ഇതൊരു ശ്രമമാണ്... എഴുതാനുള്ള ശ്രമം... എം ടി ക്കും, കാക്കനാടനും, സക്കറിയക്കും മാത്രം എഴുതിയാല്‍ മതിയോ...?ഉറുമ്പിനുമില്ലേടോ ആഗ്രഹവും അഹങ്കാരവും..? അങ്ങനെ ഒരു അഹങ്കാരത്തില്‍ നിന്നും ഉണ്ടായ
തോന്ന്യാസം ആണ് ഈ ബ്ലോഗ്‌.. ഇതിനെ " തൊമ്മന്റെ തോന്ന്യാസങ്ങള്‍ " എന്ന്
വേണമെങ്കില്‍ വിശേഷിപ്പിക്കാം...! തോന്ന്യാസങ്ങളില്‍ താല്പര്യമുള്ള ആര്‍ക്കും വായിക്കാം... ഇല്ലെങ്കില്‍ അതാ പേജിന്റെ മുകളില്‍ വലതുവശത്തായി ഒരു X ബട്ടന്‍... ഒന്ന് ക്ലിക്ക് ചെയ്തേക്കൂ... എന്നാല്‍ പിന്നെ തൊമ്മന്റെ തോന്ന്യാസങ്ങളിലേക്ക് ഒരു കിടിലന്‍ സ്വാഗതം...!!Friday, January 27, 2012

ആത്മീയ വ്യവസായത്തിന്റെ ഓഹരി നിക്ഷേപകര്‍ക്ക് ഇത് കൊയ്ത്തുകാലം..!

ദൈവവചനം പ്രഘോഷിച്ചു ഉപജീവനം നടത്തുന്നവന്‍...! ആത്മീയ വ്യവസായത്തിലെ അതികായന്‍...!  സ്വയം ബിഷപ്പായി അവരോധിച്ചു ദൈവത്തിന്റെ വലതു ഭാഗത്തിരിക്കാന്‍ യോഗ്യത നേടിയവന്‍... ! 2000 ഏക്കര്‍ ചെറുവള്ളി എസ്റ്റെറ്റ് ഉള്‍പ്പടെ  കേരളത്തിലെ അറിയപ്പെടുന്ന ഭൂമാഫിയയുടെ കാണപ്പെട്ട ദൈവം‍...! കൈയ്യടിചു നിലവിളിക്കുന്ന ദൈവജനത്തിന്റെ ഭൂമിയിലെ പ്രവാചകന്‍...!  
അശ്വമേധം നടത്തി ആളെ കണ്ടു പിട്ക്കാന്‍ ഇപ്പറഞ്ഞ ഏതെങ്കിലും ഒരു വിവരണം മതിയാവും..! വേറെ ആരുമല്ല പെന്തന്‍ ബിഷപ്പ്‍ കെ. പി യോഹന്നാന്‍..എന്നാല്‍ ഇപ്പോള്‍ ഈ ദൈവദാസന്‍ വാര്‍ത്തകളില്‍ നിറയുന്നത് തന്റെ ദൈവ സാമ്രാജ്യത്തിന്റെ വിപുലീകര്‍ണത്ത്തിന്റെ ഭാഗമായി സര്‍ക്കാര്‍ നിയമം ലംഘിച്ചു തിരുവല്ല- വാരിക്കാട് അനേകം ഏക്കര്‍ പുഞ്ഞപ്പാടം നികത്തല്‍ വിവാദ ത്തിലൂടെയാണ്.. ദൈവത്തിന്റെ നിയമത്തില്‍ വിശ്വസിക്കുന്ന പെന്തന് സര്‍ക്കാരിന്റെ നിയമം ബാധകമല്ലത്രേ..! തലചായ്ക്കാന്‍ ഇടമില്ലാത്ത സാധാരണകാരന്‍ വീടുവയ്ക്കാന്‍ രണ്ടു സെന്റു പാടം നികത്തിയാല്‍ കൊടി കുത്തി സമരം പ്രഘ്യാപിക്കുന്ന വീര ശൂര "പരാക്രിമികള്‍ " ഈ ആത്മീയ പ്രഭാഷകന്റെ ഭൌതിക സാമ്രാജ്യത്തിനെതിരെ ഒരു ചെറു വിരല്‍ അനക്കാന്‍ കൂടി മേനക്കെടാത്ത്തത്  ദിനവും കൈകൊട്ടി നിലവിളിക്കുന്ന വിശ്വാസികളുടെ പ്രാര്‍ഥനയുടെ ഫലം എന്നല്ലാതെ എന്ത് പറയാന്‍..! വീടുകളില്‍ നടക്കുന്ന ഇവന്മാരുടെ കൂട്ടപ്രാര്ധനക്ക് ഇനി കലക്ട്ടരുടെ അനുമതി വേണമെന്ന് ഈയിടെ ഹൈക്കോടതി ഉത്തരവുണ്ടായത് സമൂഹത്തില്‍ ഇവനെപ്പോലുള്ള ആത്മീയ വ്യവസായ പ്രമുഘരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന വിശ്വാസികള്‍  ഉണ്ടാക്കുന്ന Public Nuisence ന്റെ വ്യാപ്തി എത്രയാണെന്ന്  മനസ്സിലാക്കിത്തരുന്നു.. എന്തായാലും ഒരു കാര്യം ഉറപ്പ് ആത്മീയ വ്യവസായ ത്തിന്റെ ഓഹരി നിക്ഷേപകര്‍ക്ക് ഇത് കൊയ്ത്തുകാലം തന്നെ..!
 ഹാലേലൂയ..! 

 

4 comments:

 1. പ്രതികരണത്തിനാശംസകൾ.ഞാനൊന്നും കണ്ടില്ലേ കേട്ടില്ലെയെന്നിരുന്നോളാം

  ReplyDelete
 2. ആത്മീയതയുടെ കുഞ്ഞാടുകള്‍ ഭരിക്കുന്ന സമയത്ത് നടപടി ആരെടുക്കും?

  ReplyDelete
 3. അശ്വമേധം നടത്തി ആളെ കണ്ടു പിടിക്കാമോ?

  ഭക്തരെ സ്വന്തം മുലഞെട്ടുകളിലമർത്തി അവർക്ക് "മാതൃസ്നേഹം" പകർന്നുകൊടുക്കുന്നതിലൂടെ സ്വർഗീയമായ നിർവൃതിയും നിർവാണവും അനുഭവിക്കുന്ന ജഗത്മാതാവ്.. കണക്കില്ലാത്ത വിദേശപ്പണം ഒഴുകിയെത്തുന്ന കോടികളുടെ കോർപ്പറേറ്റ് സാമ്രാജ്യത്തിന്റെ ദേവത.. നക്കാപ്പിച്ചക്കാശിന് ജോലിയെടുക്കുന്ന ഭൂമിയിലെ മാലാഖമാരെ ഗുണ്ടകളെ വിട്ടു തല്ലിക്കുന്ന അവതാരപ്പിറവി.. പിന്നെ, ഒരു തൊമ്മനും വിമർശിക്കാൻ ധൈര്യപ്പെടാത്ത മതവികാരത്തിന്റെ മൊത്തക്കച്ചവടക്കാരി..

  ReplyDelete
 4. ഇപ്പറഞ്ഞതെല്ലാം ഞാന്‍ അംഗീകരിക്കുന്നു...ഒന്നൊഴിച്ച് " ഒരു തൊമ്മനും വിമർശിക്കാൻ ധൈര്യപ്പെടാത്ത മതവികാരത്തിന്റെ മൊത്തക്കച്ചവടക്കാരി.."

  അത് മാത്രം ശരിയല്ലല്ലോ സുഹൃത്തെ... ഇവനെയൊക്കെ വിമര്‍ശിക്കുന്നതിനു മുന്‍പ് തന്നെ തൊമ്മന്‍ ഇപ്പറഞ്ഞ മൊത്തക്കച്ചവടക്കാരിയെ വിമര്‍ശിച്ചു പോയല്ലോ... താഴെ കാണുന്ന ലിങ്ക് കാണുക
  http://www.facebook.com/media/set/?set=a.103561819763197.3697.103551509764228&type=3#!/photo.php?fbid=105218596264186&set=a.103561819763197.3697.103551509764228&type=3&theater

  ReplyDelete