ഇതൊരു ശ്രമമാണ്... എഴുതാനുള്ള ശ്രമം... എം ടി ക്കും, കാക്കനാടനും, സക്കറിയക്കും മാത്രം എഴുതിയാല്‍ മതിയോ...?ഉറുമ്പിനുമില്ലേടോ ആഗ്രഹവും അഹങ്കാരവും..? അങ്ങനെ ഒരു അഹങ്കാരത്തില്‍ നിന്നും ഉണ്ടായ
തോന്ന്യാസം ആണ് ഈ ബ്ലോഗ്‌.. ഇതിനെ " തൊമ്മന്റെ തോന്ന്യാസങ്ങള്‍ " എന്ന്
വേണമെങ്കില്‍ വിശേഷിപ്പിക്കാം...! തോന്ന്യാസങ്ങളില്‍ താല്പര്യമുള്ള ആര്‍ക്കും വായിക്കാം... ഇല്ലെങ്കില്‍ അതാ പേജിന്റെ മുകളില്‍ വലതുവശത്തായി ഒരു X ബട്ടന്‍... ഒന്ന് ക്ലിക്ക് ചെയ്തേക്കൂ... എന്നാല്‍ പിന്നെ തൊമ്മന്റെ തോന്ന്യാസങ്ങളിലേക്ക് ഒരു കിടിലന്‍ സ്വാഗതം...!!Monday, September 24, 2012

തിലകന്‍ ഓര്‍മ്മയായി ..."അമ്മ " യിലെ ഏമാന്മാരുടെ മുതലക്കണ്ണീരും   നേരത്തെ തയ്യാറാക്കി  വച്ച ചാനലുകാരുടെ  ആദരാഞ്ജലി  പ്രകടനങ്ങളും കണ്ടിട്ടായിരിക്കില്ല  തിലകന്‍ ഇനി മലയാളികളുടെ മനസ്സില്‍ ജീവിക്കുക... (ചിത്രത്തിന്  കടപ്പാട് : മാതൃഭുമി)  കരുത്തുറ്റ കഥാപാത്രങ്ങളായും,  തന്റെടവും  ആദര്‍ശധീരതയും മരണം വരെ  കൈമുതലായി കൊണ്ടുനടന്ന ഒരു  പച്ചമനുഷ്യനായിട്ടും  ആയിരിക്കും ഇനി മലയാളികള്‍ തിലകനെ ഓര്‍ക്കുക..  

"നിന്റെ അച്ഛനാടാ പറയുന്നത് കത്തി താഴെയിടടാ എന്ന നിസ്സഹായതയുടെ അഭിനയ മുഹൂര്‍ത്തങ്ങള്‍  കണ്ട്  പൊഴിഞ്ഞു വീണ ഒരിറ്റ്  കണ്ണുനീര്‍ മാത്രമേ ഈ മഹാനടന്റെ വിരഹത്തില്‍ തൊമ്മന്  സമര്‍പ്പിക്കാനുള്ളൂ...  (ചിത്രത്തിന്  കടപ്പാട് : മാതൃഭുമി)  

No comments:

Post a Comment