ഇതൊരു ശ്രമമാണ്... എഴുതാനുള്ള ശ്രമം... എം ടി ക്കും, കാക്കനാടനും, സക്കറിയക്കും മാത്രം എഴുതിയാല്‍ മതിയോ...?ഉറുമ്പിനുമില്ലേടോ ആഗ്രഹവും അഹങ്കാരവും..? അങ്ങനെ ഒരു അഹങ്കാരത്തില്‍ നിന്നും ഉണ്ടായ
തോന്ന്യാസം ആണ് ഈ ബ്ലോഗ്‌.. ഇതിനെ " തൊമ്മന്റെ തോന്ന്യാസങ്ങള്‍ " എന്ന്
വേണമെങ്കില്‍ വിശേഷിപ്പിക്കാം...! തോന്ന്യാസങ്ങളില്‍ താല്പര്യമുള്ള ആര്‍ക്കും വായിക്കാം... ഇല്ലെങ്കില്‍ അതാ പേജിന്റെ മുകളില്‍ വലതുവശത്തായി ഒരു X ബട്ടന്‍... ഒന്ന് ക്ലിക്ക് ചെയ്തേക്കൂ... എന്നാല്‍ പിന്നെ തൊമ്മന്റെ തോന്ന്യാസങ്ങളിലേക്ക് ഒരു കിടിലന്‍ സ്വാഗതം...!!Sunday, September 23, 2012

താലിബാന്റെ തന്തയില്ലായ്മകള്‍ ....!
മതം അന്ധരാക്കി മാറ്റിയ ഒരു സമൂഹത്തിന്റെ തന്തയില്ലായ്മയുടെ ജീവിക്കുന്ന രക്തസാക്ഷി ... 
സ്ത്രീകള്‍ക്ക് നേരെയുള്ള താലിബാന്‍ കടന്നുകയറ്റത്തിന്റെ കറുത്ത ദൃശ്യം. ബിബി ആയിഷ(18), ആയിഷയ്ക്കു 12 വയസുള്ളപ്പോള്‍ നാലിരട്ടി പ്രായമുള്ള ഒരു താലിബാന്‍പോരാളിക്ക് അവളെ വിവാഹം ചെയ്ത് കൊടുക്കാന്‍ പിതാവ് തീരുമാനിച്ചു. കടം വീട്ടാന്‍ നിവൃത്തിയില്ലാതെ വന്നതോടെയാണ് അയാള്‍ ഇങ്ങനെ ചെയ്തത്. വിവാഹിതയായ ആയിഷയ്ക്ക് ഭര്‍തൃവീട്ടില്‍ കൊടിയ പീഡനമാണ് അനുഭവിക്കേണ്ടിവന്നു. വീട്ടിലെ വളര്‍ത്തുമൃഗങ്ങള്‍ക്കൊപ്പം രാത്രികാലം കഴിച്ചുകൂട്ടാന്‍ അവള്‍ പല നേരങ്ങളിലും നിര്‍ബന്ധിതയായി. പീഡനം സഹിക്കവയ്യാതെ ഒളിച്ചോടിയ ആയിഷയെ താലിബാന്‍കാര്‍ പിടികൂടി. കോടതിനിര്‍ദ്ദേശപ്രകാരം അവളുടെ ഭര്‍ത്താവിനെക്കൊണ്ട് അവളുടെ മൂക്കും ചെവികളും ഛേദിച്ച് പര്‍വതമേഖലയില്‍ ഉപേക്ഷിച്ചു. മരണത്തോടു മല്ലിട്ടു കിടന്ന ആയിഷ സുബോധം തിരിച്ചുവന്നപ്പോള്‍ വലിയച്ഛന്റെ വീട്ടിലെത്തി. ഇദ്ദേഹം അവളെ അമേരിക്കന്‍സേനയുടെ നിയന്ത്രണത്തിലുള്ള ആശുപത്രിയിലെത്തിച്ചു. പത്ത് ആഴ്ചയോളം ചികില്‍സ നല്‍കിയശേഷം ആയിഷയെ കാബൂളിലെ അമേരിക്കന്‍എംബസിയിലെത്തിക്കുകയും ഗ്രോസ്മാന്‍ ബേണ്‍ ഫൗണേ്ടഷന്‍ അവളെ ദത്തെടുത്ത്് അമേരിക്കയിലേക്ക് കൊണ്ടുപോയി.(Jodi Bieber)

(വാര്‍ത്ത : മാതൃഭുമി )

No comments:

Post a Comment