തി ചിന്തിപ്പിക്കുന്ന നിമിഷങ്ങള്‍... ഉദാഹരനത്തിനു ആദ്യത്തെ വരി..

" ഗംഗാജലം വറ്റി ച്ചാലും  പ്രേമ ദാഹം തീരില്ല...
   നിദ്രാവിഹീന രാത്രികള്‍ വിരഹ ദുഖം തീര്‍ക്കില്ല..."
 എന്നിങ്ങനെ പോകുന്നു വരികള്‍ ...
നായികക്ക് ചെവിയില്‍ പാട്ട്  പറഞ്ഞു  കൊടുക്കുകയാണ് നായകന്‍... തന്റെ  മുഘത്ത് ‌ നായകന്‍റെ പല്ല്  കൊണ്ട്  മുറിവ് പറ്റാതിരിക്കാന്‍ നായിക നന്നേ  ശ്രമിക്കുന്നുണ്ട് എന്ന് ചി ത്രീകരണത്തില്‍ നിന്നും പ്രേക്ഷകര്‍ക്ക്‌ മനസ്സിലാവും..!

(നായകന്‍റെ പല്ല് മുഘത്ത്‌ കൊള്ളാതിരിക്കാന്‍ പാടുപെടുന്ന നായിക)

അടുത്ത ഷോട്ട് ഒരു രാജകൊട്ടാരമാണ്.. അവിടെ ശകുന്തളയായി നായികയും ദുഷ്യന്തനായി  നായകനും.. നായകന്‍റെ രാജാവിന്റെ വേഷം കണ്ടാല്‍ പെറ്റ  തള്ള പോലും സഹിക്കുകേല.. ആ രാജാവിന്റെ മുന്നില്‍ നായിക നൃത്തം ചെയ്യുകയാണ്... രാജാവ് കൈകൊട്ടി നൃത്തം കൊഴുപ്പിക്കുന്നുമുണ്ട്.. അപ്പോഴാണ്‌ അടുത്ത വരികള്‍ വരുന്നത്... ദുഷ്യന്തന്‍ ശകുന്തളയെ നോക്കി 
പാടുകയാണ്...

(ദുഷ്യന്ത മഹാരാജാവും ശകുന്തളയും )

"എന്‍ ഹൃദയത്തില്‍ അറയൊന്ന് ആ അറയില്‍ നീ മാത്രം 
 എന്‍ ഹൃദയത്തില്‍  കതക് ഒന്ന് ആ കതകില്‍ നീ മാത്രം..."

(തന്റെ ഹൃദയത്തിലെ ജനല്പാളികളുടെ കണക്കു പറയുന്ന ദുഷ്യന്തന്‍)

തന്റെ ഹൃദയത്തിലെ കതകിന്റെയും ജനല്‍  പാളിയുടേയും കണക്കു പറഞ്ഞ ദുഷ്യന്തന്‍ പിന്നീടു ആപ്പിള്‍ തിന്നുന്ന സീനാണ്..

 (ദുഷ്യന്തന്‍ ആപ്പിള്‍ തിന്നുന്ന  രംഗം )

ചപ്രമഞ്ഞത്ത്തില്‍ കിടന്നു രാജാവ് ആപ്പിള്‍ ‍ തിന്നു തീര്‍ക്കുന്നിതിനിടയില്‍ ആണ് ശകുന്തള വന്നു കട്ടിലില്‍ ഇരിക്കുന്നത്... ആര്‍ത്തിയോടെ  ആപ്പിള്‍ വലിച്ചുവാരി  തിന്നുന്ന 
കുരങ്ങന്‍  വിനോദ  സഞ്ചാരികളെ  കണ്ടമാതിരി  നമ്മുടെ നായകന്‍ നായികയെ നോക്കി വീണ്ടും ആ പഴയ ചിരി ചിരിക്കുന്നു..


(ആപ്പിള്‍ തിന്നുന്നതിനിടയില്‍ നായികയെ നോക്കി ചിരിക്കുന്ന നായകന്)‍
ആപ്പിള്‍ തിന്നു തീര്‍ന്നതും ദുഷ്യന്ത മഹാരാജാവ് അടുത്ത ഷോട്ടില്‍ ഒരു മദ്ദളം എടുത്തു വച്ച് തീര്ത്ത് ‍ അടിക്കുകയാണ്...  നായികയാനെകില്‍ വീണയുടെ കമ്പി എണ്ണി  കളിക്കുന്നു.. 

(നായകനും നായികയും ഗാനമേള നടത്തുന്നു )

എന്തായാലും ആ നാടക സെറ്റില്‍  ദുഷ്യന്തന്‍ തന്റെ അരയില്‍  നിന്നും വാള്‍  വലിച്ചൂരി ശകുന്തളയെ പേടിപ്പിക്കുന്ന രംഗങ്ങള്‍ ഉള്‍പ്പെടെയുള്ള കലാ പരിപാടികള്‍ക്ക് ശേഷം ‍ കാമിനീ  എന്ന് ദയനീയ ഭാവത്തോടെ മൂന്നാല്  പ്രാവശ്യം  പാടുന്നതും പാട്ട് അവസാനിക്കുന്നു..
(ശകുന്തളയെ വാളെടുത്തു പേടിപ്പിക്കുന്ന ദുഷ്യന്തന്‍,  പക്ഷെ ശകുന്തള പേടിച്ചു ചിരി അടക്കാനാവാതെ പാടുപെടുന്നു )
(പാട്ടിന്റെ അവസാന വരികളില്‍ കാമിനീ എന്ന് പാടുന്ന നായകന്‍റെ ദയനീയ ഭാവം )

ഇനി നിങ്ങള്ക്ക് ആസ്വദിക്കാനായി വീഡിയോ താഴെ കൊടുക്കുന്നു..



 

Saturday, May 26, 2012

"അങ്ങാടിയില്‍ തോറ്റാല് അമ്മയെ വെട്ടികൊല്ലുന്ന പ്രത്യയശാസ്ത്രം"

കൊല്ലണ്ടേവരെ പാര്‍ട്ടി കൊല്ലുക തന്നെ ചെയ്യമെന്നും ഇനിയും കൊല്ലുമെന്നും സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണി.




കൊല്ലേണ്ടവരെയൊക്കെ കൊന്നൊടുക്കാന്‍ നീയാരാടാ 
 കാലനോ ..?? അതോ ഹിറ്റ്‌ലരോ..? അതോ വിവരക്കേടിനു തന്തയില്ലയ്മയില്‍ ഉണ്ടായ  
മാര്‍ക്സിസ്റ്റ്‌ പ്രതിഭാസമോ..??  ഇതൊന്നുമല്ല മണി നിന്നെകൊണ്ട് ഇത് പറയിപ്പിച്ചത് എന്ന് സാംസ്കാരിക കേരളീയര്‍ക്കറിയാം. ഇടുക്കി  മണക്കാടില്‍ കൂടിനിന്ന കൊടിപിടിക്കാനും തല്ലു കൊള്ളാനും  മാത്രമറിയാവുന്ന പാവങ്ങളെ  ആവേശം കൊള്ളിച്ചു കൈയ്യടി മേടിച്ച്   അവരെ ടി. പി വധത്തിന്റെ  തുമ്പ് തേടി പോലീസ് നായ ലോക്കല്‍  കമ്മറ്റികളും കടന്ന്  എ കെ ജി സെന്ററിലെയും കണ്ണൂരിലെയും കമ്മ്യുണിസ്റ്റ് 
കുത്തക മുതലാളിമാരെ തേടി വരുമ്പോള്‍ രാഷ്ട്രീയമായി 
നേരിടാന്‍ കരുതി വച്ചിരിക്കുന്ന ആ പാവങ്ങളുടെ 
ചോരത്തിളപ്പ്  കേട്ടടങ്ങാതിരിക്കേണ്ടത് നീ  ഉള്‍പ്പെടുന്ന അധികാര വര്‍ഗ്ഗത്തിന്റെ ആവശ്യമാണ്.. 
പ്രത്യുപകാരമായി  നിന്റെ പാര്ലമെന്ടറി  വ്യാമോഹത്തിന്റെ കിരീടത്തില്‍ പാര്‍ട്ടി വക ഒരു 
പൊന്‍തൂവല്‍..!  

പക്ഷെ പാര്‍ട്ടി സ്ടടി ക്ലാസ്സുകളിലെ വിഘടനവാദവും പ്രതിക്രിയാവാവും    കൊളോണിയലി സ്റ്റ് ചിന്താധരണികളുമോന്നും   മനസ്സിലാവാതെ ഭ്രാന്തു പിടിച്ചു പുറത്ത് പോകുന്ന സ്വന്തം 
അണികളെ അരിവാളെടുത്ത് 51 തവണ  ആഞ്ഞാഞ്ഞു  വെട്ടിക്കൊല്ലുന്ന 
 ഗുണടാരാഷ്ട്രീയമായിരുന്നോ  കാറല്‍മാര്‍ക്സ്  സ്വപ്നം കണ്ടത്..?? അത് തന്നെയായിരുന്നുവെന്നല്ലേ 
നിന്റെയീ പ്രസംഗം കൊണ്ട് കേരളത്തെ  നീ പഠിപ്പിച്ചത്..? ഒരു കൊടിയുടെ മറവില്‍ ഈ 
ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ എന്തും ചെയ്യാമെന്നും 
പറയാമെന്നുമുള്ള നിന്റെ ധാര്ഷ്ട്ട്യം കേരളത്തില്‍ 
ചിലവാകുമെന്നുള്ള ധാരണ മടയത്തമാണ് മണിയണ്ണാ... 
അതുകൊണ്ട് മണി "അങ്ങാടിയില്‍  തോറ്റാല് ‍ അമ്മയെ വെട്ടികൊല്ലുന്ന പ്രത്യയശാസ്ത്രം"  ഒന്നിനും ഒരു പരിഹാരമല്ല..! 
സ്നേഹത്തോടെ  ഒരു കുത്തക മുതലാളി - തൊമ്മന്‍