ഇതൊരു ശ്രമമാണ്... എഴുതാനുള്ള ശ്രമം... എം ടി ക്കും, കാക്കനാടനും, സക്കറിയക്കും മാത്രം എഴുതിയാല്‍ മതിയോ...?ഉറുമ്പിനുമില്ലേടോ ആഗ്രഹവും അഹങ്കാരവും..? അങ്ങനെ ഒരു അഹങ്കാരത്തില്‍ നിന്നും ഉണ്ടായ
തോന്ന്യാസം ആണ് ഈ ബ്ലോഗ്‌.. ഇതിനെ " തൊമ്മന്റെ തോന്ന്യാസങ്ങള്‍ " എന്ന്
വേണമെങ്കില്‍ വിശേഷിപ്പിക്കാം...! തോന്ന്യാസങ്ങളില്‍ താല്പര്യമുള്ള ആര്‍ക്കും വായിക്കാം... ഇല്ലെങ്കില്‍ അതാ പേജിന്റെ മുകളില്‍ വലതുവശത്തായി ഒരു X ബട്ടന്‍... ഒന്ന് ക്ലിക്ക് ചെയ്തേക്കൂ... എന്നാല്‍ പിന്നെ തൊമ്മന്റെ തോന്ന്യാസങ്ങളിലേക്ക് ഒരു കിടിലന്‍ സ്വാഗതം...!!Wednesday, September 7, 2011

യുവജന ശക്തി വിജയിക്കട്ടെ

വെള്ളം വെള്ളം സര്‍വത്ര വെള്ളം...കുടിക്കാന്‍ ഒരു ഇത്തിരി വെള്ളമില്ല..." കുട്ടനാടിന്റെ തീരാ ശാപം..എന്താണ് പ്രധിവിധി..? പ്രതിഷേധം....പ്രതിഷേധം ശക്തമാക്കണം..അഴിമതിക്കെതിരെ അണ്ണാ ഹസാരെ സമരം തുടങ്ങിയപ്പോള്‍ യുവാക്കളുടെ രക്തം തിളച്ചുമറിഞ്ഞു..ഇന്ത്യയിലെ ജനങ്ങള്‍ തിരഞ്ഞെടുത്ത പര്ലമെന്റ്റ് പോലും യുവാക്കളുടെ പ്രതിഷേധത്തിന് മുന്‍പില്‍ അടിയറവു പറഞ്ഞു..അതാണ്‌ യുവശക്തി..കുട്ടനാട്ടിലെ യുവരക്തം തിളക്കേണ്ട സമയം അതിക്രമിച്ചു...
മാറി മാറി കുട്ടനാട്ടിലെ പാവപ്പെട്ട കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള ജനങ്ങളുടെ വോട്ടു വാങ്ങി മണിമാളികയില്‍ കയറിയിരിക്കുന്ന ജനനേതാക്കാന്‍മാര്‍ എവിടെ..? അവര്‍ക്ക് സ്തുതി പാടുന്ന പാര്‍ടി സഘാക്കളും , ചുളിവു മാറാത്ത ഘദര്‍ധാരികളും എവിടെ..? ഇലക്ഷന്‍ അടുക്കുമ്പോള്‍ മാത്രം തല പോക്കുന്ന ഇത്തരം കപട രാഷ്ട്രീയമല്ല നമ്മുടെ ശക്തി..യുവാക്കളെ അണിനിരത്തി സമരത്തിനിറങ്ങുന്ന യുവദീപ്തിക്ക് എന്റെ എല്ലാ വിധ ആശംസകള്‍..യുവ ശക്തിക്ക്  മുന്‍പില്‍ മുട്ടുമടക്കാത്ത ഒരു മേലാളനും ഒരു സര്‍ക്കാര്‍ സംവിധാനവും നമ്മുടെ നാട്ടില്‍ ഇല്ല..സഹനത്തിന്റെയും ഇച്ചാ ശക്തിയുടെയും  പിന്‍ബലത്തില്‍ വിജയിച്ച ജന മുന്നേറ്റങ്ങള്‍ നമുക്ക് മാത്രികയായിരിക്കട്ടെ....യുവാക്കള്‍ സംഘടിക്കട്ടെ....അതിനെ നയിക്കാന്‍ നല്ലൊരു നേതൃത്വവും...പിന്ബെലമെകാന്‍ ഒരു മാധ്യമ ശക്തിയും നമുക്കുണ്ടെങ്കില്‍ കുട്ടനാട്ടിലെ ഓരോ മൂലയിലും കുടിവെള്ളം ഒഴികിയെത്തും എന്ന പ്രതീക്ഷയായിരിക്കട്ടെ ഈ സമരത്തിന്റെ വീര്യം...യുവദീപ്തിക്ക് എന്റെ എല്ലാ വിധ പിന്തുണയും...


കുടിവെള്ളത്തിനായി തിരുവോണ ദിവസം പുളിങ്കുന്ന്  ഫൊറോന യുവ ദീപ്തിയുടെ ആഭിമുഘ്യത്ത്തില്‍   ഉപവാസ സമരത്തിനിറങ്ങുന്ന  യുവ ജനങ്ങള്‍ക്കായി ഇതാ ഒരു മുദ്രാവാക്യം..  


മാവേലി വാണൊരു കേരളനാട്ടില്‍...
ഓണമുന്നാനായ് നേരമില്ലിപ്പോള്‍..
വെള്ളമില്ലാതെന്തു  ഓണമിതിപ്പോള്‍..
ഓണം പൊന്നോണം വേണ്ട  നമുക്ക്..

കേരം തിങ്ങും കേരളനാട്ടില്‍
കുട്ടനാടെന്നൊരു സുന്ദരനാട്ടില്‍
വെള്ളം വെള്ളം സര്‍വത്രവെള്ളം
വെള്ളം കേറിയാല്‍ നീന്തിനടക്കാം
വെള്ളം കേറിയാല്‍ വീട്ടിലിരിക്കാം
വെള്ളം പൊങ്ങിയാല്‍ കൃഷിയും മറക്കാം
ദാഹമകറ്റുവാന്‍ വെള്ളവുമില്ല
എന്തൊരു നാട് ഈ കുട്ടനാട്

എന്തൊരു ശാപം ഈ കുട്ടനാട്ടില്‍
കുടിവെള്ളമെന്നൊരു ശാപമകറ്റാന്‍
ഉപവാസമെന്നൊരു പോംവഴി മാത്രം
പ്രതികരനമെന്നൊരു ആയുധം മാത്രം

കുടിവെല്ലമില്ലെങ്കില്‍ ഒരു ഓണവും വേണ്ട
കുടിവെല്ലമില്ലെങ്കില്‍ ഒരു സദ്യയും വേണ്ട
ഉപവാസസമരം വിജയിക്കട്ടെ..
യുവദീപ്തി സമരം വിജയിക്കട്ടെ..

ഇച്ചയുല്ലൊരു നേതാവുമില്ല
പ്രാപ്തിയുല്ലൊരു പാര്‍ട്ടിയുമില്ല
വേണ്ട നമുക്കീ പാര്ട്ടികലോന്നും
വേണ്ട നമുക്കീ രാഷ്ട്രീയമൊന്നും
ഉപവാസസമരം വിജയിക്കട്ടെ
യുവദീപ്തി സമരം വിജയിക്കട്ടെ

കുടിവെള്ളം ഞങ്ങള്‍ക്ക് കിട്ടിയേ തീരൂ
കുടിവെള്ളം ഞങ്ങള്‍ക്ക് തന്നെ തീരൂ
വെള്ളം മുടക്കികള്‍ ആരുമായാലും
വെള്ളം മുടക്കികള്‍ ഏതാവനായാലും
യുവദീപ്തിക്കവനൊരു പുല്ലുവിലമാത്രം
കുടിവെള്ളം ഞങ്ങള്‍ നേടിയെടുക്കും
ഉപവാസസമരം വിജയിക്കട്ടെ..
 KCYM വിജയിക്കട്ടെ..

വോട്ടുപിടിക്കാന്‍ പല്ലിളി കാട്ടും
വോട്ടുപിടിക്കാന്‍ കൈകള്‍ നീട്ടും
കുടിവെല്ലമില്ലാതാ പല്ലിളി വേണ്ടാ.. 
കുടിവെല്ലമിലാതാ കൈനീട്ടു വേണ്ടാ..
ഉപവാസമിന്നൊരു സൂചന മാത്രം 
സൂചന കണ്ടു പഠിച്ചില്ലെങ്കില്‍
സമരം ഞങള്‍ വ്യാപിപ്പിക്കും
മുട്ടുമടക്കും ഞങ്ങടെ മുന്നില്‍
പ്രതികരിക്കും കട്ടായം..

അഴിമതിയെന്നൊരു മുദ്രാവാക്യം..
യുവജനശക്തി പിന്തുണയാക്കി..
നേടിയെടുത്തൊരു ഹസാരെ വിജയം
മറന്നു പോവാന്‍ ഇടയില്ല
യുവജന ശക്തി വിജയിക്കട്ടെ..
KCYM വിജയിക്കട്ടെ..


No comments:

Post a Comment