ഇതൊരു ശ്രമമാണ്... എഴുതാനുള്ള ശ്രമം... എം ടി ക്കും, കാക്കനാടനും, സക്കറിയക്കും മാത്രം എഴുതിയാല്‍ മതിയോ...?ഉറുമ്പിനുമില്ലേടോ ആഗ്രഹവും അഹങ്കാരവും..? അങ്ങനെ ഒരു അഹങ്കാരത്തില്‍ നിന്നും ഉണ്ടായ
തോന്ന്യാസം ആണ് ഈ ബ്ലോഗ്‌.. ഇതിനെ " തൊമ്മന്റെ തോന്ന്യാസങ്ങള്‍ " എന്ന്
വേണമെങ്കില്‍ വിശേഷിപ്പിക്കാം...! തോന്ന്യാസങ്ങളില്‍ താല്പര്യമുള്ള ആര്‍ക്കും വായിക്കാം... ഇല്ലെങ്കില്‍ അതാ പേജിന്റെ മുകളില്‍ വലതുവശത്തായി ഒരു X ബട്ടന്‍... ഒന്ന് ക്ലിക്ക് ചെയ്തേക്കൂ... എന്നാല്‍ പിന്നെ തൊമ്മന്റെ തോന്ന്യാസങ്ങളിലേക്ക് ഒരു കിടിലന്‍ സ്വാഗതം...!!Sunday, November 13, 2011

തൊമ്മന്‍റെ നൊമ്പരങ്ങള്‍..!


എല്ലാ കഥകളെയും പോലെ    ഈ കഥയ്ക്കും ഒരു മുന്നറിയിപ്പുണ്ട് ....
കഥയില്‍ ചോദ്യമില്ല..! 

 
ണ്ടെങ്ങോ  ആരോ എവിടെയോ പറഞ്ഞു മറന്ന  ഒരു കഥയാണിത്.. കഥയുടെ  യുക്തിയെ കീറിമുറിച്ചു പോസ്റ്മാര്‍ട്ടം ചെയ്യാതെ ഇത് കേട്ടിരുന്നപ്പോള്‍ ഒരു നിമിഷം പെട്ടന്ന് മനസ്സിനെ നൊമ്പരപ്പെടുത്തി കഥയവസാനിച്ചു...ഇനി ഇത് വായിച്ചു  നിങ്ങളുടെ മനസ്സ്  നൊമ്പരപ്പെടുത്തിയില്ല എന്ന കാരണം പറഞ്ഞു കമന്റുകള്‍ എഴുതി തൊമ്മനെ നൊമ്പരപ്പെടുത്താതിരുന്നാള്‍ മാത്രം മതി..! അല്ലെങ്കില്‍ തന്നെ നൊമ്പരം തൊമ്മന് പുല്ലാ..!

മുഘവുരയില്ലാതെ കഥയിലേക്ക്‌ കടക്കാം.. അമേരിക്കയിലെ ഒരു തണുത്ത സുപ്രഭാതം..അമേരിക്കയില്‍ എവിടെയാണെന്ന് കൃത്യമായി ചോദിക്കരുത്..ഞാന്‍ ഒരല്‍പം ദൂരം കൂടിയ സ്ഥലം ആയി അമേരിക്ക പറഞ്ഞന്നേയുള്ളൂ..ഇനി അമേരിക്കയിലുള്ള ഏതെങ്കിലും മലയാളി ഇത് വായിക്കുകയാണെങ്കില്‍ ഈ കഥ നടക്കുന്നത് അങ്ങ് റഷ്യയിലാണ്...എന്തായാലും അന്നും  പതിവുപോലെ നേരം വെളുത്തു...അങ്ങനെ നമ്മുടെ കഥ നടക്കുന്ന റെയില്‍വേ ക്രോസ്സിലും നേരം വെളുത്തു തുടങ്ങിയതേയുള്ളൂ..വളരെ തിരക്കേറിയ ഒരു റെയില്‍വേ ക്രോസ്സാണ് അത്..ഇന്നു ഈ റെയില്‍വേ ക്രോസ്സില്‍ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഒരു ദാരുണമായ അപകടം നടക്കുമെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കില്ല..! സത്യം.... അന്നൊരു പ്രവര്‍ത്തി ദിവസമായതിനാല്‍ ഓഫീസുകളിലേക്ക് പോകുന്ന ജോലിക്കാരും സ്കൂള്‍ വിദ്യാര്‍ധികളും എന്ന് വേണ്ട ആകെ മൊത്തം തിരക്കാണ് അവിടെ.. ആ തിരക്കില്‍ നിന്നും നെഴ്സറി പാട്ടിനെ ഈരടികളോടെ ഒരു നെഴ്സറി കുട്ടികളുടെ ഒരു വണ്ടിയും ഉണ്ടായിരുന്നു..പെട്ടന്നായിരുന്നു എല്ലാം സംഭവിച്ചത്...ഒരു സിനിമാ കഥയിലെ പോലെ സിഗ്നല്‍ തെറ്റി ചീറി പാഞ്ഞടുക്കുന്ന ട്രെയിന്‍....ഒന്നുമറിയാതെ ലെവല്‍ ക്രോസ് കടക്കുന്ന ആ നേഴ്സറി വണ്ടി..പെട്ടന്നാണ് ഡ്രൈവര്‍ ചീറി പാഞ്ഞടുക്കുന്ന ആ ട്രെയിന്‍ മുന്നില്‍ കാണുന്നത്..ആ വണ്ടി അപകടമില്ലാതെ ക്രോസ് ചെയ്യാനുള്ള സമയം തീര്‍ച്ചയായും ഉണ്ട്..എന്നാല്‍ ആ ധാരണയെ തകിടം മറിച്ചുകൊണ്ട് ഡ്രൈവറുടെ തിരക്കും വെപ്രാളവും കൊണ്ടാവണം വണ്ടിയുടെ എഞ്ചിന്‍  പെട്ടന്നു  നിന്നുപോയി ..ഒരു മരണ വെപ്രാളത്തോടെ ഡ്രൈവര്‍ വണ്ടി സ്റാര്‍ട്ടാക്കി..ഇതൊന്നുമറിയാതെ കളിചിരിയോടെ വണ്ടിക്കുള്ളില്‍ 34 കുഞ്ഞു മാലഘമാര്‍..വണ്ടി സ്റാര്‍ട്ടായില്ല...പുറത്ത് നിന്നവര്‍ അലമുറയിട്ടു..പെട്ടന്ന്  നടക്കേണ്ടത്‌ നടന്നു...ആ നേഴ്സറി വണ്ടിയെ തകിടുപോടിയാക്കി ആ ട്രെയിന്‍ കടന്നു പോയി...വണ്ടിയില്‍ ഉണ്ടായിരുന്ന 34 കുട്ടികളും തല്‍ക്ഷണം മരണമടഞ്ഞു...


നിയാണ് നമ്മുടെ കഥയുടെ അടുത്ത ഘട്ടം തുടങ്ങുന്നത്...അമേരിക്കയിലെ മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ആ അപകടത്തിനു ശേഷം ആ ലെവല്‍ ക്രോസ്സില്‍ ഇന്നുവരെ ഒരു അപകടവും നടന്നിട്ടില്ല എന്നത് ഒരു പുതുമ അല്ലെങ്കിലും ലോകത്തെ അത്ഭുതപെടുത്തി മനുഷ്യ യുക്തിക്ക് മനസ്സിലാകാത്ത പല കാര്യങ്ങളും പിന്നീട് പലപ്പോഴും ഇവിടെ നടന്നു കൊണ്ടിരിക്കുന്നു...അബദ്ധവശാല്‍ പിന്നീടും  പല വാഹനങ്ങളും അപകടകരമായി  ഈ ലെവല്‍ ക്രോസ്സില്‍ നിന്ന് പോയിട്ടുണ്ട്.. എന്നാല്‍ ആരുടേയും സഹായം ഇല്ലാതെ നിന്ന് പോയ ഈ വാഹനങ്ങള്‍ സുരക്ഷിതമായി തനിയെ ഈ ലെവല്‍ ക്രോസ് കടന്നു പോകുന്നു എന്ന് വിശ്വസിക്കാനേ കഴിയുന്നതല്ല..! അമേരിക്കകാരന്റെ ഒരു ഒടുക്കത്തെ ബുദ്ധി എന്ന് നമ്മള്‍ ചിന്തിച്ചേക്കാം..എന്നാല്‍ എവിടെ ഒരു സാങ്കേതിക വിദ്യയും നടപ്പിലാക്കിയിട്ടില്ല..എന്തിനെയും പരീക്ഷിച്ചു തെളിവിനായി തേടുന്ന മനുഷ്യന്റെ ജിജ്ഞാസ ഇവിടെയും പ്രവര്‍ത്തിച്ചു.. അങ്ങനെ ഗവര്‍മെന്റു നിയമിച്ച അന്വേഷണ ഉധ്യോഗസ്ഥന്‍മാരുടെ സാനിധ്യത്തില്‍ പരീക്ഷണം ആരംഭിച്ചു..ഡ്രൈവര്‍ ഇല്ലാതെ ഒരു കറുത്ത കാര്‍ ലെവല്‍ ക്രോസ്സില്‍ നിര്‍ത്തിയിട്ടിരിക്കുന്നു...പതിവുപോലെ ട്രെയിന്റെ കൂക് വിളി കേട്ട് തുടങ്ങി...ട്രെയിന്‍ ലെവല്‍ ക്രോസ് സമീപിച്ചു തുടങ്ങി..ആകാംഷയോടെ ഇപ്പോള്‍ എന്ത് നടക്കും എന്ന് കാത്തിരുന്ന ജനത്തെ ഞെട്ടിച്ചു കൊണ്ട് ട്രെയിന്‍ തൊട്ടടുത്തെത്തിയതും ആളില്ലാത്ത ആ കറുത്ത കാര്‍ തനിയെ ലെവല്‍ ക്രോസ് കടന്നു പോയി..ആകാംഷയുടെ അളവ് കൂടി...ചോദ്യങ്ങളുടെ ശക്തി കൂടി..ന്യായീകരിക്കേണ്ടവര്‍ക്ക് ഒരു വെല്ലുവിളിയായി...തികച്ചും ഒരു മിറാക്കിള്‍ എന്ന് വിധിയെഴുതി...

ന്നാലും കാര്യത്തിന്റെ കാരണം ആലോചിച്ചു തല പുകയുന്ന അന്വേഷണ ഉധ്യോഗസ്ഥന്‍മാരോട് ജനക്കൂട്ടത്തില്‍ നിന്നാരോ വിളിച്ചു പറഞ്ഞു..ആ കറുത്ത കാറിന്റെ മുകളില്‍ മുഴുവന്‍ വെളുത്ത പൊടിയിട്ടു പരീക്ഷണം ആവര്‍ത്തിക്കാന്‍...അങ്ങനെ പരീക്ഷണം ആവര്‍ത്തിക്കപ്പെട്ടു..ആളില്ലാതെ ആ കാര്‍ നിര്‍ത്തിയിട്ടു...മറ്റൊരു ട്രെയിന്‍ വീണ്ടും പാഞ്ഞടുക്കുന്നു..പെട്ടന്ന് എല്ലാം പഴയത് പോലെ..ആ കാര്‍ തനിയെ ലെവല്‍ ക്രോസ് കടന്നു മുന്നിലേക്ക്‌ ഉരുണ്ടു പോയി...പിന്നീട് കാര്‍ വിശദമായി പരിശോധിക്കപ്പെട്ടു..എല്ലാവരും  ആ കാഴ്ച കണ്ടു സ്തബ്ധരായി.......എന്താണ് ആ കാഴ്ച എന്നല്ലേ..???
ആ കാറിന്റെ പുറകില്‍ അനേകം  പിഞ്ചു  കുഞ്ഞുങ്ങളുടെ  കൈപാടുകള്‍..!!!!

ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും ഇങ്ങനെ ഒരു പരീക്ഷണം നടത്താന്‍ ഉപദേശിച്ച വ്യക്തിയെ പിന്നീട് തിരക്കിയെങ്കിലും ആളുടെ പൊടി പോലും ഉണ്ടായില്ല എന്നത് മറ്റൊരു വാസ്തവവും..!No comments:

Post a Comment