ഇതൊരു ശ്രമമാണ്... എഴുതാനുള്ള ശ്രമം... എം ടി ക്കും, കാക്കനാടനും, സക്കറിയക്കും മാത്രം എഴുതിയാല്‍ മതിയോ...?ഉറുമ്പിനുമില്ലേടോ ആഗ്രഹവും അഹങ്കാരവും..? അങ്ങനെ ഒരു അഹങ്കാരത്തില്‍ നിന്നും ഉണ്ടായ
തോന്ന്യാസം ആണ് ഈ ബ്ലോഗ്‌.. ഇതിനെ " തൊമ്മന്റെ തോന്ന്യാസങ്ങള്‍ " എന്ന്
വേണമെങ്കില്‍ വിശേഷിപ്പിക്കാം...! തോന്ന്യാസങ്ങളില്‍ താല്പര്യമുള്ള ആര്‍ക്കും വായിക്കാം... ഇല്ലെങ്കില്‍ അതാ പേജിന്റെ മുകളില്‍ വലതുവശത്തായി ഒരു X ബട്ടന്‍... ഒന്ന് ക്ലിക്ക് ചെയ്തേക്കൂ... എന്നാല്‍ പിന്നെ തൊമ്മന്റെ തോന്ന്യാസങ്ങളിലേക്ക് ഒരു കിടിലന്‍ സ്വാഗതം...!!Tuesday, January 24, 2012

മാപ്പ്, മാഷേ…

അനീതിക്കെതിരെ  തന്റെ ഇരുവിരല്‍ കൊണ്ട് വിമര്‍ശനശരങ്ങള്‍ എയ്തുവിടാന്‍ പരിശീലിച്ച യോദ്ധാവ്‍, അനേകരെ വെട്ടിനിരത്തിയൊരു പോരാളി, ശത്രുക്കളെ സൃഷ്ടിക്കുന്നതില്‍ ഒരു കൂസലും കാണിക്കാത്ത പ്രഭാഷകന്‍. മലയാളത്തിന്റെ സ്വന്തം അഴീക്കോട്..വിടപറയുന്നു

അവസാന നാളുകളില്‍  ആശുപത്രിക്കിടക്കയില്‍ പൊറുക്കലുകളുടെയും ക്ഷമാപണങ്ങളുടെയും  ആ ക്യൂവില്‍ ചെന്നു നില്‍ക്കേണ്ടതായിരുന്നുവെന്ന് എനിക്കും മനസ്സില്‍ തോന്നുന്ന നിമിഷങ്ങള്‍..! കാരണം
സമൂഹത്തിലേക്കു തൊടുത്തുവിട്ട വിമര്‍ശന ശര്ങ്ങളില്‍  ആലോസരമുണ്ടാക്കിയ ചിലതൊക്കെ പിടിച്ചെടുത്തു ഒരു തെറി വിളി യുടെ അകമ്പടിയോടെ തിരിച്ചറിയാന്‍ തോന്നിയ നിമിഷ ങ്ങള്‍ക്കും വിമര്‍ശിക്കാന്‍ വേണ്ടി മാത്രം വാ തുറക്കുന്ന കാര്ന്നോരെന്നു മനസ്സില്‍ അടക്കം പറഞ്ഞ നിമിഷങ്ങള്‍ക്കും ‍ ഇപ്പോഴെങ്കിലും ഒരു മാപ്പ് പറഞ്ഞോട്ടെ.... മാപ്പ്, മാഷേ…!

No comments:

Post a Comment