ഇതൊരു ശ്രമമാണ്... എഴുതാനുള്ള ശ്രമം... എം ടി ക്കും, കാക്കനാടനും, സക്കറിയക്കും മാത്രം എഴുതിയാല്‍ മതിയോ...?ഉറുമ്പിനുമില്ലേടോ ആഗ്രഹവും അഹങ്കാരവും..? അങ്ങനെ ഒരു അഹങ്കാരത്തില്‍ നിന്നും ഉണ്ടായ
തോന്ന്യാസം ആണ് ഈ ബ്ലോഗ്‌.. ഇതിനെ " തൊമ്മന്റെ തോന്ന്യാസങ്ങള്‍ " എന്ന്
വേണമെങ്കില്‍ വിശേഷിപ്പിക്കാം...! തോന്ന്യാസങ്ങളില്‍ താല്പര്യമുള്ള ആര്‍ക്കും വായിക്കാം... ഇല്ലെങ്കില്‍ അതാ പേജിന്റെ മുകളില്‍ വലതുവശത്തായി ഒരു X ബട്ടന്‍... ഒന്ന് ക്ലിക്ക് ചെയ്തേക്കൂ... എന്നാല്‍ പിന്നെ തൊമ്മന്റെ തോന്ന്യാസങ്ങളിലേക്ക് ഒരു കിടിലന്‍ സ്വാഗതം...!!Wednesday, December 28, 2011

ഇനിയും മലയാളിയെ തോല്‍പ്പിക്കാനാവില്ല മക്കളെ...!വെറും 19 ലോകസഭാ സീറ്റുള്ള സംസ്ഥാനം മഴുവെറിഞ്ഞു സൃഷ്ട്ടിച്ച പരശുരാമന്‍ ആദ്യം മലയാളിയെ തോപ്പിച്ചു...( തമിഴ്നാടിനെക്കാള്‍ കൂടുതല്‍ ലോകസഭാ സീട്ടുണ്ടായിരുന്നുവെങ്കില്‍ മുല്ലപ്പെരിയാര്‍ തര്‍ക്കത്തില്‍ കേരളം പുല്ലു പോലെ ജയിച്ചെനെ..!) മുല്ലപ്പെരിയാറില്‍ മരമണ്ടന്‍ പാട്ടകരാര്‍ ഉണ്ടാക്കി ബ്രിടീഷുകാരും ഭീഷണിക്കും മുന്നില്‍ വഴങ്ങി തിരുവതാംകൂര്‍ മഹാരാജാവും പിന്നീടു മലയാളിയെ തോപ്പിച്ചു... 1970 ഇല്‍ കരാര് പുതുക്കി വീണ്ടും കേരളസര്‍ക്കാര്‍ നമ്മളെ തോപ്പിച്ചു... അടിക്കടി ഭൂകമ്പം സൃഷ്ട്ടിച്ചു പ്രകൃതിയും നമ്മളെ പരീക്ഷിക്കുന്നു... കേരളത്തിനെ ഒറ്റുകൊടുത്തു ഹൈക്കോടതിയില്‍ ദണ്ടപാണി ഈയടുത്ത് നമ്മളെ തോല്‍പ്പിച്ചു... അഞ്ചു വര്ഷം സമരം നടത്തിയ ഉദ്ധേശശുദ്ധിയെ അഞ്ചു നിമിഷം കൊണ്ട് തള്ളി പറഞ്ഞു C.P റോയിയും നമ്മളെ തോല്‍പ്പിച്ചു.. മര്യാദക്ക് സമരം നടത്തിക്കൊണ്ടിരുന്ന നമ്മളോട് " ഇപ്പം ശരിയാക്കി തരാം " എന്ന ഉറപ്പു പറഞ്ഞു സമരത്തില്‍ നിന്നും പിന്മാറാന്‍ ഉപദേശിച്ചിട്ട് തമിഴ്നാടുമായി ചര്ച്ചടനത്തി അവരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു മന്മോഹനും നമ്മെ തോപ്പിച്ചു... അതുകേട്ടു പോയി മാളത്തില്‍ ഒളിച്ച നമ്മുടെ രാഷ്ട്രീയക്കാരും നമ്മളെ പറ്റിച്ചില്ലേ... രാജ്യത്തെ ആഭ്യന്തര പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുന്‍കൈ എടുക്കേണ്ട അഭ്യന്തര മന്ത്രി തമിഴ്നാടിന്റെ മാത്രം മന്ത്രിയായി മാറി ചിദംബരവും കേരളത്തെ തോല്‍പ്പിച്ചു.. ഡാമിന്റെ ശോചനീയാവസ്ഥ കണ്ടു വിലയിരുത്താന്‍ എന്നാ വ്യാജേന മുല്ലപ്പെരിയാരിലെത്തി ജലനിരപ്പ്‌ കൂട്ടാന്‍ വേണ്ട നടപടികള്‍ തമിഴ്നാടിനു ഉപദേശിച്ചു വിദഗ്ധ സമിതിയും സുപ്രീം കോടതിയും നമ്മളെ തോപ്പിച്ചില്ലേ.. പുതിയ ഡാം വേണ്ടാ തങ്ങള്‍ക്കു തമിഴനാട്ടിലെ കോഴി ഫാം മതി എന്ന് മൂന്ന് വട്ടം തള്ളി പറഞ്ഞു തമിഴ്നാട്ടിലെ മലയാളികളും നമ്മെ തോപ്പിച്ചു ... ഡാം മാത്രം പോര ഇടുക്കി മൊത്തം വേണം എന്ന് പറഞ്ഞു കേരളത്തിലെ തമിഴന്മാരും നമ്മെ തോല്‍പ്പിച്ചു... എന്ത് വിലകൊടുത്തും നിന്നെയൊക്കെ മുക്കി കൊല്ലാതെ ഒരടി പിന്നോട്ടില്ല എന്ന് ദൃഡ പ്രതിജ്ഞ എടുത്തു ജയലളിതയും നമ്മളെ തോല്‍പ്പിച്ചു കൊണ്ടിരിക്കുന്നു... സുപ്രീം കോടതി വിധി വന്നു മലയാളിയെ കളിയാക്കി കൂകി വിളിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന തമിഴന്‍ മാരുടെ മുഘത്ത്‌ നോക്കി നമുക്ക് ഇനി ധൈര്യമായി പറയാം...  

ഇനിയും മലയാളിയെ തോല്‍പ്പിക്കാനാവില്ല മക്കളെ...!


No comments:

Post a Comment