കണ്ടു മടുത്ത സിനിമ തിരക്കഥകളില്‍ നിന്നും വ്യത്യസ്തമായ ഒരു തിരക്കഥ ഇതാ.. വില്ലന്മാരെ അടിച്ചു നിലം പരിശാക്കുകയും ഒരു പഞ്ചായത്തിലെ മുഴുവന്‍ ആളുകളെയും ഒറ്റയ്ക്ക് നേരിടുന്ന കണ്ടുമടുത്ത നായകന്മാര്‍ക്ക് പകരം വില്ലന്റെ കൈയ്യില്‍ നിന്നും പൊതിരെ തല്ലു വാങ്ങി നടുവൊടിഞ്ഞ് ഒരു ജനകൂട്ടത്തെ രക്ഷിക്കുന്ന നായകനാണ് ഈ തിരക്കഥയുടെ വ്യത്യസ്തത..!
മാറ്റങ്ങള്‍ക്കു വേണ്ടി മുറവിളി കൂട്ടുന്ന മലയാള സിനിമക്ക്
"നടുവൊടിഞ്ഞ കിനാവുകള്‍ "
എന്ന ഈ തിരക്കഥ ഒരു മുതല്‍കൂട്ടായിരിക്കും..!
മുന്നറിയിപ്പ്: പ്രായ പൂത്രിയായവര്‍ മാത്രം തുടര്‍ന്ന് വായിക്കുക..! മദ്യപാനം ആരോഗ്യത്തിനു ഹാനികരം..!
മാറ്റങ്ങള്‍ക്കു വേണ്ടി മുറവിളി കൂട്ടുന്ന മലയാള സിനിമക്ക്
"നടുവൊടിഞ്ഞ കിനാവുകള്‍ "
എന്ന ഈ തിരക്കഥ ഒരു മുതല്‍കൂട്ടായിരിക്കും..!
മുന്നറിയിപ്പ്: പ്രായ പൂത്രിയായവര്‍ മാത്രം തുടര്‍ന്ന് വായിക്കുക..! മദ്യപാനം ആരോഗ്യത്തിനു ഹാനികരം..!
ഈ കഥയിലെ കഥാപാത്രങ്ങള്‍ തൊമ്മനൊഴിച്ച് ജീവിച്ചിരിക്കുന്നതോ മരിച്ചവരോ ആയി യാതൊരു ബന്ദവും ഇല്ല.. അഥവാ അങ്ങനെ തോന്നിയാല്‍ അത് യാധര്‍ശ്ചികം മാത്രമാണ്. അതിനു തൊമ്മനെ തെറി വിളിച്ചിട്ട് ഒരു കാര്യവുമില്ല, പിന്നെ മുംബയിലെ എന്റെ സുഹൃത്തുക്കളോട് ഒരു വാക്ക്, ഈ കഥ വായിച്ചിട്ട് ആരോടെങ്കിലുമൊക്കെ നിങ്ങള്ക്ക് സാധൃശ്യം തോന്നിയാല്‍ കമന്റായി ഫെസ്ബുക്കിലോ ബ്ലോഗ്ഗെറിലോ യഥാര്‍ഥ പേരുകള്‍ വച്ച് കമന്റാന്‍ പാടുള്ളതല്ല, IPC -348 വകുപ്പ് പ്രകാരം അത് ശിക്ഷാര്‍ഹാമാണ്..!
സ്പടികത്തിലെ ലാലേട്ടന്‍റെ മുണ്ട് പറിച്ചടി ഓര്‍മ്മയില്ലേ...? റൌടിയായ നായകന്‍ വില്ലന്‍മാരുമായുള്ള ഏറ്റുമുട്ടല്‍ രംഗങ്ങളില്‍ അവസാന തുറുപ്പ് ചീട്ടായി തന്റെ മുണ്ട് പറിച്ചു പൂര്‍വ്വാധികം ശക്തിയോടെ വില്ലന്മാരെ പൊതിരെ തല്ലുന്ന ഭാഗം കണ്ടു കൈയ്യടിക്കാത്ത മലയാളികള്‍ ഇല്ലെന്നു തന്നെ പറയാം.. എന്നാല്‍ ഈ കഥയില്‍ സ്വന്തം മുണ്ട് പറിച്ചു അടി മേടിക്കുന്ന ഒരു നായകന്‍റെ കഥയാണ്...ഈ കഥയില്‍ ഞങ്ങളും കൈയ്യടിച്ചു,നായകന് തല്ലു കിട്ടുന്നത് കണ്ടുകൊണ്ടല്ല, അതാണ് കഥയുടെ
ക്ലൈമാക്സ്... അത് അവസാനം പറയാം .. ഈ കഥയില്‍ തൊമ്മന് ഒരു സഹ നടന്റെ റോള് ഉണ്ട്.. കഥ നടക്കുന്നത് ന്യു ബോംബയിലെ ഒരു ചാല് തെരുവില്‍...
നായകന്‍: പേര് വെളിപ്പെടുത്താനാകാത്ത സുമുഘനായ മലയാളി യുവാവ്
നായിക : ഈ ചിത്രത്തില്‍ നായിക നായകന്‍റെ പെയര്‍ ആയിട്ടല്ല പകരം വില്ലന്റെ ഭാര്യയുടെ റോളില്‍ ആണ്..(സ്പടികത്തില്‍ സില്‍ക്ക് സ്മിതയെ വെല്ലുന്ന ഒരു മറാത്തി യുവതി )
വില്ലന്‍ : തടിയനായ ഒരു മറാത്തി യുവാവ്..
സഹനടന്‍മാര്‍ : തൊമ്മനുള്‍പ്പടെ പത്തോളം മലയാളി യുവാക്കള്‍...
സംഘട്ടനം : ബോംബെ രെവി
ഇതൊരു ആക്ഷന്‍ ത്രില്ലര്‍ മൂവിയാണ് .. മൂന്ന് രംഗങ്ങളിലായാണ് ഈ കഥ വികസിക്കുന്നത്..!
രംഗം ഒന്ന്..
ഈ കഥയിലെ ചൂടേറിയ സംഘട്ടന രംഗങ്ങളിലേക്ക് കടക്കുന്നതിനു മുന്‍പ് കഥയ്ക്ക് ഒരു തുടക്കം വേണ്ടേ...? ന്യു ബോംബയിലെ ഒരു തിരക്ക് നിറഞ്ഞ സായാഹ്നം...ബോംബെ അന്നും ഇന്നും മലയാളികളുടെ ഒരു ഇടത്താവളമാണ്.. കഷ്ട്ടതകള്‍ നിറഞ്ഞ ജീവിതത്തിനിടയിലും ബോംബയില്‍ മലയാളികളെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത് നല്ലൊരു ഭാവിക്ക് വേണ്ടിയുള്ള പ്രതീക്ഷകള്‍ ആണ്.. ഗള്‍ഫ് എന്ന സ്വര്‍ണ്ണം വിളയിക്കുന്ന മരുഭൂമിയിലേക്ക് വിമാനം കയറുന്ന പ്രതീക്ഷകള്‍.. ആ പ്രതീക്ഷകള്‍ നിറവേറ്റാന്‍ ബോംബയിലെ പരുക്കന്‍ ജീവിത സാഹചര്യങ്ങള്‍ ഞങ്ങള്‍ക്കും ഒരു തടസ്സമേ ആയിരുന്നില്ല.. എട്ടും പത്തും പേര്‍ നിരനിരയായി ഉറങ്ങാന്‍ കിടക്കുന്ന ഇടുങ്ങിയ മുറികള്‍, എല്ല് മുറിയെ പണിയെടുത്താലും അമ്പതു രൂപ ദിവസ കൂലി, എന്നിരുന്നാലും വൈകുന്നേരങ്ങളില്‍ ജോലികഴിഞ്ഞെത്തിയാല്‍ റൂമില്‍ ഒരു ഉത്സവത്തിന്റെ പ്രതീതിയാണ്. പുറത്തെക്കിറങ്ങിയാല്‍ ചെറുതും വലുതുമായ മറാട്ടി "ചരക്കു" കളുടെ ഘോഷയാത്ര...! ചാലുകള്‍ക്കിടയില്‍ നിരനിരയായി മുട്ടി മുട്ടി നില്‍ക്കുന്ന വീടുകള്‍, അതിനിടയിലൂടെ ഇടുങ്ങിയ നടവഴികള്‍, എന്നിരുന്നാലും ആ വഴികളിലൂടെ നടക്കുന്നതും ഒരു ഹരമായിരുന്നു.. പ്രതെയ്കിച്ചു മലയാളികള്‍ക്ക്, കാരണം കൌമാരത്തില്‍ കൂടുതലായി ഉണ്ടാകുന്ന ഞരമ്പ് രോഗം തന്നെ കാരണം.. പരിസരം നോക്കാതെ നിരനിരയായി ഇരുന്നും കുനിഞ്ഞും പാത്രങ്ങള്‍ കഴുകുകയും മറ്റു വീട്ടു ജോലികളില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന മറാത്തി ഭാഭിമാര്‍..
ഞങ്ങള്‍ താമസിക്കുന്ന റൂമില്‍ നിന്നും വെളിയില്‍ ഇറങ്ങിയാല്‍ ഇടതുവശത്തെ രണ്ടാംനിലയില്‍ സുന്ദരിയായ സ്കൂളില്‍ പഠിക്കുന്ന "താത്തകുട്ടി", തൊട്ടു മുന്നിലത്തെ നിരയില്‍ എപ്പോഴും സാരി ഒരല്‍പം വകഞ്ഞു മാറ്റി വയറു പ്രദര്‍ശിപ്പിച്ചു ഒരല്‍പം ഗൌരവത്തോടെ നില്‍ക്കുന്ന "പാലുകാരി ആന്‍റിയും സോഡാ ഗ്ലാസ് വച്ച അവരുടെ പ്രായപൂര്‍ത്തിയായ മകളും", വലതു വശത്തെ നിരയില്‍ ആണുങ്ങളെ കണ്ടാല്‍ എപ്പോഴും നൈറ്റി ഒരല്‍പം പൊക്കി മുട്ടറ്റം വരെ കയറ്റിവച്ച് ഒരു മാദക നോട്ടം നോക്കുന്ന ഇരുനിറത്തിലുള്ള പേരറിയാത്ത ഒരു "കേസുകെട്ട്".. അങ്ങനെ വായിനോക്കികളുടെ കൊയ്ത്തുകാലം...! അതില്‍ "സുന്ദരി "എന്ന് ഞങ്ങള്‍ ഓമന പേര് വിളിക്കുന്ന ഒരു മുപ്പതു വയസ്സ് തോന്നിക്കുന്ന ഭയ്യാത്തിക്കായിരുന്നു ഞങ്ങള്‍ക്കിടയില്‍ ആരാധകര്‍ കൂടുതല്‍..ഒരു ദിവസം സുന്ദരിയെ കണ്ടില്ലെങ്കില്‍ അന്ന് ഉറക്കം വരാത്ത അവസ്ഥയില്‍ പോലുമെത്തി ഞങ്ങള്‍ക്കിടയില്‍ ചിലര്‍...ആവേശം സഹിക്കാതെ സുന്ദരിയുടെ വീട്ടില്‍ ഭവനഭേദനം നടത്തിയ ഞങ്ങളുടെ പൂര്‍വികന്‍മാരെ കുറിച്ചുള്ള കഥകളും അവിടെ പാട്ടായിരുന്നു..അത് വിവരിക്കാനുള്ള സമയം ഇപ്പോഴില്ല...
ഞങ്ങള്‍ താമസിക്കുന്ന റൂമില്‍ നിന്നും വെളിയില്‍ ഇറങ്ങിയാല്‍ ഇടതുവശത്തെ രണ്ടാംനിലയില്‍ സുന്ദരിയായ സ്കൂളില്‍ പഠിക്കുന്ന "താത്തകുട്ടി", തൊട്ടു മുന്നിലത്തെ നിരയില്‍ എപ്പോഴും സാരി ഒരല്‍പം വകഞ്ഞു മാറ്റി വയറു പ്രദര്‍ശിപ്പിച്ചു ഒരല്‍പം ഗൌരവത്തോടെ നില്‍ക്കുന്ന "പാലുകാരി ആന്‍റിയും സോഡാ ഗ്ലാസ് വച്ച അവരുടെ പ്രായപൂര്‍ത്തിയായ മകളും", വലതു വശത്തെ നിരയില്‍ ആണുങ്ങളെ കണ്ടാല്‍ എപ്പോഴും നൈറ്റി ഒരല്‍പം പൊക്കി മുട്ടറ്റം വരെ കയറ്റിവച്ച് ഒരു മാദക നോട്ടം നോക്കുന്ന ഇരുനിറത്തിലുള്ള പേരറിയാത്ത ഒരു "കേസുകെട്ട്".. അങ്ങനെ വായിനോക്കികളുടെ കൊയ്ത്തുകാലം...! അതില്‍ "സുന്ദരി "എന്ന് ഞങ്ങള്‍ ഓമന പേര് വിളിക്കുന്ന ഒരു മുപ്പതു വയസ്സ് തോന്നിക്കുന്ന ഭയ്യാത്തിക്കായിരുന്നു ഞങ്ങള്‍ക്കിടയില്‍ ആരാധകര്‍ കൂടുതല്‍..ഒരു ദിവസം സുന്ദരിയെ കണ്ടില്ലെങ്കില്‍ അന്ന് ഉറക്കം വരാത്ത അവസ്ഥയില്‍ പോലുമെത്തി ഞങ്ങള്‍ക്കിടയില്‍ ചിലര്‍...ആവേശം സഹിക്കാതെ സുന്ദരിയുടെ വീട്ടില്‍ ഭവനഭേദനം നടത്തിയ ഞങ്ങളുടെ പൂര്‍വികന്‍മാരെ കുറിച്ചുള്ള കഥകളും അവിടെ പാട്ടായിരുന്നു..അത് വിവരിക്കാനുള്ള സമയം ഇപ്പോഴില്ല...
![]() |
മുംബയിലെ വിക്ടോറിയ ടെര്‍മ്മിനല്‍ Railway station.. |
അങ്ങനെ തൊമ്മന്റെ ജീവിതത്തില്‍ ഓര്‍ത്തിരിക്കാന്‍ ഒരുപാട് നിമിഷങ്ങള്‍ സമ്മാനിച്ച സുഹൃത്തുക്കളും നേരമ്പോക്കിന്റെ നിമിഷങ്ങളും ബോംബയില്‍ മാത്രമായിരുന്നു ഏറെയും.. അങ്ങനെയൊരു നേരം പോക്ക് നിമിഷത്തിലാണ് കഥ കടന്നു പോകുന്നത്... അന്ന് പതിവ് പോലെ ഒരു വീക്കെന്റില്‍ നടക്കുന്ന പാര്‍ട്ടിയിലാണ് നമ്മുടെ കഥ വികസിക്കുന്നത്.. പാര്‍ട്ടിയെന്നു പറഞ്ഞാല്‍ "കള്ള്കുടി മഹാമഹം" എന്ന് വേണം പറയാന്‍...അന്നൊക്കെ ഒന്നുറക്കെ ചിരിച്ചു പോയാല്‍ പാര്‍ട്ടി കൊടുക്കേണ്ട സാഹചര്യം നിലനിന്നിരുന്നു.. കാരണം ഒരുപാട് മലയാളി റൂമുകള്‍ ആ പരിസരങ്ങളില്‍ ഉണ്ടായിരുന്നു..അവര്‍ക്കെല്ലാം ഒന്ന് ഒത്തു കൂടി കള്ള് കുടിച്ചു അര്മ്മാധിക്കാന്‍ ഒരു അവസരം അത്ര തന്നെ.. അങ്ങനെ അന്ന് തൊമ്മന്റെ റൂമിലായിരുന്നു പാര്‍ട്ടിയുടെ ലൊക്കെഷന്‍.. രണ്ടു നിലകളിലായുള്ള ഒരു കെട്ടിടം... അതിനെ തൊട്ടു തൊട്ടു നിര നിരയായി ഓടിട്ട മറാത്തി ചാല് വീടുകള്‍. അവിടെ ഞങ്ങളുടെ കെട്ടിടം മാത്രമായിരുന്നു വാര്‍പ്പോടുകൂടിയ ഉയര്‍ന്ന കെട്ടിടം.. താഴത്തെ നിലയില്‍ ഒരു കിടപ്പ് മുറിയും ഒരു ചെറിയ അടുക്കളയും, മുകളില്‍ തുറസ്സായ ടെറസ്സും ഒരു ഇടിമുറിയും. വാസ്തു ശാസ്ത്ര പ്രകാരം ഈ ഇടിമുറിയാണ് മദ്യപാനത്തിനായി ഞങ്ങള്‍ മാറ്റി വച്ചിരുന്നത്.. അങ്ങനെ പാര്‍ട്ടി തുടങ്ങി കള്ള് തലക്കു പിടിക്കുമ്പോള്‍ ഉണ്ടാകുന്ന ഉണ്മാധവും ആനന്ദവും പതിഞ്ചു പേരടങ്ങുന്ന എല്ലാവരെയും ബാധിക്കാന്‍ തുടങ്ങി,... കുറഞ്ഞ പെഗ്ഗില്‍ എല്ലാവരെയും മിന്നിച്ച " ബ്രാന്‍ഡി ദേവിക്ക് " ഒരു കീര്‍ത്തനം ആലപിക്കാന്‍ തൊമ്മനോരുങ്ങിയതും പെട്ടന്നാണ് എവിടെനിന്നോ കൊടുങ്ങല്ലൂര്‍ ഭരണി പാട്ടിന്റെ ഈരടികള്‍ കേള്‍ക്കാന്‍ തുടങ്ങിയത്... തിരിഞ്ഞു നോക്കുമ്പോള്‍ കഥയിലെ നായകന്‍... അവിടെയാണ് നായകന്‍റെ Introduction. സംവിധായകന്റെ പേരും നാളും എഴുതി കാണിക്കേണ്ടതും ഈ സമയത്താണ്...
കഥ, തിരക്കഥ, സംഭാഷണം, സംവിധാനം : തൊമ്മന്‍
രംഗം രണ്ട്..
![]() |
ഭരണി പാട്ടിന്റെ പ്രസക്ത ഭാഗങ്ങള്‍ |
രംഗം മൂന്ന്..
![]() |
ചിത്രത്തിലെ സംഘട്ടന രംഗങ്ങളില്‍ നിന്ന്.. |
![]() |
ചിത്രത്തിലെ ചൂടന്‍ രംഗങ്ങളില്‍ നിന്ന്.. |
(അതിനു മുന്‍പ് നായികയെക്കുറിച്ച്: നായിക കാണാന്‍ സ്പടികത്തിലെ സില്‍ക്ക് സ്മിത ചേച്ചിയെ വെല്ലുന്ന അംഗലാവണ്യം... വെളുത്തു തടിച്ചുരുണ്ട് മുഘത്ത് എപ്പോഴും ഒരു പുച്ച്ച ഭാവം .. ഇതേ നായിക ഇതേ തെരുവില്‍ തൊട്ടപ്പുറത്തെ ഒരു ചേച്ചിയുമായി ഒരിക്കല്‍ തെരിവു യുദ്ധം നടത്തിയപ്പോള്‍, അടിയെന്നു പറഞ്ഞാല്‍ നല്ലകിടിലന്‍ അടി... അന്ന് അത് കാണാന്‍ ടെറസ്സിന്റെ മുകളില്‍ നിന്നും ഞങ്ങള്‍ മത്സരിച്ചു എത്തിനോക്കിയത് മറ്റൊന്നിനുമായിരുന്നില്ല.. അടിക്കിടെ കലിപ്പ് മൂത്ത നായിക സ്വന്തം വസ്ത്രം വലിച്ചുകീറി എതിരാളിക്ക് കാണിച്ചു കൊടുക്കുന്നതും കാലു പൊക്കി തോഴിക്കുന്നതും ആയ ചൂടന്‍ രംഗങ്ങള്‍ കാണാനായിരുന്നു...! ഈ സംഭവം നായികയെ കാണിക്കുമ്പോള്‍ ഇടയ്ക്കു ഫ്ലാഷ്ബാക്കായി കാണിക്കാവുന്നതാണ് അല്‍പ്പം ചൂടന്‍ രംഗങ്ങള്‍ സിനിമക്ക് ഒഴിവാക്കാന്‍ പറ്റാത്തതാനല്ലോ.. )
നിങ്ങള്‍ മലയാളികള്‍ സംസ്കാരമില്ലാത്തവരാനെന്നു നായിക കുറ്റപ്പെടുത്തിയപ്പോള്‍ നായകന്‍റെ തിരിച്ചുള്ള ഡയലോഗാണ് ഈ ചിത്രത്തിന്റെ ക്ലൈമാക്സ്..." ഞങ്ങള്‍ മലയാളികള്‍ മുണ്ടിനടിയില്‍ ധരിക്കുന്ന അണ്ടര്‍ വെയര്‍ എന്ന സാധനമല്ലേടി നിന്റെ ഭര്‍ത്താവ് ബെര്‍മ്മുടയെന്നു പറഞ്ഞു ഇപ്പോള്‍ ഇട്ടിരിക്കുന്നത്..? അങ്ങനെയെങ്കില്‍ നിങ്ങള്‍ മറാട്ടികളോ ഞങ്ങള്‍ മലയാളികളോ സംസ്കാരമുള്ളവര്‍..?" എന്ന ഡയലോഗിനു ശേഷമായിരുന്നു നായകന്‍ മുണ്ട് പറിക്കുന്നതും വില്ലന്റെ കൈയില്‍ നിന്ന് അടി വാങ്ങി കൂട്ടുന്നതും..! അടി കിട്ടിയാല്‍ എന്താ നായകന്‍റെ ഹിന്ദിയിലുള്ള ഈ കിടിലന്‍ ദയലോഗിനാണ് പ്രേക്ഷകരായ ഞങ്ങളുള്‍പ്പെടെയുള്ള സഹനടന്‍മാര്‍ കൈയ്യടിച്ചത് അല്ലാതെ നായികയുടെ ചമ്മിയ മുഖം കണ്ടിട്ടല്ല... കഥയുടെ അവസാനം അടിച്ചു പൂക്കുറ്റിയായ നായകന്‍ ഒരു വന്‍മതില് പോലെ നിന്ന് അടിയെ തടുത്തു പ്രശ്നങ്ങള്‍ ഒഴിവാക്കി കുഴഞ്ഞു വീഴുന്നതോടെ അങ്കം ജയിച്ച മറാട്ടി ഗുണ്ടകള്‍ ആത്മസംത്രിപ്തിയോടെ അവരവരുടെ വീടുകളിലേക്ക് മടങ്ങുന്നതും അടികൊണ്ടു കുഴഞ്ഞു വീണ നായകനെ ഒരു വീര പരിവേഷത്തോടെ പൊക്കിയെടുത്തു കൊണ്ട് ഞങള്‍ റൂമില്‍ കൊണ്ട് കിടത്തുന്ന ഭാഗത്ത് ശുഭം അല്ലെങ്കില്‍ THE END എന്ന് എഴുതി കാണിക്കണം...!
ഇനി നിങ്ങള്‍ പ്രേക്ഷകരോട് ചിന്തിപ്പിക്കുന്ന മൂന്നേ മൂന്നു ചോദ്യങ്ങള്‍...
ചോദ്യം ഒന്ന്: സുമുഘരും സത്സ്വഭാവികലുമായ ഞങ്ങള്‍ കുറച്ചു മലയാളി ചെറുപ്പക്കാര്‍ നാടും വീടും ഉറ്റവരെയും ഉടയവരെയും വിട്ടു ബോംബയില്‍ മറാത്തികളുടെ ഇടയില്‍ വന്നു താമസിക്കുമ്പോള്‍ , ഇപ്പറഞ്ഞ ദുഘങ്ങള്‍ എല്ലാം മറക്കാന്‍ അവര്‍ രാത്രിയില്‍ കിടന്നുറങ്ങുന്ന സമയത്ത് ഒരല്‍പം കള്ള് കുടിച്ചു ഉച്ചത്തില്‍ ഭരണി പാട്ട് പാടിയത് ഒരു തെറ്റാണോ...??
ചോദ്യം രണ്ട്: അത് ചോദിയ്ക്കാന്‍ വന്ന മറാത്തി പിള്ളേരെ കൊഞ്ഞനം കുത്തി കാണിച്ചു അവര്‍ക്ക് നേരെ മുളവടിയെടുത്തെറിഞ്ഞ്ഞതും ഒരു തെറ്റാണോ...??
ചോദ്യം മൂന്ന്: ഈ ചെറിയ കാരണം പറഞ്ഞു വീടും കുടുംബവും വിട്ടു മറുനാട്ടില്‍ വന്നു കിടക്കുന്ന ഞങ്ങളെ കാര്യമില്ലാതെ തല്ലിചതച്ചത് മറാത്തികള്‍ ചെയ്ത ഒരു വലിയ തെറ്റല്ലേ..??
പറയൂ...നിങ്ങള്‍ പറയൂ..നിങ്ങള്‍ക്കും പ്രതികരിക്കാം...പ്രതികരണങ്ങള്‍ SMS ആയി അയക്കാതെ കമന്റായി മാത്രം അറിയുക്കുക..സ്നേഹത്തോടെ തൊമ്മന്‍...!
No comments:
Post a Comment