ഇതൊരു ശ്രമമാണ്... എഴുതാനുള്ള ശ്രമം... എം ടി ക്കും, കാക്കനാടനും, സക്കറിയക്കും മാത്രം എഴുതിയാല്‍ മതിയോ...?ഉറുമ്പിനുമില്ലേടോ ആഗ്രഹവും അഹങ്കാരവും..? അങ്ങനെ ഒരു അഹങ്കാരത്തില്‍ നിന്നും ഉണ്ടായ
തോന്ന്യാസം ആണ് ഈ ബ്ലോഗ്‌.. ഇതിനെ " തൊമ്മന്റെ തോന്ന്യാസങ്ങള്‍ " എന്ന്
വേണമെങ്കില്‍ വിശേഷിപ്പിക്കാം...! തോന്ന്യാസങ്ങളില്‍ താല്പര്യമുള്ള ആര്‍ക്കും വായിക്കാം... ഇല്ലെങ്കില്‍ അതാ പേജിന്റെ മുകളില്‍ വലതുവശത്തായി ഒരു X ബട്ടന്‍... ഒന്ന് ക്ലിക്ക് ചെയ്തേക്കൂ... എന്നാല്‍ പിന്നെ തൊമ്മന്റെ തോന്ന്യാസങ്ങളിലേക്ക് ഒരു കിടിലന്‍ സ്വാഗതം...!!Monday, January 16, 2012

മരണശേഷവും ഫേസ്ബുക്കില്‍ പോസ്റ്റിടാം..!


പ്രിയരോടും ലോകത്തോടും അവസാനമായി പറയാനുള്ളത് വാചകങ്ങളായി കുറിച്ചിടുകയോ വീഡിയോ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കുകയോ ചെയ്‌താല്‍  മരണശേഷം അത് നമ്മുടെ ഫേസ്ബുക്ക് വാളില്‍ തനിയെ പ്രത്യക്ഷപ്പെടുന്ന  "ഇഫ്ഐഡൈ" എന്ന പുതിയ  സോഫ്റ്റ് വെയര്‍ പുറത്തിറങ്ങി... മരണമടയുന്നവര്‍ക്കുള്ള മരണാനന്തര സേവനമായി  അവരുടെ പേജ് നിലനിര്‍ത്താനും ഫെയ്സ്ബുക് തീരുമാനിച്ചിട്ടുണ്ട്...(മാതൃഭൂമി വാര്‍ത്ത) 

വേണ്ടവര്‍ക്ക് അത് ഡൗണ്‍ലോഡ്  ചെയ്തു അന്ത്യമൊഴി രേഘപ്പെടുത്താം...!‍ മരണ ശേഷവും അത് സ്വര്ഗ്ഗത്തിലായാലും നരകത്തിലായാലും ഇപ്പൊഴത്ത പോലെ ഫേസ്ബുക്ക് ഉപയോഗിക്കാനുള്ള സോഫ്റ്റ്വെയര് നിലവില്‍ വരില്ലെന്ന് ആര് കണ്ടു...! പക്ഷെ സ്വര്ഗ്ഗത്തിലായാല്‍ അശ്ലീല ചിത്രങ്ങള്‍ക്കും  വീടിയോകള്‍ക്കും നിയന്ത്രണമുണ്ടാവുമെന്നു മാത്രം.. എന്നാല്‍ നരകത്തില്‍ ഇതിനെന്നല്ല മതവികാരങ്ങളെ വെളിപ്പെടുത്തുന്ന പോസ്റ്റ്കള്‍   വ്യക്തിഹത്യ നടത്തുന്ന പോസ്റ്റ്കള്‍  എന്നിങ്ങനെ ഒന്നിനും നിയന്ത്രണം ഉണ്ടാവില്ല... ആര്‍ക്കും ആരെയും വിമര്‍ശിക്കാം.. ചെകുത്താനെ പോലും..! അന്ത്യവിധിയില്‍ നടപ്പിലാക്കുന്ന  കഠിന ശിക്ഷകളായ തുണിയില്ലാതെ മുള്ളുമുരിക്കയില്‍ കയറ്റം,  ശരീരമാകെ വരഞ്ഞു മുളക് പുരട്ടി തന്തൂരി അടുപ്പില്‍ ഇട്ടു പൊള്ളി ക്കല്‍.. തീക്കുണ്ടാത്ത്തില്‍ ഇട്ടു കത്തിക്കല്‍... വറ ചട്ടിയില്‍   ഇട്ടുള്ള വറക്കല്‍ എന്നിങ്ങനെ യുള്ള ശിക്ഷാനടപടികളെ പോലും ചോദ്യം ചെയ്തു ആര്‍ക്കും പോസ്റ്റിടാം.. അല്ലെങ്കില്‍ ലൈക്കടിക്കാം.. കമന്റെഴുതാം... ഷെയര്‍ ചെയ്യാം എന്നിങ്ങനെ ഒന്നിനും നിയന്ത്രണമില്ല..! ഇന്ത്യയില്‍  സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണം അല്ലെങ്കില്‍ നിരോധിക്കപ്പെടും എന്നാ വാര്‍ത്ത കേട്ട് വിഷമിചിരിക്കുന്നവര്‍ ആശങ്ക പ്പെടെണ്ടാതില്ല.. നിയന്ത്രണങ്ങള്‍ ഇല്ലാതെ ഫേസ്ബുക്ക് ഉപയോഗിക്കാന്‍ ഇങ്ങനെയും ചില സൌകര്യങ്ങള്‍ ഫേസ്ബുക്ക് ഒപ്പിച്ചു തരുന്നുണ്ട്..!

1 comment:

  1. നരകത്തില്‍ ബാന്റ്വിഡ്ത് കുറവായകൊണ്ട് പല ആപ്പ്ലിക്കേഷനും ഉപയോഗിക്കാന്‍ പറ്റുന്നില്ലെന്നു ഒരു പരാതി കേട്ടു.

    ReplyDelete