മുല്ലപ്പെരിയാര് വിഷയത്തില്‍ കേരളം പുലിയെ വിട്ട് എലിയുടെ പുറകെ...തമിഴന്‍മാരാകട്ടെ എലിയില്‍ നിന്നും പുലിയിലേക്കുള്ള പ്രയാണത്തിലും..! എന്തൊക്കെ ബഹളമായിരുന്നു...മലപ്പുറം കത്തി..അമ്പും വില്ലും..മെഷീന്‍ ഗന്ന്.... എന്നിട്ടോ കേരളത്തിലെ രാഷ്ട്രീയ കക്ഷികള്‍ സമരം പിന്‍വലിക്കുന്നു... 120 അടിയായി ജലനിരപ്പ് കുറക്കാന്‍ പറ്റില്ല എന്ന് സുപ്രീം കോടതിയും വിധിച്ചു.. മുല്ലപ്പെരിയാര് മാത്രം പോര ജില്ല തന്നെ വേണം എന്ന് ഇടുക്കിയിലെ ഞാഞ്ഞൂലുകളും തല പൊക്കിയിരിക്കുന്നു...ഇനി ചപ്പാത്തിലെങ്ങാനും സമരം നടത്തിയാല്‍ അടിച്ചു ചപ്പാത്തിയാക്കും എന്ന പരോക്ഷ മുന്നറിയിപ്പോടെ CISF ഉം വന്നിറങ്ങുന്നതോടെ എല്ലാ അര്‍ദ്ധത്തിലും തമിഴ്നാട് മേല്‍ക്കൈ നിലനിര്‍ത്തുന്നു... ഇനി മലയാളികള്‍ക്ക് ഒരു മാര്‍ഗ്ഗമേയുള്ളൂ...മുല്ലപ്പെരിയാര്‍ ഡാമിന്റെ മുകളില്‍ നയന്‍താരയുടെ ഒരു ഐറ്റം ഡാന്‍സ് വയ്ക്കുക...കാണാന്‍ വരുന്ന മുഴുവന്‍ തമിഴന്‍മാരുടെ കൈയ്യില്‍ നിന്നും ഒരു വെള്ള പേപ്പറില്‍ വിരലടയാളം (ഒപ്പിടാന്‍ അറിയില്ലല്ലോ..) മേടിക്കുക.. ഇതൊന്നും നടന്നില്ലെങ്കില്‍ ഡാമിന്റെ മുകളില്‍ മലയാളികള്‍ ഒന്നടങ്കം താഴേക്കു ചാടുക..! കേരളമെന്നു കേട്ടാല്‍ നാണിക്കണം അന്തരംഗം..! എവിടെപോയ് നമ്മുടെ തെരിവു യുദ്ധക്കാര്‍...? ചോര ചാലില്‍ നീന്തി കയറിയവരും തോക്കിന്റെ കുഴലില്‍ ഊഞ്ഞാലാടിയവരും ഇന്നെവിടെ..? ഉണരുക മലയാളി സമൂഹമേ...! തിരിച്ചടിക്കാന്‍ ഇനിയും തളരാത്ത ചോരത്തിളപ്പുള്ള യുവത്വം നമുക്കൊപ്പമുണ്ട്..! അണിചേരാം.. പോരാടാം ജന്മനാടിനായ്...!
No comments:
Post a Comment