ഇതൊരു ശ്രമമാണ്... എഴുതാനുള്ള ശ്രമം... എം ടി ക്കും, കാക്കനാടനും, സക്കറിയക്കും മാത്രം എഴുതിയാല്‍ മതിയോ...?ഉറുമ്പിനുമില്ലേടോ ആഗ്രഹവും അഹങ്കാരവും..? അങ്ങനെ ഒരു അഹങ്കാരത്തില്‍ നിന്നും ഉണ്ടായ
തോന്ന്യാസം ആണ് ഈ ബ്ലോഗ്‌.. ഇതിനെ " തൊമ്മന്റെ തോന്ന്യാസങ്ങള്‍ " എന്ന്
വേണമെങ്കില്‍ വിശേഷിപ്പിക്കാം...! തോന്ന്യാസങ്ങളില്‍ താല്പര്യമുള്ള ആര്‍ക്കും വായിക്കാം... ഇല്ലെങ്കില്‍ അതാ പേജിന്റെ മുകളില്‍ വലതുവശത്തായി ഒരു X ബട്ടന്‍... ഒന്ന് ക്ലിക്ക് ചെയ്തേക്കൂ... എന്നാല്‍ പിന്നെ തൊമ്മന്റെ തോന്ന്യാസങ്ങളിലേക്ക് ഒരു കിടിലന്‍ സ്വാഗതം...!!Wednesday, December 14, 2011

മുല്ലപ്പെരിയാറിന്റെ ജാതകം....


മുല്ലപ്പെരിയാറിന്റെ ജാതകം....

ലഗ്നാധിപനായ ശുക്രന്‍ പതിനൊന്നാം ഭാവത്തില്‍ (സര്‍വ്വാഭീഷ്ട സ്ഥാനം) അഭീഷ്ട സ്ഥാനാധിപനായ സൂര്യനോടും , കുരുത്തംകെട്ട  ശനിയോടും, ഉന്നതികാരനായ കേതുവിനോടും ചേര്‍ന്ന് നില്‍ക്കുന്നു....രവി ശശിയുമായി ചേരില്ല...ചന്ദ്രന്‍ ഷാപ്പില്‍ തന്നെ വലം വക്കുന്നു...പതിമൂന്നാം ഭാവത്തില്‍ സുരേഷ് തിരിഞ്ഞു നോക്കും..പക്ഷെ ഒരു മൈന പോലും  കാണില്ല....മുല്ലപ്പെരിയാറിന്റെ ഭാവി വെള്ളത്തില്‍ തന്നെ...!
ഇനി രക്ഷയില്ലെന്നര്‍ധ്ധം... അതായത്,,, ജയലളിത പിടിവാശി തുടരും...ദണ്ടപാണി പിന്നില്‍ നിന്ന് കുത്തും... തമിഴന്മാരുടെ ആക്രമണം ഉണ്ടാവും...കേരളത്തില്‍    രാഷ്ട്രീയ കഷികള്‍ തമ്മില്‍ ചെളി വാരിയെരിയും... പുര കത്തുന്ന സമയത്ത് ലീഗ് അഞ്ചാം മന്ത്രി സ്ഥാനം ചോദിക്കും... കേന്ത്രത്തില്‍ ഇരിക്കുന്നവര്‍ വീണ വായിക്കും... മുങ്ങിമരിക്കാന്‍ ഭാഗ്യമുള്ള മലയാളികള്‍ മുല്ലപ്പെരിയാര്‍ പൊട്ടി  മുങ്ങി തന്നെ മരിക്കും..!

1 comment:

  1. മുല്ലപ്പെരിയാര്‍ പൊട്ടുമ്പോള്‍ തൊമ്മന്‍ വീണ വായിക്കുകയായിരുന്നു എന്ന് പറയിക്കണോ?

    ReplyDelete