ഇതൊരു ശ്രമമാണ്... എഴുതാനുള്ള ശ്രമം... എം ടി ക്കും, കാക്കനാടനും, സക്കറിയക്കും മാത്രം എഴുതിയാല്‍ മതിയോ...?ഉറുമ്പിനുമില്ലേടോ ആഗ്രഹവും അഹങ്കാരവും..? അങ്ങനെ ഒരു അഹങ്കാരത്തില്‍ നിന്നും ഉണ്ടായ
തോന്ന്യാസം ആണ് ഈ ബ്ലോഗ്‌.. ഇതിനെ " തൊമ്മന്റെ തോന്ന്യാസങ്ങള്‍ " എന്ന്
വേണമെങ്കില്‍ വിശേഷിപ്പിക്കാം...! തോന്ന്യാസങ്ങളില്‍ താല്പര്യമുള്ള ആര്‍ക്കും വായിക്കാം... ഇല്ലെങ്കില്‍ അതാ പേജിന്റെ മുകളില്‍ വലതുവശത്തായി ഒരു X ബട്ടന്‍... ഒന്ന് ക്ലിക്ക് ചെയ്തേക്കൂ... എന്നാല്‍ പിന്നെ തൊമ്മന്റെ തോന്ന്യാസങ്ങളിലേക്ക് ഒരു കിടിലന്‍ സ്വാഗതം...!!Thursday, January 12, 2012

സുര്‍ക്കിയെ കാണ്മാനില്ല..!

മുല്ലപ്പെരിയാര്‍ ഡാം പണിയാന്‍ ഉപയോഗിച്ചിരുന്നുവെന്നു കരുതപ്പെടുന്ന സുര്‍ക്കി മിശ്രിതം കാണ്മാനില്ല...! അണക്കെട്ടിന്റെ ബലം പരിശോധിക്കാന്‍ നടത്തുന്ന സുര്‍ക്കി മിശ്രിത ശേഖരണം 92 അടി കഴിഞ്ഞിട്ടും രക്ഷയില്ല.. സുര്‍ക്കി പോയിട്ട് വെറും കാറ്റ് മാത്രം... അതായത് സുര്‍ക്കി മിശ്രിതം മുഴിവന്‍ ഒലിച്ചു പോയി  മുല്ലപ്പെരിയാറിന്റെ ഉള്‍വശം വെറും പൊള്ളയാണെന്നര്ധം..  കാണാതായ സുര്‍ക്കിയെക്കുറിച്ചും പൊള്ളയായ ഡാമിന്റെ അടിയില്‍ ജീവിക്കുന്ന ഞാനുള്‍പ്പെടുന്ന മലയാളികലെക്കുരിച്ചും വിലപിക്കാനല്ലാതെ തല്‍ക്കാലം വേറെ ഒരു മാഗ്ഗവുമില്ല..!! ഇതാ സുര്‍ക്കിയെ ഓര്‍ത്തു തൊമ്മന്റെ വിലാപം..!
മുല്ലപ്പെരിയാരില്‍‍ സുര്‍ക്കിയെ കാണ്മാനില്ല..!
സുര്‍ക്കിയെ കാണുന്നില്ല..!
സുര്‍ക്കിയെ കണ്ടവരുണ്ടോ..?
ചാനലുകളില്‍ ഫ്ലാഷ് ന്യുസ് പരന്നു..
പത്രങ്ങളില്‍ തലക്കെട്ട്‌ വാര്‍ത്തയായി..
സുര്‍ക്കിയെവിടെ പോയ്‌...?
കേരളം പരാതി നല്‍കി..
ചപ്പാത്ത്തിലെ പോലീസു കേസെടുത്തു
FIR തയാറാക്കി അന്വേഷണം തുടര്‍ന്നു
ചപ്പാത്തില്‍ സമര സമിതി സമരം തുടങ്ങി
സുര്‍ക്കിയെ കണ്ടുപിടിക്കുക..
 ബന്ദും ഹര്‍ത്താലും  നടത്തി സുര്‍ക്കിക്ക് വേണ്ടി
 മനുഷ്യ മതില്‍ തീര്‍ത്തു.. സുര്‍ക്കിക്ക് വേണ്ടി
 ജോസപ്പ് പൂജ നടത്തി സുര്‍ക്കിക്ക് വേണ്ടി
തമിഴന്റെ തല്ലു കൊണ്ടു.. സുര്‍ക്കിക്ക് വേണ്ടി ...

ചാണ്ടിയുടെ പോലീസിനു കഴിവില്ലത്രേ..!
കേരളത്തിലെ നേതാക്കന്മാര്‍ ഉണ്ണാക്കന്മാരത്രേ..! 
കേന്ദ്രം കേസ്സ് ഏറ്റെടുത്തു
അവര്‍ വന്നു ശാസ്ത്രഞ്ജന്മാര്‍
CENTRAL SOIL AND METERIAL RESERCH ശാസ്ത്രഞ്ജര്..‍
ഡാമു തുരന്ന് തിരച്ചില്‍ തുടര്‍ന്നു
30 അടി 60 അടി 90 അടി തുരന്നു..
സുര്‍ക്കിയെ കണ്ടില്ല ...
വിദഗ്ധ സമിതി തട്ടേ വന്നു തപ്പിനോക്കി
സുര്‍ക്കിയില്ല..
തമിഴന്‍ പൊതുമരാമത്ത് സെക്രട്ടറി തപ്പിനോക്കി
സുര്‍ക്കിയില്ല...
വൈക്കോ വൈക്കൊലിട്ടു തപ്പിനോക്കി
സുര്‍ക്കിയില്ല...
കരുണാനിധി കറുത്ത  കണ്ണട മാറ്റി തപ്പിനോക്കി
രക്ഷയില്ല...
സാക്ഷാല്‍ ജയലളിതയും വന്നു തപ്പാന്‍ വേണ്ടി..
ജയലളിത  തപ്പിയാല്‍ ജയളിതയെ  തപ്പുമെന്നായി..
കേരളത്തിലെ യുവാക്കള്‍ ..!

സുര്‍ക്കിയെ കണ്ടവരുണ്ടോ ..?
സുര്‍ക്കിയെ കണ്ടവരുണ്ടോ ..?
ജയലളിത ദേശീയ മാധ്യമങ്ങളില്‍
പത്ര പരസ്യം കൊടുത്തു...
ഒലിച്ചു പോയെന്നു വാര്‍ത്ത  പരന്നു 
മോഷണം പോയെന്നു തര്‍ക്കം മൂത്തു
മലയാളി എടുത്തതെന്ന് തമിഴന്‍ പറഞ്ഞു
തമിഴന്‍ മോഷ്ട്ടിചെന്നു മലയാളിയും പറഞ്ഞു
കേസിനു പോകാമെന്നായി ഇരുവരും
സുപ്രീം കോടതിയില്‍ കേസ്സു തുടങ്ങി
ഇനി സുപ്രീം കോടതി കണ്ടു പിടിക്കട്ടെ..
നമ്മുടെ സ്വന്തം സുര്‍ക്കിയെ...
എന്നാലും സുര്‍ക്കി.. നീ എവിടെപ്പോയ്..?
എന്നാലും സുര്‍ക്കി.. നീ എവിടെപ്പോയ്..?
കാത്തിരിക്കുന്നു സുര്‍ക്കീ നിനക്ക് വേണ്ടി..!
നീയില്ലെങ്കില്‍ സുര്‍ക്കീ ഞങ്ങളില്ല..
നീയില്ലാത്ത മുല്ലപ്പെരിയാര്‍ ആര്‍ക്കു വേണ്ടി...
മുങ്ങി മരിക്കാന്‍ പേടിയാണ് സുര്‍ക്കീ...
നീയില്ലാതെ ഒരു ജീവിതവും ഞങ്ങള്‍ക്കില്ല..
അതുകൊണ്ട് സുര്‍ക്കീ തിരിച്ചു  വരുക...! 
No comments:

Post a Comment