ഇതൊരു ശ്രമമാണ്... എഴുതാനുള്ള ശ്രമം... എം ടി ക്കും, കാക്കനാടനും, സക്കറിയക്കും മാത്രം എഴുതിയാല്‍ മതിയോ...?ഉറുമ്പിനുമില്ലേടോ ആഗ്രഹവും അഹങ്കാരവും..? അങ്ങനെ ഒരു അഹങ്കാരത്തില്‍ നിന്നും ഉണ്ടായ
തോന്ന്യാസം ആണ് ഈ ബ്ലോഗ്‌.. ഇതിനെ " തൊമ്മന്റെ തോന്ന്യാസങ്ങള്‍ " എന്ന്
വേണമെങ്കില്‍ വിശേഷിപ്പിക്കാം...! തോന്ന്യാസങ്ങളില്‍ താല്പര്യമുള്ള ആര്‍ക്കും വായിക്കാം... ഇല്ലെങ്കില്‍ അതാ പേജിന്റെ മുകളില്‍ വലതുവശത്തായി ഒരു X ബട്ടന്‍... ഒന്ന് ക്ലിക്ക് ചെയ്തേക്കൂ... എന്നാല്‍ പിന്നെ തൊമ്മന്റെ തോന്ന്യാസങ്ങളിലേക്ക് ഒരു കിടിലന്‍ സ്വാഗതം...!!Monday, December 12, 2011

തട്ട് ദോശയുടെ വില നിര്‍ണ്ണനാധികാരം റിലയന്‍സിന് ..!
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനി ഫാസ്റ്റ് ഫുഡ് ബിസിസ്സിലേക്ക് ഇറങ്ങാന്‍ ഒരുങ്ങുന്നു. റിലയന്‍സ് ബ്രാന്‍ഡില്‍ തന്നെയാവും 'ക്വിക്ക് സര്‍വീസ് റെസ്റ്റോറന്റ്' ശൃംഖല തുടങ്ങുക. മക് ഡൊണാള്‍ഡ്‌സ്, ഡോമിനോസ് എന്നീ അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ മാതൃകയിലാവും റിലയന്‍സ് ഫാസ്റ്റ് ഫുഡിന്റെ പ്രവര്‍ത്തനം. അടുത്ത 3-4 മാസങ്ങള്‍ക്കുള്ളില്‍ തന്നെ പുതിയ ബിസിനസ് തുടങ്ങാനാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഒരുങ്ങുന്നത്... (മാതൃഭൂമി)
തൊമ്മന്റെ അറിവില്ലായ്മ കൊണ്ട് ചോദിക്കുവാ....ഈ അംബാനി ചേട്ടന്‍ തട്ടുകട തുടങ്ങിയാല്‍ തട്ട് ദോശയുടെ വിലയും നിര്‍ണ്ണയിക്കാനുള്ള അവകാശം കേന്ത്രഗവര്‍മെന്റ്ടു റിലായന്‍സിനെ എല്പ്പിക്കുമോ...? താമസിയാതെ തന്നെ തട്ട് ദോശയുടെ വിലവര്‍ധ്ധനവില്‍ പ്രതിഷേധിച്ചുള്ള ഹര്‍ത്താല്‍ പ്രതീക്ഷിക്കാമോ...?

1 comment:

  1. അന്തര്‍ദേശീയ വിപണിയില്‍ എണ്ണ, വെളിച്ചെണ്ണ പാം ഓയില്‍ വിളകള്‍ കൂടുമ്പോള്‍ ഇന്ത്യയിലും വില കൂട്ടാമല്ലോ!

    ReplyDelete