ഇതൊരു ശ്രമമാണ്... എഴുതാനുള്ള ശ്രമം... എം ടി ക്കും, കാക്കനാടനും, സക്കറിയക്കും മാത്രം എഴുതിയാല്‍ മതിയോ...?ഉറുമ്പിനുമില്ലേടോ ആഗ്രഹവും അഹങ്കാരവും..? അങ്ങനെ ഒരു അഹങ്കാരത്തില്‍ നിന്നും ഉണ്ടായ
തോന്ന്യാസം ആണ് ഈ ബ്ലോഗ്‌.. ഇതിനെ " തൊമ്മന്റെ തോന്ന്യാസങ്ങള്‍ " എന്ന്
വേണമെങ്കില്‍ വിശേഷിപ്പിക്കാം...! തോന്ന്യാസങ്ങളില്‍ താല്പര്യമുള്ള ആര്‍ക്കും വായിക്കാം... ഇല്ലെങ്കില്‍ അതാ പേജിന്റെ മുകളില്‍ വലതുവശത്തായി ഒരു X ബട്ടന്‍... ഒന്ന് ക്ലിക്ക് ചെയ്തേക്കൂ... എന്നാല്‍ പിന്നെ തൊമ്മന്റെ തോന്ന്യാസങ്ങളിലേക്ക് ഒരു കിടിലന്‍ സ്വാഗതം...!!



Saturday, January 28, 2012

കേരളത്തില്‍ വേശ്യാലയങ്ങള്‍ തുറക്കട്ടെ..!


സംസ്ഥാന പോലീസിന്റെ ക്രൈം റെക്കൊര്‍ട്സ് ബ്യുറോ കണക്കുകള്‍ പുറത്തുവിട്ടു.. കേരളത്തിലെ മൊത്തം സ്ത്രീ പീഡനം രാജ്യത്തെ മുഴുവന്‍ പീഡനങ്ങള്‍ക്ക്  ഒപ്പം തന്നെയത്രേ..!   സംസ്ഥാന മൊട്ടാകെ കഴിഞ്ഞ വര്ഷം നടന്നത് 546 ബലാല്‍ സംഗ ങ്ങള്‍..! ചാരിത്ര്യ ഹാനി-1816, സ്ത്രീകളെ തട്ടിക്കൊണ്ടു പോകല്‍ -101.

ഓണം, ക്രിസ്തുമസ്, ന്യുയര്‍ ആഘോഷങ്ങങ്ങളില്‍ തൊട്ടടുത്ത ജില്ലക്കാരെ കള്ള് കുടിച്ചു തോപ്പിക്കാന്‍ നടത്തുന്ന  മരണ പോരാട്ടത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കഴിഞ്ഞ തവണ സര്‍ക്കാര്‍ നിര്‍ത്തലാക്കി ഗ്രേട്‌ സിസ്റ്റം ഏര്‍പ്പെടുത്തിയിരുന്നു..! മത്സരാര്ധികളുടെ മാനസിക പിരിമുറുക്കം കുറക്കാനായിരുന്നത്രേ ഈ തീരുമാനം..! എന്നാല്‍ "പീഡന മത്സരങ്ങളില്‍ " ഇപ്പോഴും ഒന്ന് രണ്ടു മൂന്നു സ്ഥാനങ്ങള്‍ക്ക് വേണ്ടി തന്നെയാണ് പോരാട്ടം..!

ജില്ല തിരിച്ചുള്ള   "പീഡന മത്സരത്തില്‍"  2011 സാമ്പത്തിക വര്ഷം മുന്നിലെത്തിയത് മലപ്പുറമാണ്..! 340എണ്ണം.  ഇങ്ചോടിഞ്ഞു പൊരുതി തൊട്ടു പുറകില്‍ തൃശൂര്‍ രണ്ടാമതെത്തി  297..!  എന്നാല് 287‍ പീഡനങ്ങളുമായി കൊല്ലം മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപെടേണ്ടി വന്നു..!  

നാണിക്കുക കേരളമേ... അച്ഛന്‍ മകളെ പീഡിപ്പിക്കുന്നു..!  രണ്ടു വയസുകാരിക്കും  കുഴിയിലേക്ക് ‍ കാലും നീട്ടിയിരിക്കുന്ന കിളവിക്കും  മാനം സംരക്ഷിക്കണമെങ്കില്‍ AK-47 മായി നടക്കേണ്ടി വരുന്നു..! ഐസ്ക്രീം, വിതുര കിരൂര്‍, സൂര്യനെല്ലി എന്നിങ്ങനെ പോകുന്നു കേരളത്തിലെ പീടനചരിതം ആട്ടക്കഥകള്‍..! പീഡന കേസ്സുകളില്‍ നീതി ലഭിക്കണമെങ്കില്‍ എല്ലാവരും കാണ്‍കെ തെരുവിലിട്ട് പീഡിപ്പിക്കണമെന്ന് കോടതിയും പറയുന്നു..!  ഇവിടെ വേശ്യാലയങ്ങള്‍ തുറക്കട്ടെ..! പീഡിപ്പിക്കാന്‍ മുട്ടി നില്‍ക്കുന്നവരെ കാത്തു  എന്തിനും ഏതിനും തയാറായി നില്‍ക്കുന്ന മധിരാക്ഷിമാര്‍ നിരനിരയായി നിലക്കട്ടെ..! ഇന്ത്യയിലെ ഒട്ടു മിക്ക സംസ്ഥാനങ്ങളിലും വിദേശങ്ങളിലും  പരീക്ഷിച്ചു വിജയിച്ച ഈ ഒറ്റമൂലി കേരളത്തിലെ പീഡനങ്ങളെ കുറയ്ക്കുമോ എന്ന് പരീക്ഷിച്ചറിയുന്നതില്‍ തെറ്റുണ്ടോ..?


Friday, January 27, 2012

ആത്മീയ വ്യവസായത്തിന്റെ ഓഹരി നിക്ഷേപകര്‍ക്ക് ഇത് കൊയ്ത്തുകാലം..!

ദൈവവചനം പ്രഘോഷിച്ചു ഉപജീവനം നടത്തുന്നവന്‍...! ആത്മീയ വ്യവസായത്തിലെ അതികായന്‍...!  സ്വയം ബിഷപ്പായി അവരോധിച്ചു ദൈവത്തിന്റെ വലതു ഭാഗത്തിരിക്കാന്‍ യോഗ്യത നേടിയവന്‍... ! 2000 ഏക്കര്‍ ചെറുവള്ളി എസ്റ്റെറ്റ് ഉള്‍പ്പടെ  കേരളത്തിലെ അറിയപ്പെടുന്ന ഭൂമാഫിയയുടെ കാണപ്പെട്ട ദൈവം‍...! കൈയ്യടിചു നിലവിളിക്കുന്ന ദൈവജനത്തിന്റെ ഭൂമിയിലെ പ്രവാചകന്‍...!  
അശ്വമേധം നടത്തി ആളെ കണ്ടു പിട്ക്കാന്‍ ഇപ്പറഞ്ഞ ഏതെങ്കിലും ഒരു വിവരണം മതിയാവും..! വേറെ ആരുമല്ല പെന്തന്‍ ബിഷപ്പ്‍ കെ. പി യോഹന്നാന്‍..



എന്നാല്‍ ഇപ്പോള്‍ ഈ ദൈവദാസന്‍ വാര്‍ത്തകളില്‍ നിറയുന്നത് തന്റെ ദൈവ സാമ്രാജ്യത്തിന്റെ വിപുലീകര്‍ണത്ത്തിന്റെ ഭാഗമായി സര്‍ക്കാര്‍ നിയമം ലംഘിച്ചു തിരുവല്ല- വാരിക്കാട് അനേകം ഏക്കര്‍ പുഞ്ഞപ്പാടം നികത്തല്‍ വിവാദ ത്തിലൂടെയാണ്.. ദൈവത്തിന്റെ നിയമത്തില്‍ വിശ്വസിക്കുന്ന പെന്തന് സര്‍ക്കാരിന്റെ നിയമം ബാധകമല്ലത്രേ..! തലചായ്ക്കാന്‍ ഇടമില്ലാത്ത സാധാരണകാരന്‍ വീടുവയ്ക്കാന്‍ രണ്ടു സെന്റു പാടം നികത്തിയാല്‍ കൊടി കുത്തി സമരം പ്രഘ്യാപിക്കുന്ന വീര ശൂര "പരാക്രിമികള്‍ " ഈ ആത്മീയ പ്രഭാഷകന്റെ ഭൌതിക സാമ്രാജ്യത്തിനെതിരെ ഒരു ചെറു വിരല്‍ അനക്കാന്‍ കൂടി മേനക്കെടാത്ത്തത്  ദിനവും കൈകൊട്ടി നിലവിളിക്കുന്ന വിശ്വാസികളുടെ പ്രാര്‍ഥനയുടെ ഫലം എന്നല്ലാതെ എന്ത് പറയാന്‍..! വീടുകളില്‍ നടക്കുന്ന ഇവന്മാരുടെ കൂട്ടപ്രാര്ധനക്ക് ഇനി കലക്ട്ടരുടെ അനുമതി വേണമെന്ന് ഈയിടെ ഹൈക്കോടതി ഉത്തരവുണ്ടായത് സമൂഹത്തില്‍ ഇവനെപ്പോലുള്ള ആത്മീയ വ്യവസായ പ്രമുഘരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന വിശ്വാസികള്‍  ഉണ്ടാക്കുന്ന Public Nuisence ന്റെ വ്യാപ്തി എത്രയാണെന്ന്  മനസ്സിലാക്കിത്തരുന്നു.. എന്തായാലും ഒരു കാര്യം ഉറപ്പ് ആത്മീയ വ്യവസായ ത്തിന്റെ ഓഹരി നിക്ഷേപകര്‍ക്ക് ഇത് കൊയ്ത്തുകാലം തന്നെ..!
 ഹാലേലൂയ..! 

 

Tuesday, January 24, 2012

മാപ്പ്, മാഷേ…

അനീതിക്കെതിരെ  തന്റെ ഇരുവിരല്‍ കൊണ്ട് വിമര്‍ശനശരങ്ങള്‍ എയ്തുവിടാന്‍ പരിശീലിച്ച യോദ്ധാവ്‍, അനേകരെ വെട്ടിനിരത്തിയൊരു പോരാളി, ശത്രുക്കളെ സൃഷ്ടിക്കുന്നതില്‍ ഒരു കൂസലും കാണിക്കാത്ത പ്രഭാഷകന്‍. മലയാളത്തിന്റെ സ്വന്തം അഴീക്കോട്..വിടപറയുന്നു





അവസാന നാളുകളില്‍  ആശുപത്രിക്കിടക്കയില്‍ പൊറുക്കലുകളുടെയും ക്ഷമാപണങ്ങളുടെയും  ആ ക്യൂവില്‍ ചെന്നു നില്‍ക്കേണ്ടതായിരുന്നുവെന്ന് എനിക്കും മനസ്സില്‍ തോന്നുന്ന നിമിഷങ്ങള്‍..! കാരണം
സമൂഹത്തിലേക്കു തൊടുത്തുവിട്ട വിമര്‍ശന ശര്ങ്ങളില്‍  ആലോസരമുണ്ടാക്കിയ ചിലതൊക്കെ പിടിച്ചെടുത്തു ഒരു തെറി വിളി യുടെ അകമ്പടിയോടെ തിരിച്ചറിയാന്‍ തോന്നിയ നിമിഷ ങ്ങള്‍ക്കും വിമര്‍ശിക്കാന്‍ വേണ്ടി മാത്രം വാ തുറക്കുന്ന കാര്ന്നോരെന്നു മനസ്സില്‍ അടക്കം പറഞ്ഞ നിമിഷങ്ങള്‍ക്കും ‍ ഇപ്പോഴെങ്കിലും ഒരു മാപ്പ് പറഞ്ഞോട്ടെ.... മാപ്പ്, മാഷേ…!

Friday, January 20, 2012

പീഡിപ്പിക്കാം പേടികൂടാതെ

കിളിരൂര്‍ കേസില്‍ ശാരി പീഡിപ്പിക്കപ്പെട്ടതിന് തെളിവില്ലെന്ന് സി.ബി.ഐ കോടതി. പീഡനം നടന്നതിന് ദൃക്‌സാക്ഷികളുടെയും മെഡിക്കല്‍ രേഖകളുടെയും തെളിവില്ലെന്നും തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതി പറഞ്ഞു.








ശുംബന്മാരെക്കൊണ്ട് തോറ്റു... നീതി ലഭിക്കണമെങ്കില്‍ ഇനി മുതല്‍ നാട്ടുകാര്‍ കാണ്‍കെ തെരുവിലിട്ട് പീഡിപ്പിക്കണമത്രേ..! ദൃക്‌സാക്ഷികളുടെ സാന്നിധ്യത്തില്‍ പീടിപ്പിക്കപ്പെടുന്നവര്‍ക്കെ ഇനിമുതല്‍ നീതിയുള്ളൂ എന്നാണെങ്കില്‍ ഈ തീരുമാനം പീഡന മേഘലയില്‍ വിപ്ലവകരമായ മാറ്റത്തിനു തുടക്കം കുറിക്കും. പീഡിപ്പിക്കാന്‍ നടക്കുന്ന പീഡന തൊഴിലാളി വര്‍ഗ്ഗത്തിന് ഇത് വലിയൊരു ആശ്വാസമാകും.. ദൃക്‌സാക്ഷികളുടെ മൊഴിയില്‍ പീടനത്ത്തിനു ശിക്ഷിക്കപ്പെടുന്ന പ്രതി കള്‍ക്കായി സര്‍ക്കാര്‍ ഒരു ക്ഷേമ നിധി കൂടി ഏര്‍പ്പെ ടുത്ത ണം എന്നാ വിധി വൈകാതെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം..!
കിളിരൂര്‍ പീഡന കേസ്സിലെ ശാരി എന്ന പെണ്‍കുട്ടി ദിവ്യഗര്‍ഭം ധരിച്ചു ഒരു പെണ്‍കുട്ടിയെ പ്രസവിക്കും എന്ന് സ്വപ്നത്തില്‍ ദൈവദൂതന്‍ പ്രത്യക്ഷപ്പെട്ടു പറഞ്ഞ മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും കോടതി ഇങ്ങനെയൊരു നിഗമനത്തില്‍ എത്തിയത് എന്നാണു എന്റെ ബലമായ സംശയം...! ശാസ്ത്രീയ യാധാര്ധ്യങ്ങ ളെക്കാള്‍ ദിവ്യ വെളിപാടുകളില്‍ വിശ്വസിക്കുന്ന ഒരു സമൂഹത്തിന്റെ നീതിന്യായ വ്യവസ്ഥ ഇങ്ങനെയൊരു നിഗമനത്തില്‍ എത്തിയാല്‍ ശുംബന്മാരെയും  കുറ്റം പറയാനാവില്ല..!

Wednesday, January 18, 2012

മിണ്ടി പോകരുത് തട്ടികളയും..!




മുല്ലപ്പൂ വിപ്ലവം ഉള്‍പ്പെടെ ഒര്പാട് ജനകീയ മുന്നേറ്റങ്ങള്‍ ഇന്റര്‍നെറ്റ്‌ സോഷ്യല്‍ മീഡിയയുടെ സഹായത്തോടെ വിജയിച്ചു വരുന്ന സാഹചര്യത്തില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ സൈബര്‍   ലോകത്തിനു മൂക്കുകയറിടാന്‍ കൊണ്ടുവരുന്ന ഓണ്‍ലൈന്‍ പൈറസി ആക്ട്ടിനെതിരെ വിക്കിപീഡിയയുടെ നേതൃത്വത്തില്‍ ലോകമെമ്പാടുമുള്ള വെബ്സൈറ്റുകള്‍ ഇന്നു 24മണിക്കൂര്‍ ബ്ലാക്ക് ഔട്ട്‌ ചെയ്തു പ്രതിഷേധിക്കുന്നു.. മിണ്ടിപോയാല്‍ തട്ടിക്കളയും എന്ന ആഗോള മേധാവികളുടെ രഹസ്യ അജണ്ടയുടെ  ഭാഗമായി  ഇന്ത്യ ഗവര്മെന്റ്ടും ഗൂഗിളും   ഫെസ്ബുക്കും  ഉള്‍പ്പടെ സോഷ്യല്‍ മീഡിയയ്ക്ക് കടിഞ്ഞാണിടാന്‍ പരിശ്രമിക്കുന്നു. മതങ്ങളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും സമൂഹത്തിലെ വ്യാജ വ്യക്തിതങ്ങളുടെയും ദൂഷ്യവശങ്ങളെ വിമര്‍ശിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണം എങ്കില്‍ ഈ സോഷ്യല്‍ നെറ്റ്വര്‍ക്ക് എന്ന ആശയത്തിന് തന്നെ എന്ത് പ്രസക്തി..??.. താന്‍ മസ്സില് പെരുപ്പിച്ചു നില്‍ക്കുന്ന ഫോട്ടോ... ചെരിഞ്ഞും മറിഞ്ഞും നില്‍ക്കുന്ന ഫോട്ടോ... കള്ളക്കടം മേടിച്ചു അയല്പക്കക്കാരനെ തോല്‍പ്പിക്കാന്‍ ഹുങ്കിനാല്‍ പണിതുയര്‍ത്തിയ വീടിന്റെ ഫോട്ടോസ്.. തന്റെയാണോ അതോ മറ്റവന്റെ കെട്ടിയവളാണോ (കെട്ടിയവന്‍ ആണോ  )  കൂടുതല്‍ സുന്ദരി അല്ലെങ്കില്‍ സുന്ദരന്‍ എന്ന് അറിയാനുള്ള ആകാംഷ.. നിങ്ങളെക്കാള്‍ വലുതാണ്‌ എന്റെ ജോലിയും statusഉം  എന്ന   കൊച്ചമ്മ പൊങ്ങച്ചങ്ങള്‍ , സിനിമാനടിയുടെ അംഗലാവണ്യത്തിന്റെ അളവുകള്‍...   താരരാണിയുടെ കിടപ്പറയില്‍ കണ്ടെത്തിയ   കൌപീനം ആരുടേത് എന്ന ചൂടന്‍ ചര്‍ച്ചകള്‍..  എന്നിങ്ങനെയുള്ള   വിലകുറഞ്ഞ മസാല കൂട്ട്  കാര്യങ്ങള്‍ മാത്രം പ്രദര്‍ശിപ്പിക്കാനും കാണാനും ചര്‍ച്ച ചെയാനും വേണ്ടി മാത്രം സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ ഉപയോഗിച്ചാല്‍ മതി പകരം എകാതിപതികളുടെ അധികാരത്തെ ചോദ്യം ചെയ്യാനോ... ക്രിയാത്മകമായ ചര്‍ച്ചകള്‍ക്ക് സാഹചര്യമൊരുക്കാനോ... മതങ്ങളുടെ പേരില്‍ മത മൌലിക വാദികളുടെ  നാറിയ ചൂഷണത്തെയും പ്രാകൃത ആചാരങ്ങളെയും ചോദ്യം ചെയ്യാനോ.. ആള്ദൈവങ്ങല്‍ക്കെതിരെ  ശബ്ദമുയര്‍ത്താനോ...  അധികാരത്തിന്റെ പേരില്‍ അഴിമതി നടത്തുന്ന പകല്‍ മാന്യന്‍മാരെ  വ്യക്തിഹത്യ ചെയ്യാനോ... ജനമുന്നേട്ടങ്ങള്‍ക്ക് ശക്തി പകരാനോ ശ്രമിക്കേണ്ട അതിനു വേണ്ടി അഭിപ്രായം പറയേണ്ട എന്ന ഭരണകൂടങ്ങളുടെ "ഫ്യൂടല്‍ തെമ്മാടിത്തരം " അംഗീകരിച്ചു കൊടുക്കാന്‍ നമ്മള്‍ തയ്യാറാവേണ്ടതുണ്ടോ..? ഇത്തരം നെറ്റുവര്‍ക്കുകളില്‍ നുഴഞ്ഞു കയറി ഇതിന്റെ സാധ്യതകളെ തങ്ങളുടെ വ്യക്തി വൈക്രുതങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഒരു ന്യുനപക്ഷം ഉണ്ട് എന്നത് സത്യം തന്നെ... ഇവരെ യധാര്ധത്ത്തില്‍ നിയന്ത്രിക്കേണ്ടതുണ്ട്.. ഇന്നു കരുതി എലിയെ പേടിച്ചു ഇല്ലം കത്തിക്കുന്ന  ആ പഴയ ഏര്‍പ്പാട്  അംഗീകരിക്കാനാവില്ല..!


Monday, January 16, 2012

ഹോ.. ഇത്ര റേഞ്ച് ഉള്ള ഒരു നടിയെ എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല..!



മരണശേഷവും ഫേസ്ബുക്കില്‍ പോസ്റ്റിടാം..!


പ്രിയരോടും ലോകത്തോടും അവസാനമായി പറയാനുള്ളത് വാചകങ്ങളായി കുറിച്ചിടുകയോ വീഡിയോ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കുകയോ ചെയ്‌താല്‍  മരണശേഷം അത് നമ്മുടെ ഫേസ്ബുക്ക് വാളില്‍ തനിയെ പ്രത്യക്ഷപ്പെടുന്ന  "ഇഫ്ഐഡൈ" എന്ന പുതിയ  സോഫ്റ്റ് വെയര്‍ പുറത്തിറങ്ങി... മരണമടയുന്നവര്‍ക്കുള്ള മരണാനന്തര സേവനമായി  അവരുടെ പേജ് നിലനിര്‍ത്താനും ഫെയ്സ്ബുക് തീരുമാനിച്ചിട്ടുണ്ട്...(മാതൃഭൂമി വാര്‍ത്ത) 





വേണ്ടവര്‍ക്ക് അത് ഡൗണ്‍ലോഡ്  ചെയ്തു അന്ത്യമൊഴി രേഘപ്പെടുത്താം...!‍ മരണ ശേഷവും അത് സ്വര്ഗ്ഗത്തിലായാലും നരകത്തിലായാലും ഇപ്പൊഴത്ത പോലെ ഫേസ്ബുക്ക് ഉപയോഗിക്കാനുള്ള സോഫ്റ്റ്വെയര് നിലവില്‍ വരില്ലെന്ന് ആര് കണ്ടു...! പക്ഷെ സ്വര്ഗ്ഗത്തിലായാല്‍ അശ്ലീല ചിത്രങ്ങള്‍ക്കും  വീടിയോകള്‍ക്കും നിയന്ത്രണമുണ്ടാവുമെന്നു മാത്രം.. എന്നാല്‍ നരകത്തില്‍ ഇതിനെന്നല്ല മതവികാരങ്ങളെ വെളിപ്പെടുത്തുന്ന പോസ്റ്റ്കള്‍   വ്യക്തിഹത്യ നടത്തുന്ന പോസ്റ്റ്കള്‍  എന്നിങ്ങനെ ഒന്നിനും നിയന്ത്രണം ഉണ്ടാവില്ല... ആര്‍ക്കും ആരെയും വിമര്‍ശിക്കാം.. ചെകുത്താനെ പോലും..! അന്ത്യവിധിയില്‍ നടപ്പിലാക്കുന്ന  കഠിന ശിക്ഷകളായ തുണിയില്ലാതെ മുള്ളുമുരിക്കയില്‍ കയറ്റം,  ശരീരമാകെ വരഞ്ഞു മുളക് പുരട്ടി തന്തൂരി അടുപ്പില്‍ ഇട്ടു പൊള്ളി ക്കല്‍.. തീക്കുണ്ടാത്ത്തില്‍ ഇട്ടു കത്തിക്കല്‍... വറ ചട്ടിയില്‍   ഇട്ടുള്ള വറക്കല്‍ എന്നിങ്ങനെ യുള്ള ശിക്ഷാനടപടികളെ പോലും ചോദ്യം ചെയ്തു ആര്‍ക്കും പോസ്റ്റിടാം.. അല്ലെങ്കില്‍ ലൈക്കടിക്കാം.. കമന്റെഴുതാം... ഷെയര്‍ ചെയ്യാം എന്നിങ്ങനെ ഒന്നിനും നിയന്ത്രണമില്ല..! ഇന്ത്യയില്‍  സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണം അല്ലെങ്കില്‍ നിരോധിക്കപ്പെടും എന്നാ വാര്‍ത്ത കേട്ട് വിഷമിചിരിക്കുന്നവര്‍ ആശങ്ക പ്പെടെണ്ടാതില്ല.. നിയന്ത്രണങ്ങള്‍ ഇല്ലാതെ ഫേസ്ബുക്ക് ഉപയോഗിക്കാന്‍ ഇങ്ങനെയും ചില സൌകര്യങ്ങള്‍ ഫേസ്ബുക്ക് ഒപ്പിച്ചു തരുന്നുണ്ട്..!

Thursday, January 12, 2012

ഹൃദയം വില്‍ക്കാനുണ്ട്..!

രിക്കല്‍ പണത്തിനു വേണ്ടി അവന്‍ അമ്മയുടെ ഹൃദയം അറുത്തെടുത്തു...

അറുത്തെടുത്ത ഹൃദയം വില്‍ക്കുവാനായി അവന്‍ ഇരുളിന്റെ മറവിലൂടെ ഓടി....

ഇരുട്ടില്‍ അവന്‍ ഒരു കല്ലില്‍ തട്ടി നിലത്തു വീണു...

രക്തം വാര്‍ന്നൊലിക്കുന്ന കാലുമായി അവന്‍ വീണ്ടും ഓടാന്‍ ഒരുങ്ങി...

അപ്പോള്‍ അവന്റെ കൈയ്യിലിരുന്ന ഹൃദയം വാത്സല്യം നിറഞ്ഞ കാറ്റിന്റെ സ്വരത്തില്‍ അവനോടു ചോദിച്ചു...

നിനക്ക് വേദനിച്ചോ മോനെ...?





സുര്‍ക്കിയെ കാണ്മാനില്ല..!

മുല്ലപ്പെരിയാര്‍ ഡാം പണിയാന്‍ ഉപയോഗിച്ചിരുന്നുവെന്നു കരുതപ്പെടുന്ന സുര്‍ക്കി മിശ്രിതം കാണ്മാനില്ല...! അണക്കെട്ടിന്റെ ബലം പരിശോധിക്കാന്‍ നടത്തുന്ന സുര്‍ക്കി മിശ്രിത ശേഖരണം 92 അടി കഴിഞ്ഞിട്ടും രക്ഷയില്ല.. സുര്‍ക്കി പോയിട്ട് വെറും കാറ്റ് മാത്രം... അതായത് സുര്‍ക്കി മിശ്രിതം മുഴിവന്‍ ഒലിച്ചു പോയി  മുല്ലപ്പെരിയാറിന്റെ ഉള്‍വശം വെറും പൊള്ളയാണെന്നര്ധം..  കാണാതായ സുര്‍ക്കിയെക്കുറിച്ചും പൊള്ളയായ ഡാമിന്റെ അടിയില്‍ ജീവിക്കുന്ന ഞാനുള്‍പ്പെടുന്ന മലയാളികലെക്കുരിച്ചും വിലപിക്കാനല്ലാതെ തല്‍ക്കാലം വേറെ ഒരു മാഗ്ഗവുമില്ല..!! ഇതാ സുര്‍ക്കിയെ ഓര്‍ത്തു തൊമ്മന്റെ വിലാപം..!








മുല്ലപ്പെരിയാരില്‍‍ സുര്‍ക്കിയെ കാണ്മാനില്ല..!
സുര്‍ക്കിയെ കാണുന്നില്ല..!
സുര്‍ക്കിയെ കണ്ടവരുണ്ടോ..?
ചാനലുകളില്‍ ഫ്ലാഷ് ന്യുസ് പരന്നു..
പത്രങ്ങളില്‍ തലക്കെട്ട്‌ വാര്‍ത്തയായി..
സുര്‍ക്കിയെവിടെ പോയ്‌...?
കേരളം പരാതി നല്‍കി..
ചപ്പാത്ത്തിലെ പോലീസു കേസെടുത്തു
FIR തയാറാക്കി അന്വേഷണം തുടര്‍ന്നു
ചപ്പാത്തില്‍ സമര സമിതി സമരം തുടങ്ങി
സുര്‍ക്കിയെ കണ്ടുപിടിക്കുക..
 ബന്ദും ഹര്‍ത്താലും  നടത്തി സുര്‍ക്കിക്ക് വേണ്ടി
 മനുഷ്യ മതില്‍ തീര്‍ത്തു.. സുര്‍ക്കിക്ക് വേണ്ടി
 ജോസപ്പ് പൂജ നടത്തി സുര്‍ക്കിക്ക് വേണ്ടി
തമിഴന്റെ തല്ലു കൊണ്ടു.. സുര്‍ക്കിക്ക് വേണ്ടി ...

ചാണ്ടിയുടെ പോലീസിനു കഴിവില്ലത്രേ..!
കേരളത്തിലെ നേതാക്കന്മാര്‍ ഉണ്ണാക്കന്മാരത്രേ..! 
കേന്ദ്രം കേസ്സ് ഏറ്റെടുത്തു
അവര്‍ വന്നു ശാസ്ത്രഞ്ജന്മാര്‍
CENTRAL SOIL AND METERIAL RESERCH ശാസ്ത്രഞ്ജര്..‍
ഡാമു തുരന്ന് തിരച്ചില്‍ തുടര്‍ന്നു
30 അടി 60 അടി 90 അടി തുരന്നു..
സുര്‍ക്കിയെ കണ്ടില്ല ...
വിദഗ്ധ സമിതി തട്ടേ വന്നു തപ്പിനോക്കി
സുര്‍ക്കിയില്ല..
തമിഴന്‍ പൊതുമരാമത്ത് സെക്രട്ടറി തപ്പിനോക്കി
സുര്‍ക്കിയില്ല...
വൈക്കോ വൈക്കൊലിട്ടു തപ്പിനോക്കി
സുര്‍ക്കിയില്ല...
കരുണാനിധി കറുത്ത  കണ്ണട മാറ്റി തപ്പിനോക്കി
രക്ഷയില്ല...
സാക്ഷാല്‍ ജയലളിതയും വന്നു തപ്പാന്‍ വേണ്ടി..
ജയലളിത  തപ്പിയാല്‍ ജയളിതയെ  തപ്പുമെന്നായി..
കേരളത്തിലെ യുവാക്കള്‍ ..!

സുര്‍ക്കിയെ കണ്ടവരുണ്ടോ ..?
സുര്‍ക്കിയെ കണ്ടവരുണ്ടോ ..?
ജയലളിത ദേശീയ മാധ്യമങ്ങളില്‍
പത്ര പരസ്യം കൊടുത്തു...
ഒലിച്ചു പോയെന്നു വാര്‍ത്ത  പരന്നു 
മോഷണം പോയെന്നു തര്‍ക്കം മൂത്തു
മലയാളി എടുത്തതെന്ന് തമിഴന്‍ പറഞ്ഞു
തമിഴന്‍ മോഷ്ട്ടിചെന്നു മലയാളിയും പറഞ്ഞു
കേസിനു പോകാമെന്നായി ഇരുവരും
സുപ്രീം കോടതിയില്‍ കേസ്സു തുടങ്ങി
ഇനി സുപ്രീം കോടതി കണ്ടു പിടിക്കട്ടെ..
നമ്മുടെ സ്വന്തം സുര്‍ക്കിയെ...
എന്നാലും സുര്‍ക്കി.. നീ എവിടെപ്പോയ്..?
എന്നാലും സുര്‍ക്കി.. നീ എവിടെപ്പോയ്..?
കാത്തിരിക്കുന്നു സുര്‍ക്കീ നിനക്ക് വേണ്ടി..!
നീയില്ലെങ്കില്‍ സുര്‍ക്കീ ഞങ്ങളില്ല..
നീയില്ലാത്ത മുല്ലപ്പെരിയാര്‍ ആര്‍ക്കു വേണ്ടി...
മുങ്ങി മരിക്കാന്‍ പേടിയാണ് സുര്‍ക്കീ...
നീയില്ലാതെ ഒരു ജീവിതവും ഞങ്ങള്‍ക്കില്ല..
അതുകൊണ്ട് സുര്‍ക്കീ തിരിച്ചു  വരുക...! 












Wednesday, January 11, 2012

ജയചന്ദ്രന്‍ നല്ലൊരു നടനേ അല്ല...!!



യചന്ദ്രന്‍ നല്ലൊരു നടനേ അല്ല...! പാട്ട് പാടുന്ന അങ്ങേരെ പിടിച്ചു അഭിനയിക്കാന്‍ പറഞ്ഞാല്‍ ഇങ്ങനെയിരിക്കും...!! റിയാലിറ്റി ഷോകളില്‍ കണ്ടു പഴകിയ അറു പഴഞ്ചന്‍  നമ്പര്‍  വീണ്ടും എടുത്തു  പ്രയോഗിച്ചു  പ്രേക്ഷകരെ " ശശി " യാക്കാന്‍ നോക്കിയ അമൃത ടിവിയുടെ ശ്രമം ദയനീയമായി പരാജയപ്പെട്ടു...!



മുന്നേറെ  എഴുതി തയ്യാറാക്കിയ സ്ക്രിപ്റ്റും ഡയലോഗും, സ്റെജില്‍ അവതരിച്ചോപ്പോള്‍ ജയചന്ദ്രന്‍ മാത്രം അത് കുളമാക്കി... കൊലവേരി സോങ്ങ് കേട്ട് ചീഫ് ജെട്ജു  റിയാലിറ്റി ഷോയില്‍ നിന്നും ഇറങ്ങിപോകുന്ന രംഗമാണ് ഷൂട്ട്‌ ചെയ്യേണ്ടിയിരുന്നത്.. മറ്റുള്ളവര്‍ അവരുടെ ഭാഗം ഭംഗിയായി അഭിനയിച്ചു... ഇറങ്ങി പോകുന്ന   ചീഫ് ജെട്ജിനേ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്ന മറ്റുള്ളവര്‍ ( അതും മൈക്കും പിടിച്ച്), ഇതില്‍ മനം നൊന്തു വെള്ളം കുടിക്കുന്ന മത്സരാര്ധി...  മത്സരാര്ധിയെ എല്ലാം മറന്നു സമാധാനിപ്പിക്കുന്ന അവതാരിക... ഞെട്ടി തരിച്ചിരിക്കുന്ന പ്രേക്ഷകര്‍.. ആകാംഷയുടെയും  പിരിമുറുക്കത്തിന്റെയും ഉദ്വേഗം നിറഞ്ഞ നിമിഷങ്ങള്‍ക്കൊടുവില്‍ ഇങ്ങനെ ടൈറ്റില്‍ എഴുതി കാണിക്കും ....


josco juwellers..
SUPER STAR THE ULTIMATE....
only on  AMRUTHA TV.....
MON-FRI 7.30PM
powered by Indulekha comlete hair care oil


എന്തായാലും ആ രംഗം ഒന്ന് കണ്ടു നോക്കാം..





Sunday, January 1, 2012

പണി പാളി മക്കളെ...!



മരണം കാത്തു കിടക്കുന്ന മലയാളിക്കിതാ ഒരു സന്തോഷ വാര്‍ത്ത..!  

 ഇടിവെട്ടിയ നമ്മളെ പാമ്പ്  കടിക്കാന്‍ പോകുന്നു എന്ന്..!

നോസ്ട്രദമാസ് എന്ന ദുരന്തങ്ങളുടെ പ്രവാചകന്‍ മുല്ലപെരിയാര്‍ -ഇടുക്കി ഡാമുകള്‍ക്കു സംഭവിക്കാന്‍ പോകുന്ന ദുരന്തം പ്രവചിച്ചിരിക്കുന്നു...! നോസ്ട്രദമാസ് 2012ലോകാവസാന വര്‍ഷമായി പ്രവചിച്ച സാഹചര്യത്തില്‍ അങ്ങനെ കേരളത്തിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി..! 

ഈ പ്രവചനം രണ്ടായിരത്തി പന്ത്രണ്ടു ജൂലായ്‌ മാസം ആറ്, ഏഴു , എട്ടു എന്നീ തീയതികളില്‍ സംഭവിക്കാന്‍ പോകുന്നു അത്രേ.. ഇതിന്റെ മുന്നോടിയായി ചെറു ഭൂകമ്പങ്ങള്‍ , ജനങ്ങള്‍ തമ്മിലുള്ള കലഹം തുടങ്ങിയവ ഉടലെടുക്കും. അതിശക്തമായ ഒരു ഭൂകമ്പം ഉണ്ടാകുകയും ഇപ്പോള്‍ സാമ്പത്തികം ആയി ഉയര്‍ന്നു വരുന്ന ഒരു തെക്കേ ഇന്ത്യന്‍ നഗരം (കൊച്ചി) ജനങ്ങളുടെ ഭീതിയാലും ഭൂചലനത്തിന്റെ ഭീകരതയാലും നടുങ്ങി വിറക്കും. രണ്ടു മലകള്‍ വിനാശം തടയാന്‍ കുറെ നേരം വിഫലം ആയ ശ്രമം നടത്തും . ഇടുക്കി ഡാം മധ്യത്തിലായി കുടികൊള്ളുന്ന മലകള്‍ നാശം തടയാന്‍ മണിക്കൂറുകളോളം ശ്രമിച്ചു പരാജയപ്പെടും. ആ മലകള്‍ ഇടുക്കിയിലെ കുറവന്‍ -കുറത്തി മലകള്‍ ആണെന്ന് കരുതപ്പെടുന്നു.


ഇടുക്കിയിലെ കുറവന്‍ -കുറത്തി മലകള്‍

ഒടുവില്‍ ഇടുക്കി ഡാമിന്റെ നാശത്തോടെ ജലദേവത ചുവന്ന ജലത്തില്‍ സംഹാര താണ്ഡവമാടി ഒരു പുതിയ വന്‍ നദി രൂപപ്പെടും. ചുവന്ന ജലം എന്നതിനാല്‍ ചോരപ്പുഴ അല്ലെങ്കില്‍ ലക്ഷങ്ങളുടെ മരണത്തിനു കാരണമാകുന്ന ജല പ്രവാഹം എന്നു നോസ്ട്രദാമസ് അര്‍ത്ഥമാക്കുന് നു. ഒടുവില്‍ ഇടുക്കി ഡാമിന്റെ നാശത്തോടെ ജലദേവത ചുവന്ന ജലത്തില്‍ സംഹാര താണ്ഡവമാടി ഒരു പുതിയ വന്‍ നദി രൂപപ്പെടും. ചുവന്ന ജലം എന്നതിനാല്‍ ചോരപ്പുഴ അല്ലെങ്കില്‍ ലക്ഷങ്ങളുടെ മരണത്തിനു കാരണമാകുന്ന ജല പ്രവാഹം എന്നു നോസ്ട്രദാമസ് അര്‍ത്ഥമാക്കുന് നു.

ലോക മഹായുദ്ധങ്ങള്‍, ലണ്ടന്‍ അഗ്നിബാധ, ഒബാമയുടെ ഉദയം, ന്റെ തകര്‍ച്ച, രാജീവ് ഗാന്ധിയുടെ മരണം, ഇവകൃത്യമായി പ്രവചിച്ച അദ്ദേഹത്തിന്റെ പ്രവചനം തെറ്റാന്‍ സാധ്യത കുറവാണെന്നും ഇതുവരെ നടത്തിയ ഗവേഷണങ്ങളില്‍ മുല്ലപെരിയാര്‍ -ഇടുക്കി ദുരന്തം കൃത്യം ആയി പ്രവചിക്കാന്‍ കഴിയുമെന്നും ഈ ലോകത്തില്‍  അതുവരെ നടന്നിട്ടുള്ള ദുരന്തങ്ങിളില്‍ ഏറ്റവും വലുതായിരിക്കുമെന്നും വിലയിരുത്തപ്പെടുന്നു..! 

ഇതാണ് അദ്ദേഹം.. നോസ്ട്രദമാസ്

(NB : മുകളില്‍ പറഞ്ഞ വിവരങ്ങള്‍ക്ക് കടപ്പാട്:boolokamonline.com )

ഈ പ്രവചനത്തെ ന്യായീകരിച്ചുകൊണ്ട് കൂടുതല്‍ തെളിവും ചരിത്രവുമായി വേറൊരു ലെഘനത്തിന്റെ ലിങ്ക് താഴെ കൊടുക്കുന്നു..
http://boolokamonline.com/archives/30643


ഇപ്പറഞ്ഞതെല്ലാം ഞാന്‍ വിശ്വസിച്ചു...

നിങ്ങളോ..??