ഇതൊരു ശ്രമമാണ്... എഴുതാനുള്ള ശ്രമം... എം ടി ക്കും, കാക്കനാടനും, സക്കറിയക്കും മാത്രം എഴുതിയാല്‍ മതിയോ...?ഉറുമ്പിനുമില്ലേടോ ആഗ്രഹവും അഹങ്കാരവും..? അങ്ങനെ ഒരു അഹങ്കാരത്തില്‍ നിന്നും ഉണ്ടായ
തോന്ന്യാസം ആണ് ഈ ബ്ലോഗ്‌.. ഇതിനെ " തൊമ്മന്റെ തോന്ന്യാസങ്ങള്‍ " എന്ന്
വേണമെങ്കില്‍ വിശേഷിപ്പിക്കാം...! തോന്ന്യാസങ്ങളില്‍ താല്പര്യമുള്ള ആര്‍ക്കും വായിക്കാം... ഇല്ലെങ്കില്‍ അതാ പേജിന്റെ മുകളില്‍ വലതുവശത്തായി ഒരു X ബട്ടന്‍... ഒന്ന് ക്ലിക്ക് ചെയ്തേക്കൂ... എന്നാല്‍ പിന്നെ തൊമ്മന്റെ തോന്ന്യാസങ്ങളിലേക്ക് ഒരു കിടിലന്‍ സ്വാഗതം...!!Wednesday, January 18, 2012

മിണ്ടി പോകരുത് തട്ടികളയും..!
മുല്ലപ്പൂ വിപ്ലവം ഉള്‍പ്പെടെ ഒര്പാട് ജനകീയ മുന്നേറ്റങ്ങള്‍ ഇന്റര്‍നെറ്റ്‌ സോഷ്യല്‍ മീഡിയയുടെ സഹായത്തോടെ വിജയിച്ചു വരുന്ന സാഹചര്യത്തില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ സൈബര്‍   ലോകത്തിനു മൂക്കുകയറിടാന്‍ കൊണ്ടുവരുന്ന ഓണ്‍ലൈന്‍ പൈറസി ആക്ട്ടിനെതിരെ വിക്കിപീഡിയയുടെ നേതൃത്വത്തില്‍ ലോകമെമ്പാടുമുള്ള വെബ്സൈറ്റുകള്‍ ഇന്നു 24മണിക്കൂര്‍ ബ്ലാക്ക് ഔട്ട്‌ ചെയ്തു പ്രതിഷേധിക്കുന്നു.. മിണ്ടിപോയാല്‍ തട്ടിക്കളയും എന്ന ആഗോള മേധാവികളുടെ രഹസ്യ അജണ്ടയുടെ  ഭാഗമായി  ഇന്ത്യ ഗവര്മെന്റ്ടും ഗൂഗിളും   ഫെസ്ബുക്കും  ഉള്‍പ്പടെ സോഷ്യല്‍ മീഡിയയ്ക്ക് കടിഞ്ഞാണിടാന്‍ പരിശ്രമിക്കുന്നു. മതങ്ങളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും സമൂഹത്തിലെ വ്യാജ വ്യക്തിതങ്ങളുടെയും ദൂഷ്യവശങ്ങളെ വിമര്‍ശിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണം എങ്കില്‍ ഈ സോഷ്യല്‍ നെറ്റ്വര്‍ക്ക് എന്ന ആശയത്തിന് തന്നെ എന്ത് പ്രസക്തി..??.. താന്‍ മസ്സില് പെരുപ്പിച്ചു നില്‍ക്കുന്ന ഫോട്ടോ... ചെരിഞ്ഞും മറിഞ്ഞും നില്‍ക്കുന്ന ഫോട്ടോ... കള്ളക്കടം മേടിച്ചു അയല്പക്കക്കാരനെ തോല്‍പ്പിക്കാന്‍ ഹുങ്കിനാല്‍ പണിതുയര്‍ത്തിയ വീടിന്റെ ഫോട്ടോസ്.. തന്റെയാണോ അതോ മറ്റവന്റെ കെട്ടിയവളാണോ (കെട്ടിയവന്‍ ആണോ  )  കൂടുതല്‍ സുന്ദരി അല്ലെങ്കില്‍ സുന്ദരന്‍ എന്ന് അറിയാനുള്ള ആകാംഷ.. നിങ്ങളെക്കാള്‍ വലുതാണ്‌ എന്റെ ജോലിയും statusഉം  എന്ന   കൊച്ചമ്മ പൊങ്ങച്ചങ്ങള്‍ , സിനിമാനടിയുടെ അംഗലാവണ്യത്തിന്റെ അളവുകള്‍...   താരരാണിയുടെ കിടപ്പറയില്‍ കണ്ടെത്തിയ   കൌപീനം ആരുടേത് എന്ന ചൂടന്‍ ചര്‍ച്ചകള്‍..  എന്നിങ്ങനെയുള്ള   വിലകുറഞ്ഞ മസാല കൂട്ട്  കാര്യങ്ങള്‍ മാത്രം പ്രദര്‍ശിപ്പിക്കാനും കാണാനും ചര്‍ച്ച ചെയാനും വേണ്ടി മാത്രം സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ ഉപയോഗിച്ചാല്‍ മതി പകരം എകാതിപതികളുടെ അധികാരത്തെ ചോദ്യം ചെയ്യാനോ... ക്രിയാത്മകമായ ചര്‍ച്ചകള്‍ക്ക് സാഹചര്യമൊരുക്കാനോ... മതങ്ങളുടെ പേരില്‍ മത മൌലിക വാദികളുടെ  നാറിയ ചൂഷണത്തെയും പ്രാകൃത ആചാരങ്ങളെയും ചോദ്യം ചെയ്യാനോ.. ആള്ദൈവങ്ങല്‍ക്കെതിരെ  ശബ്ദമുയര്‍ത്താനോ...  അധികാരത്തിന്റെ പേരില്‍ അഴിമതി നടത്തുന്ന പകല്‍ മാന്യന്‍മാരെ  വ്യക്തിഹത്യ ചെയ്യാനോ... ജനമുന്നേട്ടങ്ങള്‍ക്ക് ശക്തി പകരാനോ ശ്രമിക്കേണ്ട അതിനു വേണ്ടി അഭിപ്രായം പറയേണ്ട എന്ന ഭരണകൂടങ്ങളുടെ "ഫ്യൂടല്‍ തെമ്മാടിത്തരം " അംഗീകരിച്ചു കൊടുക്കാന്‍ നമ്മള്‍ തയ്യാറാവേണ്ടതുണ്ടോ..? ഇത്തരം നെറ്റുവര്‍ക്കുകളില്‍ നുഴഞ്ഞു കയറി ഇതിന്റെ സാധ്യതകളെ തങ്ങളുടെ വ്യക്തി വൈക്രുതങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഒരു ന്യുനപക്ഷം ഉണ്ട് എന്നത് സത്യം തന്നെ... ഇവരെ യധാര്ധത്ത്തില്‍ നിയന്ത്രിക്കേണ്ടതുണ്ട്.. ഇന്നു കരുതി എലിയെ പേടിച്ചു ഇല്ലം കത്തിക്കുന്ന  ആ പഴയ ഏര്‍പ്പാട്  അംഗീകരിക്കാനാവില്ല..!


No comments:

Post a Comment