ആപേക്ഷികത സിദ്ധാന്തവും പിന്നെ ഒലക്കയുടെ മൂടും... ഇവ തമ്മില്‍ എന്താ ബന്ധം എന്നല്ലേ..? ഒരുപാട് ബന്ധമുണ്ട് , ആല്ലെങ്കില്‍ കേട്ടോളൂ..

ഒടുക്കത്തെ "വീക്ഷകകോണകം"..?
എന്റെ"വീക്ഷകകോണകത്തെ" കുറിച്ച് പറയാന്‍ ഒരുപാടുണ്ട്...അതൊക്കെ അവിടെ നില്‍ക്കട്ടെ..
നമുക്ക് കാര്യത്തിലേക്ക് കടക്കാം. ഇപ്പോള്‍ ശാസ്ത്ര ലോകം ചര്‍ച്ച ചെയ്യുന്നത് മറ്റൊരു "വീക്ഷകകോണകത്തെ "കുറിച്ചാണ്.. അതു യാഥാര്‍ഥ്യമായാല്‍ ശാസ്ത്രലോകത്ത് വീണ്ടുമൊരു കോളിളക്കമുണ്ടാകും. പഴയ വിപ്ലവനായകന്‍ ഐന്‍സ്റ്റൈന്‍ പഴഞ്ചനാകും. ആപേക്ഷികതാ സിദ്ധാന്തം കാലഹരണപ്പെടും. പ്രപഞ്ചോല്‍പ്പത്തിയുടെ രഹസ്യങ്ങള്‍ തേടി കണികാ പരീക്ഷണം നടത്തുന്ന യൂറോപ്യന്‍ ആണവോര്‍ജ ഗവേഷണ ഏജന്‍സി(സേണ്‍)യിലെ ശാസ്ത്രജ്ഞരാണ് ഭൗതിക ശാസ്ത്രത്തെ പിടിച്ചുലച്ചേക്കാവുന്ന കണ്ടെത്തലിനു പിന്നില്‍...ശൂന്യതയിലൂടെ പ്രകാശം സഞ്ചരിക്കുന്ന വേഗത്തെ മറികടക്കാന്‍ ഈ പ്രപഞ്ചത്തില്‍ മറ്റൊന്നിനുമാവില്ലെന്ന ആശയമാണ് ഐന്‍സ്റ്റൈന്റെ ആപേക്ഷികതാ സിദ്ധാന്തത്തിന്റെ കാതല്‍. അതാണ് ആധുനിക ഭൗതിക ശാസ്ത്രത്തിന്റെ അടിസ്ഥാനം. പ്രകാശ വേഗത്തെ എന്തെങ്കിലും മറികടന്നാല്‍ ഈ അടിത്തറയ്ക്കുമേല്‍ കെട്ടിപ്പൊക്കിയ ശാസ്ത്ര സിദ്ധാന്തങ്ങളെല്ലാം തകിടം മറിയും...ഈ സാഹചര്യത്തിലാണ് സേനിലെ ശാസ്ത്രജ്ഞന്മാര്‍ പ്രകാശ വേഗത്തെയും മറികടക്കുന്ന നുട്രീനോകളുടെ വേഗതയെ അളന്നു കുറിച്ചത്..!
ഐന്‍സ്റ്റൈന്റെ സിദ്ധാന്തമനുസരിച്ച്, പ്രകാശ വേഗത്തില്‍ സഞ്ചരിക്കുന്ന പദാര്‍ഥങ്ങളെ സംബന്ധിച്ചിടത്തോളം കാലം നിശ്ചലമാകണം. പ്രകാശവേഗത്തിനുമപ്പുറം സഞ്ചരിക്കുന്നവര്‍ക്ക് കാലത്തിലൂടെ പിന്നോട്ടു സഞ്ചരിക്കാനാകണം. കാലം മുന്നില്‍നിന്നു പിന്നോട്ടു സഞ്ചരിക്കാന്‍ തുടങ്ങിയാല്‍ കാര്യകാരണ ബന്ധവും തകിടംമറിയും. കാര്യം ആദ്യം, അതിന്റെ കാരണം പിന്നെ എന്ന അവസ്ഥ വരും. ലൈറ്റ് കത്തിയതിനു ശേഷം സ്വിച്ച് ഓണാക്കിയാല്‍ മതിയാവും. അതങ്ങനെയാണ്, ഒരുപാടു മുന്നോട്ടുപോകുമ്പോള്‍ ശാസ്ത്രം തത്വചിന്തയോടടുക്കും. കുറേയേറെ കിഴക്കോട്ടു പോകുമ്പോള്‍ പടിഞ്ഞാറെത്തുമെന്നതുപോലെ. എന്നുവെച്ച് സ്വിച്ചിടുന്നതിനു മുമ്പു ലൈറ്റു കത്താന്‍ പാടുണ്ടോ?
എന്തായാലും ശാസ്ത്രലോകത്ത് ഇപ്പോള്‍ നിലനില്‍ക്കുന്ന ഈ പ്രതിസന്ധികളെ ജിജ്ഞാസയോടെ നമുക്ക് നോക്കികാനാം..പുതിയ അറിവുകള്‍ എല്ലാം മനസ്സിലാക്കാനുള്ള ശാസ്ത്രത്തിന്റെ കുതിപ്പിന് ആക്കം കൂട്ടുകയെ ഉള്ളൂ..അല്ലാതെ പൂഴിയില്‍ നിന്നുമാണ് മനുഷ്യനുണ്ടായതെന്നു ഇപ്പോഴും ഉറച്ചു വിശ്വസിക്കുകയും വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന മതങ്ങള്‍ പഠിപ്പിക്കുന്ന ആന മണ്ടത്തരങ്ങള്‍ കാലത്തിനു അനുസൃതമായി പുതുക്കാതെ നിലനിര്‍ത്തുന്നത് പോലെ " തങ്ങള്‍ പിടിച്ച മുയലിനു രണ്ടു കൊമ്പ്" എന്ന പിടിവാശിയൊന്നും ശാസ്ത്രത്തിനില്ല..മതങ്ങളോടും ദൈവങ്ങലോടുമുള്ള എല്ലാ ബഹുമാനവും നിലനിര്‍ത്തികൊണ്ട് പ്രപഞ്ച രഹസ്യങ്ങളുടെ ഉള്ളറ തേടിപ്പിടിക്കാന്‍ ശാസ്ത്രം നടത്തുന്ന ശ്രമങ്ങള്‍ എന്റെയും നിങ്ങളുടെയും ജിജ്ഞാസ അവസാനിപ്പിക്കുവാന്‍ കഴിയുമാറാവട്ടെ എന്ന ശുഭാക്തി വിശ്വാസം മാത്രമേ നിസ്സാരനായ എനിക്കുള്ളൂ... JK എന്നും ശാസ്ത്രത്തിനൊപ്പം...


its science yaaa machaaaa
ReplyDeleteaasamsakal
ഒലക്കേടെ മൂട്!!!!
ReplyDelete