ഇതൊരു ശ്രമമാണ്... എഴുതാനുള്ള ശ്രമം... എം ടി ക്കും, കാക്കനാടനും, സക്കറിയക്കും മാത്രം എഴുതിയാല്‍ മതിയോ...?ഉറുമ്പിനുമില്ലേടോ ആഗ്രഹവും അഹങ്കാരവും..? അങ്ങനെ ഒരു അഹങ്കാരത്തില്‍ നിന്നും ഉണ്ടായ
തോന്ന്യാസം ആണ് ഈ ബ്ലോഗ്‌.. ഇതിനെ " തൊമ്മന്റെ തോന്ന്യാസങ്ങള്‍ " എന്ന്
വേണമെങ്കില്‍ വിശേഷിപ്പിക്കാം...! തോന്ന്യാസങ്ങളില്‍ താല്പര്യമുള്ള ആര്‍ക്കും വായിക്കാം... ഇല്ലെങ്കില്‍ അതാ പേജിന്റെ മുകളില്‍ വലതുവശത്തായി ഒരു X ബട്ടന്‍... ഒന്ന് ക്ലിക്ക് ചെയ്തേക്കൂ... എന്നാല്‍ പിന്നെ തൊമ്മന്റെ തോന്ന്യാസങ്ങളിലേക്ക് ഒരു കിടിലന്‍ സ്വാഗതം...!!



Friday, February 10, 2012

നടുവൊടിഞ്ഞ കിനാവുകള്‍... (തിരക്കഥ)

കണ്ടു മടുത്ത സിനിമ തിരക്കഥകളില്‍ നിന്നും വ്യത്യസ്തമായ ഒരു തിരക്കഥ ഇതാ.. വില്ലന്മാരെ അടിച്ചു നിലം പരിശാക്കുകയും ഒരു പഞ്ചായത്തിലെ മുഴുവന്‍ ആളുകളെയും ഒറ്റയ്ക്ക് നേരിടുന്ന  കണ്ടുമടുത്ത നായകന്മാര്‍ക്ക് പകരം വില്ലന്റെ കൈയ്യില്‍ നിന്നും പൊതിരെ തല്ലു വാങ്ങി നടുവൊടിഞ്ഞ് ഒരു ജനകൂട്ടത്തെ രക്ഷിക്കുന്ന നായകനാണ് ഈ തിരക്കഥയുടെ വ്യത്യസ്തത..!
മാറ്റങ്ങള്‍ക്കു വേണ്ടി മുറവിളി കൂട്ടുന്ന മലയാള സിനിമക്ക് 
"നടുവൊടിഞ്ഞ കിനാവുകള്‍ "
എന്ന തിരക്കഥ ഒരു മുതല്‍കൂട്ടായിരിക്കും..!

          

മുന്നറിയിപ്പ്: പ്രായ പൂത്രിയായവര്‍ മാത്രം തുടര്‍ന്ന് വായിക്കുക..!  മദ്യപാനം ആരോഗ്യത്തിനു ഹാനികരം..!


ഈ കഥയിലെ കഥാപാത്രങ്ങള്‍ തൊമ്മനൊഴിച്ച് ജീവിച്ചിരിക്കുന്നതോ മരിച്ചവരോ ആയി യാതൊരു ബന്ദവും ഇല്ല.. അഥവാ അങ്ങനെ തോന്നിയാല്‍  അത് യാധര്‍ശ്ചികം മാത്രമാണ്. അതിനു  തൊമ്മനെ തെറി വിളിച്ചിട്ട് ഒരു കാര്യവുമില്ല, പിന്നെ മുംബയിലെ എന്റെ സുഹൃത്തുക്കളോട് ഒരു വാക്ക്, ഈ കഥ വായിച്ചിട്ട് ആരോടെങ്കിലുമൊക്കെ നിങ്ങള്ക്ക് സാധൃശ്യം തോന്നിയാല്‍ കമന്റായി ഫെസ്ബുക്കിലോ ബ്ലോഗ്ഗെറിലോ യഥാര്‍ഥ പേരുകള്‍ വച്ച് കമന്റാന്‍  പാടുള്ളതല്ല, IPC -348  വകുപ്പ് പ്രകാരം അത് ശിക്ഷാര്‍ഹാമാണ്..!


സ്പടികത്തിലെ ലാലേട്ടന്‍റെ  മുണ്ട് പറിച്ചടി ഓര്‍മ്മയില്ലേ...? റൌടിയായ നായകന്‍ വില്ലന്‍മാരുമായുള്ള ഏറ്റുമുട്ടല്‍ രംഗങ്ങളില്‍    അവസാന തുറുപ്പ് ചീട്ടായി    തന്റെ മുണ്ട് പറിച്ചു പൂര്‍വ്വാധികം ശക്തിയോടെ വില്ലന്മാരെ പൊതിരെ തല്ലുന്ന ഭാഗം കണ്ടു കൈയ്യടിക്കാത്ത മലയാളികള്‍ ഇല്ലെന്നു തന്നെ പറയാം.. എന്നാല്‍ ഈ കഥയില്‍ സ്വന്തം മുണ്ട് പറിച്ചു അടി മേടിക്കുന്ന ഒരു നായകന്‍റെ കഥയാണ്...ഈ കഥയില്‍ ഞങ്ങളും കൈയ്യടിച്ചു,നായകന് തല്ലു കിട്ടുന്നത് കണ്ടുകൊണ്ടല്ല,  അതാണ്‌ കഥയുടെ 
ക്ലൈമാക്സ്... അത് അവസാനം പറയാം .. ഈ കഥയില്‍ തൊമ്മന് ഒരു സഹ നടന്റെ റോള് ഉണ്ട്.. കഥ നടക്കുന്നത് ന്യു ബോംബയിലെ ഒരു ചാല് തെരുവില്‍...


നായകന്‍: പേര് വെളിപ്പെടുത്താനാകാത്ത സുമുഘനായ മലയാളി യുവാവ്
നായിക : ഈ ചിത്രത്തില്‍ നായിക നായകന്‍റെ പെയര്‍ ആയിട്ടല്ല പകരം വില്ലന്റെ ഭാര്യയുടെ റോളില്‍ ആണ്..(സ്പടികത്തില്‍ സില്‍ക്ക് സ്മിതയെ വെല്ലുന്ന ഒരു മറാത്തി യുവതി )
വില്ലന്‍ : തടിയനായ ഒരു മറാത്തി യുവാവ്..
സഹനടന്‍മാര്‍ : തൊമ്മനുള്‍പ്പടെ പത്തോളം മലയാളി യുവാക്കള്‍...
സംഘട്ടനം : ബോംബെ രെവി 

ഇതൊരു ആക്ഷന്‍ ത്രില്ലര്‍ മൂവിയാണ് .. മൂന്ന് രംഗങ്ങളിലായാണ് ഈ കഥ വികസിക്കുന്നത്..!

രംഗം ഒന്ന്..
കഥയിലെ ചൂടേറിയ സംഘട്ടന രംഗങ്ങളിലേക്ക് കടക്കുന്നതിനു മുന്‍പ് കഥയ്ക്ക് ഒരു തുടക്കം വേണ്ടേ...? ന്യു ബോംബയിലെ ഒരു തിരക്ക് നിറഞ്ഞ സായാഹ്നം...ബോംബെ അന്നും ഇന്നും മലയാളികളുടെ ഒരു ഇടത്താവളമാണ്.. കഷ്ട്ടതകള്‍ നിറഞ്ഞ ജീവിതത്തിനിടയിലും ബോംബയില്‍ മലയാളികളെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത് നല്ലൊരു ഭാവിക്ക് വേണ്ടിയുള്ള പ്രതീക്ഷകള്‍ ആണ്.. ഗള്‍ഫ് എന്ന സ്വര്‍ണ്ണം വിളയിക്കുന്ന മരുഭൂമിയിലേക്ക് വിമാനം കയറുന്ന പ്രതീക്ഷകള്‍.. ആ പ്രതീക്ഷകള്‍ നിറവേറ്റാന്‍ ബോംബയിലെ പരുക്കന്‍ ജീവിത സാഹചര്യങ്ങള്‍ ഞങ്ങള്‍ക്കും ഒരു  തടസ്സമേ ആയിരുന്നില്ല.. എട്ടും പത്തും പേര്‍ നിരനിരയായി ഉറങ്ങാന്‍ കിടക്കുന്ന ഇടുങ്ങിയ മുറികള്‍, എല്ല് മുറിയെ പണിയെടുത്താലും അമ്പതു രൂപ ദിവസ കൂലി, എന്നിരുന്നാലും വൈകുന്നേരങ്ങളില്‍ ജോലികഴിഞ്ഞെത്തിയാല്‍ റൂമില്‍ ഒരു ഉത്സവത്തിന്റെ പ്രതീതിയാണ്. പുറത്തെക്കിറങ്ങിയാല്‍  ചെറുതും വലുതുമായ മറാട്ടി "ചരക്കു" കളുടെ ഘോഷയാത്ര...! ചാലുകള്‍ക്കിടയില്‍ നിരനിരയായി മുട്ടി മുട്ടി നില്‍ക്കുന്ന വീടുകള്‍, അതിനിടയിലൂടെ ഇടുങ്ങിയ  നടവഴികള്‍, എന്നിരുന്നാലും  ആ വഴികളിലൂടെ നടക്കുന്നതും ഒരു ഹരമായിരുന്നു.. പ്രതെയ്കിച്ചു മലയാളികള്‍ക്ക്, കാരണം കൌമാരത്തില്‍ കൂടുതലായി ഉണ്ടാകുന്ന ഞരമ്പ്‌ രോഗം തന്നെ കാരണം.. പരിസരം നോക്കാതെ നിരനിരയായി ഇരുന്നും കുനിഞ്ഞും പാത്രങ്ങള്‍ കഴുകുകയും മറ്റു വീട്ടു ജോലികളില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന  മറാത്തി ഭാഭിമാര്‍..

ങ്ങള്‍ താമസിക്കുന്ന  റൂമില്‍ നിന്നും വെളിയില്‍  ഇറങ്ങിയാല്‍  ഇടതുവശത്തെ രണ്ടാംനിലയില്‍ സുന്ദരിയായ സ്കൂളില്‍ പഠിക്കുന്ന "താത്തകുട്ടി",  തൊട്ടു മുന്നിലത്തെ നിരയില്‍ എപ്പോഴും സാരി ഒരല്‍പം വകഞ്ഞു മാറ്റി വയറു പ്രദര്‍ശിപ്പിച്ചു ഒരല്‍പം ഗൌരവത്തോടെ നില്‍ക്കുന്ന  "പാലുകാരി ആന്‍റിയും സോഡാ ഗ്ലാസ് വച്ച  അവരുടെ പ്രായപൂര്‍ത്തിയായ മകളും", വലതു വശത്തെ നിരയില്‍ ആണുങ്ങളെ കണ്ടാല്‍ എപ്പോഴും നൈറ്റി ഒരല്‍പം പൊക്കി മുട്ടറ്റം വരെ കയറ്റിവച്ച് ഒരു മാദക നോട്ടം നോക്കുന്ന ഇരുനിറത്തിലുള്ള പേരറിയാത്ത ഒരു "കേസുകെട്ട്‌".. അങ്ങനെ വായിനോക്കികളുടെ കൊയ്ത്തുകാലം...! അതില്‍ "സുന്ദരി "എന്ന് ഞങ്ങള്‍ ഓമന പേര് വിളിക്കുന്ന ഒരു മുപ്പതു വയസ്സ് തോന്നിക്കുന്ന ഭയ്യാത്തിക്കായിരുന്നു ഞങ്ങള്‍ക്കിടയില്‍  ആരാധകര്‍ കൂടുതല്‍..ഒരു ദിവസം സുന്ദരിയെ കണ്ടില്ലെങ്കില്‍ അന്ന് ഉറക്കം വരാത്ത അവസ്ഥയില്‍ പോലുമെത്തി ഞങ്ങള്‍ക്കിടയില്‍ ചിലര്‍...ആവേശം സഹിക്കാതെ സുന്ദരിയുടെ വീട്ടില്‍ ഭവനഭേദനം നടത്തിയ ഞങ്ങളുടെ പൂര്‍വികന്‍മാരെ കുറിച്ചുള്ള  കഥകളും അവിടെ പാട്ടായിരുന്നു..അത് വിവരിക്കാനുള്ള സമയം ഇപ്പോഴില്ല...

മുംബയിലെ വിക്ടോറിയ ടെര്‍മ്മിനല്‍ Railway station..

ങ്ങനെ  തൊമ്മന്റെ ജീവിതത്തില്‍ ഓര്‍ത്തിരിക്കാന്‍ ഒരുപാട് നിമിഷങ്ങള്‍ സമ്മാനിച്ച സുഹൃത്തുക്കളും നേരമ്പോക്കിന്റെ നിമിഷങ്ങളും ബോംബയില്‍ മാത്രമായിരുന്നു ഏറെയും.. അങ്ങനെയൊരു നേരം പോക്ക് നിമിഷത്തിലാണ് കഥ കടന്നു പോകുന്നത്... അന്ന് പതിവ് പോലെ ഒരു വീക്കെന്റില്‍ നടക്കുന്ന പാര്‍ട്ടിയിലാണ് നമ്മുടെ കഥ വികസിക്കുന്നത്.. പാര്‍ട്ടിയെന്നു പറഞ്ഞാല്‍ "കള്ള്കുടി മഹാമഹം" എന്ന് വേണം പറയാന്‍...അന്നൊക്കെ ഒന്നുറക്കെ ചിരിച്ചു പോയാല്‍ പാര്‍ട്ടി കൊടുക്കേണ്ട സാഹചര്യം നിലനിന്നിരുന്നു.. കാരണം ഒരുപാട് മലയാളി റൂമുകള്‍ ആ പരിസരങ്ങളില്‍ ഉണ്ടായിരുന്നു..അവര്‍ക്കെല്ലാം ഒന്ന് ഒത്തു കൂടി കള്ള് കുടിച്ചു അര്മ്മാധിക്കാന്‍ ഒരു അവസരം അത്ര തന്നെ.. അങ്ങനെ അന്ന് തൊമ്മന്റെ റൂമിലായിരുന്നു പാര്‍ട്ടിയുടെ ലൊക്കെഷന്‍.. രണ്ടു നിലകളിലായുള്ള ഒരു കെട്ടിടം... അതിനെ തൊട്ടു തൊട്ടു നിര നിരയായി ഓടിട്ട മറാത്തി ചാല് വീടുകള്‍. അവിടെ ഞങ്ങളുടെ കെട്ടിടം മാത്രമായിരുന്നു വാര്‍പ്പോടുകൂടിയ  ഉയര്‍ന്ന കെട്ടിടം.. താഴത്തെ നിലയില്‍ ഒരു കിടപ്പ് മുറിയും ഒരു ചെറിയ അടുക്കളയും, മുകളില്‍ തുറസ്സായ ടെറസ്സും ഒരു ഇടിമുറിയും. വാസ്തു  ശാസ്ത്ര പ്രകാരം ഈ ഇടിമുറിയാണ്  മദ്യപാനത്തിനായി ഞങ്ങള്‍ മാറ്റി വച്ചിരുന്നത്..    അങ്ങനെ പാര്‍ട്ടി തുടങ്ങി കള്ള് തലക്കു പിടിക്കുമ്പോള്‍ ഉണ്ടാകുന്ന ഉണ്മാധവും ആനന്ദവും പതിഞ്ചു പേരടങ്ങുന്ന എല്ലാവരെയും ബാധിക്കാന്‍ തുടങ്ങി,... കുറഞ്ഞ പെഗ്ഗില്‍ എല്ലാവരെയും മിന്നിച്ച " ബ്രാന്‍ഡി ദേവിക്ക് " ഒരു കീര്‍ത്തനം ആലപിക്കാന്‍ തൊമ്മനോരുങ്ങിയതും പെട്ടന്നാണ്  എവിടെനിന്നോ കൊടുങ്ങല്ലൂര്‍ ഭരണി പാട്ടിന്റെ ഈരടികള്‍ കേള്‍ക്കാന്‍ തുടങ്ങിയത്... തിരിഞ്ഞു നോക്കുമ്പോള്‍ കഥയിലെ നായകന്‍... അവിടെയാണ് നായകന്‍റെ  Introduction.        സംവിധായകന്റെ പേരും നാളും എഴുതി കാണിക്കേണ്ടതും  ഈ സമയത്താണ്...

കഥ, തിരക്കഥ, സംഭാഷണം, സംവിധാനം :  തൊമ്മന്‍ 

രംഗം രണ്ട്..

ഭരണി പാട്ടിന്റെ പ്രസക്ത ഭാഗങ്ങള്‍
മയം രാത്രി പത്ത് മണി.. നായകന്‍റെ ഭരണി പാട്ടിനെയും മറ്റു നാടന്‍ പാട്ടുകളേയും കൈയ്യടിച്ചു അനുമോദിച്ച കള്ളുകുടി സംഘം എന്നത്തേയുംകാള്‍  സന്തോഷത്തിന്റെ നിറവിലായിരുന്നു.. കള്ളുകുടി മഹാ മഹത്തിന്റെ സംഘാടകനായിരുന്ന എനിക്കും കിട്ടി വാരി കോരി അഭിനന്ദനങള്‍.. കൈയ്യിലുള്ള കാശ് പോയാലെന്താ കിട്ടിയ അഭിനദനങ്ങള്‍ ഒന്നും കളയാതെ എല്ലാം ഞാന്‍ പോക്കറ്റിലിട്ടു.. അങ്ങനെ ഭരണി പാട്ടിന്റെ ഇന്റര്‍വെല്‍ ടൈമില്‍ കുറച്ചു സമയം നായകനെ  കണ്ടിരുന്നില്ല... അങ്ങനെയിരിക്കെ പെട്ടന്ന്  റോഡില്‍ നിന്നുള്ള മറാത്തികളുടെ തെറി വിളി കേട്ടാണ് എല്ലാവരും തിരിഞ്ഞു നോക്കിയത്... ഉച്ചത്തിലുള്ള പാട്ട് കേട്ട് മിണ്ടാതിരിക്കാന്‍ പറഞ്ഞ മറാത്തി പിള്ളേരെ കൈയും കാലും പൊക്കി നമ്മുടെ  നായകന്‍ പേടിപ്പിക്കാന്‍ ശ്രമിച്ചതാണ് മറാത്തികളുടെ തെറി വിളിക്ക് കാരണമെന്ന് ജനസംസാരം... എന്തായാലും തിരിച്ചു ഹിന്ദിയില്‍ തെറി  വിളിക്കാന്‍ പ്രകല്ഭരായവര്‍ ഞങ്ങള്‍ക്കിടയില്‍ ഇല്ലാത്തതിനാല്‍ ടെറസ്സിന്റെ മുകളില്‍ നിന്ന് ആദ്യം ഞങ്ങള്‍ മറാത്തി പിള്ളേരെ "കൊഞ്ഞനംകുത്തി " കാണിച്ചു... നായകന്‍ അല്‍പ്പം കടന്നു ചിന്തിച്ചത് കൊണ്ടാവാം മുണ്ടും പൊക്കി കാണിച്ചത്..! അതൊന്നും പോരാതെ വന്നപ്പോഴാണ് മലയാളത്തില്‍ നല്ല പച്ച തെറികള്‍ വിളിച്ചു പറയാന്‍ തുടങ്ങിയത്.. സത്യം പറയാമല്ലോ മലയാളത്തില്‍ ഇത്രയും നല്ല തറവാടിത്തമുള്ള തെറികള്‍ ഉണ്ടന്ന് ഞാന്‍ അന്നാണ് മനസ്സിലാക്കിയത്‌..! എന്തായാലും  ആ തെറിവിളി മത്സരത്തില്‍ മരാത്തികളെ കടത്തി വെട്ടി ഞങള്‍ ഒന്നാം സ്ഥാനത്ത് കുതിച്ചു എത്തി നില്‍ക്കുമ്പോഴായിരുന്നു, പെട്ടന്ന് കഥയിലെ നായകന്‍റെ ശക്തി സട കുടഞ്ഞെഴുന്നെറ്റത് ... അദ്ദേഹം കണ്ണില്‍ കണ്ട ഒരു വലിയ മുളവടി ടെറസ്സില്‍ നിന്നും മറാട്ടി ഗുണ്ടകളുടെ നേര്‍ക്കെറിഞ്ഞു..  "മദ്യ ഭഗവാന്റെ" കടാക്ഷം കൊണ്ടാണോ എന്നറിയില്ല   ഒരു രേജനികാന്ത് പടത്തിലെ അടിസീന്‍ മാതിരി കടന്നുറങ്ങുകയായിരുന്ന  മറാത്തികളുടെ  വീടുകളുടെ ഓടുകള്‍ക്ക് മുകളിലൂടെ ഉരുണ്ടു ആ മുളവടി അപാരശബ്ദത്തോടെ ഗുണ്ടകള്‍ക്ക് നേരെ പാഞ്ഞടുത്തു... അതോടു കൂടി രംഗം മാറി മറിഞ്ഞു...

രംഗം മൂന്ന്..
ചിത്രത്തിലെ സംഘട്ടന രംഗങ്ങളില്‍ നിന്ന്..
ത് ചിത്രത്തിലെ സംഘട്ടന രംഗമാണ്.. മുളവടിയേറ് കിട്ടിയ മറാത്തി പിള്ളേരും എന്താണ് സംഭവിച്ചതെന്നു അറിയാതെ  ഉറക്കത്തില്‍ ഞെട്ടിയുണര്‍ന്ന മറാത്തികളും ആണോ പെണ്ണോ എന്ന് വ്യത്യാസമില്ലാതെ ഞങ്ങള്‍ക്ക് നേരെ പാഞ്ഞടുത്തു...പിന്നെ ഒരു ജീവന്‍ മരണ പോരാട്ടമായിരുന്നു.. കലിപ്പ് തീര്‍ക്കാന്‍ ഞങ്ങളുടെ മുകളിലത്തെ റൂമിലേക്ക്‌ ഓടിക്കയറിയ ഗുണ്ടകളെ പ്രതിരോധിക്കാന്‍ സര്‍വ്വശക്തിയുമെടുത്തു ഞങ്ങള്‍ കതകു തള്ളി പിടിച്ചു, എന്നാല്‍ ആ മത്സരത്തില്‍  വിജയം മറാത്തികള്‍ക്കൊപ്പമായിരുന്നു.... കതകു തള്ളി തുറന്നു അകത്തു കയറിയ അവര്‍ കണ്ണില്‍ കണ്ടവരെ പൊതിരെ തല്ലാന്‍ തുടങ്ങി.. എന്നാല്‍ അടിക്കടി എന്ന് തീരുമാനിച്ചു ഞങ്ങളില്‍ ചിലര്‍ പൊരുതി തുടങ്ങി... തൊമ്മനെ പോലുള്ളവര്‍ " വെട്ടാന്‍ വരുന്ന പോത്തിന്റെ അടുക്കല്‍  വേദമോദാനില്ല "എന്ന് പറഞ്ഞു ജീവനും കൊണ്ട് മുകളിലത്തെ നിലയിലേക്ക് ഓടി രെക്ഷപെട്ടു... പിന്നീട് കാണുന്നത് നായകന്‍റെ ഒറ്റയാള്‍ പ്രകടനമായിരുന്നു.. ഞാനല്ലേ ഇതിനെല്ലാം കാരണം എന്ന കുറ്റ സമ്മതത്തോടെ ഓടിക്കൂടിയ സ്ത്രീകലുല്‍പ്പടെയുള്ള മറാത്തികളോടു  അറിയാവുന്ന ഹിന്ദിയില്‍ കാര്യങ്ങള്‍ വിശദീകരിച്ച  നായകനെ നമ്മുടെ തടിയനായ മറാത്തി  വില്ലന്‍ പൊതിരെ തല്ലാന്‍ തുടങ്ങി... കാര്യങ്ങള്‍ കൈവിട്ടു പോയെന്നു തോന്നി ഓടിക്കൂടിയ ഞങ്ങള്‍ സഹനടന്മാര്‍ മാറാത്തികളോടു ക്ഷമാപണം നടത്തി.. കാരണം ഒരു തെരിവു യുദ്ധത്തിനു തയ്യാറായാല്‍ തോറ്റു പോകുമെന്ന് ഉറപ്പായിരുന്നു... എന്നാല്‍ നായകന്‍റെ അഭിമാനം അതിനു സമ്മതിക്കാതെ വന്നപ്പോഴാണ് നായകന്‍ വില്ലനുമായി ഒരു മുണ്ട് പറിച്ചടി രംഗത്ത് തുടക്കമിട്ടത്.. കാരണം ഇതായിരുന്നു, തലക്കു വെളിവില്ലാതെ മുണ്ട് പൊക്കി കുത്തി നിന്ന നായകനെ നോക്കി മറാത്തിയായ വില്ലന്റെ ഭാര്യ.. നമ്മുടെ നായിക ഇങ്ങനെ പറഞ്ഞു..

ചിത്രത്തിലെ ചൂടന്‍ രംഗങ്ങളില്‍ നിന്ന്..
(അതിനു മുന്‍പ് നായികയെക്കുറിച്ച്: നായിക  കാണാന്‍ സ്പടികത്തിലെ സില്‍ക്ക് സ്മിത ചേച്ചിയെ വെല്ലുന്ന അംഗലാവണ്യം... വെളുത്തു തടിച്ചുരുണ്ട് മുഘത്ത്‌ എപ്പോഴും  ഒരു പുച്ച്ച ഭാവം .. ഇതേ  നായിക ഇതേ തെരുവില്‍ തൊട്ടപ്പുറത്തെ ഒരു ചേച്ചിയുമായി ഒരിക്കല്‍ തെരിവു യുദ്ധം  നടത്തിയപ്പോള്‍, അടിയെന്നു   പറഞ്ഞാല്‍  നല്ലകിടിലന്‍ അടി... അന്ന് അത് കാണാന്‍ ടെറസ്സിന്റെ  മുകളില്‍  നിന്നും ഞങ്ങള്‍ മത്സരിച്ചു എത്തിനോക്കിയത്  മറ്റൊന്നിനുമായിരുന്നില്ല.. അടിക്കിടെ കലിപ്പ് മൂത്ത നായിക സ്വന്തം വസ്ത്രം വലിച്ചുകീറി എതിരാളിക്ക് കാണിച്ചു കൊടുക്കുന്നതും കാലു പൊക്കി തോഴിക്കുന്നതും ആയ  ചൂടന്‍ രംഗങ്ങള്‍  കാണാനായിരുന്നു...!  ഈ സംഭവം നായികയെ കാണിക്കുമ്പോള്‍ ഇടയ്ക്കു ഫ്ലാഷ്ബാക്കായി കാണിക്കാവുന്നതാണ് അല്‍പ്പം ചൂടന്‍ രംഗങ്ങള്‍ സിനിമക്ക് ഒഴിവാക്കാന്‍ പറ്റാത്തതാനല്ലോ.. )

നിങ്ങള്‍ മലയാളികള്‍ സംസ്കാരമില്ലാത്തവരാനെന്നു നായിക കുറ്റപ്പെടുത്തിയപ്പോള്‍ നായകന്‍റെ തിരിച്ചുള്ള ഡയലോഗാണ് ഈ ചിത്രത്തിന്റെ ക്ലൈമാക്സ്..." ഞങ്ങള്‍ മലയാളികള്‍ മുണ്ടിനടിയില്‍ ധരിക്കുന്ന അണ്ടര്‍ വെയര്‍ എന്ന സാധനമല്ലേടി നിന്റെ ഭര്‍ത്താവ് ബെര്‍മ്മുടയെന്നു പറഞ്ഞു ഇപ്പോള്‍ ഇട്ടിരിക്കുന്നത്..? അങ്ങനെയെങ്കില്‍ നിങ്ങള്‍ മറാട്ടികളോ ഞങ്ങള്‍ മലയാളികളോ സംസ്കാരമുള്ളവര്‍..?" എന്ന ഡയലോഗിനു ശേഷമായിരുന്നു നായകന്‍ മുണ്ട് പറിക്കുന്നതും  വില്ലന്റെ കൈയില്‍ നിന്ന് അടി വാങ്ങി കൂട്ടുന്നതും..! അടി കിട്ടിയാല്‍ എന്താ നായകന്‍റെ ഹിന്ദിയിലുള്ള ഈ കിടിലന്‍ ദയലോഗിനാണ് പ്രേക്ഷകരായ ഞങ്ങളുള്‍പ്പെടെയുള്ള സഹനടന്‍മാര്‍ കൈയ്യടിച്ചത് അല്ലാതെ നായികയുടെ ചമ്മിയ മുഖം കണ്ടിട്ടല്ല...  കഥയുടെ അവസാനം  അടിച്ചു പൂക്കുറ്റിയായ  നായകന്‍ ഒരു വന്‍മതില് പോലെ നിന്ന് അടിയെ തടുത്തു പ്രശ്നങ്ങള്‍ ഒഴിവാക്കി കുഴഞ്ഞു വീഴുന്നതോടെ  അങ്കം  ജയിച്ച മറാട്ടി ഗുണ്ടകള്‍ ആത്മസംത്രിപ്തിയോടെ  അവരവരുടെ വീടുകളിലേക്ക് മടങ്ങുന്നതും അടികൊണ്ടു കുഴഞ്ഞു വീണ നായകനെ  ഒരു വീര പരിവേഷത്തോടെ പൊക്കിയെടുത്തു കൊണ്ട് ഞങള്‍ റൂമില്‍ കൊണ്ട് കിടത്തുന്ന ഭാഗത്ത്     ശുഭം അല്ലെങ്കില്‍ THE END എന്ന് എഴുതി കാണിക്കണം...!

ഇനി നിങ്ങള്‍ പ്രേക്ഷകരോട് ചിന്തിപ്പിക്കുന്ന മൂന്നേ മൂന്നു  ചോദ്യങ്ങള്‍...


ചോദ്യം ഒന്ന്: സുമുഘരും സത്സ്വഭാവികലുമായ ഞങ്ങള്‍ കുറച്ചു മലയാളി ചെറുപ്പക്കാര്‍ നാടും വീടും ഉറ്റവരെയും ഉടയവരെയും  വിട്ടു  ബോംബയില്‍ മറാത്തികളുടെ ഇടയില്‍ വന്നു താമസിക്കുമ്പോള്‍ , ഇപ്പറഞ്ഞ ദുഘങ്ങള്‍ എല്ലാം  മറക്കാന്‍  അവര്‍ രാത്രിയില്‍ കിടന്നുറങ്ങുന്ന സമയത്ത് ഒരല്‍പം കള്ള് കുടിച്ചു ഉച്ചത്തില്‍ ഭരണി പാട്ട് പാടിയത് ഒരു തെറ്റാണോ...??

ചോദ്യം രണ്ട്: അത് ചോദിയ്ക്കാന്‍ വന്ന മറാത്തി പിള്ളേരെ കൊഞ്ഞനം കുത്തി കാണിച്ചു അവര്‍ക്ക് നേരെ മുളവടിയെടുത്തെറിഞ്ഞ്ഞതും ഒരു തെറ്റാണോ...??

ചോദ്യം മൂന്ന്: ഈ ചെറിയ  കാരണം പറഞ്ഞു വീടും കുടുംബവും വിട്ടു മറുനാട്ടില്‍ വന്നു കിടക്കുന്ന ഞങ്ങളെ കാര്യമില്ലാതെ തല്ലിചതച്ചത് മറാത്തികള്‍ ചെയ്ത ഒരു വലിയ തെറ്റല്ലേ..??

പറയൂ...നിങ്ങള്‍ പറയൂ..നിങ്ങള്‍ക്കും പ്രതികരിക്കാം...പ്രതികരണങ്ങള്‍ SMS ആയി അയക്കാതെ   കമന്റായി മാത്രം അറിയുക്കുക..സ്നേഹത്തോടെ തൊമ്മന്‍...!

Tuesday, February 7, 2012

മാര്‍ക്സാണോ ശരി സഘാവേ...?

മതങ്ങള്‍ക്കെതിരായ പോരാട്ടം പാര്‍ട്ടിയുടെ ലക്‌ഷ്യം അല്ലെന്ന്   പ്രകാശ് കാരാട്ട്..!





"മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്" എന്ന് കമ്യുണിസ്റ്റ് മാനിഫെസ്റ്റോയില്‍ കാറല്‍ മാര്‍ക്സ് എഴിതി വച്ചതും... ഇതേ കാരണം കൊണ്ട് കമ്യുനിസ്റ്റുകാര്‍ നിരീശ്വര വാദികളും ഭൌതിക വാദികളും ആയതും " മതമില്ലാത്ത ജീവന്‍ "   പാഠപുസ്തകത്തില്‍ ചേര്‍ത്ത് കേരളത്തിലെ കുട്ടികളെ പഠിപ്പിച്ചതും തലയില്‍ മുണ്ടിട്ടു  പള്ളിയിലും അമ്പലത്തിലും പോയ പാവം  കമ്യുനിസ്ട്ടുകാരുടെ നേരെ  പാര്‍ട്ടിയിലെ ബുദ്ധിജീവികള്‍  ആക്രോശിച്ചതും ഒക്കെ പിന്നെ എന്തിനായിരുന്നു സഘാവേ...?

   
ഇനി ഇതാണ് നിങ്ങളുടെ പ്രത്യയ ശാസ്ത്രമെങ്കില്‍ തൊമ്മന്റെ അറിവില്ലായ്മ കൊണ്ട് ചോദിക്കുവാ...ശരിക്കും മാര്‍ക്സാണോ ശരി....  അതോ കാരാട്ടോ..?


സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി   "മാര്‍ക്സ് ആണ് ശരി " എന്ന പേരില്‍  യേശുക്രിസ്തുവിനെ ഉള്‍പ്പടെ സിപിഎം ന്റെ രക്തസാക്ഷിയാക്കിയും പ്രകാശ് കാരാട്ടിനെ അഭിനവ യേശുക്രിസ്തുവാക്കിയും ചിത്ര പ്രദര്‍ശനം നടത്തി ഈ കാണുന്ന അങ്കം എല്ലാം നടത്തിയിട്ട് അവസാനം കാറല്‍ മാര്‍ക്സ് ആരായി..? ( ഓപ്ഷന്‍ തരാം : ശശി, സോമന്‍ , ഷിബു ). മനുഷ്യനെ മയക്കുന്ന മതമെന്ന കറുപ്പിനെതിരെ ഭൌതികവാധിയായി നിന്ന് പോരാടിയില്ലെങ്കില്‍ പിന്നെ എന്താണ് സഘാക്കളെ കാറല്‍ മാര്‍ക്സ് സ്വപ്നം കണ്ട കമ്യുനിസം..?  പാര്‍ട്ടിയിലെ നേതാക്കന്മാരുടെ  സ്വന്തം പാര്‍ലമെണ്ടറി വ്യാമോഹത്തിന് വേണ്ടി പാര്‍ട്ടിയുടെ  ആദര്‍ശങ്ങളെയും പ്രത്യയ ശാസ്ത്രങ്ങളെയും തള്ളി പറഞ്ഞും ബുദ്ധിജീവികളെ കൊണ്ട് പറയിപ്പിച്ചും പാവപ്പെട്ടവനെ തല്ലാനും കൊല്ലാനും ഉപദേശിച്ചു പണിയെടുക്കാതെ അവന്റെ ചോരയുടെയും അധ്വാനത്തിന്റെയും  നീര് പിഴിഞ്ഞെടുത്ത് സ്വന്തം പള്ള വീര്‍പ്പിക്കുന്ന അതെ മുതലാളിത്തം തന്നെയല്ലേ സഘാവേ നിങ്ങള്‍ ഈ പറയുന്ന പുതിയ കമ്യുണിസം...!!!

Thursday, February 2, 2012

നിങ്ങളെന്നെ കമ്യുണിസ്റ്റാക്കി..!


യേശു ക്രിസ്തുവും കാറല്‍ മാര്‍ക്സും ഒരേ രൂപകൂട്ടില്‍..!



"ചോരച്ചാലില്‍ നീന്തിക്കയറിയ യേശുക്രിസ്തുവിനെയും തോക്കിന്‍ കുഴലില്‍ ഊഞ്ഞാലാടിയ കാറല്‍മാര്‍ക്സ് പുണ്ണ്യവാളനെയും" രക്തസാക്ഷിയെന്നു മുദ്രകുത്തി ഒരേ രൂപകൂട്ടില്‍ അടക്കാന്‍ പോളിറ്റ് ബ്യുറോ നീക്കം..! ലോകം കണ്ട ഏറ്റവും വലിയ സഹനത്തിന്റെയും ത്യാഗത്തിന്റെയും പര്യായമായ യേശുക്രിസ്തു ഇപ്പോള്‍ ജീവിച്ചിരുന്നെകില്‍ എല്ലാ സഹനവും അഹിംസയും മറന്നു  ഈ നീക്കത്തിനെതിരെ അരിവാളുമായി തെരുവില്‍ ഇറങ്ങിയേനെ..! കാരണം ഒരു കാരണത്തടിച്ചാല്‍ മറു കാരണം കൂടി കാണിച്ചു കൊടുക്കനെമെന്നു ലോകത്തെ ഉപദേശിച്ച  ക്രിസ്തുവിന്റെ വിപ്ലവം എവിടെ... തങ്ങള്‍ക്കു നേരെ ഉയരുന്ന കൈ വെട്ടിമാറ്റാന്‍ അറിവാലെടുക്കുന്ന മാര്‍ക്സിയന്‍ വിപ്ലവം എവിടെ..?   തികഞ്ഞ വര്‍ഗ്ഗീയ വാദികള്‍ അല്ലെന്നു ആണയിട്ടു പറയുന്ന പ്രത്യശാസ്ത്രം ഇന്ത്യയില്‍ മിച്ചമുണ്ടായിരുന്ന ബംഗാളിലും കേരളത്തിലും തകര്ന്നടിയുമ്പോള്‍ വിവിധ മത നേതാക്കളെ തന്നെ തങ്ങളുടെ വിപ്ലവകാരികളുടെ കൂട്ടത്തില്‍ ചേര്‍ത്ത് വളഞ്ഞ വഴിയില്‍ വര്‍ഗ്ഗീയത മുതലാക്കി വോട്ടാക്കാന്‍ ശ്രമിക്കുന്ന ആ പ്രത്യശാസ്ത്രം മനസ്സിലാക്കാന്‍ വിപ്ലവ പാര്‍ട്ടിയിലെ ബുദ്ധി ജീവിയായി ഒന്നും ജനിക്കെണ്ടതില്ല..! 




 മുതലാളിത്തം മരിക്കുമെന്ന് പ്രവചിച്ച മാര്‍ക്സിന്റെ പ്രവചനം സമീപകാലത്ത്   സത്യമായി തീരുന്നത് ശരി തന്നെ  പക്ഷേ മുതലാളിത്തം മരിക്കും മുമ്പ് പൊളിഞ്ഞത് സോവിയറ്റ് യൂണിയനാണ്. മാര്‍ക്‌സിസമനുസരിച്ച് ക്യാപിറ്റലിസമാണ് വളര്‍ച്ചയുടെ പാരമ്യത്തില്‍ ആന്തരിക വൈരുദ്ധ്യങ്ങളാല്‍ തകരേണ്ടത്, പക്ഷേ അങ്ങനെ എന്തെങ്കിലും നടക്കുമെന്ന് ആരും കരുതാത്ത കാലത്താണ് തൊഴിലാളി വര്‍ഗസര്‍വാധിപത്യം നടമാടുന്ന യു.എസ്സ്.എസ്സ്.ആര്‍. 1991ല്‍ പരസഹായമില്ലാതെ അപ്രത്യക്ഷമായത്.

ഇതേ പോലെ ചൈന തകര്‍ന്നില്ലെന്ന് മാത്രമല്ല അത് ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളിലൊന്നായി വളരുകയും ചെയ്തു എന്നത് നേര്, പക്ഷേ, 19-ാ നൂറ്റാണ്ടിലെ പോലെ നിന്ദ്യമായ തൊഴിലാളി ചൂഷണത്തിന് സ്വന്തം നാട്ടിലെ ഗ്രാമീണരെ വികസിതരാജ്യകമ്പനികള്‍ക്ക് വിട്ടുകൊടുത്തുകൊണ്ടാണ് അവരിത് സാധിച്ചത്. പാര്‍ട്ടിയുടെ ഏകാധിപത്യത്തിനു കീഴില്‍ പ്രാകൃത മുതലാളിത്തം. കമ്യൂണിസത്തിന്റെയോ മാര്‍ക്‌സിസത്തിന്റെയോ വിജയമായിരുന്നില്ല, ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മാത്രം വിജയമായിരുന്നു അത്. അവശേഷിച്ച കമ്യൂണിസ്റ്റ് രാജ്യങ്ങളിലും പാര്‍ട്ടിയുടെ ഏകാധിപത്യമല്ലാതെ തൊഴിലാളി വര്‍ഗത്തിന് മെച്ചമൊന്നുമുണ്ടായില്ല. പിന്നെയുള്ളത് ഇന്ത്യയിലും ഇറ്റലിയിലും മറ്റുമുള്ളതുപോലെ വിപ്ലവം മച്ചില്‍ വെച്ച് പാര്‍ലമെന്ററി വ്യമോഹമാണ് ശരിയായ കാര്യമെന്ന് മനസ്സിലാക്കിയ കമ്യൂണിസ്റ്റ് പാര്‍ട്ടികളാണ്.

വാള്‍ സ്ട്രീറ്റിലെ അധിനിവേശ സമരക്കാര്‍ പോലും ക്യാപിറ്റലിസം പോകണമെന്നേ പറയുന്നുള്ളു. പകരം കമ്യൂണിസമല്ല, സോഷ്യലിസം പോലും ആരും ചോദിക്കുന്നില്ല. 'ഗിവ് അസ് സംതിങ്ങ് ബെറ്റര്‍, സംതിങ്ങ് നൈസ്' അതാണവര്‍ പറയുന്നത്...

'ഞാന്‍ വേറെ എന്താണെങ്കിലും ഒരു മാര്‍ക്‌സിസ്റ്റ് അല്ല', എന്ന് മാര്‍ക്‌സ് പറഞ്ഞിട്ടുണ്ടത്രേ. അതൊരു തമാശയെ അസ്ഥാനത്ത് ഉദ്ധരിച്ചതാവാം. പക്ഷേ മരണശേഷം തന്റെ പ്രത്യയശാസ്ത്രത്തെ സ്റ്റാലിനും മാവോയും പോള്‍പോട്ടും പോലുള്ളവര്‍ ഉപയോഗിക്കുന്നത് കണ്ടിരുന്നെങ്കില്‍ ഞാന്‍ കമ്യൂണിസ്റ്റുമല്ല എന്ന് ആത്മാര്‍ത്ഥമായി പറഞ്ഞിട്ടുണ്ടാകുമായിരുന്നു മാര്‍ക്‌സ്. അവരൊക്കെയാണ് കമ്യൂണിസത്തെ ലോകത്തെ മറ്റേത് വെറുക്കപ്പെട്ട സ്വേച്ഛാധിപത്യ ഭരണത്തിന്റെയും സമമാക്കി മാറ്റിയത്.



കംമ്യുനിസ്ട്ടു പാര്‍ട്ടി ഇന്ന് ക്രിസ്തുവിനെ വിപ്ലവകാരിയാക്കിയെങ്കില്‍ ‍ നാളെ മഹാഭാരത യുദ്ധത്തില്‍ ശരശയ്യയില്‍ മരിച്ചു വീണ ഭീഷ്മാചാര്യര്‍ ഉള്‍പ്പടെ
ഉള്ള ആയിരങ്ങള്‍ക്ക് വേണ്ടി സ്മാരകം പണിതും ഒരു കാലത്ത് കാടന്മാരായിരുന്ന അറബികളെ മനുഷ്യരാക്കി മാറ്റിയ നബിക്ക്  പോളിറ്റ് ബ്യുറോയില്‍ അംഗത്ത്വം കൊടുത്തും പാര്‍ട്ടിയെ ആ പഴയ പ്രതാപത്തിലേക്ക് കൊണ്ടുവരാന്‍ കഴിയുമോ എന്ന് പാര്‍ട്ടിയിലെ ബുദ്ധിജീവികള്‍ ആലോചിക്കുന്നുണ്ടാവും..!  അലുവയും മത്തിക്കറിയും തമ്മില്‍ ചേരാത്തത് പോലെ...  മതവും ശാസ്ത്രവും തമ്മില്‍ തര്‍ക്കിക്കുന്നത്‌ പോലെ...  യേശുക്രിസ്തുവും കാറല്‍ മാര്‍ക്സും ഒരേ രൂപകൂട്ടില്‍ ഇരുന്നു
വിശ്വാസികള്‍ക്ക് അനുഗ്രഹങ്ങള്‍ ചോരിയുമെന്ന സ്വപനം പൂവനിയണമെങ്കില്‍ കാറല്‍ മാര്‍ക്സ് കുരിശുമരണം വരിക്കണം എന്നാണു തൊമ്മന്റെ അഭിപ്രായം..!

Saturday, January 28, 2012

കേരളത്തില്‍ വേശ്യാലയങ്ങള്‍ തുറക്കട്ടെ..!


സംസ്ഥാന പോലീസിന്റെ ക്രൈം റെക്കൊര്‍ട്സ് ബ്യുറോ കണക്കുകള്‍ പുറത്തുവിട്ടു.. കേരളത്തിലെ മൊത്തം സ്ത്രീ പീഡനം രാജ്യത്തെ മുഴുവന്‍ പീഡനങ്ങള്‍ക്ക്  ഒപ്പം തന്നെയത്രേ..!   സംസ്ഥാന മൊട്ടാകെ കഴിഞ്ഞ വര്ഷം നടന്നത് 546 ബലാല്‍ സംഗ ങ്ങള്‍..! ചാരിത്ര്യ ഹാനി-1816, സ്ത്രീകളെ തട്ടിക്കൊണ്ടു പോകല്‍ -101.

ഓണം, ക്രിസ്തുമസ്, ന്യുയര്‍ ആഘോഷങ്ങങ്ങളില്‍ തൊട്ടടുത്ത ജില്ലക്കാരെ കള്ള് കുടിച്ചു തോപ്പിക്കാന്‍ നടത്തുന്ന  മരണ പോരാട്ടത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കഴിഞ്ഞ തവണ സര്‍ക്കാര്‍ നിര്‍ത്തലാക്കി ഗ്രേട്‌ സിസ്റ്റം ഏര്‍പ്പെടുത്തിയിരുന്നു..! മത്സരാര്ധികളുടെ മാനസിക പിരിമുറുക്കം കുറക്കാനായിരുന്നത്രേ ഈ തീരുമാനം..! എന്നാല്‍ "പീഡന മത്സരങ്ങളില്‍ " ഇപ്പോഴും ഒന്ന് രണ്ടു മൂന്നു സ്ഥാനങ്ങള്‍ക്ക് വേണ്ടി തന്നെയാണ് പോരാട്ടം..!

ജില്ല തിരിച്ചുള്ള   "പീഡന മത്സരത്തില്‍"  2011 സാമ്പത്തിക വര്ഷം മുന്നിലെത്തിയത് മലപ്പുറമാണ്..! 340എണ്ണം.  ഇങ്ചോടിഞ്ഞു പൊരുതി തൊട്ടു പുറകില്‍ തൃശൂര്‍ രണ്ടാമതെത്തി  297..!  എന്നാല് 287‍ പീഡനങ്ങളുമായി കൊല്ലം മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപെടേണ്ടി വന്നു..!  

നാണിക്കുക കേരളമേ... അച്ഛന്‍ മകളെ പീഡിപ്പിക്കുന്നു..!  രണ്ടു വയസുകാരിക്കും  കുഴിയിലേക്ക് ‍ കാലും നീട്ടിയിരിക്കുന്ന കിളവിക്കും  മാനം സംരക്ഷിക്കണമെങ്കില്‍ AK-47 മായി നടക്കേണ്ടി വരുന്നു..! ഐസ്ക്രീം, വിതുര കിരൂര്‍, സൂര്യനെല്ലി എന്നിങ്ങനെ പോകുന്നു കേരളത്തിലെ പീടനചരിതം ആട്ടക്കഥകള്‍..! പീഡന കേസ്സുകളില്‍ നീതി ലഭിക്കണമെങ്കില്‍ എല്ലാവരും കാണ്‍കെ തെരുവിലിട്ട് പീഡിപ്പിക്കണമെന്ന് കോടതിയും പറയുന്നു..!  ഇവിടെ വേശ്യാലയങ്ങള്‍ തുറക്കട്ടെ..! പീഡിപ്പിക്കാന്‍ മുട്ടി നില്‍ക്കുന്നവരെ കാത്തു  എന്തിനും ഏതിനും തയാറായി നില്‍ക്കുന്ന മധിരാക്ഷിമാര്‍ നിരനിരയായി നിലക്കട്ടെ..! ഇന്ത്യയിലെ ഒട്ടു മിക്ക സംസ്ഥാനങ്ങളിലും വിദേശങ്ങളിലും  പരീക്ഷിച്ചു വിജയിച്ച ഈ ഒറ്റമൂലി കേരളത്തിലെ പീഡനങ്ങളെ കുറയ്ക്കുമോ എന്ന് പരീക്ഷിച്ചറിയുന്നതില്‍ തെറ്റുണ്ടോ..?


Friday, January 27, 2012

ആത്മീയ വ്യവസായത്തിന്റെ ഓഹരി നിക്ഷേപകര്‍ക്ക് ഇത് കൊയ്ത്തുകാലം..!

ദൈവവചനം പ്രഘോഷിച്ചു ഉപജീവനം നടത്തുന്നവന്‍...! ആത്മീയ വ്യവസായത്തിലെ അതികായന്‍...!  സ്വയം ബിഷപ്പായി അവരോധിച്ചു ദൈവത്തിന്റെ വലതു ഭാഗത്തിരിക്കാന്‍ യോഗ്യത നേടിയവന്‍... ! 2000 ഏക്കര്‍ ചെറുവള്ളി എസ്റ്റെറ്റ് ഉള്‍പ്പടെ  കേരളത്തിലെ അറിയപ്പെടുന്ന ഭൂമാഫിയയുടെ കാണപ്പെട്ട ദൈവം‍...! കൈയ്യടിചു നിലവിളിക്കുന്ന ദൈവജനത്തിന്റെ ഭൂമിയിലെ പ്രവാചകന്‍...!  
അശ്വമേധം നടത്തി ആളെ കണ്ടു പിട്ക്കാന്‍ ഇപ്പറഞ്ഞ ഏതെങ്കിലും ഒരു വിവരണം മതിയാവും..! വേറെ ആരുമല്ല പെന്തന്‍ ബിഷപ്പ്‍ കെ. പി യോഹന്നാന്‍..



എന്നാല്‍ ഇപ്പോള്‍ ഈ ദൈവദാസന്‍ വാര്‍ത്തകളില്‍ നിറയുന്നത് തന്റെ ദൈവ സാമ്രാജ്യത്തിന്റെ വിപുലീകര്‍ണത്ത്തിന്റെ ഭാഗമായി സര്‍ക്കാര്‍ നിയമം ലംഘിച്ചു തിരുവല്ല- വാരിക്കാട് അനേകം ഏക്കര്‍ പുഞ്ഞപ്പാടം നികത്തല്‍ വിവാദ ത്തിലൂടെയാണ്.. ദൈവത്തിന്റെ നിയമത്തില്‍ വിശ്വസിക്കുന്ന പെന്തന് സര്‍ക്കാരിന്റെ നിയമം ബാധകമല്ലത്രേ..! തലചായ്ക്കാന്‍ ഇടമില്ലാത്ത സാധാരണകാരന്‍ വീടുവയ്ക്കാന്‍ രണ്ടു സെന്റു പാടം നികത്തിയാല്‍ കൊടി കുത്തി സമരം പ്രഘ്യാപിക്കുന്ന വീര ശൂര "പരാക്രിമികള്‍ " ഈ ആത്മീയ പ്രഭാഷകന്റെ ഭൌതിക സാമ്രാജ്യത്തിനെതിരെ ഒരു ചെറു വിരല്‍ അനക്കാന്‍ കൂടി മേനക്കെടാത്ത്തത്  ദിനവും കൈകൊട്ടി നിലവിളിക്കുന്ന വിശ്വാസികളുടെ പ്രാര്‍ഥനയുടെ ഫലം എന്നല്ലാതെ എന്ത് പറയാന്‍..! വീടുകളില്‍ നടക്കുന്ന ഇവന്മാരുടെ കൂട്ടപ്രാര്ധനക്ക് ഇനി കലക്ട്ടരുടെ അനുമതി വേണമെന്ന് ഈയിടെ ഹൈക്കോടതി ഉത്തരവുണ്ടായത് സമൂഹത്തില്‍ ഇവനെപ്പോലുള്ള ആത്മീയ വ്യവസായ പ്രമുഘരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന വിശ്വാസികള്‍  ഉണ്ടാക്കുന്ന Public Nuisence ന്റെ വ്യാപ്തി എത്രയാണെന്ന്  മനസ്സിലാക്കിത്തരുന്നു.. എന്തായാലും ഒരു കാര്യം ഉറപ്പ് ആത്മീയ വ്യവസായ ത്തിന്റെ ഓഹരി നിക്ഷേപകര്‍ക്ക് ഇത് കൊയ്ത്തുകാലം തന്നെ..!
 ഹാലേലൂയ..! 

 

Tuesday, January 24, 2012

മാപ്പ്, മാഷേ…

അനീതിക്കെതിരെ  തന്റെ ഇരുവിരല്‍ കൊണ്ട് വിമര്‍ശനശരങ്ങള്‍ എയ്തുവിടാന്‍ പരിശീലിച്ച യോദ്ധാവ്‍, അനേകരെ വെട്ടിനിരത്തിയൊരു പോരാളി, ശത്രുക്കളെ സൃഷ്ടിക്കുന്നതില്‍ ഒരു കൂസലും കാണിക്കാത്ത പ്രഭാഷകന്‍. മലയാളത്തിന്റെ സ്വന്തം അഴീക്കോട്..വിടപറയുന്നു





അവസാന നാളുകളില്‍  ആശുപത്രിക്കിടക്കയില്‍ പൊറുക്കലുകളുടെയും ക്ഷമാപണങ്ങളുടെയും  ആ ക്യൂവില്‍ ചെന്നു നില്‍ക്കേണ്ടതായിരുന്നുവെന്ന് എനിക്കും മനസ്സില്‍ തോന്നുന്ന നിമിഷങ്ങള്‍..! കാരണം
സമൂഹത്തിലേക്കു തൊടുത്തുവിട്ട വിമര്‍ശന ശര്ങ്ങളില്‍  ആലോസരമുണ്ടാക്കിയ ചിലതൊക്കെ പിടിച്ചെടുത്തു ഒരു തെറി വിളി യുടെ അകമ്പടിയോടെ തിരിച്ചറിയാന്‍ തോന്നിയ നിമിഷ ങ്ങള്‍ക്കും വിമര്‍ശിക്കാന്‍ വേണ്ടി മാത്രം വാ തുറക്കുന്ന കാര്ന്നോരെന്നു മനസ്സില്‍ അടക്കം പറഞ്ഞ നിമിഷങ്ങള്‍ക്കും ‍ ഇപ്പോഴെങ്കിലും ഒരു മാപ്പ് പറഞ്ഞോട്ടെ.... മാപ്പ്, മാഷേ…!

Friday, January 20, 2012

പീഡിപ്പിക്കാം പേടികൂടാതെ

കിളിരൂര്‍ കേസില്‍ ശാരി പീഡിപ്പിക്കപ്പെട്ടതിന് തെളിവില്ലെന്ന് സി.ബി.ഐ കോടതി. പീഡനം നടന്നതിന് ദൃക്‌സാക്ഷികളുടെയും മെഡിക്കല്‍ രേഖകളുടെയും തെളിവില്ലെന്നും തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതി പറഞ്ഞു.








ശുംബന്മാരെക്കൊണ്ട് തോറ്റു... നീതി ലഭിക്കണമെങ്കില്‍ ഇനി മുതല്‍ നാട്ടുകാര്‍ കാണ്‍കെ തെരുവിലിട്ട് പീഡിപ്പിക്കണമത്രേ..! ദൃക്‌സാക്ഷികളുടെ സാന്നിധ്യത്തില്‍ പീടിപ്പിക്കപ്പെടുന്നവര്‍ക്കെ ഇനിമുതല്‍ നീതിയുള്ളൂ എന്നാണെങ്കില്‍ ഈ തീരുമാനം പീഡന മേഘലയില്‍ വിപ്ലവകരമായ മാറ്റത്തിനു തുടക്കം കുറിക്കും. പീഡിപ്പിക്കാന്‍ നടക്കുന്ന പീഡന തൊഴിലാളി വര്‍ഗ്ഗത്തിന് ഇത് വലിയൊരു ആശ്വാസമാകും.. ദൃക്‌സാക്ഷികളുടെ മൊഴിയില്‍ പീടനത്ത്തിനു ശിക്ഷിക്കപ്പെടുന്ന പ്രതി കള്‍ക്കായി സര്‍ക്കാര്‍ ഒരു ക്ഷേമ നിധി കൂടി ഏര്‍പ്പെ ടുത്ത ണം എന്നാ വിധി വൈകാതെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം..!
കിളിരൂര്‍ പീഡന കേസ്സിലെ ശാരി എന്ന പെണ്‍കുട്ടി ദിവ്യഗര്‍ഭം ധരിച്ചു ഒരു പെണ്‍കുട്ടിയെ പ്രസവിക്കും എന്ന് സ്വപ്നത്തില്‍ ദൈവദൂതന്‍ പ്രത്യക്ഷപ്പെട്ടു പറഞ്ഞ മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും കോടതി ഇങ്ങനെയൊരു നിഗമനത്തില്‍ എത്തിയത് എന്നാണു എന്റെ ബലമായ സംശയം...! ശാസ്ത്രീയ യാധാര്ധ്യങ്ങ ളെക്കാള്‍ ദിവ്യ വെളിപാടുകളില്‍ വിശ്വസിക്കുന്ന ഒരു സമൂഹത്തിന്റെ നീതിന്യായ വ്യവസ്ഥ ഇങ്ങനെയൊരു നിഗമനത്തില്‍ എത്തിയാല്‍ ശുംബന്മാരെയും  കുറ്റം പറയാനാവില്ല..!

Wednesday, January 18, 2012

മിണ്ടി പോകരുത് തട്ടികളയും..!




മുല്ലപ്പൂ വിപ്ലവം ഉള്‍പ്പെടെ ഒര്പാട് ജനകീയ മുന്നേറ്റങ്ങള്‍ ഇന്റര്‍നെറ്റ്‌ സോഷ്യല്‍ മീഡിയയുടെ സഹായത്തോടെ വിജയിച്ചു വരുന്ന സാഹചര്യത്തില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ സൈബര്‍   ലോകത്തിനു മൂക്കുകയറിടാന്‍ കൊണ്ടുവരുന്ന ഓണ്‍ലൈന്‍ പൈറസി ആക്ട്ടിനെതിരെ വിക്കിപീഡിയയുടെ നേതൃത്വത്തില്‍ ലോകമെമ്പാടുമുള്ള വെബ്സൈറ്റുകള്‍ ഇന്നു 24മണിക്കൂര്‍ ബ്ലാക്ക് ഔട്ട്‌ ചെയ്തു പ്രതിഷേധിക്കുന്നു.. മിണ്ടിപോയാല്‍ തട്ടിക്കളയും എന്ന ആഗോള മേധാവികളുടെ രഹസ്യ അജണ്ടയുടെ  ഭാഗമായി  ഇന്ത്യ ഗവര്മെന്റ്ടും ഗൂഗിളും   ഫെസ്ബുക്കും  ഉള്‍പ്പടെ സോഷ്യല്‍ മീഡിയയ്ക്ക് കടിഞ്ഞാണിടാന്‍ പരിശ്രമിക്കുന്നു. മതങ്ങളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും സമൂഹത്തിലെ വ്യാജ വ്യക്തിതങ്ങളുടെയും ദൂഷ്യവശങ്ങളെ വിമര്‍ശിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണം എങ്കില്‍ ഈ സോഷ്യല്‍ നെറ്റ്വര്‍ക്ക് എന്ന ആശയത്തിന് തന്നെ എന്ത് പ്രസക്തി..??.. താന്‍ മസ്സില് പെരുപ്പിച്ചു നില്‍ക്കുന്ന ഫോട്ടോ... ചെരിഞ്ഞും മറിഞ്ഞും നില്‍ക്കുന്ന ഫോട്ടോ... കള്ളക്കടം മേടിച്ചു അയല്പക്കക്കാരനെ തോല്‍പ്പിക്കാന്‍ ഹുങ്കിനാല്‍ പണിതുയര്‍ത്തിയ വീടിന്റെ ഫോട്ടോസ്.. തന്റെയാണോ അതോ മറ്റവന്റെ കെട്ടിയവളാണോ (കെട്ടിയവന്‍ ആണോ  )  കൂടുതല്‍ സുന്ദരി അല്ലെങ്കില്‍ സുന്ദരന്‍ എന്ന് അറിയാനുള്ള ആകാംഷ.. നിങ്ങളെക്കാള്‍ വലുതാണ്‌ എന്റെ ജോലിയും statusഉം  എന്ന   കൊച്ചമ്മ പൊങ്ങച്ചങ്ങള്‍ , സിനിമാനടിയുടെ അംഗലാവണ്യത്തിന്റെ അളവുകള്‍...   താരരാണിയുടെ കിടപ്പറയില്‍ കണ്ടെത്തിയ   കൌപീനം ആരുടേത് എന്ന ചൂടന്‍ ചര്‍ച്ചകള്‍..  എന്നിങ്ങനെയുള്ള   വിലകുറഞ്ഞ മസാല കൂട്ട്  കാര്യങ്ങള്‍ മാത്രം പ്രദര്‍ശിപ്പിക്കാനും കാണാനും ചര്‍ച്ച ചെയാനും വേണ്ടി മാത്രം സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ ഉപയോഗിച്ചാല്‍ മതി പകരം എകാതിപതികളുടെ അധികാരത്തെ ചോദ്യം ചെയ്യാനോ... ക്രിയാത്മകമായ ചര്‍ച്ചകള്‍ക്ക് സാഹചര്യമൊരുക്കാനോ... മതങ്ങളുടെ പേരില്‍ മത മൌലിക വാദികളുടെ  നാറിയ ചൂഷണത്തെയും പ്രാകൃത ആചാരങ്ങളെയും ചോദ്യം ചെയ്യാനോ.. ആള്ദൈവങ്ങല്‍ക്കെതിരെ  ശബ്ദമുയര്‍ത്താനോ...  അധികാരത്തിന്റെ പേരില്‍ അഴിമതി നടത്തുന്ന പകല്‍ മാന്യന്‍മാരെ  വ്യക്തിഹത്യ ചെയ്യാനോ... ജനമുന്നേട്ടങ്ങള്‍ക്ക് ശക്തി പകരാനോ ശ്രമിക്കേണ്ട അതിനു വേണ്ടി അഭിപ്രായം പറയേണ്ട എന്ന ഭരണകൂടങ്ങളുടെ "ഫ്യൂടല്‍ തെമ്മാടിത്തരം " അംഗീകരിച്ചു കൊടുക്കാന്‍ നമ്മള്‍ തയ്യാറാവേണ്ടതുണ്ടോ..? ഇത്തരം നെറ്റുവര്‍ക്കുകളില്‍ നുഴഞ്ഞു കയറി ഇതിന്റെ സാധ്യതകളെ തങ്ങളുടെ വ്യക്തി വൈക്രുതങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഒരു ന്യുനപക്ഷം ഉണ്ട് എന്നത് സത്യം തന്നെ... ഇവരെ യധാര്ധത്ത്തില്‍ നിയന്ത്രിക്കേണ്ടതുണ്ട്.. ഇന്നു കരുതി എലിയെ പേടിച്ചു ഇല്ലം കത്തിക്കുന്ന  ആ പഴയ ഏര്‍പ്പാട്  അംഗീകരിക്കാനാവില്ല..!