ഇതൊരു ശ്രമമാണ്... എഴുതാനുള്ള ശ്രമം... എം ടി ക്കും, കാക്കനാടനും, സക്കറിയക്കും മാത്രം എഴുതിയാല്‍ മതിയോ...?ഉറുമ്പിനുമില്ലേടോ ആഗ്രഹവും അഹങ്കാരവും..? അങ്ങനെ ഒരു അഹങ്കാരത്തില്‍ നിന്നും ഉണ്ടായ
തോന്ന്യാസം ആണ് ഈ ബ്ലോഗ്‌.. ഇതിനെ " തൊമ്മന്റെ തോന്ന്യാസങ്ങള്‍ " എന്ന്
വേണമെങ്കില്‍ വിശേഷിപ്പിക്കാം...! തോന്ന്യാസങ്ങളില്‍ താല്പര്യമുള്ള ആര്‍ക്കും വായിക്കാം... ഇല്ലെങ്കില്‍ അതാ പേജിന്റെ മുകളില്‍ വലതുവശത്തായി ഒരു X ബട്ടന്‍... ഒന്ന് ക്ലിക്ക് ചെയ്തേക്കൂ... എന്നാല്‍ പിന്നെ തൊമ്മന്റെ തോന്ന്യാസങ്ങളിലേക്ക് ഒരു കിടിലന്‍ സ്വാഗതം...!!



Thursday, September 15, 2011

ധര്‍മ്മം നശിക്കട്ടെ..! അവതാരങ്ങള്‍ പിറവിയെടുക്കട്ടെ...



രാമന്‍ വന്നു, കൃഷ്ണന്‍ വന്നു , നബി വന്നു, യേശു വന്നു...
ഇവരുടെ അവതരങ്ങളും  ഒരുപാട്  വന്നു... ഇനി ആരാണ് വരേണ്ടതെന്ന ചോദ്യം എന്നോട് ആണ് ചോദിക്കുന്നതെങ്കില്‍ ഞാന്‍ നിസ്സംശയം പറയും ഡിങ്കന്‍..... ഇനി അദ്ദേഹത്തിന്‍റെ വീണ്ടുമുള്ള ഒരു അവതാരത്തിനായി ലോകം കാത്തിരിക്കുന്നു....

കാരണം ഡിങ്കന്‍ ജീവിച്ചിരുന്ന കാലത്തേ പ്രശ്നങ്ങള്‍ക്കെല്ലാം ഒരു കുറവ് അനുഭവപ്പെട്ടിരിന്നുള്ളൂ... ഡിങ്കന്‍ ഉണ്ടായിരുന്നപ്പോള്‍  ഭൂമിയില്‍ ധര്‍മ്മം നിലനിന്നിരിന്നു..

ഡിങ്കന്‍ ജീവിച്ചിരുന്ന സമയത്ത് ഒരു പാട് കിഡ്നാപ്പിംഗ് കേസുകള്‍ നടക്കുമായിരുന്നു. അദ്ദേഹം ഏകദേശം എല്ലാ കൂട്ടികളേയും രക്ഷിച്ചിട്ടുമുണ്ട്. ഞാനിത് വെറുതേ പറയുന്നതല്ല. കൃത്യമായ തെളിവുകള്‍ ഉണ്ട്. സംശയമുള്ളവര്‍ക്ക് ഡിങ്കന്റെ വേദഗ്രന്ഥമായ ബാലമംഗളം 1995-1998 വരെ ഉള്ളത് പരിശോധിക്കാം.

ബൈബിളില്‍ ഒരു രക്ഷകന്‍ വരുന്നതിനെ കുറിച്ച് പഴയ നിയമത്തില്‍ പറയുന്നുണ്ട് അതാണ് യേശു..മറ്റു പല  ഇതിഹാസങ്ങളിലും ഇങ്ങനെ പ്രവച്ചനമുണ്ടായിട്ടുണ്ട്.
 അങ്ങനെ പണ്ട് പ്രവച്ചിച്ച് ഇപ്പോ അവതരിച്ചവരാണ് രാമന്‍‍,കൃഷ്ണന്‍ അങ്ങനെ ഒരു പാട് ദൈവങ്ങള്‍... 
ഈ തെളിവുകള്‍ വെച്ച് ആണ് മൌലികവാദങ്ങള്‍ ഉണ്ടാ‍കുന്നത്..
ഡിങ്കന്‍റെ ശിഷ്യന്മാരായ ഞങ്ങള്‍ക്കുമുണ്ട് ഇത് പോലെ പറയാന്‍ പ്രവചനത്തിന്റെ കരുത്ത്..

ബാലമംഗളം പഴയനിയമം 21990-ല്‍ തന്നെ “ഒരു രക്ഷകന്‍ വരുന്നു പാവങ്ങളെ രക്ഷിക്കാന്‍“ എന്ന് അദ്ദേഹത്തിന്റെ വേദഗ്രന്ഥത്തിന്റെ പഴയ ലക്കങ്ങളില്‍ പറയുന്നുണ്ട്. കൃത്യം 30000 വര്‍ഷം കഴിഞ്ഞപ്പോ ഡിങ്കന്‍ വന്നു.

പ്രത്യയശാസ്ത്രനിബദ്ധമായത് നില നില്‍ക്കില്ലെന്ന്  അദ്ദേഹം പണ്ടേ  പറഞ്ഞിരുന്നു...
പിന്നെ അദ്ദേഹം പറഞ്ഞു.. “ രാഷ്ട്രീയക്കാരന്‍ പ്രത്യയശാസ്ത്രങ്ങളിലും
മതപണ്ഡിതന്മാര്‍  വേദങ്ങളില് നിന്നും തെറ്റും ശരിയും വേര്‍തിരിക്കും...“
ഈ അവസ്ഥ ഞങ്ങള്‍ ഇഷ്ടപ്പെടുന്നില്ല.
(ബാലമംഗളം-ജൂണ്‍-15 പേജ്-30).


ഇന്‍ഡ്യയുടെ ഭാവി ഇസ്ലാമിലൂടെ,ഹിന്ദുത്വത്തതിലൂടെ,അങ്ങനെയുള്ള പലതും നിങ്ങള്‍ കേട്ടിട്ടുണ്ടാകും.പക്ഷേ ഇന്‍ഡ്യയുടെ ഭാവി ഡിങ്കോയിസത്തിലൂടെ എന്ന് ഞങ്ങള്‍ പറയില്ല കാരണം ഞങ്ങള്‍ ................‍‍ന്മാരല്ല. ഡിങ്കന്‍ ഏറ്റവും വെറുത്തിരുന്നത് മതമൌലികവാദമാണ് അത്കൊണ്ട് തന്നെ അദ്ദേഹത്തിന്റെ ശിഷ്യന്മാരായ ഞങ്ങളും ആ പാത പിന്തുടരുന്നു.

അദ്ദേഹത്തെ കുറിച്ച് പല അപവാദങ്ങളും
കപീഷില്‍ വിശ്വസിക്കുന്നവര്‍ പറയുന്നുണ്ട്. ഒരു കല്യാണത്തിന് 10 ആണുങ്ങളുടെ കൂടെ നിന്നതില്‍ ഒരു ആണിനെ പെണ്ണാക്കി
ഫോട്ടൊഷോപ്പില്‍ എഡിറ്റ് ചെയ്ത് അദ്ദേഹം കല്യാണം കഴിച്ചതായി
പറഞ്ഞ് പരത്തുന്നുണ്ട്. പിന്നെ ചില ചിരട്ടകള്‍ ഡിങ്കന്‍റെ പുസ്തകം,ഡിങ്കന്‍റെ പുസ്തകം, എന്ന് പറഞ്ഞ് കളിയാകാരുണ്ട്... ഡാ..രാമായണത്തെ നീയൊക്കെ രാമന്‍റെ പുസ്തകം,ഖുറാനെ നബീടെ പുസ്തകം അത് പോലെ ബൈബിള്‍ യേശുവിന്‍റെ പുസ്തകം എന്ന് പറയാറുണ്ടോ? പിന്നെ അദ്ദേഹത്തെ അവഹേളിക്കുന്ന കാര്‍ട്ടൂണുകള്‍ ...അങ്ങനെ..അങ്ങനെ....
ഞങ്ങള്‍ സഹിഷ്ണുത പുലര്‍ത്തുന്നത് കൊണ്ട് പ്രതികരിക്കുന്നില്ല.

പിന്നെ കപീഷിന്റെ ആരാധകരോട്... കപീഷ് എത്രയോ ലക്ഷം ആള്‍ക്കാരേ വാല്‍ കൊണ്ട് അടിച്ച്കൊന്നിരിക്കുന്നു കൊന്ന ആള്‍ക്കാരുടെ ലിസ്റ്റില്‍ പുറത്ത് വന്നിരിക്കുന്നത് 15 ലക്ഷമേയുള്ളു..
അത് അദ്ദേഹത്തില്‍ വിശ്വസിക്കുന്ന മായാവതി കമ്മീഷന്‍ അന്വേക്ഷിച്ചത് കാരണം.. സത്യം എന്താണെന്നത് നമുക്കറിയാം.1.50 കോടി ജനങ്ങളെങ്കിലും മരണപ്പെട്ടിട്ടുണ്ട്...അദ്ദേഹം പറയുന്നത് അനുസരിക്കാത്തവരെ എല്ലാം വാല്‍ കൊണ്ട് അടിച്ച് കൊന്നു....... കപീഷിന്റെ സിദ്ധാന്തം കാലഹരണപ്പെട്ടു എന്ന്തിന് തെളിവ് ആണ് കപീഷിന്റെ സിദ്ധാന്തങ്ങള്‍ പരീക്ഷിച്ച നാട് അധപതിച്ചത്. സിഗ്മണ്ട് ഫ്രോയ്ഡ് പല തവണ പറഞ്ഞിട്ടുണ്ട് കപീഷിന്റെ ഈഗോയെ പറ്റി... (ഫ്രോയ്ഡിന്റെ കപീഷും ഈഗോയും എന്ന കവിത നോക്കുക )


ഡിങ്കന്‍ ജീവിച്ചിരുന്ന സമയത്ത് അക്രമങ്ങള്‍ കുറവായിരുന്നു എന്നത് കൊണ്ടു തന്നെ അവതരമാകാന്‍ ഒരു ചാന്‍സും ഇല്ല . കാരണം ധര്‍മ്മം നശിക്കുമ്പോള്‍ അവതാരങ്ങള്‍ പിറവിയെടുക്കുന്നു എന്ന് പറയുന്നവരുണ്ട്...അദ്ദേഹത്തിന് വേണമെങ്കില്‍ ദൈവത്തോട് അക്രമങ്ങളും,കഷ്ടപാടുകളും ഉണ്ടാക്കാന്‍ പറഞ്ഞിട്ട് അതെല്ലാം ഇല്ലാതാക്കാന്‍ ശ്രമിക്കാമായിരുന്നു. പക്ഷേ അത് അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല.....

പാസ്സ്പോര്‍ട്ട് സൈസ് ഫോട്ടോ,തിരിച്ചറിയല്‍ കാര്‍ഡ്,6 മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്‍റ് തുടങ്ങി ഞങ്ങളുടെ അവതാരമായ ഡിങ്കന്റെ  വീഡിയോ വരെ ഞങ്ങളുടെ സമീപം തെളിവായുണ്ട്. വേറെ ഏതെങ്കിലും ദൈവത്തിന് ഇതെല്ലാം അവകാശപ്പെടാന്‍ കഴിയുമോ?...പിന്നെ ഇതൊന്നും അപ്പ് ലോഡ് ചെയ്ത് വിശ്വാസികളെ ഭ്രാന്ത് പിടിപ്പിക്കേണ്ട  എന്ന് കരുതി ആണ്  ഞങ്ങളെ  പോലുള്ള വിശ്വാസികളതൊന്നും ചെയ്യാത്തത്.പിന്നെ ഡിങ്കനും അതൊന്നും ഇഷ്ടമല്ലല്ലോ!

ഡിങ്കന്റെ ഡിവോട്ടികളായ ഞങ്ങള്‍ ആരോടും ഞങ്ങളുടെ പാത പിന്തുടരാന്‍ പറയാറില്ല. ഞങ്ങള്‍ മതപരിവര്‍ത്തനം നടത്തിയിട്ടില്ല.. 
കാരണം ഡിങ്കന്‍ ജീവിച്ചിരുന്നപ്പോള്‍ പറഞ്ഞിരുന്നു,എന്റെ വഴി തിരഞ്ഞെടുക്കാന്‍ ആരെയും നിര്‍ബന്ധിക്കേണ്ടതില്ല എന്ന്. Time magazine നടത്തിയ കഴിഞ്ഞ നൂറ്റാണ്ടിലെ താരമായി തിരഞ്ഞെടുത്തവരുടെ
കൂട്ടത്തില്‍ ഡിങ്കനും ഉണ്ടായിരുന്നു..!. രാമന്‍ ,ബുദ്ധന്‍ ,യേശു ,നബി ഇവരൊന്നും ജീവിച്ചിരുന്നില്ലെന്ന് തെളിയിച്ച യുക്തിവാദികളുടെ ദൈവമായ ഇടമറുകിന് പോലും ഡിങ്കന്‍റെ കാര്യത്തില്‍ മാത്രമാണ് ഒരു തോല്‍വി സംഭവിച്ചിരിക്കുന്നത്. യുക്തിവാദ പ്രസ്ഥാനങ്ങള്‍ പോലും അംഗീകരിക്കുന്ന ഒരേ ഒരവതാരവും ഡിങ്കന്‍ ആണ്...

ഡിങ്കന്‍റെ പീഡാനുഭവ കാലത്ത് ഡിങ്കനെ എലിക്കെണി വെച്ച് പിടിക്കുകയും വെള്ളത്തില്‍ മുക്കിക്കൊന്നതായും പറയുന്ന ഒരു കഥ പ്രചരിച്ചിരുന്നു...എന്നിട്ട് .3-മത്തെ ദിവസം ഡിങ്കന്‍ അറ്റ്ലാന്‍റിക്ക് ഓഷ്യനില്‍ ഉയിര്‍ത്തെഴുന്നേറ്റതായി വിശ്വസിക്കുന്ന ഒരു കൂട്ടരുണ്ട്.
എന്നാല്‍ അവരും ഞങ്ങളുമായി ഒരു ബന്ധവും ഇല്ലെന്നു പറഞ്ഞു കൊള്ളട്ടെ..ഡിങ്കന്‍ ഒരൊറ്റ കാര്യം മാത്രമേ പ്രചരിപ്പിക്കാനാവശ്യപ്പെട്ടിട്ടുള്ളൂ...

“ ദൈവം സ്നേഹമാണെന്നതും, മനുഷ്യന്‍റെ നിസ്വാര്‍ഥമായ സേവനങ്ങളിലും പ്രവര്‍ത്തികളിലും അടങ്ങിയിട്ടുള്ളതാണ് ദൈവമെന്നതും”....

ഇന്ന് സമൂഹത്തില്‍ ഒരു പാട് പ്രശ്നങ്ങള്‍ നടക്കുന്നു.എന്ത് കൊണ്ട്?
നാം ഡിങ്കനെ മറന്നിരിക്കുന്നു. “ധര്‍മ്മം നശിക്കുമ്പോള്‍ അവതാരങ്ങള്‍ പിറവിയെടുക്കുന്നു” ..നമുക്ക് പ്രാര്‍ഥിക്കാം ധര്‍മ്മം ക്ഷണത്തില്‍ നശിക്കട്ടെ !


(ഒരു മെയില്‍ ആയി കിട്ടിയത് ... ഇതിന്റെ  എഴുതിയത് ആരായാലും അദേഹത്തിനു  കടപ്പാട് )

Tuesday, September 13, 2011

അന്ത്യനാളിന്‍റെ അടയാളങ്ങള്‍...

അന്ത്യനാളിന്‍റെ  അടയാളങ്ങള്‍ പണ്ടേക്ക് പണ്ടെ ഞങ്ങളുടെ വേദഗ്രന്ഥങ്ങളില്‍ പ്രവചിച്ചിരുന്നതായി സൂചിപ്പിക്കുന്ന പോസ്റ്ററുകള്‍ വഴിയോരങ്ങളില്‍ കുറെ നാളായി പ്രത്യക്ഷപ്പെടുന്നുണ്ട്. കൂടെ റെഫറന്‍സിന് വേണ്ടി കുറെ അടയാളങ്ങളും ചേര്‍ത്തിട്ടുണ്ട്.


എല്ലാ വേദഗ്രന്ഥങ്ങളും പ്രവചിച്ചു. ഡിങ്കോയിസ്റ്റുകളുടെ വേദഗ്രന്ഥത്തില്‍ മാത്രം ഒന്നും അതിനെ പറ്റി ഇല്ല  എന്നും പറഞ്ഞ് ഇതര മതവിശ്വാസികള്‍ ഡിങ്കോയിസ്റ്റായ സുരേഷിനെ കളിയാക്കാന്‍ തുടങ്ങിയിട്ട് കുറച്ച് നാളായി.ഇതില്‍ മനം നൊന്ത സുരേഷ് കഴിഞ്ഞയാഴ്ച കാലടിയിലെ ഡിങ്കാശ്രമത്തില്‍ വന്ന് സങ്കടം പറഞ്ഞിരുന്നു...
കരഞ്ഞ് കൊണ്ട് സുരേഷ്: "എല്ലാ വേദഗ്രന്ഥങ്ങളും അവസാന നാളുകളിലെ ക്ലൂ കൊടുത്തിരുന്നു നമ്മക്കേടെതേല്‍ മാത്രം ഒന്നും ഇല്ല. ബാലമംഗളത്തിന്‍റെ ആധികാരികതയെ എല്ലാരും കളിയാക്കുന്നു."

ഡിങ്കന്‍റെ ചെമ്പരത്തി വിരിഞ്ഞ മഹാനെന്നറിയപ്പെടുന്ന കാലടി ഡിങ്കാശ്രമ അധിപന്‍ ശ്രീ ശ്രീ കെ.കെ സുസ്മേഷിനെ ഇത് വളരെയധികം വിഷമിപ്പിച്ചു.അങ്ങനെ 5 മിനുറ്റ് വിഷമിച്ചിരുന്നപ്പോഴാണ് പെട്ടെന്ന് സുസ്മേഷ് അതോര്‍ത്തത്.അന്ത്യനാളുമായി ബന്ധപ്പെട്ട എന്തൊക്കെയോ ബാലമംഗളത്തിന്‍റെ അധികം പബ്ലിഷ് ചെയ്യാത്ത പണ്ടത്തെ ഒരു ലക്കത്തില്‍ കണ്ടിട്ടുണ്ടല്ലോ?!. ഉടന്‍ തന്നെ സുസ്മേഷ് തന്‍റെ ഇല്ലത്തേക്ക് ഓടി. ഇല്ലത്തെ രണ്ടാം നിലയിലെ പുസ്തകശാലയിലെ കട്ടിലിനടിയില്‍ നിന്ന് ബാലമംഗളം ബി.ഡി (ബിഫോര്‍ ഡിങ്കന്‍ ) 1501-ആം വര്‍ഷത്തിലെ
(അതായത് ഏകദേശം 20120 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ളത്) എല്ലാ ലക്കങ്ങളും പരിശോധിച്ചു. അവസാനം ജൂലൈ ലക്കത്തില്‍ നിന്നു അന്ത്യനാളിന്‍റെ അടയാളങ്ങള്‍ കണ്ടെത്തി.

അത് ചുവടെ

1.N.I.F.E.യിലൂടേ മാത്രമേ ജീവിത വിജയം ഉണ്ടാകുകയുള്ളൂ എന്ന് എല്ലാവരും പറയും.


2.പള്ളികള്‍ കൊട്ടാരം കണക്കെ ആയിത്തീരും. പള്ളികളോടും അമ്പലങ്ങളോടും ചേര്‍ന്ന് പള്ളി അധികാരികള്‍ ആഡിറ്റോറിയങ്ങള്‍ പണിയും. ഈ ആഡിറ്റോറിയത്തില്‍ കല്യാണാഘോഷങ്ങളും മരണാഘോഷങ്ങളും നടത്താന്‍ ഭകതജനങ്ങളൂടേ കൈയില്‍ നിന്ന് നല്ല പൈസ വാങ്ങുകയും ചെയ്യും.


3.സംഗീതത്തിന്‍റെ ദുരുപയോഗം ഉണ്ടാകും. ഡിങ്കോയിസം ഇപ്പോ (ബിഡി 1501) എതിര്‍ക്കുന്ന ട്രാന്‍സ്, ബ്രേക്ക് ബീറ്റ്, ഹാര്‍ഡ് റോക്ക് ഇതെല്ലാം എല്ലാവരും കേള്‍ക്കും. ഹിപ്പ് ഹോപ്പും യോ യോ യും എല്ലായിടങ്ങളിലും വ്യാപിക്കും.


4.സ്ത്രീയും പുരുഷനും ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ സാധ്യത ഉണ്ട്. (ഇതൊക്കെ എഴുതാന്‍ തന്നെ നാണമായിട്ട് വയ്യ....അയ്യേ!)


5.ബാലമംഗളം ബാലാരോഗ്യമാസിക ഇന്ന് (അന്ന്) അനുവദിക്കാത്ത സെക്സ് ജനങ്ങളില്‍ വര്‍ദ്ധിക്കും.അത് കാരണമായി അവര്‍ ഒരിക്കലും കേള്‍ക്കാത്ത ഒരു രോഗം അവര്‍ക്കിടയില്‍ വ്യാപിക്കും (അതിന്‍റെ പേര് ഫീവര്‍ എന്നോ, ചിക്കന്‍ ഗുനിയ എന്നോ എയ്ഡെസെന്നോ ആയിരിക്കാം)


6.അച്ചടക്കവും ക്ഷമാശീലവും മര്യാദയും ഉള്ളവര്‍ ബീവറേജിന്‍റെ മുന്നിലെ ക്യൂവില്‍ മാത്രമായി തീരും.


7.നല്ല വാറ്റു ചാരായം കിട്ടാനില്ലാതാകും. ഔഷധം ആയ കള്ളില്‍ പോലും മനുഷ്യന്‍ സിലോണ്‍ പേസ്റ്റ് ചേര്‍ക്കും

8.ഇന്നത്തെ പോലെ പുഴകടവിനടുത്ത് ഉള്ള ചെറിയ കാടുകളില്‍ ഒന്നും മനുഷ്യന് കഷ്ടപ്പെട്ട് കുളിസീന്‍ കാണേണ്ട അവസ്ഥ ഉണ്ടാകില്ല. (ഇത് മൊബൈലും ബ്ലൂടൂത്തും ഇന്‍റര്‍നെറ്റും യൂട്യൂബും മുന്നില്‍ കണ്ട് അന്നത്തെ ഡിങ്കോയിസ്റ്റുകള്‍ നടത്തിയ പ്രവചനമാണ്)

9.നയന്‍ താര ബില്ലയിലും ഐശ്വര്യറായ് ദൂം-2വിലും ബിക്കിനി ഇട്ട് അഭിനയിക്കും (ഈ പ്രവചനം നിലവിലുള്ള ഒരൊറ്റ വേദഗ്രന്ഥവും പ്രവചിക്കാത്തതാണ്)

10.നീതിമാന്മാരുടേ എണ്ണം കുറയും.ഓരോ ദേശത്തും ഓരോ ആളുകള്‍ എന്ന് പറയുന്ന കാലമാകും. ഉദാ:അങ്കമാലിയിലെ അനീഷ്,കൊടുങ്ങല്ലൂരുള്ള വിഷ്ണു.കോഴിക്കോടുള്ള രാജേഷ് നായര്‍,വല്ലത്തുള്ള ഫിറോസ് എക്സട്രാ.

11.വേദഗ്രന്ഥങ്ങളില്‍ നോക്കി ശരിയും തെറ്റും കണ്ട് പിടിക്കാന്‍ മനുഷ്യന്‍ കഷ്ടപ്പെടുന്ന കാലമാകും. ഉദാ:വേദഗ്രന്ഥത്തിലെ 26ആം പേജില്‍ അക്രമിക്കാനും 62മത്തെ പേജില്‍ മാപ്പ് കൊടുക്കാനും പറയുന്നത് കൊണ്ട് മനുഷ്യന്‍ നീതി ഏതെന്ന് കണ്ടെത്താന്‍ കഷ്ടപ്പെടും

12.ബാര്‍ബര്‍ ഷോപ്പാണെന്ന് കരുതി ചായക്കടയിലേക്ക് മനുഷ്യര്‍ കയറുകയും പിന്നീട് അത് വലിയ കോമഡി ആകുകയും ചെയ്യും

13.വിദ്യാഭ്യാസത്തിന്‍റെ വര്‍ദ്ധനവ് (പുരോഗതി )ഉണ്ടാകും പക്ഷേ അതിനനുസരിച്ചുള്ള വിവരം ഉണ്ടാകില്ല.

14.മാര്‍പ്പാപ്പ സഭ നടത്തിയ പീഡനങ്ങള്‍ക്ക് മാപ്പ് പറയുകയും പീഡനങ്ങള്‍ തുടരുകയും ചെയ്യും.

15.നിക്കാര്വോഗയിലെ തങ്ങളുടേ മതത്തില്‍പ്പെട്ട സഹോദരന്മാര്‍ പീഡിപ്പിക്കപ്പെടുന്നത് കൊണ്ട് അതിനെതിരെ കോണത്ത്കുന്നിലെ ബസില്‍ ബോംബ് വെച്ച് നിരപരാധികളെ കൊന്ന് ചിലര്‍ പ്രതിഷേധിക്കും.ഇവര്‍ സ്വര്‍ഗ്ഗത്തിലെത്താന്‍ വേണ്ടി ആണിത് അന്ന് ചെയ്യുന്നത്.

16.അയോദ്ധ്യ വിധി സെപ്നംബര്‍ 24ല് നിന്ന് 28 ലേക്ക് മാറ്റും.

17.പുരുഷന്മാര്‍ ലോ വേസ്റ്റ് ജീന്‍സ് എന്നറിയപ്പെടുന്ന ഒരു തരം വസ്ത്രം ഉപയോഗിക്കും. ലോ വേസ്റ്റ് ഉപയോഗിക്കുമ്പോള്‍ അണ്ടര്‍വെയര്‍ നിര്‍ബന്ധമാണെന്ന് ഡിങ്കോയിസം നിര്‍ബന്ധിക്കുന്നുണ്ടെങ്കില്‍ പോലും അവര്‍ അത് ചെയ്യില്ല

18.കണ്ടല്‍ക്കാട് നശിപ്പിക്കുന്നതും ആണവനിലയങ്ങള്‍ ഉണ്ടാക്കുന്നതും പ്രകൃതിയുടേ സന്തുലാനാവസ്ഥയ്ക്ക് അത്യാവശ്യമാണെന്ന് പറയുന്നവരുണ്ടാകും

19.ഡിങ്കോയിസ്റ്റ് ആചാര്യന്‍ ഉരേഷ് ഇന്ന് കണ്ടെത്തിയിട്ടുള്ള പലതും അംഗീകരിക്കപ്പെടും. ഉദാ:-[integral]xn dx = xn+1 (n+1)-1 + C(n -1) എന്നത് ലോകം മുഴുവനും അംഗീകരിക്കപ്പെടും



(ഒരു മെയില്‍ ആയി കിട്ടിയത് ... ഇതിന്റെ എഴുതിയത് ആരായാലും അദേഹത്തിനു കടപ്പാട് )

Thursday, September 8, 2011

കുട്ടനാടന്‍ പുഞ്ചയിലെ...

ഓണക്കാലമായാലോ അല്ലെങ്കില്‍ മലയാളികള്‍ ഒത്തു കൂടുന്ന ഏതെങ്കിലും പാര്‍ട്ടിയോ ആഘോഷമോ ആയാലോ ഏറ്റവും കൂടുതല്‍ പാടിയും ആടിയും തിമിര്‍ക്കുന്ന കേരളതനിമയാര്‍ന്ന ഒരു പാട്ടാണ് "കുട്ടനാടന്‍ പുഞ്ചയിലെ" എന്ന വള്ളപ്പാട്ട്. എന്നാല്‍ എല്ലാവരും  ആവേശത്തോടെ ആദ്യത്തെ രണ്ടു വരി പാടി പിന്നെ വരികള്‍ക്ക് വേണ്ടി കഷ്ട്ടപ്പെട്ടു ആ ശ്രമം ഉപേക്ഷിക്കുന്ന കാഴ്ച മിക്ക പാര്‍ട്ടിയിലും ഞാന്‍ കണ്ടിട്ടുണ്ട്. ഒരു കുട്ടനാട്ടുകാരന്‍ എന്ന നിലയില്‍ ആ വരികളോട് എനിക്കും ഒരു ആവേശം തന്നെയാണ്. അതുകൊണ്ട് എന്റെ മലയാളി സുഹൃത്തുക്കള്‍ക്ക് വേണ്ടി ആ വരികള്‍ ഞാന്‍ ഇവിടെ ആവര്‍ത്തിക്കുന്നു. ഏതെങ്കിലും സാഹചര്യത്തില്‍ നിങ്ങള്‍ക്കും ഇത് പ്രയോജനപ്പെട്ടേക്കാം..


കുട്ടനാടന്‍ പുഞ്ചയിലെ...തിത്തെയ് തക തെയ് തെയ് തോ..
കൊച്ചുപെണ്ണേ കുയിലാളെ....തിത്തിതാര തെയ് തോ..
കൊട്ട് വേണം, കുഴല്‍ വേണം, കുരവ വേണം..
ഓ തിത്തിതാര തിത്തിത്തെയ് തിത്തെയ് തക തെയ് തെയ് തോ...

വവേല്‍ക്കാന്‍ ആള് വേണം...
കൊടി തോരണങ്ങള്‍ വേണം..
വിജയശ്രീ ലാളിതരായ് വരുന്നു ഞങള്‍..
ഓ തിത്തിതാര തിത്തിത്തെയ് തിത്തെയ് തക തെയ് തെയ് തോ...

കറുത്ത ചിറകു വച്ചൊരരയന്ന കിളിപോലെ
കുതിച്ചു കുതിച്ചു പായും കുതിര പോലെ..
ഓ തിത്തിതാര തിത്തിത്തെയ് തിത്തെയ് തക തെയ് തെയ് തോ...

തോല്‍വി എന്തെന്നറിയാത്ത...തിത്തിതാര തെയ് തോ..
തല താഴ്ത്താന്‍ അറിയാത്ത...തിത്തിതാര തെയ് തോ..
കാവാലം ചുണ്ടനിതാ ജയിച്ചു വന്നെ...
ഓ തിത്തിതാര തിത്തിത്തെയ് തിത്തെയ് തക തെയ് തെയ് തോ...
ഓ തിത്തിതാര തിത്തിത്തെയ് തിത്തെയ് തക തെയ് തെയ് തോ...

പമ്പയിലെ പൊന്നോളങ്ങള്‍ ഓടി വന്നു പുണരുന്നു..
തങ്ക വെയില്‍ നെറ്റിയിന്മേല്‍ പോട്ടുകുത്തുന്നു..
ഓ തിത്തിതാര തിത്തിത്തെയ് തിത്തെയ് തക തെയ് തെയ് തോ...

തെങ്ങോലകള്‍ പൊന്നോലകള്‍ മാടി മാടി വിളിക്കുന്നു
തെന്നല്‍ വന്നു വെഞ്ചാമരം വീശി തരുന്നു...
ഓ തിത്തിതാര തിത്തിത്തെയ് തിത്തെയ് തക തെയ് തെയ് തോ...
ഓ തിത്തിതാര തിത്തിത്തെയ് തിത്തെയ് തക തെയ് തെയ് തോ...

ചമ്പക്കുളം പള്ളിക്കൊരു, വള്ളംകളി പെരുന്നാള്..
അമ്പലപ്പുഴയിലൊരു ചുറ്റുവിളക്ക്...
ഓ തിത്തിതാര തിത്തിത്തെയ് തിത്തെയ് തക തെയ് തെയ് തോ...

കരുമാടികുട്ടനിന്നു പനിനീര്‍ കാവടിയാട്ടം...
കാവിലമ്മക്കിന്നു രാത്രി ഗരുഡന്‍തൂക്കം...
ഓ തിത്തിതാര തിത്തിത്തെയ് തിത്തെയ് തക തെയ് തെയ് തോ...
ഓ തിത്തിതാര തിത്തിത്തെയ് തിത്തെയ് തക തെയ് തെയ് തോ...



ഒരു ചൂടന്‍ വാര്‍ത്തയും, ചില നഗ്ന സത്യങ്ങളും...

ഞാന്‍ ഉപയോഗിക്കുന്ന ഈ ബ്ലോഗ്‌ എന്ന ഗൂഗിളിന്‍റെ ഈ മാധ്യമം തികച്ചും ഉപകാരപ്രധമാനെന്നുള്ളതില്‍ തര്‍ക്കമില്ലാത്ത കാര്യമാണ്. ഇത് ഉപയോഗിക്കുന്ന ഒരു വ്യക്തി എന്ന നിലയില്‍ ചില രസകരമായ കാര്യങ്ങള്‍ എന്റെ മാന്യ സുഹൃത്തുക്കള്‍ക്ക് മുന്‍പില്‍ ഞാന്‍ അവതരിപ്പിക്കുന്നു. ഇതില്‍ ഞാന്‍ എഴുതി പോസ്റ്റ്‌ ചെയ്യുന്ന ഓരോ പോസ്റ്റിന്റെയും  Status   ഇത് പ്രസിദ്ധീകരിക്കുന്ന ആളെന്ന നിലയില്‍ എനിക്ക് കാണുവാനുള്ള  Option    ഗൂഗിള്‍ ഇതിനു നല്‍കിയിട്ടുണ്ട്. അതായത് ഓരോ പോസ്റ്റും എത്ര പേര്‍, അത് എവിടെനിന്നും ഒക്കെ വായിക്കുന്നു എന്ന വിശധമായ വിവരം എനിക്ക് ഇതില്‍ നിന്നും മനസ്സിലാക്കാം..എന്റെ ഈ ബ്ലോഗില്‍ കൂടുതല്‍ വായനക്കാരും എന്റെ  ഫേസ്ബുക്കില്‍ നിന്നുള്ള എന്റെ സുഹൃത്തുക്കള്‍ ആണ്..ഇതില്‍ ഏറ്റവും രസകരം കൂടുതല്‍ ആളുകള്‍ വായിക്കുന്ന പോസ്റ്റുകള്‍ തലക്കെട്ടില്‍ അല്‍പ്പം ചൂടന്‍ സംഗതികള്‍ ഉള്ളത് തന്നെ.. ഉദാഹരണത്തിന് ഏറ്റവും കൂടുതല്‍ വായിച്ചതു..




ഇങ്ങനെയുള്ള പോസ്റ്റുകളാണ്..ഇതില്‍ നിന്ന് ഞാന്‍ പറയാന്‍

ഉദ്ദേശിച്ച കാര്യം ഇതാണ്... നമ്മുടെ ആനുകാലിക പത്രങ്ങളിലും

പ്രസിദ്ധീകരനങ്ങളിലും എന്തിനു ടി വി ചാനലുകളില്‍ പോലും

 ദിവസേന ഒരു പീഡന വാര്ത്തകാലോ, ഒരു പെണ്ണ് കേസുകലോ,

അല്ലെങ്കില്‍ഒരു ഒളിചോട്ടമോ എല്ലാം പുട്ടിനു തേങ്ങ പീരയെന്ന പോലെ 

പ്രാധാന്യം നല്‍കി പ്രസിദ്ധീകരിക്കുന്നതില്‍ 

അവരെ തെറ്റ്  പറയാനാവില്ല. കാരണം ഒരു മാധ്യമത്തെ അപേക്ഷിച്ചു 

അവര്‍ക്ക് പ്രധാനം തങ്ങളുടെ വാര്‍ത്തകള്‍ കൂടുതല്‍ ആളുകള്‍

വായിക്കുക എന്നതാണ്. ഇങ്ങനെയുള്ള വാര്തകളില്ലെങ്കില്‍ ഈ

പറയുന്ന പബ്ലിസിറ്റി കിട്ടില്ല എന്നതാണ് വാസ്തവം.ചില സദാചാര

 അനുകൂലികള്‍ എന്ന്

 സ്വയം നടിക്കുന്നവര്‍ മാധ്യമങ്ങളുടെ ഇത്തരം പ്രവണതയെ സമൂഹത്തിനു

 മുന്‍പില്‍ തുറന്നു കാണിക്കാറുണ്ട്. എന്നാല്‍   ഇപ്പറയുന്ന കൂട്ടരും

വാര്‍ത്തകളില്‍ ആദ്യം വായിക്കുന്നത് ഇത്തരം ചൂടന്‍

 വാര്തകലായിരിക്കും. അതാണ്‌ മനുഷ്യന്റെ മനശാസ്ത്രം..പകല്‍

മാന്യന്‍മാര്‍ക്കുള്ള ഒരു ഉപദേശം എന്ന രീതിയിലും ഇതിനെ

കാണുന്നതില്‍ തെറ്റില്ല....


Wednesday, September 7, 2011

യുവജന ശക്തി വിജയിക്കട്ടെ

വെള്ളം വെള്ളം സര്‍വത്ര വെള്ളം...കുടിക്കാന്‍ ഒരു ഇത്തിരി വെള്ളമില്ല..." കുട്ടനാടിന്റെ തീരാ ശാപം..എന്താണ് പ്രധിവിധി..? പ്രതിഷേധം....പ്രതിഷേധം ശക്തമാക്കണം..അഴിമതിക്കെതിരെ അണ്ണാ ഹസാരെ സമരം തുടങ്ങിയപ്പോള്‍ യുവാക്കളുടെ രക്തം തിളച്ചുമറിഞ്ഞു..ഇന്ത്യയിലെ ജനങ്ങള്‍ തിരഞ്ഞെടുത്ത പര്ലമെന്റ്റ് പോലും യുവാക്കളുടെ പ്രതിഷേധത്തിന് മുന്‍പില്‍ അടിയറവു പറഞ്ഞു..അതാണ്‌ യുവശക്തി..കുട്ടനാട്ടിലെ യുവരക്തം തിളക്കേണ്ട സമയം അതിക്രമിച്ചു...
മാറി മാറി കുട്ടനാട്ടിലെ പാവപ്പെട്ട കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള ജനങ്ങളുടെ വോട്ടു വാങ്ങി മണിമാളികയില്‍ കയറിയിരിക്കുന്ന ജനനേതാക്കാന്‍മാര്‍ എവിടെ..? അവര്‍ക്ക് സ്തുതി പാടുന്ന പാര്‍ടി സഘാക്കളും , ചുളിവു മാറാത്ത ഘദര്‍ധാരികളും എവിടെ..? ഇലക്ഷന്‍ അടുക്കുമ്പോള്‍ മാത്രം തല പോക്കുന്ന ഇത്തരം കപട രാഷ്ട്രീയമല്ല നമ്മുടെ ശക്തി..യുവാക്കളെ അണിനിരത്തി സമരത്തിനിറങ്ങുന്ന യുവദീപ്തിക്ക് എന്റെ എല്ലാ വിധ ആശംസകള്‍..യുവ ശക്തിക്ക്  മുന്‍പില്‍ മുട്ടുമടക്കാത്ത ഒരു മേലാളനും ഒരു സര്‍ക്കാര്‍ സംവിധാനവും നമ്മുടെ നാട്ടില്‍ ഇല്ല..സഹനത്തിന്റെയും ഇച്ചാ ശക്തിയുടെയും  പിന്‍ബലത്തില്‍ വിജയിച്ച ജന മുന്നേറ്റങ്ങള്‍ നമുക്ക് മാത്രികയായിരിക്കട്ടെ....യുവാക്കള്‍ സംഘടിക്കട്ടെ....അതിനെ നയിക്കാന്‍ നല്ലൊരു നേതൃത്വവും...പിന്ബെലമെകാന്‍ ഒരു മാധ്യമ ശക്തിയും നമുക്കുണ്ടെങ്കില്‍ കുട്ടനാട്ടിലെ ഓരോ മൂലയിലും കുടിവെള്ളം ഒഴികിയെത്തും എന്ന പ്രതീക്ഷയായിരിക്കട്ടെ ഈ സമരത്തിന്റെ വീര്യം...യുവദീപ്തിക്ക് എന്റെ എല്ലാ വിധ പിന്തുണയും...


കുടിവെള്ളത്തിനായി തിരുവോണ ദിവസം പുളിങ്കുന്ന്  ഫൊറോന യുവ ദീപ്തിയുടെ ആഭിമുഘ്യത്ത്തില്‍   ഉപവാസ സമരത്തിനിറങ്ങുന്ന  യുവ ജനങ്ങള്‍ക്കായി ഇതാ ഒരു മുദ്രാവാക്യം..  


മാവേലി വാണൊരു കേരളനാട്ടില്‍...
ഓണമുന്നാനായ് നേരമില്ലിപ്പോള്‍..
വെള്ളമില്ലാതെന്തു  ഓണമിതിപ്പോള്‍..
ഓണം പൊന്നോണം വേണ്ട  നമുക്ക്..

കേരം തിങ്ങും കേരളനാട്ടില്‍
കുട്ടനാടെന്നൊരു സുന്ദരനാട്ടില്‍
വെള്ളം വെള്ളം സര്‍വത്രവെള്ളം
വെള്ളം കേറിയാല്‍ നീന്തിനടക്കാം
വെള്ളം കേറിയാല്‍ വീട്ടിലിരിക്കാം
വെള്ളം പൊങ്ങിയാല്‍ കൃഷിയും മറക്കാം
ദാഹമകറ്റുവാന്‍ വെള്ളവുമില്ല
എന്തൊരു നാട് ഈ കുട്ടനാട്

എന്തൊരു ശാപം ഈ കുട്ടനാട്ടില്‍
കുടിവെള്ളമെന്നൊരു ശാപമകറ്റാന്‍
ഉപവാസമെന്നൊരു പോംവഴി മാത്രം
പ്രതികരനമെന്നൊരു ആയുധം മാത്രം

കുടിവെല്ലമില്ലെങ്കില്‍ ഒരു ഓണവും വേണ്ട
കുടിവെല്ലമില്ലെങ്കില്‍ ഒരു സദ്യയും വേണ്ട
ഉപവാസസമരം വിജയിക്കട്ടെ..
യുവദീപ്തി സമരം വിജയിക്കട്ടെ..

ഇച്ചയുല്ലൊരു നേതാവുമില്ല
പ്രാപ്തിയുല്ലൊരു പാര്‍ട്ടിയുമില്ല
വേണ്ട നമുക്കീ പാര്ട്ടികലോന്നും
വേണ്ട നമുക്കീ രാഷ്ട്രീയമൊന്നും
ഉപവാസസമരം വിജയിക്കട്ടെ
യുവദീപ്തി സമരം വിജയിക്കട്ടെ

കുടിവെള്ളം ഞങ്ങള്‍ക്ക് കിട്ടിയേ തീരൂ
കുടിവെള്ളം ഞങ്ങള്‍ക്ക് തന്നെ തീരൂ
വെള്ളം മുടക്കികള്‍ ആരുമായാലും
വെള്ളം മുടക്കികള്‍ ഏതാവനായാലും
യുവദീപ്തിക്കവനൊരു പുല്ലുവിലമാത്രം
കുടിവെള്ളം ഞങ്ങള്‍ നേടിയെടുക്കും
ഉപവാസസമരം വിജയിക്കട്ടെ..
 KCYM വിജയിക്കട്ടെ..

വോട്ടുപിടിക്കാന്‍ പല്ലിളി കാട്ടും
വോട്ടുപിടിക്കാന്‍ കൈകള്‍ നീട്ടും
കുടിവെല്ലമില്ലാതാ പല്ലിളി വേണ്ടാ.. 
കുടിവെല്ലമിലാതാ കൈനീട്ടു വേണ്ടാ..
ഉപവാസമിന്നൊരു സൂചന മാത്രം 
സൂചന കണ്ടു പഠിച്ചില്ലെങ്കില്‍
സമരം ഞങള്‍ വ്യാപിപ്പിക്കും
മുട്ടുമടക്കും ഞങ്ങടെ മുന്നില്‍
പ്രതികരിക്കും കട്ടായം..

അഴിമതിയെന്നൊരു മുദ്രാവാക്യം..
യുവജനശക്തി പിന്തുണയാക്കി..
നേടിയെടുത്തൊരു ഹസാരെ വിജയം
മറന്നു പോവാന്‍ ഇടയില്ല
യുവജന ശക്തി വിജയിക്കട്ടെ..
KCYM വിജയിക്കട്ടെ..