ഇതൊരു ശ്രമമാണ്... എഴുതാനുള്ള ശ്രമം... എം ടി ക്കും, കാക്കനാടനും, സക്കറിയക്കും മാത്രം എഴുതിയാല്‍ മതിയോ...?ഉറുമ്പിനുമില്ലേടോ ആഗ്രഹവും അഹങ്കാരവും..? അങ്ങനെ ഒരു അഹങ്കാരത്തില്‍ നിന്നും ഉണ്ടായ
തോന്ന്യാസം ആണ് ഈ ബ്ലോഗ്‌.. ഇതിനെ " തൊമ്മന്റെ തോന്ന്യാസങ്ങള്‍ " എന്ന്
വേണമെങ്കില്‍ വിശേഷിപ്പിക്കാം...! തോന്ന്യാസങ്ങളില്‍ താല്പര്യമുള്ള ആര്‍ക്കും വായിക്കാം... ഇല്ലെങ്കില്‍ അതാ പേജിന്റെ മുകളില്‍ വലതുവശത്തായി ഒരു X ബട്ടന്‍... ഒന്ന് ക്ലിക്ക് ചെയ്തേക്കൂ... എന്നാല്‍ പിന്നെ തൊമ്മന്റെ തോന്ന്യാസങ്ങളിലേക്ക് ഒരു കിടിലന്‍ സ്വാഗതം...!!



Friday, December 30, 2011

മുല്ലപ്പെരിയാറില്‍ ചാത്തന്മാര്‍ ഇടപെടുന്നു..!


ചര്‍ച്ച ഭലിക്കാത്തിടത്ത് ചാത്തന്‍മാര്‍ ഇടപെടട്ടെ..! 




ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട 'താനെ' ചുഴലിക്കൊടുങ്കാറ്റില്‍ തമിഴ്നാട്ടില്‍ പരക്കെ നാശം... കൊടുങ്കാറ്റില്‍ 43 പേര്‍ മരിച്ചതായി സ്ഥിധീകരിച്ചു..           ( മാതൃഭൂമി വാര്‍ത്ത )


മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ മലയാളികളുടെ പ്രാക്ക് ഏറ്റെന്നാ തോന്നുന്നേ... തമിഴ്നാട്ടില്‍ ഈയിടെ മദ്രാസ്സില്‍  ഉണ്ടായ ബോട്ടപകടവും തെങ്കാശിയില്‍ പടക്ക ശാലയില്‍ ഉണ്ടായ തീപിടുത്തവും ഒക്കെ പി. ജെ ജോസപ്പിന്റെ കൂടോത്രം ഭലിക്കുന്നതിന്റെ ലക്ഷണങ്ങള്‍ ആണ് കാണിക്കുന്നത്...! മോളെ ജയലളിതെ... മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്കില്ലെന്ന് പ്രധാനമന്ത്രിയോട് കടുത്ത ഭാഷയില്‍ പറഞ്ഞപ്പോള്‍ മറുപടിയാടി " ജയലളിത ചര്‍ച്ചക്ക് വഴങ്ങേണ്ടി വരും " എന്ന് ഞങ്ങളുടെ  പി ജെ ജോസപ്പ് സാറ് പറഞ്ഞത് ഓര്‍മ്മയുണ്ടോ..?  നീ വരമാട്ടേന്‍.. ചര്‍ച്ചക്ക്  വരമാട്ടേന്‍.. എന്നേക്കാണോ  ധുര്‍ഗ്ഗാഷ്ട്ടമി അന്ന് നീ ചര്‍ച്ചക്ക് വന്നിരിക്കും... JUST REMEMBER THAT ഷിറ്റ്... വന്നില്ലെങ്കില്‍ ജോസപ്പിന്റെ ചാത്തന്മാര്‍ നിന്നെ കൊണ്ടുവരും.. ചര്‍ച്ചക്ക്..! അതിന്റെ ആരംഭമാണ് ഈ   കാണുന്ന ദുശ്ശകുനങ്ങള്‍ എന്ന് വിശ്വസിക്കാനാണ് ഞങ്ങള്‍ക്കിഷ്ട്ടം.. കേട്ടോടി തമിഴത്തി..!

ഇന്നക്ക്‌ ധുര്‍ഗ്ഗാഷ്ട്ടമി...!


ചര്‍ച്ച ഭലിക്കാത്തിടത്ത് ചാത്തന്‍മാര്‍ ഇടപെടട്ടെ..! 

മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേന്ത്ര സര്‍ക്കാരും സുപ്രീം കോടതിയും കേരളത്തിലെ നേതാക്കന്മാരും എല്ലാവരും നമ്മളെ കൈയ്യോഴിഞ്ഞാലും പേടിക്കേണ്ട... കാരണം  ഭൂതം പ്രേതം പിശാശു എല്ലാവരും നമ്മോടൊപ്പമുണ്ട്..!
എന്ത് പറയുന്നു..?? 

Wednesday, December 28, 2011

ഇനിയും മലയാളിയെ തോല്‍പ്പിക്കാനാവില്ല മക്കളെ...!



വെറും 19 ലോകസഭാ സീറ്റുള്ള സംസ്ഥാനം മഴുവെറിഞ്ഞു സൃഷ്ട്ടിച്ച പരശുരാമന്‍ ആദ്യം മലയാളിയെ തോപ്പിച്ചു...( തമിഴ്നാടിനെക്കാള്‍ കൂടുതല്‍ ലോകസഭാ സീട്ടുണ്ടായിരുന്നുവെങ്കില്‍ മുല്ലപ്പെരിയാര്‍ തര്‍ക്കത്തില്‍ കേരളം പുല്ലു പോലെ ജയിച്ചെനെ..!) മുല്ലപ്പെരിയാറില്‍ മരമണ്ടന്‍ പാട്ടകരാര്‍ ഉണ്ടാക്കി ബ്രിടീഷുകാരും ഭീഷണിക്കും മുന്നില്‍ വഴങ്ങി തിരുവതാംകൂര്‍ മഹാരാജാവും പിന്നീടു മലയാളിയെ തോപ്പിച്ചു... 1970 ഇല്‍ കരാര് പുതുക്കി വീണ്ടും കേരളസര്‍ക്കാര്‍ നമ്മളെ തോപ്പിച്ചു... അടിക്കടി ഭൂകമ്പം സൃഷ്ട്ടിച്ചു പ്രകൃതിയും നമ്മളെ പരീക്ഷിക്കുന്നു... കേരളത്തിനെ ഒറ്റുകൊടുത്തു ഹൈക്കോടതിയില്‍ ദണ്ടപാണി ഈയടുത്ത് നമ്മളെ തോല്‍പ്പിച്ചു... അഞ്ചു വര്ഷം സമരം നടത്തിയ ഉദ്ധേശശുദ്ധിയെ അഞ്ചു നിമിഷം കൊണ്ട് തള്ളി പറഞ്ഞു C.P റോയിയും നമ്മളെ തോല്‍പ്പിച്ചു.. മര്യാദക്ക് സമരം നടത്തിക്കൊണ്ടിരുന്ന നമ്മളോട് " ഇപ്പം ശരിയാക്കി തരാം " എന്ന ഉറപ്പു പറഞ്ഞു സമരത്തില്‍ നിന്നും പിന്മാറാന്‍ ഉപദേശിച്ചിട്ട് തമിഴ്നാടുമായി ചര്ച്ചടനത്തി അവരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു മന്മോഹനും നമ്മെ തോപ്പിച്ചു... അതുകേട്ടു പോയി മാളത്തില്‍ ഒളിച്ച നമ്മുടെ രാഷ്ട്രീയക്കാരും നമ്മളെ പറ്റിച്ചില്ലേ... രാജ്യത്തെ ആഭ്യന്തര പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുന്‍കൈ എടുക്കേണ്ട അഭ്യന്തര മന്ത്രി തമിഴ്നാടിന്റെ മാത്രം മന്ത്രിയായി മാറി ചിദംബരവും കേരളത്തെ തോല്‍പ്പിച്ചു.. ഡാമിന്റെ ശോചനീയാവസ്ഥ കണ്ടു വിലയിരുത്താന്‍ എന്നാ വ്യാജേന മുല്ലപ്പെരിയാരിലെത്തി ജലനിരപ്പ്‌ കൂട്ടാന്‍ വേണ്ട നടപടികള്‍ തമിഴ്നാടിനു ഉപദേശിച്ചു വിദഗ്ധ സമിതിയും സുപ്രീം കോടതിയും നമ്മളെ തോപ്പിച്ചില്ലേ.. പുതിയ ഡാം വേണ്ടാ തങ്ങള്‍ക്കു തമിഴനാട്ടിലെ കോഴി ഫാം മതി എന്ന് മൂന്ന് വട്ടം തള്ളി പറഞ്ഞു തമിഴ്നാട്ടിലെ മലയാളികളും നമ്മെ തോപ്പിച്ചു ... ഡാം മാത്രം പോര ഇടുക്കി മൊത്തം വേണം എന്ന് പറഞ്ഞു കേരളത്തിലെ തമിഴന്മാരും നമ്മെ തോല്‍പ്പിച്ചു... എന്ത് വിലകൊടുത്തും നിന്നെയൊക്കെ മുക്കി കൊല്ലാതെ ഒരടി പിന്നോട്ടില്ല എന്ന് ദൃഡ പ്രതിജ്ഞ എടുത്തു ജയലളിതയും നമ്മളെ തോല്‍പ്പിച്ചു കൊണ്ടിരിക്കുന്നു... സുപ്രീം കോടതി വിധി വന്നു മലയാളിയെ കളിയാക്കി കൂകി വിളിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന തമിഴന്‍ മാരുടെ മുഘത്ത്‌ നോക്കി നമുക്ക് ഇനി ധൈര്യമായി പറയാം...  

ഇനിയും മലയാളിയെ തോല്‍പ്പിക്കാനാവില്ല മക്കളെ...!


മഴു മാറ്റി പരശുരാമന്‍ കംബിപാരയെടുക്കുന്നു...!


കലിപ്പിന്റെ പര്യായമെന്ന് നമ്മള്‍ കരുതുന്ന നമ്മുടെ പരശുരാമന്‍ സാര്‍ ഈ  സമയത്ത് കേരളത്തില്‍ എങ്ങാനും ഉണ്ടായിരുന്നുവെങ്കില്‍ കൈയ്യിലുള്ള മഴുവെടുത്ത് കഴിവുകെട്ട കേരളത്തിലെ നേതാക്കാന്‍മാരെന്ന് പറഞ്ഞു നടക്കുന്ന ഉണ്നാക്കന്മാരെ  തലക്കടിച്ചു കൊന്നിട്ട് ഒരു കംബിപ്പാരയെടുത്ത് നേരെ മുല്ലപ്പെരിയാരിലേക്ക് പോയി ഡാമും കുത്തി പൊളിച്ച്    "കെട്ടടാ മക്കളെ പുതിയ ഡാം" എന്ന് പറഞ്ഞു കാര്യത്തിനു ഒരു തീരുമാനമായേനെ...! 

പ്രസ്താവനകളല്ല പ്രവര്‍ത്തികളാണ് നമുക്കിന്നാവശ്യം..!

Wednesday, December 21, 2011

ശബരിമലയില്‍ അയ്യപ്പന് പീഡനം

സന്നിധാനം: ശബരിമല സോപാനത്തില്‍ ദര്‍ശനം നടത്തിയിറങ്ങിയ യുവതിയെ സുരക്ഷാഉദ്യോഗസ്ഥര്‍ പിടികൂടി. ആന്ധ്ര സ്വദേശിനി സരസ്വതി (35) ആണ് പിടിയിലായത്.
( മാധ്യമം )


യടുത്ത കാലങ്ങളിലായി അയ്യപ്പനെ പ്രലോഭിപ്പിക്കാന്‍ നടക്കുന്ന സ്ത്രീകളുടെ എണ്ണം കൂടി കൂടി വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജയമാല മുതല്‍ ഇന്നലെ വന്ന സരസ്വതി വരെ അതിനു ഉധാഹരണ മാണ്. അതേസമയം ഇത്തരം മധിരാക്ഷിമാരില്‍ നിന്നും അയ്യപ്പന്‍റെ ചാരിത്ര്യം കാത്തു സൂക്ഷിക്കാന്‍ ദേവസ്വം ബോര്‍ഡും പോലീസും കിണഞ്ഞു പരിശ്രമിക്കുകയും ചെയ്യുന്നുണ്ട്. സ്ത്രീകളെ കണ്ടാല്‍ ഉടന്‍ നിയത്രണം വിട്ടു പോകുന്ന ഒരു ദൈവമാണോ അയ്യപ്പന്‍ എന്ന് എനിക്ക് തോന്നുന്നില്ല..!  ദേവസ്വം ബോര്‍ഡിനും അയ്യപ്പ ഭക്തര്‍ക്കും ഇക്കാര്യത്തില്‍ സംശയവും  ഉണ്ടാവില്ല. ഏതെങ്കിലും പ്രായപൂര്‍ത്തിയായ സ്ത്രീകള്‍ ശബരിമലയില്‍ നിന്നും പിടിക്കപ്പെട്ടാല്‍ പിന്നെ ശുദ്ധി കലശമായി നടയടച്ചു പിണ്ഡം വക്കലായി, എന്ന് വേണ്ട ഒരുപാട് സങ്കീര്‍ണ്ണതകളെ അയ്യപ്പന്‍ അതിജീവിക്കേണ്ടി വരുന്നു. എല്ലാം കാണാനും കേള്‍ക്കാനും കഴിവുണ്ടായിരുന്നുവെങ്കില്‍ തെന്റെ സ്വകാര്യതയില്‍ അതിര് കവിഞ്ഞു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന തന്ത്രിക്കും ദേവസ്വം ബോര്ടിനുമെതിരെ അയ്യപ്പന്‍ മനുഷ്യാവകാശ ലംഘനത്തിന്റെ പേരില്‍ കമ്മീഷനെ സമീപിച്ചെനെ..! ശബരിമലയില്‍ നിന്നും സ്ത്രീകളെ ആട്ടിയോടിക്കുന്ന ഇത്തരം പ്രവര്‍ത്തികളില്‍ നിന്നും അയ്യപ്പന്‍ സ്ത്രീകളെ പീഡിപ്പിക്കാന്‍ തക്കം പാര്ത്തിരിക്കുകയാനെന്നു വരുത്തി തീര്‍ക്കുകയാണ് ദേവസ്വം ബോര്‍ഡ്...! 41ദിവസം വൃതമെടുത്ത് അയ്യപ്പന് ഭക്തര്‍ കൊണ്ടുവരുന്ന ഇരുമുടി കെട്ട് കൂടിയിട്ടു കത്തിക്കുകയും പണം മാത്രം വാരിയെടുത്ത് കീശയിലാക്കുകയും ചെയ്യുന്ന വാര്‍ത്ത ഈയിടെ പത്രങ്ങളില്‍ വന്നിരുന്നു.. 

അപ്പോള്‍ അയ്യപ്പന്‍ ആരായി...??

ത്യത്തില്‍ അയ്യപ്പന്‍ സ്ത്രീകളെ പീഡിപ്പിക്കുകയല്ല പകരം തന്ത്രിയും ദേവസ്വം ബോര്‍ഡും ചേര്‍ന്ന് അയ്യപ്പനെ പീഡി പ്പിക്കുകയാണ് ചെയ്യുന്നത്. അയ്യപ്പന് സ്ത്രീകളെ കാണാന്‍ അനുവദിക്കാതിരിക്കുകയും  അദ്ധേഹത്തിന്റെ സ്വകാര്യതയില്‍ അതിരുകവിഞ്ഞ് കൈകടത്തുകയും ഭക്തരുടെ നിര്‍മ്മാല്യങ്ങള്‍ കത്തികരിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്യുന്ന ദേവസ്വം ബോര്ടല്ലേ യഥാര്‍ഥ പീഡകര്‍..?? എന്നാല്‍ ശുദ്ധികലശം നടത്തിയാല്‍ എല്ലാം ആകുമെന്നു  കരുതുന്ന ദേവസ്വം ബോര്‍ഡിന്റെ വിഡ്ഢികളെ പറ്റിച്ചു എത്രയോ സ്ത്രീകള്‍   അയ്യപ്പനെ   കാണുന്നു അയ്യപ്പന്‍ അവരെയും...! 

അയ്യപ്പനാരാ  മോന്‍..!!

Saturday, December 17, 2011

ചിദംബരത്തെ തട്ടാന്‍ കൊട്ടേഷന്‍ ക്ഷണിക്കുന്നു...



ഈ ചിത്രത്തില്‍ കാണുന്ന പളനിയപ്പന്‍ എന്ന P.ചിദംബരത്തെ തട്ടാന്‍ തൊമ്മന്‍ കൊട്ടേഷന്‍ ക്ഷണിക്കുന്നു...

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിനെതിരെ സുപ്രീകൊടതിയെ സ്വാധീനിക്കും എന്ന് പരോക്ഷ മുന്നരിയിപ്പുമായി ചിദംബരം മുന്നോട്ടുവന്ന സാഹചര്യത്തില്‍ കേന്ത്രമന്ത്രി സഭയില്‍ നിന്നും ചിദംബരത്തെ തട്ടാന്‍ മുതിര്‍ന്ന കോണ്ഗ്രസ് നേതാക്കളില്‍ നിന്നും കോട്ടേഷന്‍ ക്ഷണിച്ചു കൊള്ളുന്നു... 2G സ്പെക്ട്രം കേസ്സില്‍ കുടുക്കി എത്രയും പെട്ടന്ന് കൊട്ടേഷന്‍ നടപ്പിലാകിയാല്‍ കേരളത്തിലെ 35 ലക്ഷം  ജനങ്ങളുടെ ജീവന്‍ രക്ഷിക്കാം...!

നടെശാ.. കൊല്ലെണ്ടാ...

Friday, December 16, 2011

തമിഴത്തി അമ്മായി അറിയാന്‍ തൊമ്മന്‍ എഴുതുന്നത്‌...

ഏറ്റവും പ്രിയപ്പെട്ട തമിഴത്തി അമ്മായി അറിയാന്‍ തൊമ്മന്‍ എഴുതുന്നത്‌...


മുങ്ങി ചാവാന്‍ പോകുന്ന മലയാളികള്‍ അറിയാന്‍..!

ങ്ങളുടെ പച്ചക്കറിയും കോഴിയും ബീഫും കിട്ടാതെ മലയാളികള്‍ വിശന്നു മരിക്കുമെന്ന തമിഴന്റെ ധാര്‍ഷ്ട്ട്യത്തിനു മുന്‍പില്‍ മുട്ടുമടക്കാന്‍ ഇനിയും ഒറ്റ മലയാളികള്‍ ഉണ്ടാവരുത്...തമിഴന്‍ തരാതെ ഒരു തുള്ളി വെള്ളം കുടിക്കില്ല എന്ന് വിചാരിക്കുന്ന എല്ലാ മലയാളികളും വിശന്നു മരിക്കട്ടെ...! വിദേശ പണത്തിന്റെ അഹങ്കാരത്തില്‍ ഞാനും നിങ്ങളും ഉള്‍പ്പെടുന്ന പുതിയ മലയാളി സമൂഹത്തിന്റെ ആശ്രിത സംസ്കാരത്തിനു ചെവിക്കല്ലിനേറ്റ പൊന്നീച്ച പറക്കുന്ന ഒരടിയായി മുല്ലപ്പെരിയാറിന്റെ കാര്യത്തിലുള്ള തമിഴന്റെ നിലപാടിനെ കാണണം...കേരളത്തിന്റെ വെള്ളം കൊണ്ടുപോയി കൊടിയ വിഷങ്ങള്‍ വാരി വിതറി പച്ചക്കരിയുണ്ടാക്കി തീപൊള്ളുന്ന വിലക്ക് നമുക്ക് തന്നെ വില്‍ക്കുന്ന തമിഴന്മാരുടെ വിപണനം ഒരര്‍ഥത്തില്‍ സന്തോഷ്‌ പണ്ടിട്ടു പറയാറുള്ള " ബുദ്ധി കൊണ്ടുള്ള " തമിഴന്റെ കളിയായി കാണണം...ഒന്നിനും ആരെയും ആശ്രയിക്കാതെ കഴിയാമെന്നുള്ള വ്യമോഹമല്ല മറിച്ച് എല്ലാത്തിനും എല്ലാവരെയും ആശ്രയിക്കണമെന്നുള്ള നമ്മുടെ നാറിയ സംസ്കാരം മാറണം അത്രെയേയുള്ളൂ.. ഇനി മുതലെങ്കിലും നമ്മുടെ വീട്ടു മുറ്റങ്ങളില്‍ ഒരു ചെറിയ ഒരു പച്ചക്കറിതോട്ടം എങ്കിലും ഉയര്‍ന്നു വരട്ടെ...! തമിഴനെ കാണുന്നിടത്ത് വച്ച് ആക്രമിച്ചു പുതിയ ഡാം പണിയാമെന്ന പക്വതയില്ലാത്ത ആവേശമല്ല നമുക്ക് വേണ്ടത്..പക്വതയാര്‍ന്ന നിലപാടുകളാണ് . ഒരു പച്ചക്കറി തോട്ടമുണ്ടാക്കിയിട്ടാണോ മുല്ലപ്പെരിയാര്‍ വിഷയം പരിഹരിക്കാന്‍ പോകുന്നത് എന്ന് മന്ദഹസിക്കാന്‍ വരട്ടെ..തമിഴരെ ആശ്രയിക്കാതിരുന്നാല്‍ വഷളാകുന്ന മലയാളികളുടെ ആരോഗ്യം സംരെക്ഷിക്കുകയും ചെയ്യാമെന്ന് മാത്രമല്ല നമ്മള്‍ അവരുടെ പച്ചക്കറി വാങ്ങിയില്ലെങ്കില്‍ നമ്മുടെ വെള്ളം കൊണ്ട് അവരുണ്ടാക്കിയ ഭക്ഷണ സാധനങ്ങള്‍ എവിടെ ആര്‍ക്കു വില്‍ക്കാന്‍...?? തൊട്ടടുത്ത്‌ കിടക്കുന്ന ആന്ധ്രയും കര്‍ണ്ണാ ടകവും നമ്മളെ പോലെയല്ല അവര്‍ സ്വയം പര്യാപ്തമാണ്..വെള്ളം ഇരന്നു വാങ്ങി തമിഴന്‍ പച്ചക്കറി ഉണ്ടാക്കുമ്പോള്‍ ഇതെല്ലാം ആവശ്യത്തിലധികമുള്ള നമ്മള്‍ പച്ചക്കറിക്ക് വേണ്ടി അവരുടെ മുന്നില്‍ ഇരക്കുന്നു..! കഷ്ട്ടം തന്നെ..ഇപ്പോള്‍ നടക്കുന്ന നമ്മുടെ ജന മുന്നേറ്റം കേരളത്തിന്റെ ഭാവിയെ തന്നെ തിരുത്തിക്കുറിക്കട്ടെ..അതില്‍ ഒരു ചെറിയ കണ്ണിയായി തൊമ്മനും...

Thursday, December 15, 2011

വരൂ, നമുക്ക് മുല്ലപ്പെരിയാര്‍ ആക്രമിക്കാം...!




മുല്ലപ്പെരിയാറില്‍ കേന്ദ്ര സേനയെ വിന്യസിക്കണമെന്ന തമിഴ്നാടിന്റെ ആവശ്യം സുപ്രീം കോടതി നിരസിച്ചു....( മാതൃഭൂമി )

കേരള സര്‍ക്കാരിന്റെ നേതൃത്വത്തില്‍ 1500 കിലോ ടൈനമിറ്റുമായി മുല്ലപ്പെരിയാര്‍ ആക്രമിക്കാന്‍ ഒരുങ്ങുന്നുവെന്നും ആയതിനാല്‍ കേന്ദ്ര സേനയെ വിന്ന്യസിക്കണം എന്നുമായിരുന്നു തമിഴ്നാടിന്റെ ഹര്‍ജി.. എന്നാല്‍ അബദ്ധ വശാല്‍ പോലും മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നു അപകടം ഉണ്ടാവരുത് എന്ന കാരണം പറഞ്ഞിട്ടാണല്ലോ ഈ അടിയും ബഹളവും കേസുമെല്ലാം നടക്കുന്നത്.... അപ്പോള്‍ പിന്നെ കേരളം ഡാം തകര്‍ക്കാന്‍ പോകുന്നു എന്ന ആരോപണത്തിനു എന്ത് പ്രസക്തിയാണ് എന്ന രൂക്ഷ വിമര്ശനത്തോടെയാണ് കോടതി തമിഴ്നാടിനെതിരെ വിധി പ്രഘ്യാപിച്ചത്..! 



കോടതിയിലെ  പ്രതികരണങ്ങള്‍


ഒരു അടിസ്ഥാനവുമില്ലാത്ത ഹര്‍ജി സമര്‍പ്പിച്ചതിനു സുപ്രീ കോടതി നാലംഗ ബെഞ്ച്‌ ജെട്ജിമാര്‍ സുപ്രീകോടതിയില്‍ ജയലളിതയുടെ വക്കീലിനെ കൂട്ടം കൂടി കൂകി വിളിച്ചു കളിയാക്കി എന്നാണു രഹസ്യാന്വേഷണത്തില്‍ നിന്നും തൊമ്മന് കിട്ടിയ റിപ്പോര്‍ട്ട്..! ഇത് കണ്ടു കണ്ണും കെട്ടി ത്രാസ്സും പിടിച്ചു നിന്ന ആ ചേച്ചി കൈയ്യിലിരുന്ന ത്രാസ്സു തമിഴ്നാട്‌ വക്കീലിന് നേരെ ഏറിഞെന്നോ...ഹിന്ദിയില്‍ തെറി പറഞ്ഞെന്നോ.. എന്തൊക്കെയോ കേട്ടൂ..





തൊമ്മന്റെ ധാര്‍മിക രോഷം ആളികത്തുന്നു....

ഇനി  CISF വരില്ല...വരൂ  നമുക്ക് മുല്ലപ്പെരിയാര്‍ ആക്രമിക്കാം...ശബരിമലയില്‍ വരുന്ന തമിഴന്‍ അയ്യപ്പന്മാരെ ആക്രമിച്ചു കൊലപ്പെടുത്താം... ജയലളിതക്ക് നേരെ പാരഗണ്‍ ചെരുപ്പെരിയാം... 120അടി ആക്കാന്‍ സമ്മതിക്കാത്ത സുപ്രീം കോടതി ജഡ്ജിമാരെ ശുംബനെന്നു വിളിക്കാം...   
എനിക്ക് ചോര വേണം ചോര...തമിഴന്റെ ചോര...! ഞാന്‍ ചോര കുടിക്കാന്‍ തുടങ്ങിയാല്‍ പിന്നെ എന്നെ പിടിച്ചാല്‍ കിട്ടില്ല..പറഞ്ഞേക്കാം..!


മുല്ലപ്പെരിയാറില്‍ നയന്‍താരയുടെ ഐറ്റംഡാന്‍സ്..!

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളം പുലിയെ വിട്ട് എലിയുടെ പുറകെ...തമിഴന്‍മാരാകട്ടെ എലിയില്‍ നിന്നും പുലിയിലേക്കുള്ള പ്രയാണത്തിലും..! എന്തൊക്കെ ബഹളമായിരുന്നു...മലപ്പുറം കത്തി..അമ്പും വില്ലും..മെഷീന്‍ ഗന്ന്.... എന്നിട്ടോ  കേരളത്തിലെ രാഷ്ട്രീയ കക്ഷികള്‍ സമരം പിന്‍‌വലിക്കുന്നു... 120 അടിയായി ജലനിരപ്പ്‌ കുറക്കാന്‍ പറ്റില്ല എന്ന് സുപ്രീം കോടതിയും വിധിച്ചു.. മുല്ലപ്പെരിയാര് മാത്രം പോര ജില്ല തന്നെ വേണം എന്ന്  ഇടുക്കിയിലെ ഞാഞ്ഞൂലുകളും തല പൊക്കിയിരിക്കുന്നു...ഇനി ചപ്പാത്തിലെങ്ങാനും സമരം  നടത്തിയാല്‍ അടിച്ചു ചപ്പാത്തിയാക്കും എന്ന പരോക്ഷ മുന്നറിയിപ്പോടെ CISF ഉം വന്നിറങ്ങുന്നതോടെ എല്ലാ അര്‍ദ്ധത്തിലും തമിഴ്നാട് മേല്‍ക്കൈ നിലനിര്‍ത്തുന്നു... ഇനി മലയാളികള്‍ക്ക് ഒരു മാര്‍ഗ്ഗമേയുള്ളൂ...മുല്ലപ്പെരിയാര്‍ ഡാമിന്റെ മുകളില്‍ നയന്‍താരയുടെ ഒരു ഐറ്റം ഡാന്‍സ് വയ്ക്കുക...കാണാന്‍ വരുന്ന മുഴുവന്‍ തമിഴന്‍മാരുടെ കൈയ്യില്‍ നിന്നും ഒരു വെള്ള പേപ്പറില്‍ വിരലടയാളം (ഒപ്പിടാന്‍ അറിയില്ലല്ലോ..) മേടിക്കുക.. ഇതൊന്നും നടന്നില്ലെങ്കില്‍ ഡാമിന്റെ മുകളില്‍ മലയാളികള്‍  ഒന്നടങ്കം  താഴേക്കു ചാടുക..! കേരളമെന്നു കേട്ടാല്‍ നാണിക്കണം അന്തരംഗം..! എവിടെപോയ്‌ നമ്മുടെ തെരിവു യുദ്ധക്കാര്‍...? ചോര ചാലില്‍ നീന്തി കയറിയവരും തോക്കിന്റെ കുഴലില്‍ ഊഞ്ഞാലാടിയവരും ഇന്നെവിടെ..? ഉണരുക മലയാളി സമൂഹമേ...! തിരിച്ചടിക്കാന്‍ ഇനിയും തളരാത്ത ചോരത്തിളപ്പുള്ള യുവത്വം നമുക്കൊപ്പമുണ്ട്..! അണിചേരാം.. പോരാടാം ജന്മനാടിനായ്...!

Wednesday, December 14, 2011

ജയലളിതയുടെ കിടപ്പറ രംഗങ്ങള്‍..! (2 മിനിട്ട് ദൈര്‍ഘ്യമുള്ളത് )



ആര്‍ത്തലച്ചു വരുന്ന മലവെള്ള പാച്ചിലില്‍ മുങ്ങി താഴുന്ന  നിരവധി മനുഷ്യര്‍...എങ്ങും എവിടെയും നിലവിളി ശബ്ദങ്ങള്‍...കൂട്ടക്കരച്ചിലുകള്‍.. തങ്ങളുടെ പ്രിയപ്പെട്ടവര്‍ മുങ്ങി താഴുന്നത് കണ്ടു നിസ്സഹായതയോടെ നോക്കിനില്‍ക്കുന്ന ചുരുക്കം ചിലര്‍...അമ്മെ അമ്മെ എന്ന് നിലവിളിക്കുന്ന പിഞ്ചു കുഞ്ഞുങ്ങള്‍... ഉയര്‍ന്നു പൊങ്ങുന്ന വെള്ളത്തില്‍ നിന്നും രെക്ഷപെടാന്‍ ഉയരങ്ങള്‍ തേടുന്ന മലയാളികള്‍ ....എല്ലായിടത്തും ഒരു ജീവന്‍ മരണ പോരാട്ടങ്ങള്‍.... ജീവന്‍ രേക്ഷപെടുത്താന്‍ കിണഞ്ഞു പരിശ്രമിക്കുന്ന നേവിയുടെ ഹെലികോപ്ടറുകള്‍...ഇതുവരെ നേരിടാത്ത വെല്ലുവിളികളെ അതിജീവിച്ചു ജീവന്‍ രക്ഷ പ്രവര്‍ത്തനങ്ങളുമായി ഇന്ത്യന്‍ ആര്‍മ്മി.. 
ചാനലുകള്‍ മുഴുവന്‍ " മുല്ലപ്പെരിയാര്‍ പൊട്ടി...വെള്ളം താങ്ങാനാവാതെ ഇടുക്കി ഡാമും തകര്‍ന്നു...അടുത്തകാലത്ത് ലോകം കണ്ട ഏറ്റവും വലിയ ദുരന്തം...രക്ഷ പ്രവര്‍ത്തങ്ങള്‍ പുരോഗമിക്കുന്നു.." എന്നിങ്ങനെ യുള്ള ഫ്ലാഷ് ന്യുസുകളുടെ പ്രവാഹം...നിസ്സഹായതയോടെ വാര്‍ത്താ സമ്മേളനത്തെ നേരിടുന്ന ഉമ്മന്‍ ചാണ്ടി...അതിനിടയില്‍ ഒരു പറ്റം ആളുകളുടെ ചെരിപ്പെരു...കേരളം മുഴുവന്‍ സംഘര്‍ഷ ഭരിതം..ഒഴിവാക്കാമായിരുന്ന ദുരന്തം ചില രാഷ്ട്രീയ കളികളിലൂടെ വിളിച്ചുവരുത്തി എന്ന ആക്രോ ശ ത്തോടെ അക്രമാസ്ക്തമായിക്കുന്ന ജനക്കൂട്ടം...


ഒരു പറ്റം ആളുകള്‍ തന്റെ ബ്ലാക്ക് ക്യാറ്റുകളുടെ വലയം ഭേദിച്ചു ആക്രമണ ഉദ്ധെശത്തോടെ ഓടിയടുക്കുന്നു...സഹായത്തിനു നിലവിളിച്ച്ചിട്ടു ഒരാളെയും കാണുന്നില്ല..ഇതിനെല്ലാം ഉത്തരവാദി നീയല്ലെടി നായിന്റെ മോളെ എന്ന മലയാളത്തിലുള്ള തെറിവിളി ശബ്ദം...!

കിടപ്പറയില്‍  കിടന്നുറങ്ങുകയായിരുന്ന ജയലളിത പെട്ടന്ന് ഞെട്ടിയെഴുന്നേറ്റു... താന്‍ അടുത്തിടെ കണ്ട ഞെട്ടിപ്പിക്കുന്ന സ്വപ്നത്തെ കുറിച്ച് ആലോചിച്ചുകൊണ്ട്‌ ജയലളിത വീണ്ടും ഉറങ്ങാന്‍ കിടന്നു... 
അങ്ങനെ ജലയളിതയുടെ രണ്ടു മിനിറ്റുള്ള  കിടപ്പറ രംഗം അവസാനിക്കുന്നു...!

ഉദ്ദിഷ്ട്ട കാര്യത്തിനു തൊമ്മന്റെ ഉപകാരസ്മരണ..!


ഇടുക്കി കൊടുത്തേക്കാം അല്ലെ...?


ഇടുക്കി കൊടുത്തേക്കാം അല്ലെ...?

പകരം കമ്പം , തേനി ജില്ലകള്‍...പിന്നെ മദ്രാസ് എന്നിവ കേരളത്തോട് ചേര്‍ക്കുക...! മദ്രാസ് അല്‍പ്പം അകലെയാണ് എന്നാലും മദ്രാസ് വേണം...! ഈ ആവശ്യങ്ങള്‍ അംഗീകരിക്കാതെ മുല്ലപെരിയാര്‍ വിഷയത്തില്‍ നിന്നും കേരളം ഇനി ഒരടി പിന്നോട്ടില്ല...! തമിഴ്നാട് ഈ ആവശ്യം അംഗീകരിച്ചാല്‍ സ്ഥലങ്ങളും വസ്തുവകകളും മാത്രം കേരളം ഏറ്റെടുക്കും...പാണ്ടികളെ കേരളം ഏറ്റെടുക്കില്ല..!




We will never back from Mullapperiyar issue until Kambam, Theni and Madras added to Kerala State...! We know Madras little bit far away from kerala, but we dont mind it we need Madras..! If Tamilnadu aggree this kerala will try to think for thinking to give Idukki to tamil nadu..!


NB: 1. During exchange kerala will take only the places and properties of above menssioned dristricts, we are not responsible about the tamil peoples..
2. After this deal we can make aggrement to exchange " Srilanka" which jayalalitha and karunanidhi recently added to the Tamilnadu ..!

ഇടുക്കി ജില്ല തമിഴ്നാടിനോട് ചേര്‍ക്കണം എന്ന് പറഞ്ഞു സമരം നടത്തുന്ന തമിഴ്നാട് മാരുടെ മുന്നില്‍ മുകളില്‍ വിവരിച്ച ആവശ്യം ഉന്നയിച്ചു രണ്ടു കേരള മാര്‍ സമരം ഇരിക്കണം...അതെ നാണയത്തില്‍ തന്നെ  തമിഴന് തിരിച്ചടി നല്‍കണം...ഇവനൊക്കെ എന്തിന്റെ അടിസ്ഥാനത്തില്‍ ആണ് കാര്യങ്ങള്‍ ഉന്നയിക്കുന്നത് എന്നോര്‍ത്ത് എനിക്ക് ഒരു അത്ഭുതവും ഇല്ല...വിവരം ഇല്ലാത്ത പാണ്ടിയുടെ വിവരമില്ലയ്മകള്‍..! നല്ല രീതിയില്‍ പ്രതികരിക്കാന്‍ പോയാല്‍ കാര്യമില്ല , അതുകൊണ്ട് അവന്റെ വിവരമിലായ്മയുടെ രീതിയില്‍ തന്നെ മറുപടി കൊടുക്കണം...എന്നാലെ തമിഴന് കാര്യങ്ങള്‍ മനസ്സിലാവൂ...ശ്രീലങ്കയില്‍ പാട്ട പെറുക്കാന്‍ പോയ പാണ്ടികള്‍ അവസാനം കിരീടവും ചെങ്കോലും വേണം എന്ന് പറഞ്ഞപ്പോള്‍ തിരിച്ചു കിട്ടിയ അനുഭവം മറക്കുന്നതിനു  മുന്‍പാണ് അവന്റെ ഒരു ഇടുക്കി...ഫ്ഹൂ..!

മുല്ലപ്പെരിയാറിന്റെ ജാതകം....


മുല്ലപ്പെരിയാറിന്റെ ജാതകം....

ലഗ്നാധിപനായ ശുക്രന്‍ പതിനൊന്നാം ഭാവത്തില്‍ (സര്‍വ്വാഭീഷ്ട സ്ഥാനം) അഭീഷ്ട സ്ഥാനാധിപനായ സൂര്യനോടും , കുരുത്തംകെട്ട  ശനിയോടും, ഉന്നതികാരനായ കേതുവിനോടും ചേര്‍ന്ന് നില്‍ക്കുന്നു....രവി ശശിയുമായി ചേരില്ല...ചന്ദ്രന്‍ ഷാപ്പില്‍ തന്നെ വലം വക്കുന്നു...പതിമൂന്നാം ഭാവത്തില്‍ സുരേഷ് തിരിഞ്ഞു നോക്കും..പക്ഷെ ഒരു മൈന പോലും  കാണില്ല....മുല്ലപ്പെരിയാറിന്റെ ഭാവി വെള്ളത്തില്‍ തന്നെ...!




ഇനി രക്ഷയില്ലെന്നര്‍ധ്ധം... അതായത്,,, ജയലളിത പിടിവാശി തുടരും...ദണ്ടപാണി പിന്നില്‍ നിന്ന് കുത്തും... തമിഴന്മാരുടെ ആക്രമണം ഉണ്ടാവും...കേരളത്തില്‍    രാഷ്ട്രീയ കഷികള്‍ തമ്മില്‍ ചെളി വാരിയെരിയും... പുര കത്തുന്ന സമയത്ത് ലീഗ് അഞ്ചാം മന്ത്രി സ്ഥാനം ചോദിക്കും... കേന്ത്രത്തില്‍ ഇരിക്കുന്നവര്‍ വീണ വായിക്കും... മുങ്ങിമരിക്കാന്‍ ഭാഗ്യമുള്ള മലയാളികള്‍ മുല്ലപ്പെരിയാര്‍ പൊട്ടി  മുങ്ങി തന്നെ മരിക്കും..!

Monday, December 12, 2011

തട്ട് ദോശയുടെ വില നിര്‍ണ്ണനാധികാരം റിലയന്‍സിന് ..!




മുംബൈ: രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനി ഫാസ്റ്റ് ഫുഡ് ബിസിസ്സിലേക്ക് ഇറങ്ങാന്‍ ഒരുങ്ങുന്നു. റിലയന്‍സ് ബ്രാന്‍ഡില്‍ തന്നെയാവും 'ക്വിക്ക് സര്‍വീസ് റെസ്റ്റോറന്റ്' ശൃംഖല തുടങ്ങുക. മക് ഡൊണാള്‍ഡ്‌സ്, ഡോമിനോസ് എന്നീ അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ മാതൃകയിലാവും റിലയന്‍സ് ഫാസ്റ്റ് ഫുഡിന്റെ പ്രവര്‍ത്തനം. അടുത്ത 3-4 മാസങ്ങള്‍ക്കുള്ളില്‍ തന്നെ പുതിയ ബിസിനസ് തുടങ്ങാനാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഒരുങ്ങുന്നത്... (മാതൃഭൂമി)








തൊമ്മന്റെ അറിവില്ലായ്മ കൊണ്ട് ചോദിക്കുവാ....ഈ അംബാനി ചേട്ടന്‍ തട്ടുകട തുടങ്ങിയാല്‍ തട്ട് ദോശയുടെ വിലയും നിര്‍ണ്ണയിക്കാനുള്ള അവകാശം കേന്ത്രഗവര്‍മെന്റ്ടു റിലായന്‍സിനെ എല്പ്പിക്കുമോ...? താമസിയാതെ തന്നെ തട്ട് ദോശയുടെ വിലവര്‍ധ്ധനവില്‍ പ്രതിഷേധിച്ചുള്ള ഹര്‍ത്താല്‍ പ്രതീക്ഷിക്കാമോ...?