ഇതൊരു ശ്രമമാണ്... എഴുതാനുള്ള ശ്രമം... എം ടി ക്കും, കാക്കനാടനും, സക്കറിയക്കും മാത്രം എഴുതിയാല്‍ മതിയോ...?ഉറുമ്പിനുമില്ലേടോ ആഗ്രഹവും അഹങ്കാരവും..? അങ്ങനെ ഒരു അഹങ്കാരത്തില്‍ നിന്നും ഉണ്ടായ
തോന്ന്യാസം ആണ് ഈ ബ്ലോഗ്‌.. ഇതിനെ " തൊമ്മന്റെ തോന്ന്യാസങ്ങള്‍ " എന്ന്
വേണമെങ്കില്‍ വിശേഷിപ്പിക്കാം...! തോന്ന്യാസങ്ങളില്‍ താല്പര്യമുള്ള ആര്‍ക്കും വായിക്കാം... ഇല്ലെങ്കില്‍ അതാ പേജിന്റെ മുകളില്‍ വലതുവശത്തായി ഒരു X ബട്ടന്‍... ഒന്ന് ക്ലിക്ക് ചെയ്തേക്കൂ... എന്നാല്‍ പിന്നെ തൊമ്മന്റെ തോന്ന്യാസങ്ങളിലേക്ക് ഒരു കിടിലന്‍ സ്വാഗതം...!!Saturday, January 28, 2012

കേരളത്തില്‍ വേശ്യാലയങ്ങള്‍ തുറക്കട്ടെ..!


സംസ്ഥാന പോലീസിന്റെ ക്രൈം റെക്കൊര്‍ട്സ് ബ്യുറോ കണക്കുകള്‍ പുറത്തുവിട്ടു.. കേരളത്തിലെ മൊത്തം സ്ത്രീ പീഡനം രാജ്യത്തെ മുഴുവന്‍ പീഡനങ്ങള്‍ക്ക്  ഒപ്പം തന്നെയത്രേ..!   സംസ്ഥാന മൊട്ടാകെ കഴിഞ്ഞ വര്ഷം നടന്നത് 546 ബലാല്‍ സംഗ ങ്ങള്‍..! ചാരിത്ര്യ ഹാനി-1816, സ്ത്രീകളെ തട്ടിക്കൊണ്ടു പോകല്‍ -101.

ഓണം, ക്രിസ്തുമസ്, ന്യുയര്‍ ആഘോഷങ്ങങ്ങളില്‍ തൊട്ടടുത്ത ജില്ലക്കാരെ കള്ള് കുടിച്ചു തോപ്പിക്കാന്‍ നടത്തുന്ന  മരണ പോരാട്ടത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കഴിഞ്ഞ തവണ സര്‍ക്കാര്‍ നിര്‍ത്തലാക്കി ഗ്രേട്‌ സിസ്റ്റം ഏര്‍പ്പെടുത്തിയിരുന്നു..! മത്സരാര്ധികളുടെ മാനസിക പിരിമുറുക്കം കുറക്കാനായിരുന്നത്രേ ഈ തീരുമാനം..! എന്നാല്‍ "പീഡന മത്സരങ്ങളില്‍ " ഇപ്പോഴും ഒന്ന് രണ്ടു മൂന്നു സ്ഥാനങ്ങള്‍ക്ക് വേണ്ടി തന്നെയാണ് പോരാട്ടം..!

ജില്ല തിരിച്ചുള്ള   "പീഡന മത്സരത്തില്‍"  2011 സാമ്പത്തിക വര്ഷം മുന്നിലെത്തിയത് മലപ്പുറമാണ്..! 340എണ്ണം.  ഇങ്ചോടിഞ്ഞു പൊരുതി തൊട്ടു പുറകില്‍ തൃശൂര്‍ രണ്ടാമതെത്തി  297..!  എന്നാല് 287‍ പീഡനങ്ങളുമായി കൊല്ലം മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപെടേണ്ടി വന്നു..!  

നാണിക്കുക കേരളമേ... അച്ഛന്‍ മകളെ പീഡിപ്പിക്കുന്നു..!  രണ്ടു വയസുകാരിക്കും  കുഴിയിലേക്ക് ‍ കാലും നീട്ടിയിരിക്കുന്ന കിളവിക്കും  മാനം സംരക്ഷിക്കണമെങ്കില്‍ AK-47 മായി നടക്കേണ്ടി വരുന്നു..! ഐസ്ക്രീം, വിതുര കിരൂര്‍, സൂര്യനെല്ലി എന്നിങ്ങനെ പോകുന്നു കേരളത്തിലെ പീടനചരിതം ആട്ടക്കഥകള്‍..! പീഡന കേസ്സുകളില്‍ നീതി ലഭിക്കണമെങ്കില്‍ എല്ലാവരും കാണ്‍കെ തെരുവിലിട്ട് പീഡിപ്പിക്കണമെന്ന് കോടതിയും പറയുന്നു..!  ഇവിടെ വേശ്യാലയങ്ങള്‍ തുറക്കട്ടെ..! പീഡിപ്പിക്കാന്‍ മുട്ടി നില്‍ക്കുന്നവരെ കാത്തു  എന്തിനും ഏതിനും തയാറായി നില്‍ക്കുന്ന മധിരാക്ഷിമാര്‍ നിരനിരയായി നിലക്കട്ടെ..! ഇന്ത്യയിലെ ഒട്ടു മിക്ക സംസ്ഥാനങ്ങളിലും വിദേശങ്ങളിലും  പരീക്ഷിച്ചു വിജയിച്ച ഈ ഒറ്റമൂലി കേരളത്തിലെ പീഡനങ്ങളെ കുറയ്ക്കുമോ എന്ന് പരീക്ഷിച്ചറിയുന്നതില്‍ തെറ്റുണ്ടോ..?


3 comments:

 1. വേശ്യാലയം തന്നെയാണോ ഇതിനൊക്കെ പരിഹാരം ?
  ഈ വിഷയവുമായി ബന്ധപ്പെട്ട് മുമ്പ് ഞാനൊരു പോസ്റ്റിട്ടിരുന്നു. അതിൽ വന്ന കമാന്റുകളിലേക്ക് തൊമ്മൻ ഒന്നു കണ്ണോടിക്കണം.
  http://moideenangadimugar.blogspot.com/2011/07/blog-post.html

  ReplyDelete
 2. ഇതിനൊരു പ്രതിവിധി വേശ്യാലയങ്ങള്‍ തുറക്കലാണെന്ന് പറയാന്‍ കഴിയില്ല. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വേശ്യാലയങ്ങളും വേശ്യകളുമുള്ള മുംബൈ മഹാനഗരത്തിലും ദിനം പ്രതി പീഡനങ്ങളുടെ എണ്ണം കൂടിവരുമ്പോള്‍ ഇതിനെ ഒരു പരിഹാരമാര്‍ഗമായി കാണാനാവില്ല.....

  ReplyDelete
 3. മുംബൈയിലെങ്ങും അത്തരം സ്ഥാപനങ്ങൾ ഉണ്ടെന്നുകരുതാനാവില്ല. നിയമാനുസൃതമായും അച്ചടക്കത്തോടെയും വൃത്തിയോടെയും നടത്തപ്പെടുന്നവ, സാംസ്കാരികമായി എതിരില്ലാത്തതും സമ്പന്നവുമായ വിദേശ രാജ്യങ്ങളിൽ പോലും അധികമൊന്നുമില്ല.

  ReplyDelete