ഇതൊരു ശ്രമമാണ്... എഴുതാനുള്ള ശ്രമം... എം ടി ക്കും, കാക്കനാടനും, സക്കറിയക്കും മാത്രം എഴുതിയാല്‍ മതിയോ...?ഉറുമ്പിനുമില്ലേടോ ആഗ്രഹവും അഹങ്കാരവും..? അങ്ങനെ ഒരു അഹങ്കാരത്തില്‍ നിന്നും ഉണ്ടായ
തോന്ന്യാസം ആണ് ഈ ബ്ലോഗ്‌.. ഇതിനെ " തൊമ്മന്റെ തോന്ന്യാസങ്ങള്‍ " എന്ന്
വേണമെങ്കില്‍ വിശേഷിപ്പിക്കാം...! തോന്ന്യാസങ്ങളില്‍ താല്പര്യമുള്ള ആര്‍ക്കും വായിക്കാം... ഇല്ലെങ്കില്‍ അതാ പേജിന്റെ മുകളില്‍ വലതുവശത്തായി ഒരു X ബട്ടന്‍... ഒന്ന് ക്ലിക്ക് ചെയ്തേക്കൂ... എന്നാല്‍ പിന്നെ തൊമ്മന്റെ തോന്ന്യാസങ്ങളിലേക്ക് ഒരു കിടിലന്‍ സ്വാഗതം...!!



Friday, October 28, 2011

ചെവിക്കല്ലടിച്ച് പൊട്ടിക്കൂ, സമ്മാനം നേടൂ..!

WARNING..!  ദയവായി പുരുഷന്മാര്‍ ഇത് വായിക്കരുത്....


"കുടിച്ചു കൂത്താടി വന്നു  കുടുംബത്ത് യറി കുടുംബിനിയുടെ കൂമ്പ് നോക്കി കുത്തുന്നതാണോ കുമാരാ കുലീനത..? "

തൊരു തമാശ ഡയലോഗാനെങ്കിലും ഇപ്പറഞ്ഞതുപോലെ രാത്രിയായാല്‍ നാല് കാലില്‍ കുടുംബത്ത് കയറി വന്നു ഭാര്യയെ കുനിച്ചു നിര്‍ത്തി കൂമ്പിനിടിക്കുന്നത് "ഔട്ട് ഓഫ് ഫാഷന്‍" ആയിരിക്കുന്നു, പകരം ഇതേ രീതിയില്‍ കുടിച്ചു കൂത്താടി വന്നു ഭാര്യയുടെ കയ്യില്‍ നിന്നും അടി മേടിക്കുന്നതാണ് പുതിയ ട്രെന്‍ഡ്..!
ഇത് എന്തിനാണെന്ന് മനസ്സിലായോ..?

ന്നും മനസ്സിലായില്ല അല്ലെ..? ആദ്യം എനിക്കും ഒന്നും മനസ്സിലായില്ല..ഈയിടെ മനോരമയില്‍ വന്ന ഒരു വാര്‍ത്ത വായിച്ചിട്ടാണ് എനിക്ക് കൂടുതല്‍ കാര്യം മനസ്സിലായത്‌.."പതി പത്നി-1000"  എന്ന പേരില്‍ ആന്ധ്രയിലെ ഒരു  MLA യും ജലസേജന വകുപ്പ് മന്ത്രിയുമായ ടി .ജി വെങ്കടേഷ് അവതരിപ്പിക്കുന്ന  പുതിയ ഒരു ജനപ്രിയ പരിപാടിയെ കുറിച്ചാണ് പറഞ്ഞു വരുന്നത്.. പാതിരാത്രിയില്‍ കള്ള് കുടിച്ചു വന്നു ഭാര്യയെ തല്ലുന്ന ഭര്‍ത്താക്കന്മാരെ നിലക്ക് നിര്‍ത്തുക  എന്ന ഉദ്ധേശ ലക്ഷ്യത്തോടെയാണ് ഈ പരിപാടിയുടെ ലോഞ്ചിംഗ്..അതായത് കുടിച്ചു വരുന്ന ഭര്‍ത്ത്തക്കാന്‍മാരെ തല്ലുന്ന ഭാര്യക്ക്‌ "പതി പത്നി- 1000" പദ്ധതിയിലൂടെ ആയിരം  രൂപ സമ്മാനമായി ലഭിക്കും.. ഇതില്‍ തന്നെ പല ഓപ്ഷനുകള്‍ ഉണ്ട്, ഒരടിക്ക് ആയിരം രൂപ, അടിയുടെ എണ്ണം കൂടിയാല്‍ അതനുസരിച്ച് കൂടുതല്‍ തുക സമ്മാനമായി ലഭിക്കും..സ്വന്തം ഭര്‍ത്താവിനെ പബ്ലിക്കായി അടിച്ചാല്‍ സമ്മാനത്തുക ആയിരം കടക്കും..എന്തായാലും സ്ത്രീകള്‍ക്ക്   ഇതൊരു സുവര്‍ണ്ണാവസരമാണ്, കാരണം സ്വന്തം ഭര്‍ത്താവിനെ ചെവിക്കല്ല് നോക്കി നാല് പൊട്ടിക്കുകയും ചെയ്യാം കൈനിറയെ പണവും സമ്പാദിക്കാം..ഈ പദ്ധതിയുടെ നടത്തിപ്പിനായി സ്വന്തം പോക്കറ്റില്‍ നിന്നുമാണ് പണക്കാരനായ  വെങ്കടേഷ് പണം ചിലവാക്കുന്നത്..!.

അയ്യോ ഭാര്യെ തല്ലല്ലേ..അയ്യോ ഭാര്യെ തല്ലല്ലേ...
തൊമ്മന്‍റെ ഒരു വീക്ഷ്കകോണകത്തില്‍ നിന്ന് നോക്കിയാല്‍ പണത്തിന്റെ പ്രലോഭനത്തില്‍ വീഴുന്ന ഭാര്യമാര്‍ ഉള്ള ഭര്‍ത്ത്തക്കാന്‍മാര്‍ക്ക് നല്ല തല്ലുകിട്ടാനുള്ള സാധ്യതയുണ്ടെന്ന ലൂപ്ഹോളും ഈ പരിപാടിയുടെ നടത്തിപ്പില്‍ ഉണ്ട് എന്ന് പറയാം ..കാരണം ആയിരം രൂപയുടെ പുതിയൊരു സാരി മേടിക്കണമെന്നു തോന്നിയാല്‍ ഭര്‍ത്തതാവിനിട്ടു കാലത്ത് ഒന്ന് പൊട്ടിച്ചാല്‍ മതിയാകും. ഭര്‍ത്താവ് മദ്യപിച്ചിട്ടുണ്ടോ ഭാര്യയെ ഉപദ്രവിക്കുന്നുണ്ടോ എന്നോന്നൊക്കെ തെളിവ് സമര്‍പ്പിക്കാന്‍ ഒന്നും പരിപാടിയില്‍ നിബന്ധനകളില്ല..

 

തല്ലുന്നെ തല്ലുന്നെ തല്ലി തല്ലി കൊല്ലുന്നേ..
ന്ധ്രയും തമിഴ്നാടും പിന്നെ ഒട്ടുമിക്ക നോര്‍ത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങളിലും പണ്ട് മുതല്‍ക്കേ കുടുംബങ്ങളില്‍ സ്ത്രീ ആധിപത്യം ഉള്ള സ്ഥലങ്ങളാണ്..ആന്ധ്രയില്‍ ഇങ്ങനെയൊരു പദ്ധതി വരുന്നത് മൂലം ആണുങ്ങളുടെ കാര്യം കട്ട പോഹ...കേരളത്തില്‍ മാത്രമാണ് പൊതുവേ ആണ്‍ ആധിപത്യം നിലനില്‍ക്കുന്നത്..ഇതിനെ തിരുത്തിക്കുറിച്ചു മറ്റു സംസ്ഥാനങ്ങളിലെ പോലെയാക്കാന്‍ മഹിളാ സംഘടനകള്‍ എന്ന പേരില്‍ ഒരു പറ്റം  " സൊസൈറ്റി ലേടികള്‍ " നടത്തുന്ന കൂത്തുകള്‍ നമ്മളും  കണ്ടുകൊണ്ടിരിക്കുന്നു..യധാര്‍ധത്തില്‍ ഇലക്ഷനില്‍ സ്ത്രീകളുടെ വോട്ടു പിടിക്കാന്‍ വെങ്കടേഷ് സ്വന്തം പോക്കറ്റില്‍ നിന്നും പണം മുടക്കി നടത്തുന്ന ഈ കണ്ണില്‍ പൊടിയിടല്‍ പരിപാടി തെലുങ്കന്‍മാര്‍ക്ക് മനസ്സിലാവുമോ അതോ പെണ്ണുങ്ങളുടെ അടി കൊണ്ട് ചാകുമോ..കാത്തിരുന്നു കാണാം..

മുന്നറിയിപ്പ്: "പതി പത്നി 2000 "എന്ന പേരില്‍ ഇതേ പരിപാടി കേരളത്തിലും നടപ്പാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു..കാരണം വെള്ളമടിയുടെ കാര്യത്തില്‍ ലോകത്തിലെ എല്ലാ രാജ്യങ്ങളെയും കടത്തി വെട്ടി നമ്മള്‍ മലയാളികള്‍ ചരിത്രം കുറിച്ച് കൊണ്ടിരിക്കുകയാണല്ലോ..? അതുകൊണ്ട് കല്യാണം കഴിച്ച പ്രിയ മലയാളി സുഹൃത്തുക്കളെ....ഭാര്യയുടെ  തല്ല് കിട്ടാതെ സൂക്ഷിക്കുക..! അടിയുടെ ആശംസകളോടെ..ഞാന്‍ തൊമ്മന്‍, വയസ്സ് 29, കല്യാണം കഴിച്ചിട്ടില്ല..!


അടിയുടെ ആശംസകള്‍..

4 comments:

  1. വെറുതെ പേടിപ്പിക്കല്ലേ....

    ReplyDelete
  2. " അടിയുടെ ആശംസകള്‍ ".
    അത് നന്നായി.

    ReplyDelete
  3. കേരളത്തില്‍ "പതി പത്നി 2011 " ഉം “പത്നി പതി 2011” ഉം നടപ്പാക്കേണ്ടി വരും..

    ReplyDelete
  4. മലയാളമനോരമ ഓണപ്പതിപ്പിൽ ഇന്ദുഗോപന്റെ കഥയുണ്ട്.ഇരുനൂറ്റി അമ്പതു വർഷം മുമ്പ് ജീവിച്ചിരുന്ന പട്ടാളക്കാരന്റെ ആത്മാവ് കുടിയന്റെ ഭാര്യയിൽ ആവേശിച്ച് ഇടിച്ച് ചുരുട്ടികൂട്റ്റുന്നത് കാണാം.

    ReplyDelete