ഇതൊരു ശ്രമമാണ്... എഴുതാനുള്ള ശ്രമം... എം ടി ക്കും, കാക്കനാടനും, സക്കറിയക്കും മാത്രം എഴുതിയാല്‍ മതിയോ...?ഉറുമ്പിനുമില്ലേടോ ആഗ്രഹവും അഹങ്കാരവും..? അങ്ങനെ ഒരു അഹങ്കാരത്തില്‍ നിന്നും ഉണ്ടായ
തോന്ന്യാസം ആണ് ഈ ബ്ലോഗ്‌.. ഇതിനെ " തൊമ്മന്റെ തോന്ന്യാസങ്ങള്‍ " എന്ന്
വേണമെങ്കില്‍ വിശേഷിപ്പിക്കാം...! തോന്ന്യാസങ്ങളില്‍ താല്പര്യമുള്ള ആര്‍ക്കും വായിക്കാം... ഇല്ലെങ്കില്‍ അതാ പേജിന്റെ മുകളില്‍ വലതുവശത്തായി ഒരു X ബട്ടന്‍... ഒന്ന് ക്ലിക്ക് ചെയ്തേക്കൂ... എന്നാല്‍ പിന്നെ തൊമ്മന്റെ തോന്ന്യാസങ്ങളിലേക്ക് ഒരു കിടിലന്‍ സ്വാഗതം...!!Wednesday, December 21, 2011

ശബരിമലയില്‍ അയ്യപ്പന് പീഡനം

സന്നിധാനം: ശബരിമല സോപാനത്തില്‍ ദര്‍ശനം നടത്തിയിറങ്ങിയ യുവതിയെ സുരക്ഷാഉദ്യോഗസ്ഥര്‍ പിടികൂടി. ആന്ധ്ര സ്വദേശിനി സരസ്വതി (35) ആണ് പിടിയിലായത്.
( മാധ്യമം )


യടുത്ത കാലങ്ങളിലായി അയ്യപ്പനെ പ്രലോഭിപ്പിക്കാന്‍ നടക്കുന്ന സ്ത്രീകളുടെ എണ്ണം കൂടി കൂടി വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജയമാല മുതല്‍ ഇന്നലെ വന്ന സരസ്വതി വരെ അതിനു ഉധാഹരണ മാണ്. അതേസമയം ഇത്തരം മധിരാക്ഷിമാരില്‍ നിന്നും അയ്യപ്പന്‍റെ ചാരിത്ര്യം കാത്തു സൂക്ഷിക്കാന്‍ ദേവസ്വം ബോര്‍ഡും പോലീസും കിണഞ്ഞു പരിശ്രമിക്കുകയും ചെയ്യുന്നുണ്ട്. സ്ത്രീകളെ കണ്ടാല്‍ ഉടന്‍ നിയത്രണം വിട്ടു പോകുന്ന ഒരു ദൈവമാണോ അയ്യപ്പന്‍ എന്ന് എനിക്ക് തോന്നുന്നില്ല..!  ദേവസ്വം ബോര്‍ഡിനും അയ്യപ്പ ഭക്തര്‍ക്കും ഇക്കാര്യത്തില്‍ സംശയവും  ഉണ്ടാവില്ല. ഏതെങ്കിലും പ്രായപൂര്‍ത്തിയായ സ്ത്രീകള്‍ ശബരിമലയില്‍ നിന്നും പിടിക്കപ്പെട്ടാല്‍ പിന്നെ ശുദ്ധി കലശമായി നടയടച്ചു പിണ്ഡം വക്കലായി, എന്ന് വേണ്ട ഒരുപാട് സങ്കീര്‍ണ്ണതകളെ അയ്യപ്പന്‍ അതിജീവിക്കേണ്ടി വരുന്നു. എല്ലാം കാണാനും കേള്‍ക്കാനും കഴിവുണ്ടായിരുന്നുവെങ്കില്‍ തെന്റെ സ്വകാര്യതയില്‍ അതിര് കവിഞ്ഞു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന തന്ത്രിക്കും ദേവസ്വം ബോര്ടിനുമെതിരെ അയ്യപ്പന്‍ മനുഷ്യാവകാശ ലംഘനത്തിന്റെ പേരില്‍ കമ്മീഷനെ സമീപിച്ചെനെ..! ശബരിമലയില്‍ നിന്നും സ്ത്രീകളെ ആട്ടിയോടിക്കുന്ന ഇത്തരം പ്രവര്‍ത്തികളില്‍ നിന്നും അയ്യപ്പന്‍ സ്ത്രീകളെ പീഡിപ്പിക്കാന്‍ തക്കം പാര്ത്തിരിക്കുകയാനെന്നു വരുത്തി തീര്‍ക്കുകയാണ് ദേവസ്വം ബോര്‍ഡ്...! 41ദിവസം വൃതമെടുത്ത് അയ്യപ്പന് ഭക്തര്‍ കൊണ്ടുവരുന്ന ഇരുമുടി കെട്ട് കൂടിയിട്ടു കത്തിക്കുകയും പണം മാത്രം വാരിയെടുത്ത് കീശയിലാക്കുകയും ചെയ്യുന്ന വാര്‍ത്ത ഈയിടെ പത്രങ്ങളില്‍ വന്നിരുന്നു.. 

അപ്പോള്‍ അയ്യപ്പന്‍ ആരായി...??

ത്യത്തില്‍ അയ്യപ്പന്‍ സ്ത്രീകളെ പീഡിപ്പിക്കുകയല്ല പകരം തന്ത്രിയും ദേവസ്വം ബോര്‍ഡും ചേര്‍ന്ന് അയ്യപ്പനെ പീഡി പ്പിക്കുകയാണ് ചെയ്യുന്നത്. അയ്യപ്പന് സ്ത്രീകളെ കാണാന്‍ അനുവദിക്കാതിരിക്കുകയും  അദ്ധേഹത്തിന്റെ സ്വകാര്യതയില്‍ അതിരുകവിഞ്ഞ് കൈകടത്തുകയും ഭക്തരുടെ നിര്‍മ്മാല്യങ്ങള്‍ കത്തികരിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്യുന്ന ദേവസ്വം ബോര്ടല്ലേ യഥാര്‍ഥ പീഡകര്‍..?? എന്നാല്‍ ശുദ്ധികലശം നടത്തിയാല്‍ എല്ലാം ആകുമെന്നു  കരുതുന്ന ദേവസ്വം ബോര്‍ഡിന്റെ വിഡ്ഢികളെ പറ്റിച്ചു എത്രയോ സ്ത്രീകള്‍   അയ്യപ്പനെ   കാണുന്നു അയ്യപ്പന്‍ അവരെയും...! 

അയ്യപ്പനാരാ  മോന്‍..!!

3 comments:

 1. Mr. JK Thomas,

  You should not have published this blog which you have prepared without having any knowledge about the actual issue, which has been disucssed several times. However, I wish to inform you that
  all temples/ mosques/ churches etc. have their
  own systems/ regulations etc, which should be
  adhered by the public.

  Soman. K

  ReplyDelete
 2. അയ്യപ്പന്റെ അടുത്ത് സ്ത്രീകള്‍ വരുന്നതില്‍ അങ്ങേര്‍ക്ക് യാതൊരു പ്രശ്നവുമില്ല, പ്രശ്നമുള്ളത് തന്ത്രിമാര്‍ക്കും ദേവസ്വം ബോര്‍ഡിനുമാണ്.അവരുടെ കഞ്ഞികുടിമുട്ടും അയ്യപ്പന്‍ പെണ്ണുംകെട്ടി കുടുംബമായിക്കഴിഞ്ഞാല്പിന്നെ അങ്ങേര്‍ തന്റെ കാര്യങ്ങള്‍ നോക്കാനുള്ള ഉത്തരവാദിത്വം സ്വന്തം ഭാര്യയെ ഏല്‍പ്പിക്കും.അതോടെ തന്ത്രി ബോര്‍ഡ് തുടങ്ങിയതൊക്കെ ഔട്ട്.

  ReplyDelete