ഇതൊരു ശ്രമമാണ്... എഴുതാനുള്ള ശ്രമം... എം ടി ക്കും, കാക്കനാടനും, സക്കറിയക്കും മാത്രം എഴുതിയാല്‍ മതിയോ...?ഉറുമ്പിനുമില്ലേടോ ആഗ്രഹവും അഹങ്കാരവും..? അങ്ങനെ ഒരു അഹങ്കാരത്തില്‍ നിന്നും ഉണ്ടായ
തോന്ന്യാസം ആണ് ഈ ബ്ലോഗ്‌.. ഇതിനെ " തൊമ്മന്റെ തോന്ന്യാസങ്ങള്‍ " എന്ന്
വേണമെങ്കില്‍ വിശേഷിപ്പിക്കാം...! തോന്ന്യാസങ്ങളില്‍ താല്പര്യമുള്ള ആര്‍ക്കും വായിക്കാം... ഇല്ലെങ്കില്‍ അതാ പേജിന്റെ മുകളില്‍ വലതുവശത്തായി ഒരു X ബട്ടന്‍... ഒന്ന് ക്ലിക്ക് ചെയ്തേക്കൂ... എന്നാല്‍ പിന്നെ തൊമ്മന്റെ തോന്ന്യാസങ്ങളിലേക്ക് ഒരു കിടിലന്‍ സ്വാഗതം...!!Thursday, February 2, 2012

നിങ്ങളെന്നെ കമ്യുണിസ്റ്റാക്കി..!


യേശു ക്രിസ്തുവും കാറല്‍ മാര്‍ക്സും ഒരേ രൂപകൂട്ടില്‍..!"ചോരച്ചാലില്‍ നീന്തിക്കയറിയ യേശുക്രിസ്തുവിനെയും തോക്കിന്‍ കുഴലില്‍ ഊഞ്ഞാലാടിയ കാറല്‍മാര്‍ക്സ് പുണ്ണ്യവാളനെയും" രക്തസാക്ഷിയെന്നു മുദ്രകുത്തി ഒരേ രൂപകൂട്ടില്‍ അടക്കാന്‍ പോളിറ്റ് ബ്യുറോ നീക്കം..! ലോകം കണ്ട ഏറ്റവും വലിയ സഹനത്തിന്റെയും ത്യാഗത്തിന്റെയും പര്യായമായ യേശുക്രിസ്തു ഇപ്പോള്‍ ജീവിച്ചിരുന്നെകില്‍ എല്ലാ സഹനവും അഹിംസയും മറന്നു  ഈ നീക്കത്തിനെതിരെ അരിവാളുമായി തെരുവില്‍ ഇറങ്ങിയേനെ..! കാരണം ഒരു കാരണത്തടിച്ചാല്‍ മറു കാരണം കൂടി കാണിച്ചു കൊടുക്കനെമെന്നു ലോകത്തെ ഉപദേശിച്ച  ക്രിസ്തുവിന്റെ വിപ്ലവം എവിടെ... തങ്ങള്‍ക്കു നേരെ ഉയരുന്ന കൈ വെട്ടിമാറ്റാന്‍ അറിവാലെടുക്കുന്ന മാര്‍ക്സിയന്‍ വിപ്ലവം എവിടെ..?   തികഞ്ഞ വര്‍ഗ്ഗീയ വാദികള്‍ അല്ലെന്നു ആണയിട്ടു പറയുന്ന പ്രത്യശാസ്ത്രം ഇന്ത്യയില്‍ മിച്ചമുണ്ടായിരുന്ന ബംഗാളിലും കേരളത്തിലും തകര്ന്നടിയുമ്പോള്‍ വിവിധ മത നേതാക്കളെ തന്നെ തങ്ങളുടെ വിപ്ലവകാരികളുടെ കൂട്ടത്തില്‍ ചേര്‍ത്ത് വളഞ്ഞ വഴിയില്‍ വര്‍ഗ്ഗീയത മുതലാക്കി വോട്ടാക്കാന്‍ ശ്രമിക്കുന്ന ആ പ്രത്യശാസ്ത്രം മനസ്സിലാക്കാന്‍ വിപ്ലവ പാര്‍ട്ടിയിലെ ബുദ്ധി ജീവിയായി ഒന്നും ജനിക്കെണ്ടതില്ല..! 
 മുതലാളിത്തം മരിക്കുമെന്ന് പ്രവചിച്ച മാര്‍ക്സിന്റെ പ്രവചനം സമീപകാലത്ത്   സത്യമായി തീരുന്നത് ശരി തന്നെ  പക്ഷേ മുതലാളിത്തം മരിക്കും മുമ്പ് പൊളിഞ്ഞത് സോവിയറ്റ് യൂണിയനാണ്. മാര്‍ക്‌സിസമനുസരിച്ച് ക്യാപിറ്റലിസമാണ് വളര്‍ച്ചയുടെ പാരമ്യത്തില്‍ ആന്തരിക വൈരുദ്ധ്യങ്ങളാല്‍ തകരേണ്ടത്, പക്ഷേ അങ്ങനെ എന്തെങ്കിലും നടക്കുമെന്ന് ആരും കരുതാത്ത കാലത്താണ് തൊഴിലാളി വര്‍ഗസര്‍വാധിപത്യം നടമാടുന്ന യു.എസ്സ്.എസ്സ്.ആര്‍. 1991ല്‍ പരസഹായമില്ലാതെ അപ്രത്യക്ഷമായത്.

ഇതേ പോലെ ചൈന തകര്‍ന്നില്ലെന്ന് മാത്രമല്ല അത് ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളിലൊന്നായി വളരുകയും ചെയ്തു എന്നത് നേര്, പക്ഷേ, 19-ാ നൂറ്റാണ്ടിലെ പോലെ നിന്ദ്യമായ തൊഴിലാളി ചൂഷണത്തിന് സ്വന്തം നാട്ടിലെ ഗ്രാമീണരെ വികസിതരാജ്യകമ്പനികള്‍ക്ക് വിട്ടുകൊടുത്തുകൊണ്ടാണ് അവരിത് സാധിച്ചത്. പാര്‍ട്ടിയുടെ ഏകാധിപത്യത്തിനു കീഴില്‍ പ്രാകൃത മുതലാളിത്തം. കമ്യൂണിസത്തിന്റെയോ മാര്‍ക്‌സിസത്തിന്റെയോ വിജയമായിരുന്നില്ല, ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മാത്രം വിജയമായിരുന്നു അത്. അവശേഷിച്ച കമ്യൂണിസ്റ്റ് രാജ്യങ്ങളിലും പാര്‍ട്ടിയുടെ ഏകാധിപത്യമല്ലാതെ തൊഴിലാളി വര്‍ഗത്തിന് മെച്ചമൊന്നുമുണ്ടായില്ല. പിന്നെയുള്ളത് ഇന്ത്യയിലും ഇറ്റലിയിലും മറ്റുമുള്ളതുപോലെ വിപ്ലവം മച്ചില്‍ വെച്ച് പാര്‍ലമെന്ററി വ്യമോഹമാണ് ശരിയായ കാര്യമെന്ന് മനസ്സിലാക്കിയ കമ്യൂണിസ്റ്റ് പാര്‍ട്ടികളാണ്.

വാള്‍ സ്ട്രീറ്റിലെ അധിനിവേശ സമരക്കാര്‍ പോലും ക്യാപിറ്റലിസം പോകണമെന്നേ പറയുന്നുള്ളു. പകരം കമ്യൂണിസമല്ല, സോഷ്യലിസം പോലും ആരും ചോദിക്കുന്നില്ല. 'ഗിവ് അസ് സംതിങ്ങ് ബെറ്റര്‍, സംതിങ്ങ് നൈസ്' അതാണവര്‍ പറയുന്നത്...

'ഞാന്‍ വേറെ എന്താണെങ്കിലും ഒരു മാര്‍ക്‌സിസ്റ്റ് അല്ല', എന്ന് മാര്‍ക്‌സ് പറഞ്ഞിട്ടുണ്ടത്രേ. അതൊരു തമാശയെ അസ്ഥാനത്ത് ഉദ്ധരിച്ചതാവാം. പക്ഷേ മരണശേഷം തന്റെ പ്രത്യയശാസ്ത്രത്തെ സ്റ്റാലിനും മാവോയും പോള്‍പോട്ടും പോലുള്ളവര്‍ ഉപയോഗിക്കുന്നത് കണ്ടിരുന്നെങ്കില്‍ ഞാന്‍ കമ്യൂണിസ്റ്റുമല്ല എന്ന് ആത്മാര്‍ത്ഥമായി പറഞ്ഞിട്ടുണ്ടാകുമായിരുന്നു മാര്‍ക്‌സ്. അവരൊക്കെയാണ് കമ്യൂണിസത്തെ ലോകത്തെ മറ്റേത് വെറുക്കപ്പെട്ട സ്വേച്ഛാധിപത്യ ഭരണത്തിന്റെയും സമമാക്കി മാറ്റിയത്.കംമ്യുനിസ്ട്ടു പാര്‍ട്ടി ഇന്ന് ക്രിസ്തുവിനെ വിപ്ലവകാരിയാക്കിയെങ്കില്‍ ‍ നാളെ മഹാഭാരത യുദ്ധത്തില്‍ ശരശയ്യയില്‍ മരിച്ചു വീണ ഭീഷ്മാചാര്യര്‍ ഉള്‍പ്പടെ
ഉള്ള ആയിരങ്ങള്‍ക്ക് വേണ്ടി സ്മാരകം പണിതും ഒരു കാലത്ത് കാടന്മാരായിരുന്ന അറബികളെ മനുഷ്യരാക്കി മാറ്റിയ നബിക്ക്  പോളിറ്റ് ബ്യുറോയില്‍ അംഗത്ത്വം കൊടുത്തും പാര്‍ട്ടിയെ ആ പഴയ പ്രതാപത്തിലേക്ക് കൊണ്ടുവരാന്‍ കഴിയുമോ എന്ന് പാര്‍ട്ടിയിലെ ബുദ്ധിജീവികള്‍ ആലോചിക്കുന്നുണ്ടാവും..!  അലുവയും മത്തിക്കറിയും തമ്മില്‍ ചേരാത്തത് പോലെ...  മതവും ശാസ്ത്രവും തമ്മില്‍ തര്‍ക്കിക്കുന്നത്‌ പോലെ...  യേശുക്രിസ്തുവും കാറല്‍ മാര്‍ക്സും ഒരേ രൂപകൂട്ടില്‍ ഇരുന്നു
വിശ്വാസികള്‍ക്ക് അനുഗ്രഹങ്ങള്‍ ചോരിയുമെന്ന സ്വപനം പൂവനിയണമെങ്കില്‍ കാറല്‍ മാര്‍ക്സ് കുരിശുമരണം വരിക്കണം എന്നാണു തൊമ്മന്റെ അഭിപ്രായം..!

5 comments:

 1. വിശ്വാസികള്‍ക്ക് അനുഗ്രഹങ്ങള്‍ ചോരിയുമെന്ന സ്വപനം പൂവണിയണമെങ്കില്‍ കാറല്‍ മാര്‍ക്സ് കുരിശുമരണം വരിക്കുക തന്നെ വേണ്ടി വരും :)

  ReplyDelete
 2. പ്രകാശ്‌ കാരാട്ടിനെ ഇന്ത്യയിലെ അഭിനവ യേശുക്രിസ്തുവായി ചിത്രീകരിക്കുന്ന കേരളത്തിലെ ശുംഭന്മാര്‍ (സഖാക്കള്‍ ക്ഷമിക്കുക.. 'പ്രകാശം പരത്തുന്നവര്‍' എന്നാണ് ഞാന്‍ ഉദേശിച്ചത്‌!! ) , 'കാരാട്ട് തമ്പുരാന്‍' ഇന്ത്യയിലെ 110 കോടി ജനങ്ങള്‍ക്ക്‌ വേണ്ടി എന്ന് കുരിശുമരണം വരിക്കും എന്നതു കൂടി (ഒറ്റുകാരന്‍ യൂദാ ആരായിരിക്കുമെന്നു പറഞ്ഞില്ലെങ്കിലും ) മാസം, തീയതി , മുഹൂര്‍ത്തം എന്നിവ സഹിതം വ്യക്തമാക്കേണ്ടിയിരിക്കുന്നു..

  ReplyDelete
 3. യേശു കട്ടിട്ടില്ല,
  കാരണം കോണ്ഗ്രസ് ആയിരുന്നില്ല
  യേശു വ്യഭിചരിച്ചിട്ടില്ല ,
  കാരണം ലീഗ് ആയിരുന്നില്ല .
  മതഭ്രാന്തനല്ല,ക
  ാരണം ബി ജെ പി യും,എസ്
  ഡി പി ഐയും ആയിരുന്നില്ല
  പിന്നെയോ....?
  സമത്വം സ്വപ്നം കണ്ടു,
  പാവങ്ങളെ മോചിപ്പിച്ചു,
  അധികാര
  വര്ഗത്തെ ചോദ്യം ചെയ്തു,
  സ്വയം രക്തസാക്ഷി ആയി....
  ഇത് തന്നെയാണ്
  ചെഗുവേരയും ചെയ്തത്,
  അതുകൊണ്ട് യേശു ഒരു യഥാര്ത്ഥ
  കമ്മുനിസ്റ്റ് തന്നെ...

  ReplyDelete
 4. യേശു ക്രിസ്തു കട്ടിട്ടില്ലെന്നു മാത്രമല്ല ലാവലിന്‍ കേസ്സില്‍ പ്രതിയുമല്ല .... വിദേശ രാജ്യങ്ങളില്‍ ബിനാമി വ്യവസായങ്ങലുമില്ല...

  യേശു വ്യഭിച്ചരിച്ചിട്ടില്ലെന്ന്​ മാത്രമല്ല കിളിരൂര്‍ കേസ്സില്‍ VIP യുമല്ല...

  അദ്ദേഹം ഭൌദ്ധികവാധിയായിരുന്നില്ലെന​്നു മാത്രമല്ല തലയില്‍ മുണ്ടിട്ട് ആരാധനാലയങ്ങളില്‍ പോകാരുമില്ല തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ തിരുമേനമാരുടെ കൈമുത്താനും വര്‍ഗ്ഗീയ നേതാക്കളെ കൂട്ടുപിടിക്കാനും പോയിട്ടില്ല....

  പിന്നെ അദ്ദേഹം സമത്വം സ്വപ്നം കണ്ടത് തൊഴിലാളികളെ ചൂഷണം ചെയുതു നേതാക്കന്മാര്‍ പള്ള വീര്‍പ്പിക്കാനല്ല... വികസനത്ത്തിനെതിരെ കൊടി കുത്തി സമരം ചെയ്യാനുമല്ല...

  പാവങ്ങളെ മോചിപ്പിക്കാന്‍ യേശു ക്രിസ്തുവിനു തെരിവു യുദ്ധം നടത്തേണ്ടി വന്നിട്ടില്ല...

  അധികാര വര്‍ഗ്ഗത്തെ ചോദ്യം ചെയ്തത് ‍ ബസ്സുകള്‍ തല്ലി തകര്‍ത്തും പൊതുമുതല്‍ നശിപ്പിച്ചും അല്ല...

  പിന്നെ യേശു ക്രിസ്തു രക്തസാക്ഷിയായത്‌ തെരുവ് യുദ്ധത്തില്‍ മരിച്ചു വീണിട്ടുമല്ല..

  അതുകൊണ്ട് യേശു ക്രിസ്തു ഒരു യഥാര്‍ഥ കമ്യുനിസ്ട്ടുകാരനെന്നു പറയാനാവില്ല സുഹൃത്തെ...!!!!

  ReplyDelete
 5. thank you thomman for this amazing blog ,

  dont fooled by the @#$%^& politicians ,
  wish you all the best


  by kochu poulo

  ReplyDelete