ഇതൊരു ശ്രമമാണ്... എഴുതാനുള്ള ശ്രമം... എം ടി ക്കും, കാക്കനാടനും, സക്കറിയക്കും മാത്രം എഴുതിയാല്‍ മതിയോ...?ഉറുമ്പിനുമില്ലേടോ ആഗ്രഹവും അഹങ്കാരവും..? അങ്ങനെ ഒരു അഹങ്കാരത്തില്‍ നിന്നും ഉണ്ടായ
തോന്ന്യാസം ആണ് ഈ ബ്ലോഗ്‌.. ഇതിനെ " തൊമ്മന്റെ തോന്ന്യാസങ്ങള്‍ " എന്ന്
വേണമെങ്കില്‍ വിശേഷിപ്പിക്കാം...! തോന്ന്യാസങ്ങളില്‍ താല്പര്യമുള്ള ആര്‍ക്കും വായിക്കാം... ഇല്ലെങ്കില്‍ അതാ പേജിന്റെ മുകളില്‍ വലതുവശത്തായി ഒരു X ബട്ടന്‍... ഒന്ന് ക്ലിക്ക് ചെയ്തേക്കൂ... എന്നാല്‍ പിന്നെ തൊമ്മന്റെ തോന്ന്യാസങ്ങളിലേക്ക് ഒരു കിടിലന്‍ സ്വാഗതം...!!Saturday, May 26, 2012

"അങ്ങാടിയില്‍ തോറ്റാല് അമ്മയെ വെട്ടികൊല്ലുന്ന പ്രത്യയശാസ്ത്രം"

കൊല്ലണ്ടേവരെ പാര്‍ട്ടി കൊല്ലുക തന്നെ ചെയ്യമെന്നും ഇനിയും കൊല്ലുമെന്നും സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണി.
കൊല്ലേണ്ടവരെയൊക്കെ കൊന്നൊടുക്കാന്‍ നീയാരാടാ 
 കാലനോ ..?? അതോ ഹിറ്റ്‌ലരോ..? അതോ വിവരക്കേടിനു തന്തയില്ലയ്മയില്‍ ഉണ്ടായ  
മാര്‍ക്സിസ്റ്റ്‌ പ്രതിഭാസമോ..??  ഇതൊന്നുമല്ല മണി നിന്നെകൊണ്ട് ഇത് പറയിപ്പിച്ചത് എന്ന് സാംസ്കാരിക കേരളീയര്‍ക്കറിയാം. ഇടുക്കി  മണക്കാടില്‍ കൂടിനിന്ന കൊടിപിടിക്കാനും തല്ലു കൊള്ളാനും  മാത്രമറിയാവുന്ന പാവങ്ങളെ  ആവേശം കൊള്ളിച്ചു കൈയ്യടി മേടിച്ച്   അവരെ ടി. പി വധത്തിന്റെ  തുമ്പ് തേടി പോലീസ് നായ ലോക്കല്‍  കമ്മറ്റികളും കടന്ന്  എ കെ ജി സെന്ററിലെയും കണ്ണൂരിലെയും കമ്മ്യുണിസ്റ്റ് 
കുത്തക മുതലാളിമാരെ തേടി വരുമ്പോള്‍ രാഷ്ട്രീയമായി 
നേരിടാന്‍ കരുതി വച്ചിരിക്കുന്ന ആ പാവങ്ങളുടെ 
ചോരത്തിളപ്പ്  കേട്ടടങ്ങാതിരിക്കേണ്ടത് നീ  ഉള്‍പ്പെടുന്ന അധികാര വര്‍ഗ്ഗത്തിന്റെ ആവശ്യമാണ്.. 
പ്രത്യുപകാരമായി  നിന്റെ പാര്ലമെന്ടറി  വ്യാമോഹത്തിന്റെ കിരീടത്തില്‍ പാര്‍ട്ടി വക ഒരു 
പൊന്‍തൂവല്‍..!  

പക്ഷെ പാര്‍ട്ടി സ്ടടി ക്ലാസ്സുകളിലെ വിഘടനവാദവും പ്രതിക്രിയാവാവും    കൊളോണിയലി സ്റ്റ് ചിന്താധരണികളുമോന്നും   മനസ്സിലാവാതെ ഭ്രാന്തു പിടിച്ചു പുറത്ത് പോകുന്ന സ്വന്തം 
അണികളെ അരിവാളെടുത്ത് 51 തവണ  ആഞ്ഞാഞ്ഞു  വെട്ടിക്കൊല്ലുന്ന 
 ഗുണടാരാഷ്ട്രീയമായിരുന്നോ  കാറല്‍മാര്‍ക്സ്  സ്വപ്നം കണ്ടത്..?? അത് തന്നെയായിരുന്നുവെന്നല്ലേ 
നിന്റെയീ പ്രസംഗം കൊണ്ട് കേരളത്തെ  നീ പഠിപ്പിച്ചത്..? ഒരു കൊടിയുടെ മറവില്‍ ഈ 
ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ എന്തും ചെയ്യാമെന്നും 
പറയാമെന്നുമുള്ള നിന്റെ ധാര്ഷ്ട്ട്യം കേരളത്തില്‍ 
ചിലവാകുമെന്നുള്ള ധാരണ മടയത്തമാണ് മണിയണ്ണാ... 
അതുകൊണ്ട് മണി "അങ്ങാടിയില്‍  തോറ്റാല് ‍ അമ്മയെ വെട്ടികൊല്ലുന്ന പ്രത്യയശാസ്ത്രം"  ഒന്നിനും ഒരു പരിഹാരമല്ല..! 
സ്നേഹത്തോടെ  ഒരു കുത്തക മുതലാളി - തൊമ്മന്‍  


1 comment:

  1. തൊമ്മാ...നിന്നെ പിന്നെ കണ്ടോളാം.

    (എം.എം മണി ഫാന്‍സ് അസോസിയേഷന്‍)

    ReplyDelete