ഇതൊരു ശ്രമമാണ്... എഴുതാനുള്ള ശ്രമം... എം ടി ക്കും, കാക്കനാടനും, സക്കറിയക്കും മാത്രം എഴുതിയാല്‍ മതിയോ...?ഉറുമ്പിനുമില്ലേടോ ആഗ്രഹവും അഹങ്കാരവും..? അങ്ങനെ ഒരു അഹങ്കാരത്തില്‍ നിന്നും ഉണ്ടായ
തോന്ന്യാസം ആണ് ഈ ബ്ലോഗ്‌.. ഇതിനെ " തൊമ്മന്റെ തോന്ന്യാസങ്ങള്‍ " എന്ന്
വേണമെങ്കില്‍ വിശേഷിപ്പിക്കാം...! തോന്ന്യാസങ്ങളില്‍ താല്പര്യമുള്ള ആര്‍ക്കും വായിക്കാം... ഇല്ലെങ്കില്‍ അതാ പേജിന്റെ മുകളില്‍ വലതുവശത്തായി ഒരു X ബട്ടന്‍... ഒന്ന് ക്ലിക്ക് ചെയ്തേക്കൂ... എന്നാല്‍ പിന്നെ തൊമ്മന്റെ തോന്ന്യാസങ്ങളിലേക്ക് ഒരു കിടിലന്‍ സ്വാഗതം...!!Wednesday, January 11, 2012

ജയചന്ദ്രന്‍ നല്ലൊരു നടനേ അല്ല...!!യചന്ദ്രന്‍ നല്ലൊരു നടനേ അല്ല...! പാട്ട് പാടുന്ന അങ്ങേരെ പിടിച്ചു അഭിനയിക്കാന്‍ പറഞ്ഞാല്‍ ഇങ്ങനെയിരിക്കും...!! റിയാലിറ്റി ഷോകളില്‍ കണ്ടു പഴകിയ അറു പഴഞ്ചന്‍  നമ്പര്‍  വീണ്ടും എടുത്തു  പ്രയോഗിച്ചു  പ്രേക്ഷകരെ " ശശി " യാക്കാന്‍ നോക്കിയ അമൃത ടിവിയുടെ ശ്രമം ദയനീയമായി പരാജയപ്പെട്ടു...!മുന്നേറെ  എഴുതി തയ്യാറാക്കിയ സ്ക്രിപ്റ്റും ഡയലോഗും, സ്റെജില്‍ അവതരിച്ചോപ്പോള്‍ ജയചന്ദ്രന്‍ മാത്രം അത് കുളമാക്കി... കൊലവേരി സോങ്ങ് കേട്ട് ചീഫ് ജെട്ജു  റിയാലിറ്റി ഷോയില്‍ നിന്നും ഇറങ്ങിപോകുന്ന രംഗമാണ് ഷൂട്ട്‌ ചെയ്യേണ്ടിയിരുന്നത്.. മറ്റുള്ളവര്‍ അവരുടെ ഭാഗം ഭംഗിയായി അഭിനയിച്ചു... ഇറങ്ങി പോകുന്ന   ചീഫ് ജെട്ജിനേ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്ന മറ്റുള്ളവര്‍ ( അതും മൈക്കും പിടിച്ച്), ഇതില്‍ മനം നൊന്തു വെള്ളം കുടിക്കുന്ന മത്സരാര്ധി...  മത്സരാര്ധിയെ എല്ലാം മറന്നു സമാധാനിപ്പിക്കുന്ന അവതാരിക... ഞെട്ടി തരിച്ചിരിക്കുന്ന പ്രേക്ഷകര്‍.. ആകാംഷയുടെയും  പിരിമുറുക്കത്തിന്റെയും ഉദ്വേഗം നിറഞ്ഞ നിമിഷങ്ങള്‍ക്കൊടുവില്‍ ഇങ്ങനെ ടൈറ്റില്‍ എഴുതി കാണിക്കും ....


josco juwellers..
SUPER STAR THE ULTIMATE....
only on  AMRUTHA TV.....
MON-FRI 7.30PM
powered by Indulekha comlete hair care oil


എന്തായാലും ആ രംഗം ഒന്ന് കണ്ടു നോക്കാം..

No comments:

Post a Comment