ഇതൊരു ശ്രമമാണ്... എഴുതാനുള്ള ശ്രമം... എം ടി ക്കും, കാക്കനാടനും, സക്കറിയക്കും മാത്രം എഴുതിയാല്‍ മതിയോ...?ഉറുമ്പിനുമില്ലേടോ ആഗ്രഹവും അഹങ്കാരവും..? അങ്ങനെ ഒരു അഹങ്കാരത്തില്‍ നിന്നും ഉണ്ടായ
തോന്ന്യാസം ആണ് ഈ ബ്ലോഗ്‌.. ഇതിനെ " തൊമ്മന്റെ തോന്ന്യാസങ്ങള്‍ " എന്ന്
വേണമെങ്കില്‍ വിശേഷിപ്പിക്കാം...! തോന്ന്യാസങ്ങളില്‍ താല്പര്യമുള്ള ആര്‍ക്കും വായിക്കാം... ഇല്ലെങ്കില്‍ അതാ പേജിന്റെ മുകളില്‍ വലതുവശത്തായി ഒരു X ബട്ടന്‍... ഒന്ന് ക്ലിക്ക് ചെയ്തേക്കൂ... എന്നാല്‍ പിന്നെ തൊമ്മന്റെ തോന്ന്യാസങ്ങളിലേക്ക് ഒരു കിടിലന്‍ സ്വാഗതം...!!Monday, October 24, 2011

തൊമ്മന്‍റെ കുട്ടനാട്..

തൊമ്മന്‍റെ കുട്ടനാട്...ഇത് കേട്ടാല്‍ തോന്നും കുട്ടനാട് തൊമ്മന്‍റെ കുടുംബ സ്വത്താണെന്ന് അല്ലെ?. അങ്ങനെ യാതൊരു അഹങ്കാരവും തൊമ്മനില്ല കേട്ടോ.." എന്നാല്‍ കുട്ടനാടിന്റെ മനം കുളിര്‍പ്പിക്കുന്ന കാഴ്ചകള്‍ തൊമ്മന്റെ സ്വകാര്യ സ്വത്തില്‍ പെടും..വള്ളവും വെള്ളവും നിറഞ്ഞ  കുട്ടനാട്,  വെള്ളംകളിക്കുള്ള വെള്ളമുണ്ടെങ്കിലും കുടിക്കാന്‍ ഒരിറ്റു വെള്ളമില്ലാത്ത കുട്ടനാട്, കൃഷിയും കൃഷിനാശവും ഒപ്പത്തിനൊപ്പം  മത്സരിക്കുന്ന കുട്ടനാട്, പാവപ്പെട്ട കര്‍ഷകനും പുതുപ്പണകാരന്‍ ബുള്‍ഗാന്‍മാരും നിറഞ്ഞ കുട്ടനാട്, കള്ളുഷാപ്പുകള്‍ നിറഞ്ഞ കുട്ടനാട്, പമ്പയുടെ തീരങ്ങളില്‍ തലയുയര്‍ത്തി നില്‍ക്കുന്ന പള്ളികളും അമ്പലങ്ങളും നിറഞ്ഞ കുട്ടനാട്... അങ്ങനെ അങ്ങനെ ഒരുപാട് കാഴ്ചകള്‍...കുട്ടനാടിന്റെ കാഴ്ചകളിലേക്ക് സ്വാഗതം. ഇതിലെ കുട്ടനാടന്‍ കാഴ്ചകളുടെ ചിത്രങ്ങള്‍ക്ക് കടപ്പാട് കുട്ടനാട്ടുകാരനും ഒരു മികച്ച ഫോട്ടോഗ്രാഫറുമായ എന്റെ ഒരു സുഹൃത്തിനോട്‌ :Jubin Jacob, http://www.themediaguyz.com/,  mediaguyz@yahoo.com/

 
വെള്ളത്തില്‍ കുരുത്തതതല്ലേ  വള്ളത്തില്‍ മോശമാവില്ല ..

കണ്ടില്ലേ കുട്ടനാടന്‍ കര്‍ഷകന്റെ കരവിരുത്...


ഇത് തന്നെയാണോ ആ പറഞ്ഞ ഭൂമിയിലെ സ്വര്‍ഗ്ഗം...


പംബക്കു മേല്‍ ഒരു ഫ്ലൈ ഓവര്‍..   തലയുയര്‍ത്തി നമ്മുടെ പള്ളാത്തുരുത്തി പാലം...


കാവാലം തട്ടാശ്ശേരി ജങ്കാര്‍..ഒഴുകുന്ന പാര്‍ക്കിംഗ്..പാവപ്പെട്ട കര്‍ഷകന്റെ കുട്ടനാട്..


വിത ഏറിഞ്ഞുണ്ടായ സിക്സ്പാക്... 


വിരളമാകുന്ന ഞാറുനടീല്‍ കാഴ്ചകള്‍..ഇപ്പോള്‍ കൊയ്യാനും വിതക്കാനും പോകുന്നത് നാണക്കേടാണത്രെ..!


കുട്ടനാട്ടിലെ പുരാതന പള്ളികളില്‍ ഒന്ന്..എടത്വാ പള്ളി


ചമ്പക്കുളം  പള്ളി..ഒരു അക്കരെ കാഴ്ച...

പഴയ നാടന്‍ കുളിപ്പുര...എത്ര കുളിസീന്‍ മിന്നിമറഞ്ഞതാ..


കുട്ടനാട്ടിലെ ഇപ്പോഴത്തെ അഥിതികള്‍...ഇപ്പോള്‍ ഇത് മാത്രമേ കാണാനുള്ളൂ


അന്നും ഇന്നും ഞങ്ങളിങ്ങനെയാ...


ഇതാണ് കളപറി..എത്ര അധ്വാനിച്ചു വളര്‍ത്തിയെടുക്കുന്നതാ, ഒരൊറ്റ മട വീഴ്ച്ചലില്‍ നശിച്ചു പോകുന്നത്..കുട്ടനാടിന്റെ ശാപം


വെള്ളത്തിന്‌ മുകളില്‍ തപസ്സിരിക്കുന്ന പെണ്‍കുട്ടി...ഇത് കുട്ടനാട്ടിലെ പിള്ളേര്‍ക്ക് മാത്രമേ ചെയ്യാന്‍ പറ്റൂ,  മറ്റുള്ളവര്‍ ദയവായി ഇത് അനുകരിക്കരുത്..!


കുട്ടനാട്ടിലെ ഹൈവേ കാഴ്ചകള്‍..


ആലപ്പുഴ കനാലുകള്‍ക്ക് ഇത്ര ഭംഗിയോ..?


ആഞ്ഞു വലിച്ചോ..ഇന്നത്തെ കറിക്കുള്ളതായി..


ഇതൊരു ചിത്രകഥ രചന ഒന്നുമല്ല...


ഹൌസ്‌ ബോട്ടിലൂടെ ഒരു യാത്ര..ഒഴുകുന്ന കൊട്ടാരം...ചുമ്മാ ടൂറിസ്റ്റുകളെ പറ്റിക്കാന്‍ പറഞ്ഞതാ...ഇത് പഴയ കേവ് വള്ളം എന്ന് ആരോടും പറയരുത് കേട്ടോ.. 


തണ്ണീര്‍ മുക്കം ബണ്ട്...കുട്ടനാടന്‍ പാക്കേജ് ഒന്ന് നടപ്പിലാവട്ടെ...എല്ലാം ഒന്ന് ശരിയാക്കിയെടുക്കണം..


കുട്ടനാട് മെട്രോ...ഇതിനെ തോല്‍പ്പിക്കാന്‍ ഇതു വാഹനം ഉണ്ട്  ഇവിടെ..?


പോന്നു വിളയിച്ചിരുന്ന പാടമാ..ഓ അതൊക്കെ ഒരു കാലം...ഇപ്പോള്‍ നഷ്ട്ടങ്ങള്‍ വിളയിക്കുന്നു...

സന്ധ്യയായി, വീട്ടില്‍ പോകേണ്ടായോ..?


ആലപ്പുഴ ചങ്ങനാശേരീ റോഡിലെ സുന്ദര കാഴ്ചകള്‍..റോഡില്‍ മാത്രമല്ല വെള്ളത്തിലും ഞങ്ങള്‍ വണ്ടി ഓടിക്കും..കുട്ടനാട്ടുകാരോടാ കളി..


സന്ധ്യ മയങ്ങും നേരം...ചന്ദ്രിക ഉണരും നേരം...


കള്ളുഷാപ്പുകള്‍...കുട്ടനാടിന്റെ ഐശ്വര്യം...


ഇവിടെ ജീവിച്ചു മരിച്ചാല്‍ മതി...


കേരളത്തിന്റെ താളം..കുട്ടനാടിന്റെയും


കുട്ടനാടിന്റെ ബ്രാന്‍ഡ് അംബാസിഡര്‍...


പഴയ പ്രതാപിയാ...ഇപ്പോള്‍ ഇതാ അവസ്ഥ..


മഴക്ക്  തൊട്ടുമുന്‍പ്...


കൊയ്യാന്‍ ആളില്ല...ഇപ്പോള്‍ ഇവനാണ് താരം...


മോളെ ഒന്ന് കൈ വച്ചേരേ..


കൊയ്ത്തു മെഷീന്‍...ഇവനില്ലയിരുന്നെങ്കില്‍ കാണാമായിരുന്നു..

കരിമീന്‍, കൊഞ്ച്, വാള, കുറുവാ കൂയ്......

ഇത് കൊച്ചിയുടെ മാത്രം കുത്തകയല്ല...

ചേച്ചി വേഗം വച്ച് പിടിച്ചോ..നേരത്തെ വീടെത്താം...

ഇങ്ങനെയും പറവ പിടിക്കാം...ചുമ്മാ ചൂണ്ടയില്‍ ജീവനുള്ള ചെറിയ മീന്‍ കോര്ത്തിട്ടാല്‍ മതി...

വേണമെങ്കില്‍ പി.സി വള്ളത്തിലും വരാം...

പോത്തിനോട്  അല്‍പ്പം   വേദമോദികൊടുക്കുന്ന കര്‍ഷകന്‍...

തിത്തി താര തിത്തി തെയ്...

കുട്ടനാട്ടിലെ സ്തീകള്‍ ഇങ്ങനെയാ...

ഇന്നത്തെ കളക്ഷന്‍...ഒരു കുട്ടനാടന്‍ കടത്തു വള്ളം...

തനി നാടന്‍ കാഴ്ചകള്‍....

മഴ പെയ്യുന്നു മദദളം കൊട്ടുന്നു...

ഇതാണ് വീശ്...ഒരൊറ്റ മീന്‍ രെക്ഷപെടില്ല..

മണ്ടരിയാ...കണ്ടാല്‍ തോന്നില്ല എന്നേയുള്ളൂ...

ആലപ്പുഴ ഇന്നും കിഴക്കിന്റെ വെനീസ് തന്നെ..

എന്തൊക്കെയോ നൊസ്റ്റാള്‍ജിക് ചിന്തകള്‍ ഉണര്‍ത്തുന്ന കാഴ്ച..

പോയി കൊമ്പനെ കൊണ്ടുവരണം കേട്ടോ...

കുട്ടനാട്ടിലെ പിള്ളേരോട് കളി വേണ്ട മക്കളെ...

വാര്‍ധക്യത്തിന്റെ നിസ്സഹായത...മക്കള്‍ തണലാവേണ്ട കാലം..

ബാല്യത്തിന്റെ നൈര്‍മല്യവും മാതൃത്വത്തിന്റെ കരുതലും...തനി നാടന്‍ കാഴ്ച..

അമ്മച്ചി...വേണോ ഈ വയസാന്‍ കാലത്ത് ഈ സാഹസം...

ഒകെ റെഡി...

ടൂറിസം ഒക്കെ കൊള്ളാം..വിദേശികളുടെ പണവും അടിച്ചുമാറ്റം, പക്ഷെ പുഴകള്‍ മലിനമാക്കുന്നതിലും മറ്റു ചില മൂന്നാം കിട പരിപാടികള്‍ പ്രോത്സാഹിപ്പിക്കുന്നതിലും ഇവന്‍ മിടുക്കന്‍ തന്നെ..!

ഒന്ന് നിര്‍ത്തിക്കെ...രണ്ടെണ്ണം അടിച്ചിട്ട് പോകാം... 

ഇത് തന്നെ ഭൂമിയിലെ സ്വര്‍ഗം...

കള്ളും കപ്പയും...കുട്ടനാട്ടിലെ ദേശീയ ഭക്ഷണം...

പഴയ ചരക്കു വ്യാപാരമാ...

ആര്‍പ്പോ ഇര്രോ...ഇന്ജോടിഞ്ചു പോരാട്ടം ഇങ്ങേനെയിരിക്കും..

ഇതാണ് ഞാന്‍ പറഞ്ഞ പുളിങ്കുന്നു പള്ളി...


9 comments:

 1. ഞങ്ങടെ നാടിന് ഇത്ര ഭംഗിയുണ്ടോ..?

  ReplyDelete
 2. ആനക്ക് അതിന്റെ വലുപ്പം അറിയാനാവില്ല എന്ന് പറഞ്ഞത് പോലെയാണ് നമ്മള്‍ കുട്ടനാട്ട്കാരുടെ കാര്യം, നമ്മുടെ നാടിന്റെ സൌന്ദര്യം മറ്റുള്ളവര്‍ പറഞ്ഞറിയണം. അല്ലെങ്കില്‍ അത് സിനിമയിലോ ഫോട്ടോയിലോ കാണണം. മുറ്റത്തെ മുല്ലക്ക് അല്ലെങ്കിലും മണം കുറവല്ലേ.?

  ReplyDelete
 3. ന്റെ മാഷേ .. കരയിച്ചല്ലോ ..

  ReplyDelete
 4. nte ponnu changathi kidilam ennu parnjal pora......
  enthoru bhangi kollam
  engane onnu njan adyam kanuva
  pinne korachu photos njan edukkuvane

  ReplyDelete
 5. I just happened to see this post Thomma... Thanks a lot for sharing my pics... :)

  ReplyDelete
 6. ഗംഭീരം എന്ന് ഒറ്റ വാക്കില്‍ വിശേഷിപ്പിക്കുന്നു................

  ReplyDelete
 7. ഗംഭീരം എന്ന് ഒറ്റ വാക്കില്‍ വിശേഷിപ്പിക്കുന്നു..................

  ReplyDelete