തങ്ങളുടെ പച്ചക്കറിയും കോഴിയും ബീഫും കിട്ടാതെ മലയാളികള്‍ വിശന്നു മരിക്കുമെന്ന തമിഴന്റെ ധാര്‍ഷ്ട്ട്യത്തിനു മുന്‍പില്‍ മുട്ടുമടക്കാന്‍ ഇനിയും ഒറ്റ മലയാളികള്‍ ഉണ്ടാവരുത്...തമിഴന്‍ തരാതെ ഒരു തുള്ളി വെള്ളം കുടിക്കില്ല എന്ന് വിചാരിക്കുന്ന എല്ലാ മലയാളികളും വിശന്നു മരിക്കട്ടെ...! വിദേശ പണത്തിന്റെ അഹങ്കാരത്തില്‍ ഞാനും നിങ്ങളും ഉള്‍പ്പെടുന്ന പുതിയ മലയാളി സമൂഹത്തിന്റെ ആശ്രിത സംസ്കാരത്തിനു ചെവിക്കല്ലിനേറ്റ പൊന്നീച്ച പറക്കുന്ന ഒരടിയായി മുല്ലപ്പെരിയാറിന്റെ കാര്യത്തിലുള്ള തമിഴന്റെ നിലപാടിനെ കാണണം...കേരളത്തിന്റെ വെള്ളം കൊണ്ടുപോയി കൊടിയ വിഷങ്ങള്‍ വാരി വിതറി പച്ചക്കരിയുണ്ടാക്കി തീപൊള്ളുന്ന വിലക്ക് നമുക്ക് തന്നെ വില്‍ക്കുന്ന തമിഴന്മാരുടെ വിപണനം ഒരര്‍ഥത്തില്‍ സന്തോഷ് പണ്ടിട്ടു പറയാറുള്ള " ബുദ്ധി കൊണ്ടുള്ള " തമിഴന്റെ കളിയായി കാണണം...ഒന്നിനും ആരെയും ആശ്രയിക്കാതെ കഴിയാമെന്നുള്ള വ്യമോഹമല്ല മറിച്ച് എല്ലാത്തിനും എല്ലാവരെയും ആശ്രയിക്കണമെന്നുള്ള നമ്മുടെ നാറിയ സംസ്കാരം മാറണം അത്രെയേയുള്ളൂ.. ഇനി മുതലെങ്കിലും നമ്മുടെ വീട്ടു മുറ്റങ്ങളില്‍ ഒരു ചെറിയ ഒരു പച്ചക്കറിതോട്ടം എങ്കിലും ഉയര്‍ന്നു വരട്ടെ...! തമിഴനെ കാണുന്നിടത്ത് വച്ച് ആക്രമിച്ചു പുതിയ ഡാം പണിയാമെന്ന പക്വതയില്ലാത്ത ആവേശമല്ല നമുക്ക് വേണ്ടത്..പക്വതയാര്‍ന്ന നിലപാടുകളാണ് . ഒരു പച്ചക്കറി തോട്ടമുണ്ടാക്കിയിട്ടാണോ മുല്ലപ്പെരിയാര്‍ വിഷയം പരിഹരിക്കാന്‍ പോകുന്നത് എന്ന് മന്ദഹസിക്കാന്‍ വരട്ടെ..തമിഴരെ ആശ്രയിക്കാതിരുന്നാല്‍ വഷളാകുന്ന മലയാളികളുടെ ആരോഗ്യം സംരെക്ഷിക്കുകയും ചെയ്യാമെന്ന് മാത്രമല്ല നമ്മള്‍ അവരുടെ പച്ചക്കറി വാങ്ങിയില്ലെങ്കില്‍ നമ്മുടെ വെള്ളം കൊണ്ട് അവരുണ്ടാക്കിയ ഭക്ഷണ സാധനങ്ങള്‍ എവിടെ ആര്‍ക്കു വില്‍ക്കാന്‍...?? തൊട്ടടുത്ത് കിടക്കുന്ന ആന്ധ്രയും കര്‍ണ്ണാ ടകവും നമ്മളെ പോലെയല്ല അവര്‍ സ്വയം പര്യാപ്തമാണ്..വെള്ളം ഇരന്നു വാങ്ങി തമിഴന്‍ പച്ചക്കറി ഉണ്ടാക്കുമ്പോള്‍ ഇതെല്ലാം ആവശ്യത്തിലധികമുള്ള നമ്മള്‍ പച്ചക്കറിക്ക് വേണ്ടി അവരുടെ മുന്നില്‍ ഇരക്കുന്നു..! കഷ്ട്ടം തന്നെ..ഇപ്പോള്‍ നടക്കുന്ന നമ്മുടെ ജന മുന്നേറ്റം കേരളത്തിന്റെ ഭാവിയെ തന്നെ തിരുത്തിക്കുറിക്കട്ടെ..അതില്‍ ഒരു ചെറിയ കണ്ണിയായി തൊമ്മനും...
ഇതൊരു ശ്രമമാണ്... എഴുതാനുള്ള ശ്രമം... എം ടി ക്കും, കാക്കനാടനും, സക്കറിയക്കും മാത്രം എഴുതിയാല്‍ മതിയോ...?ഉറുമ്പിനുമില്ലേടോ ആഗ്രഹവും അഹങ്കാരവും..? അങ്ങനെ ഒരു അഹങ്കാരത്തില്‍ നിന്നും ഉണ്ടായ
തോന്ന്യാസം ആണ് ഈ ബ്ലോഗ്.. ഇതിനെ " തൊമ്മന്റെ തോന്ന്യാസങ്ങള്‍ " എന്ന്
വേണമെങ്കില്‍ വിശേഷിപ്പിക്കാം...! തോന്ന്യാസങ്ങളില്‍ താല്പര്യമുള്ള ആര്‍ക്കും വായിക്കാം... ഇല്ലെങ്കില്‍ അതാ പേജിന്റെ മുകളില്‍ വലതുവശത്തായി ഒരു X ബട്ടന്‍... ഒന്ന് ക്ലിക്ക് ചെയ്തേക്കൂ... എന്നാല്‍ പിന്നെ തൊമ്മന്റെ തോന്ന്യാസങ്ങളിലേക്ക് ഒരു കിടിലന്‍ സ്വാഗതം...!!
Subscribe to:
Post Comments (Atom)
ഇപ്പോള്‍ നടക്കുന്ന നമ്മുടെ ജന മുന്നേറ്റം കേരളത്തിന്റെ ഭാവിയെ തന്നെ തിരുത്തിക്കുറിക്കട്ടെ
ReplyDeleteതൊമ്മനോടൊപ്പം ഈ തോമയുമുണ്ട്
ReplyDeletewww.anilphil.blogspot.com
വാസ്തവം. പച്ചക്കറിയൊക്കെ കെട്ടിക്കെടക്കുന്നൂന്ന് ഇന്നലെ ടീവിയിൽ ഒരു തമിഴൻ കരയുന്നതു കണ്ടു.
ReplyDeleteനമുക്കൊക്കെ കൈ നനയാതെ മീന്‍ പിടിക്കാന്‍ അല്ലെ താത്പര്യം പിന്നെ ഇതൊക്കെ എങ്ങനെ നടക്കാന്‍?
ReplyDeleteExactly!!
ReplyDelete