ഇതൊരു ശ്രമമാണ്... എഴുതാനുള്ള ശ്രമം... എം ടി ക്കും, കാക്കനാടനും, സക്കറിയക്കും മാത്രം എഴുതിയാല്‍ മതിയോ...?ഉറുമ്പിനുമില്ലേടോ ആഗ്രഹവും അഹങ്കാരവും..? അങ്ങനെ ഒരു അഹങ്കാരത്തില്‍ നിന്നും ഉണ്ടായ
തോന്ന്യാസം ആണ് ഈ ബ്ലോഗ്‌.. ഇതിനെ " തൊമ്മന്റെ തോന്ന്യാസങ്ങള്‍ " എന്ന്
വേണമെങ്കില്‍ വിശേഷിപ്പിക്കാം...! തോന്ന്യാസങ്ങളില്‍ താല്പര്യമുള്ള ആര്‍ക്കും വായിക്കാം... ഇല്ലെങ്കില്‍ അതാ പേജിന്റെ മുകളില്‍ വലതുവശത്തായി ഒരു X ബട്ടന്‍... ഒന്ന് ക്ലിക്ക് ചെയ്തേക്കൂ... എന്നാല്‍ പിന്നെ തൊമ്മന്റെ തോന്ന്യാസങ്ങളിലേക്ക് ഒരു കിടിലന്‍ സ്വാഗതം...!!



Wednesday, August 31, 2011

ഒരു പാസ്റ്ററുടെ ക്രൂര ബലാല്‍സംഗം...with video


 ബലാല്‍സംഗം എന്ന് കേട്ടപ്പോള്‍ തെറ്റിദ്ധരിക്കേണ്ട. ഇത് ഒരു മഞ്ഞപത്രത്തിലെ വാര്‍ത്ത ഒന്നുമല്ല കേട്ടോ. ഒരു പാവം സ്ത്രീയെ അവളുടെ അനുവാദമില്ലാതെ അല്ലെങ്കില്‍ അവളുടെ ദുര്‍ബ്ബലമായ സാഹചര്യം കണക്കിലെടുത്ത് ക്രുരമായി ബലാല്‍സംഗം ചെയ്യുന്ന വാര്‍ത്ത  നമ്മുടെ പത്രങ്ങളില്‍  ഇന്ന് സാധാരണ  വാര്‍ത്ത  ആയെ ഇപ്പോള്‍ കേരള ജനത ശ്രധിക്കാരുള്ളൂ.. അതേസമയം ബലാല്‍സംഗം ചെയ്യാന്‍ പാകത്തിനുള്ള ( അല്ലെങ്കില്‍ അതിനു തയ്യാറായി എന്ന രീതിയില്‍ ) പെണ്ണുങ്ങളും നമ്മുടെ നാട്ടില്‍ കുറവല്ല..എന്തായാലും നമ്മുടെ വിഷയം ഒരു സ്ത്രീയെ ബലാല്‍സംഗം ചെയ്യുക എന്നതിനപ്പുറം എന്നാല്‍ അതിലും ക്രൂരമായി എല്ലാ ഇന്ത്യക്കാരനും ബഹുമാനിക്കുന്ന ദേശീയ പതാകയെ കേവലം ഒരു പീറ പാസ്റ്റെര്‍ പബ്ലിക്കായി ഒരുപറ്റം ജനങളുടെ മുന്നില്‍ വച്ചു ക്രുര ബലാല്‍സംഗം ചെയ്യുന്ന ഒരു വിഡിയോയെ കുറിച്ചാണ് പറഞ്ഞു വരുന്നത്..ഒരു പക്ഷെ യുട്ടുബില്‍ കുപ്രസിദ്ധമായ ഈ വിഡിയോ നിങ്ങളും കണ്ടിരിക്കാന്‍ ഇടയുണ്ട്..  പെന്തക്കോസ്ത് വിശ്വാസികള്‍ ഒഴിച്ച് ഇത് കാണുന്ന എല്ലാവരുടെയും മനസ്സില്‍ ഇപ്പോള്‍ ആ " നായിന്റെ മോനെ കയ്യില്‍ കിട്ടിയിരുന്നെങ്കില്‍ " എന്നായിരിക്കും ചിന്തിക്കുക.. കാരണം ഒരു ഭാരതീയനെ അപേക്ഷിച്ചു അത്രയ്ക്ക് അസഹനീയമായ ഒരു വിശദീകരണമാണ് ആ ഉപദേശിയുടേത്...  

ഒരുപറ്റം വിശ്വാസികളായ സ്ത്രീകളുടെ മുപില്‍ വച്ച് ഭാഷാവരം കിട്ടി അവരുടെ കൈയടിയും ഏറ്റുവാങ്ങി ദേശീയ പതാകയെ തന്റേതായ  വിശിധീകരണവും കൊടുത്തു മതത്തിന്റെയും ദൈവങ്ങളുടെയും പേരില്‍ മനുഷ്യരില്‍ വര്‍ഗീയതയുടെ വിഷം തളിച്ച് അവസാനം ദേശീയ പതാകയുടെ നടുക്ക് തങ്ങുടെ നിറമായ വെള്ള വന്നതിനു സ്തോത്രവും ഹാലെലുയയും പറഞ്ഞു ഉറഞ്ഞു തുള്ളുന്ന ഒരു ഭ്രാന്തനെപ്പോലെയാണ് കെ.എ അബ്രഹാം എന്ന ഈ ഉപദേശി ഈ വിഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്.  ദൈവങ്ങളുടെ പേരില്‍ സമൂഹത്തിലെ സമാധാന അന്തരീക്ഷം തകര്‍ക്കുകയും വര്‍ഗീയത ആയുധമാക്കി മുതലെടുപ്പ് നടത്തുകയും ചെയ്യുന്ന ഇവനെപ്പോലുള്ളവരെ ആസനത്തില്‍ കുന്തം കയറ്റി അത് ആള്‍തിരക്ക്‌ കൂടിയ കവലകളില്‍ ഇതെപോലുള്ളവര്‍ക്ക് താക്കീതുമായി ഒരു പ്രതിഷ്ഠ പോലെ സ്ഥാപിക്കണം എന്നാണ് എന്റെ അഭിപ്രായം. നേരിട്ട് ബോധ്യമാകണമെങ്കില്‍ ഈ വിഡിയോ ഒന്ന് കണ്ടു നോക്കൂ.. 



 
ബൈബിളിനെ തങ്ങളുടേതായ രീതിയില്‍ വ്യാഘ്യാനിച്ചു ഒരു പറ്റം ആളുകളെയും ചേര്‍ത്ത് കൈകൊട്ടിയും കൂകിവിളിച്ചും സമൂഹത്തിലെ ക്രമസമാദാനം തകര്‍ക്കുന്ന പെതക്കൊസ്ടുകാരെ നമ്മുടെ നാട്ടില്‍ ഒരുപാട് കാണാന്‍ കഴിയും..ഇവറ്റകളുടെ എണ്ണം ദിനം തോറും പെരുകിവരുന്ന സാഹചര്യം കേരള സമൂഹം ചര്‍ച്ച ചെയ്യേണ്ട ഒരു വിഷയം തന്നെയാണ്. കേരള കോണ്ഗ്രസ്സിന്റെ മുദ്രാവാക്യം പോലെ " വളരും തോറും പിളരുകയും , പിളരും തോറും വളരുകയും " ചെയ്യുന്ന ഒരു പ്രസ്ഥാനമാനിന്നു പെതക്കൊസ്റ്റ്റ് സഭ. കാരണം ഇതില്‍ തന്നെ എണ്ണമറ്റ സഭകളും സമൂഹങ്ങളും തമ്മില്‍ തമ്മില്‍ മത്സരിച്ചാണ് ആളെ കൂട്ടാന്‍ ശ്രമിക്കുന്നത്. തങ്ങളുടെ ഒരു പ്രതേക സമൂഹമാണ് രക്ഷിക്കപ്പെട്ട സമൂഹം എന്നും അന്ത്യ വിധി നാളില്‍ നിങ്ങളെ  ദൈവത്തിന്റെ വലതു നിര്‍ത്താന്‍ ഞങള്‍ സഹായിക്കാം എന്നും പറഞ്ഞിട്ടാണ് സാധാരണ ജനങ്ങളെ ഇവര്‍ പറഞ്ഞു പറ്റിക്കുന്നത്.  സ്വയം മെത്രാനായി അവരോധിക്കപ്പെട്ട് കോടികള്‍ സംബാതിച്ച കെ. പി യോഹന്നാനും, കഴിഞ്ഞ കാലത്ത് ആള്‍ദൈവ വേട്ടയില്‍ കേരളത്തില്‍ നിന്നും പിടിക്കപ്പെട്ട തങ്കു പാസ്റെരും പ്രാര്‍ഥനയുടെ പേരില്‍ കുടുംബനാഥന്മാര്‍ വീട്ടില്‍ ഇല്ലാത്ത സമയം നോക്കി സ്ത്രീകളെ പ്രലോഭിപ്പിച്ചു കാര്യം സാധിക്കുകയും ചെയ്ത പാസ്ടരുമാരും, വിസതട്ടിപ്പും റിയല്‍ എസ്റ്റെട്ടു മാഫിയയുമായി ദൈവവചനം പറഞ്ഞു ട്രുസ്ട്ടുകള്‍ രൂപീകരിച്ചു അതിന്റെ പുറകില്‍ കള്ളപ്പണവും മറ്റു പലവിധ തെമ്മാടിത്തരങ്ങളും ചെയ്തുക്കൂട്ടി പോലീസിന്റെ പിടിയിലാകുന്ന ഉപദേശികളുടെ  എണ്ണം നാള്‍ക്കുനാള്‍ കൂടിവരുന്നത് സമീപ സാഹചര്യങ്ങളില്‍ നമ്മള്‍ കാണുന്ന യാധാര്ധ്യമാണ്. ഇവരുടെയെല്ലാം യഥാര്‍ഥ ലക്ഷ്യങ്ങള്‍ ആത്മീയത വിട്ടു കാശാക്കുക എനാതില്‍ കവിഞ്ഞു മറ്റൊരു ലക്ഷ്യവും ഇല്ല എന്നതാണ് വാസ്തവം. 



ഇതിനെല്ലാം ഉത്തരവാദി  ദൈവമോ  അതോ  മനുഷ്യരോ...?  

Friday, August 19, 2011

അണ്ണന്‍ ഹസാരയും,കോടീശ്വരന്‍ രംധേവും പിന്നെ ഞാനും...

അണ്ണാ  ഹസാരയെന്ന ഗാന്ധിയന്റെ പേര് ഇന്ന് ഇന്ത്യയിലെ എഴുത്തും വായനയും അറിയാവുന്ന കൊച്ചു കുട്ടികള്‍ക്ക് പോലും സുപരിചിതമാണ്. ലകഷ്യവും മാര്‍ഗ്ഗവും എന്തുനതന്നെ ആയാലും ലോക്പാല്‍ ബില്ലും അണ്ണാഹസാരയും ഇന്ന് ഇന്ത്യയിലെ യുവാക്കള്‍ക്കിടയില്‍ ക്രിയാത്മകമായ ഒരു ചര്‍ച്ചക്ക് വഴിയൊരുക്കി. സത്യം പറഞ്ഞാല്‍ ഈ വിഷയത്തില്‍ അഭിപ്രായം പറയുക എന്നത് "ചെകുത്താനും കടലിനും" ഇടയില്‍ പെട്ടത് പോലെയായിരിക്കുകയാണ്. കാരണം ഹസാരയുടെ നിലപാടിനെ തള്ളിപരഞ്ഞാല്‍ അഴിമതിയെ താങ്ങിപറയുന്നവനായും അനുകൂലിച്ച്ചു പറഞ്ഞാല്‍ ഇന്ത്യന്‍ ഭരണഘടനയെ തള്ളിപരയുന്നവനായും പേരുദോഷം കേള്‍ക്കുക സ്വാഭാവികം. അതുകൊണ്ട് ഒരു യൂധാസിനെപ്പോലെ മൂന്നു വട്ടം അണ്ണന്‍ ഹസാരയുടെ ഉദ്ധേശശുദ്ധി അഴിമതിക്ക് അപ്പുറം മറ്റൊന്നനെകില്‍  ഞാന്‍ തള്ളി പറയുന്നു. അഴിമതിയെ അല്ല... അതേസമയം ഗവര്‍ന്മേന്റിനുള്ള സ്വഭാവ സര്ടിഫികെട്ട് ഒന്നും എന്റെ പക്കലില്ല.

                        അഴിമതിക്കെതിരെ സോഷ്യല്‍ നെട്ടുവര്‍ക്കുകളിലും മാധ്യമങ്ങളിലും ആവേശം ഉയര്‍ത്തുന്ന യുവത്വത്തെക്കാള്‍ നിലവിലുള്ള ഇന്ത്യന്‍ ഭരണഘടനയും പ്രായോഗിക പരിഹാര നടപടിക്കുള്ള കാലതാമസത്തെയും ഞാന്‍ മാനിക്കുന്നു. ഒപ്പം ഹസാരക്ക് എന്റെ വക ഒരു എളിയ മാര്‍ഗ്ഗനിര്‍ദേശവും(അത് ഞാന്‍ അവസാനം കൂട്ടിച്ചേര്‍ക്കുന്നു). കാരണം നിലവിലുള്ള സാഹചര്യത്തില്‍ ഇന്ത്യന്‍ പാരലമേന്ടരി ജനാധിപത്യത്തെ മാനിക്കാന്‍ ഇന്ത്യയിലെ ഓരോ പൌരനും കടമയുണ്ട്. അഞ്ച്‌ വര്‍ഷത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ നമ്മള്‍ തന്നെയാണ് ഈ ജനപ്രധിനിധികളെ തിരഞ്ഞെടുത്തു പര്ലമെന്റിലേക്ക് അയക്കുന്നത്. ഭരണഘടന പ്രകാരം ഏതു ബില്ലും നിയമയും നമുക്കുവേണ്ടി നമ്മള്‍ നിര്‍മ്മിക്കുവാനുമുള്ള അവകാശം ഓരോ വോട്ടിലൂടെയും ജനപ്രധിനിധികള്‍ക്ക്‌ നാം തീറെഴുതി കൊടുക്കുന്നു. പിന്നീട് ഒരു സുപ്രഭാതത്തില്‍ ഏതു ഗാന്ധിയനായാലും ആ അവകാശത്തെ വെല്ലുവിളിക്കാനോ താന്‍ നിര്‍ദേശിക്കുന്ന പ്രകാരം ഒരു ബില്ല് നടപ്പിലാക്കണമെന്ന് പറയുന്നത് ഭരണഘടനയെ വെല്ലുവിളിക്കലാനെന്നു  പറയാതെ വയ്യ. അല്ലെങ്കില്‍ തിരഞ്ഞെടുപ്പിന് ശേഷവും ഗവന്മേന്റ്റ് നിലവില്‍ വന്നാലും അതിനെ ചോദ്യം ചെയ്യാന്‍ പൊതുസമൂഹത്തിനു അവകാശം ഉണ്ട് എന്ന് ഭരണ ഘടനയില്‍ എഴുതി ചേര്‍ക്കുന്നത് വരെ ഇതായിരിക്കും എന്റെ അഭിപ്രായം.

                     അഴിമതിയെ ഒരു സുപ്രഭാതത്തില്‍ തുടച്ചു നീക്കാന്‍ എന്‍റെ കൈയ്യില്‍ മാന്ത്രിക വടിയോന്നുമില്ല എന്നാ പ്രധാനമന്ത്രിയുടെ നിസ്സഹായതയെ ഞാന്‍ മാനിക്കുന്നു. ഒപ്പം ആ വടി അണ്ണന്‍ ഹസാരയുടെ കയ്യില്‍ ഉണ്ട് എങ്കില്‍ അതുവാങ്ങി ഒരു പ്രയോഗം നടത്താനും പ്രധാന മന്ത്രിക്കു  എന്റെ വക ഒരു എളിയ ഉപദേശം. അഴിമതി ഒരു ആഗോള പ്രതിഭാസമാണ്. അത് ഇന്ത്യക്കരെന്റെ മാത്രം കുത്തകയല്ല. അത് ഒഴിവാക്കേണ്ടത് മാനവ രാശിയുടെ അനിവാര്യതയാണ്. ലോക്പാല്‍ ബില്‍ ഭലപ്രധമായി നിര്‍മ്മിക്കുവാന്‍ പൊതുസമൂഹത്തിന്റെ പ്രതിനിധികള്‍ എന്ന് പറയുന്ന( ആര് എപ്പോള്‍ നിയമിച്ചു എന്ന് മാത്രം ചോദിക്കരുത്) അന്നന്റെയും സംഘാടകരുടെയും അഭിപ്രായം മാനിച്ചു എന്നത് തന്നെ സര്‍ക്കാരിന്റെ ഒരു സൌമ്യ നടപടിയാണ്. അതുകൊണ്ട് തന്നെയാണ് ഹസാരക്ക് മുപില്‍ സര്‍ക്കാര്‍ ഇന്ന് മുട്ട് മടക്കേണ്ടി വന്നതും. അനുഭവിച്ചോ............സ്വന്തം മന്ത്രിസഭയില്‍ ഉള്ള ക്യാബിനറ്റ് മന്ത്രിമാര്‍ ഉള്‍പ്പടെയുള്ളവരെ മുഖം നോക്കാതെ നിയമത്തിനു മുന്‍പില്‍ എറിഞ്ഞു കൊടുത്ത മന്‍മോഹന്‍ സിംഗിനെ അഴിമാതിക്കരനെന്നും ലോകബാങ്കിന്റെ ബിനാമിയെന്നും വിളിക്കുന്നതിന്റെ രാഷ്ട്രീയം മനസ്സിലാകാന്‍ ജനങ്ങള്‍ക്ക്‌ കഴിയും.അഴിമതി കാണിച്ചു ഒരു സര്‍ക്കാരിനും ഏറെക്കാലം നിലനില്‍ക്കാനാവില്ല. പല നാള്‍ കള്ളന്‍ ഒരു നാള്‍ പിടിയിലാവും എന്നാ ആഗോള സത്യം അറിയാത്തവരാണോ മന്‍മോഹന്‍ സര്‍ക്കാര്‍. എനിക്ക് തോന്നുന്നില്ല.
    
                  സര്‍ക്കാരിന്റെ ലോക്പാല്‍ ബില്ലും അണ്ണന്റെ ബില്ലും തമ്മില്‍ നിലനില്‍ക്കുന്ന പ്രധാന തര്‍ക്കം പ്രധാന മന്ത്രിയെയും ജുദീശ്യരിയെയും  ഈ നിയമത്തിനെ മുന്‍പില്‍ കൊണ്ടുവരുക എന്നതാണ്. അങ്ങനെയായാല്‍ രാജ്യത്ത് നില നില്‍ക്കുന്ന ഏറ്റവും വലിയ സുപ്പെര്‍ പവറായി ലോക്പാല്‍ സമതി മാറും എന്നത് വാസ്തവമല്ലേ..? അപ്പോള്‍ എവിടെയാണ് ജനാധിപത്യത്തിന്റെ പ്രസക്ത്തി, എവിടെയാണ് ഭരണ ഘടനയുടെ പ്രസക്തി. പ്രധാനമന്ത്രി പദത്തില്‍ നിന്നും ഇറങ്ങിയാല്‍ അധ്ധേഹത്തെ ഇതിന്റെ പരുധിയില്‍ കൊണ്ടുവന്നു കുറ്റക്കാരനാനെങ്കില്‍ കൂട്ടിലടക്കാം  എന്നാ സര്‍ക്കാരിന്റെ വാദം ന്യായീകരിക്കത്തക്കതാണ്.

                   അഴിമതി എന്ന വിഷയമല്ലായിരുന്നു  അണ്ണാ ഹസാരയുടെ മുദ്രവാക്യമെങ്കില്‍ നിരാഹാരത്തില്‍ അദ്ധേഹം പട്ടിണി കിടന്നു മരിക്കുമായിരുന്നു. അതായത് അഴിമതിക്കെതിരെ പോരാട്ടം ജനങള്‍ക്ക് മുന്‍പില്‍ ഏറ്റവും എളുപ്പം കൈയ്യടി വാങ്ങിക്കുവാനും സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്താനും, യുവ രക്ത്തത്തെ ചൂട് പിടിപ്പിക്കാനും, മാധ്യമ ശ്രദ്ധ പിടിച്ചു പറ്റി സമൂഹത്തില്‍ ഹീറോ ആവാനും ഉള്ള എളുപ്പ മാര്‍ഗ്ഗമാണ് എന്നത് പരമ സത്യമല്ലേ..... കോടീശ്വരന്‍ രാംദേവിന്റെ ശ്രമവും അത് തന്നെയായിരുന്നു. എന്തികൊണ്ടോ അത് ക്ലച്ചു പിടിച്ചില്ല. ആവേശത്തിനപ്പുരം അഴിമതിയെ പ്രായോഗികമായി എങ്ങനെ നേരിടാം എങ്ങനെ പ്രതികരിക്കാം എന്നും എന്ത് മാര്‍ഗ്ഗമാണ്  അതിനുള്ളത് എന്നാണ് ഇന്ത്യന്‍ യുവത്വം ചിന്തിക്കേണ്ടത്..
 
                   എന്തെ അഭിപ്രായത്തില്‍ നിലവിലുള്ള ജനാധിപത്യ സംവിധാനത്തെ മാനിച്ചു കൊണ്ട് ഇപ്പോഴുള്ള അണ്ണന്‍ ഹസാരയുടെ ജന പിന്തുണ മുതലെടുത്ത്‌ അദ്ധേഹം ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപ്പീകരിച്ച്ചു അടുത്ത തിരഞ്ഞെടുപ്പില്‍ ഒരു വലിയ ശക്ത്തിയായി ഈ ബില്ലിനെ താന്‍ നിര്‍ദേശിക്കും വിധം പാര്‍ലമെന്റില്‍ പാസ്സാക്കണം എന്നതാണ് ഇലക്കും  മുള്ളിനും കേടില്ലാത്ത പരിഹാരം...."അണ്ടിയോട്‌ അടുക്കുമ്പോള്‍ അറിയാം പുളിയുടെ കാടിന്ന്യം..." അഴീക്കോടിനെ പോലെ എന്തും ഏതും വിമര്‍ശിക്കാന്‍ എളുപ്പമാ...നടപ്പിലാകാനാ ബുദ്ധിമുട്ടു....ഗവര്‍ന്മേടിനോട് ഒരു വാക്ക്..വിഷയം അഴിമതി ആയതുകൊണ്ട് ഇന്ത്യന്‍ യുവാക്കളുടെ ക്ഷമയെ പരീക്ഷിക്കുന്നത് സ്വയം കുഴി കുഴിക്കുന്നത് പോലെയാണ്..ആയതിനാല്‍ ഈ പ്രേത്യേഗ വിഷയത്തില്‍ ഭരണഘടനക്ക് അപ്പുറം നിന്ന് പൊതുജനങ്ങളുടെ അഭിപ്രായം പരിഗണിക്കുന്നത് കൂടുതല്‍ ഗുണം ചെയ്യും..

Saturday, August 13, 2011

നിങ്ങളറിഞ്ഞോ ഈ ഞെട്ടിപ്പിക്കുന്ന വാര്‍ത്ത...!

നിങ്ങളറിഞ്ഞോ ഈ ഞെട്ടിപ്പിക്കുന്ന വാര്‍ത്ത...! ദൈവത്തിന്‍റെ സ്വന്തം നാടെന്നും, സമ്പൂര്‍ണ്ണ സാക്ഷര സംസ്ഥനമെന്നും പേരുകേട്ട നമ്മുടെ ഈ കൊച്ചു കേരളത്തില്‍ നാടിനെ ഞെട്ടിപ്പിക്കുന്ന ഇത്തരം മനുഷ്യാവകാശലംഘനം നടന്നു എന്നത് മുഴുവന്‍ മലയാളികള്‍ക്കും നാണക്കേട്‌ സമ്മാനിക്കുന്നു. കേവലം വൃദ്ധരായ ആ ദമ്പതിമാര്‍ മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിച്ച ക്രുരക്രിത്യം നിര്‍വഹിക്കുവാന്‍ എങ്ങനെ ധൈര്യം കാണിച്ചു എന്നത് പൊതുസമൂഹം ചര്‍ച്ച ചെയേണ്ടത് തന്നെയാണ്..രണ്ടു ദിവസം മുന്‍പാണ് ഈ സംഭവം കേരളത്തില്‍ നടന്നത്...




"അല്ലെങ്കില്‍ ആ കുട്ടുസനും ഡാകിനി അമ്മൂമ്മയും ചേര്‍ന്ന് ആ പാവം മായാവിയെ പിടിച്ചു കുപ്പിയില്‍ അടയ്ക്കാമോ..?" 
അല്ല പിന്നെ..എങ്ങനെ പ്രതികരിക്കതിരിക്കും..

Wednesday, August 10, 2011

"പടക്കത്തിന് തീ കൊളുത്തി അച്ചുതാനന്ദന്‍ ഓടി രക്ഷപെട്ടു..."


ധനവിനിയോഗ ബില്‍ വിഷയത്തില്‍ "പടക്കത്തിന് തീ കൊളുത്തി അച്ചുതാനന്ദന്‍ ഓടി രക്ഷപെട്ടു..." എന്ന മട്ടിലാണ് വാര്‍ത്തകള്‍ വായിക്കുമ്പോള്‍ മനസ്സിലാകുന്നത്‌..ഭരണപക്ഷം കള്ളവോട്ട് ചെയ്തു ബില്‍ പാസ്സാക്കി എന്നും അതുകൊണ്ട് നിയമസഭയിലെ വീഡിയോ ദ്രശ്യങ്ങള്‍ പരിശോദിക്കണം എന്നുമായിരുന്നു പ്രതിപക്ഷ ആവശ്യം..എന്നാല്‍ ഈ ആവശ്യം അംഗീകരിച്ച ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വീഡിയോ പരിശോധനക്കായി വിളിച്ചപ്പോള്‍ അച്ചുടാനന്ദന്‍ ഉള്‍പ്പെടെയുള്ള സഖാക്കള്‍ ഓടിയൊളിച്ചു സാറ്റ് കളിക്കുകയാണ് ഉണ്ടായത്..ഇതിന്റെ അര്‍ഥം എന്തിനും ഏതിനും ജനങളുടെ കണ്ണില്‍ ഒരു പിടി പോടീ വാരിയിട്ടു തെറ്റിധരിപ്പിക്കമെന്ന സഘാക്കളുടെ തന്ത്രം പാളി എന്നു വേണം പറയാന്‍..പ്രിയപ്പെട്ട സഘാക്കളെ പടക്കത്തിന് തീ കൊളുത്തിയിട്ടു പോയി ഓടി ഒളിക്കാതെ അത് കത്തി പോട്ടുന്നുണ്ടോ എന്നു കൂടി നോക്കിയാല്‍ നന്ന്...

ശാസ്ത്രം ജയിച്ചു...നിത്യാനന്ദ തോറ്റു...



ഭൂഗുരുത്വാകര്‍ഷണത്തിനു വെല്ലുവിളി ഉയര്‍ത്തികൊണ്ടു നിത്യാനന്ദ സ്വാമികളുടെ പ്രകടനം...ഫേസ്ബുക്കില്‍ ആരോ ആട് ചെയ്ത വീഡിയോ കണ്ടപ്പോള്‍ മുതലാണ്‌ സ്വാമിജിക്ക് എതിരെ ഒരു പോസ്റ്റ്‌ പോസ്ട്ടനമെന്നു തോന്നിയ്ടത്..  തന്റെ ധ്യാനത്തിന്റെ നിറവില്‍ (kundalini awaking) ഗുരുത്വാകര്‍ഷണം കണ്ടുപിടിച്ച ഐസക്ക് ന്യുട്ടന്‍നെയും ആധുനിക ശാസ്ത്രത്തെയും വെല്ലുവിളിച്ചുകൊണ്ട് ഭക്തരെ  അന്തരീഷത്തില്‍ പറന്നു നടക്കാന്‍ സഹായിക്കുമെന്ന് പറഞ്ഞാണ് സ്വാമി ഈ വാര്‍ത്ത സൃഷ്ട്ടിച്ച്ചത്..എന്നാല്‍ ശാസ്ത്രം ജയിച്ചു, സ്വാമി തോറ്റു എന്ന് പറഞ്ഞാല്‍ മതിയല്ലോ..ധ്യാനത്തിന് ശേഷം അന്തരീഷത്ത്തിലേക്ക് ഉയരാന്‍ ശ്രമിച്ച രെന്ജിത   (കുറച്ചു നാളുകള്‍ക്കു മുന്‍പ് സ്വാമിജിക്ക് ലിംഗപൂജ ഉള്‍പ്പെടെയുള്ള മഹത് കാര്യങ്ങള്‍ ചെയ്യുന്നത് ലോകം വിഡിയോ സഹിതം വീക്ഷിച്ച്ചതാണ്)  അടക്കമുള്ള ഭക്ത്തര്‍ ഭ്രാന്താസ്പത്രിയില്‍ രോഗികള്‍ പെരുമാറും വിധം ചാടി കളിച്ചത് കണ്ടു നിന്നവര്‍ക്കും മാധ്യമങ്ങള്‍ക്കും നല്ലൊരു കാഴ്ചയായി എന്ന് മാത്രം പറഞ്ഞാല്‍  മതിയല്ലോ..ഇത്തരം കള്ളസ്വമിമാര്‍ക്ക് മുന്‍പില്‍ പാദപൂജ നടത്തി  വഞ്ഞിക്കപ്പെടുന്നതും കൂടുതല്‍ സ്ത്രീകള്‍ ആണെന്നുള്ള സത്യം ഈ വിഡിയോ കണ്ടാല്‍ മനസ്സിലാകുന്നതാണ്..  ഒരിക്കല്‍ അഴിഞ്ഞു വീണ ഇവന്റെ മുഖം മൂടി വീണ്ടും വികൃതമാക്ക പെട്ടിട്ടും ഇങ്ങനെയുള്ള അന്തരാഷ്ട്ര കള്ളന്മാര്‍ക്ക് മുന്‍പില്‍ പാദ പൂജയും ലിങ്ങ പൂജയും (ലിങ്ങ പൂജയില്‍ ഇവരെയൊന്നും കുറ്റം പറഞ്ഞിട്ട് കാര്യമില്ല കാരണം, ശിവലിങ്ങത്തിനു മേല്‍ പൂര്‍ണ്ണ നഗ്നരായി കയറി ഇരുന്നാല്‍ സന്താന്‍ ഭാഗ്യമില്ലത്തവര്‍ക്ക് അവര്‍ക്ക് ആ ഭാഗ്യം കൈവരുമെന്ന വിശ്വാസത്തില്‍ ഒട്ടനവധി സ്ത്രീജനങ്ങള്‍ നോര്‍ത്ത് ഇന്ത്യയില്‍ ഇപ്പറഞ്ഞ കല്ലിനു മുകളില്‍ കയറി നിരങ്ങുന്ന വാര്‍ത്ത നമ്മള്‍ വായിച്ചു മറന്നതാണ് )ചെയ്യാന്‍ വീണ്ടും ജനങ്ങള്‍ തള്ളികയരുന്നത് എന്തുകൊണ്ടാനെന്നുള്ള കാരണം ചര്‍ച്ച ചെയ്യപ്പെടേണ്ടത് തന്നെയാണ്.. 





ഇവിടെയും മനുഷ്യന്റെ നിലവാരത്തെയും അവന്റെ വിശ്വാസത്തെയും മുതലെടുക്കുന്നതില്‍ നിത്യാനന്ദയെ പോലുള്ള അതിബുധിമാന്മാര്‍ വിജയിച്ചു എന്നുള്ളതാണ് സത്യം. കന്യാ പൂജയുടെ പേരില്‍ സന്തോഷ്‌ മാധവന്‍ ബ്ലുഫിലിം നിര്‍മ്മിച്ചതും കേരളത്തിലെ നമ്മുടെയൊക്കെ പെണ്‍കുട്ടികളെ പീടിപ്പിച്ചതും വെറി പിടിച്ച നമ്മുടെ അന്ധ വിശ്വസങ്ങളുടെ പേരിലല്ലേ? എക്കാലത്തു ഏറ്റവും നല്ല ജീവിതമാര്‍ഗവും അതിലുപരി പണവും പ്രശസ്തിയും എന്തിനു മദ്യവും മദിരാക്ഷിയും എന്ന് വേണ്ട എല്ലാ ഭൌതിക സുഘങ്ങളും ലഭിക്കാന്‍ ഇങ്ങനെയൊരു ആള്‍ ദൈവമായി ബഹു പൂരിപക്ഷ വരുന്ന വിശ്വാസികളെ പറ്റിച്ച്ച്ചാല്‍ ചോദ്യം ചെയ്യാന്‍ ആരാണ് നമ്മുടെ രാജ്യത്ത് ഉള്ളത്, എന്ത് നിയമമാണ് ഇവിടെ നിലനില്‍ക്കുന്നത്..ഭ്രാന്തന്‍ മാരെപോലെ തുള്ളിച്ചാടുന്ന ഭക്ത്താരെ രണ്ടു കയ്യും നീട്ടി അവന്‍ ഇടയ്ക്കു ഇടക്ക് അനുഘ്രഹിക്കുന്നു...എന്ത് യോഗ്യതയാണ് അവനുള്ളത്...ഇങ്ങനെയുള്ളവനെ ഒക്കെ വാണത്തില്‍ കെട്ടിവച്ചു തീകൊടുത്തു നേരെ സ്വര്‍ഗ്ഗത്തിലേക്ക് എത്ത്തിക്കനമെന്നാണ് എന്റെ അഭിപ്രായം...ഭൂമിയില്‍ ഇവന്റെയോന്നും ചൂഷണം ഉണ്ടാവില്ലല്ലോ...

    ഈയിടെ നടത്തിയ ഒരു പത്ര സമ്മേളനത്തില്‍ രണ്ജിതയുടെ പ്രസ്താവന തികച്ചും ആശ്ച്ചര്യകരമാണ്. കാരണം ഇന്‍റര്‍നെറ്റില്‍ പ്രചരിച്ച താനും നിത്യാനന്ദയുമായുള്ള വിഡിയോ യധാര്ധ്യമല്ല എന്നും ആരോ മനപ്പൂര്‍വം തങ്ങലെപോലുള്ളവരെ അഭിനയിപ്പിച്ചു എഡിറ്റു ചയ്തു ഉണ്ടാക്കിയ വിഡിയോ ആണ് അത് എന്നുമാണ് വിഷിദീകരണം. എന്നാല്‍ ബാന്‍ഗ്ലൂര്‍ പോലീസ് ഇതിനകം തന്നെ ഐ ടി വിദഗ്ത്തരുടെ സഹായത്താല്‍ വിഡിയോയില്‍ കണ്ടത് രണ്ജിതയും നിത്യാനന്ടയും ആണെന്നുള്ള കാര്യം ഔദ്യോഗികമായി പ്രഘ്യാപിച്ച്ചിരുന്നു..ഇതില്‍ നിന്നും "ആടിനെ പട്ടിയാക്കാനുള്ള രണ്ജിതയുടെ ശ്രമം" പരാജയപ്പെട്ടു എന്ന് വേണം കരുതാന്‍..താഴെ കാണുന്ന  ( അടന്‍സ് ഒന്ളി )   വിഡിയോ ഒന്ന് കണ്ടു നോക്കൂ..ലിങ്ങ പൂജയുടെ ചില പ്രസക്ത ഭാഗങ്ങള്‍.  നിങ്ങള്‍ക്കും മനസ്സിലാക്കാം...എന്നിട്ട് വിധി പറയൂ...പ്രതികരിക്കൂ ഇത്തരം കള്ളസ്വാമിമാര്‍ക്കെതിരായും കപട അന്ധ വിശ്വാസങ്ങല്‍ക്കെതിരായും...



ഇനി  ഞാനൊരു സത്യം പറയട്ടെ..നിത്യാനന്ദ ഒരു ദൈവമായിരുന്നു...