ഇതൊരു ശ്രമമാണ്... എഴുതാനുള്ള ശ്രമം... എം ടി ക്കും, കാക്കനാടനും, സക്കറിയക്കും മാത്രം എഴുതിയാല്‍ മതിയോ...?ഉറുമ്പിനുമില്ലേടോ ആഗ്രഹവും അഹങ്കാരവും..? അങ്ങനെ ഒരു അഹങ്കാരത്തില്‍ നിന്നും ഉണ്ടായ
തോന്ന്യാസം ആണ് ഈ ബ്ലോഗ്‌.. ഇതിനെ " തൊമ്മന്റെ തോന്ന്യാസങ്ങള്‍ " എന്ന്
വേണമെങ്കില്‍ വിശേഷിപ്പിക്കാം...! തോന്ന്യാസങ്ങളില്‍ താല്പര്യമുള്ള ആര്‍ക്കും വായിക്കാം... ഇല്ലെങ്കില്‍ അതാ പേജിന്റെ മുകളില്‍ വലതുവശത്തായി ഒരു X ബട്ടന്‍... ഒന്ന് ക്ലിക്ക് ചെയ്തേക്കൂ... എന്നാല്‍ പിന്നെ തൊമ്മന്റെ തോന്ന്യാസങ്ങളിലേക്ക് ഒരു കിടിലന്‍ സ്വാഗതം...!!Thursday, September 8, 2011

കുട്ടനാടന്‍ പുഞ്ചയിലെ...

ഓണക്കാലമായാലോ അല്ലെങ്കില്‍ മലയാളികള്‍ ഒത്തു കൂടുന്ന ഏതെങ്കിലും പാര്‍ട്ടിയോ ആഘോഷമോ ആയാലോ ഏറ്റവും കൂടുതല്‍ പാടിയും ആടിയും തിമിര്‍ക്കുന്ന കേരളതനിമയാര്‍ന്ന ഒരു പാട്ടാണ് "കുട്ടനാടന്‍ പുഞ്ചയിലെ" എന്ന വള്ളപ്പാട്ട്. എന്നാല്‍ എല്ലാവരും  ആവേശത്തോടെ ആദ്യത്തെ രണ്ടു വരി പാടി പിന്നെ വരികള്‍ക്ക് വേണ്ടി കഷ്ട്ടപ്പെട്ടു ആ ശ്രമം ഉപേക്ഷിക്കുന്ന കാഴ്ച മിക്ക പാര്‍ട്ടിയിലും ഞാന്‍ കണ്ടിട്ടുണ്ട്. ഒരു കുട്ടനാട്ടുകാരന്‍ എന്ന നിലയില്‍ ആ വരികളോട് എനിക്കും ഒരു ആവേശം തന്നെയാണ്. അതുകൊണ്ട് എന്റെ മലയാളി സുഹൃത്തുക്കള്‍ക്ക് വേണ്ടി ആ വരികള്‍ ഞാന്‍ ഇവിടെ ആവര്‍ത്തിക്കുന്നു. ഏതെങ്കിലും സാഹചര്യത്തില്‍ നിങ്ങള്‍ക്കും ഇത് പ്രയോജനപ്പെട്ടേക്കാം..

കുട്ടനാടന്‍ പുഞ്ചയിലെ...തിത്തെയ് തക തെയ് തെയ് തോ..
കൊച്ചുപെണ്ണേ കുയിലാളെ....തിത്തിതാര തെയ് തോ..
കൊട്ട് വേണം, കുഴല്‍ വേണം, കുരവ വേണം..
ഓ തിത്തിതാര തിത്തിത്തെയ് തിത്തെയ് തക തെയ് തെയ് തോ...

വവേല്‍ക്കാന്‍ ആള് വേണം...
കൊടി തോരണങ്ങള്‍ വേണം..
വിജയശ്രീ ലാളിതരായ് വരുന്നു ഞങള്‍..
ഓ തിത്തിതാര തിത്തിത്തെയ് തിത്തെയ് തക തെയ് തെയ് തോ...

കറുത്ത ചിറകു വച്ചൊരരയന്ന കിളിപോലെ
കുതിച്ചു കുതിച്ചു പായും കുതിര പോലെ..
ഓ തിത്തിതാര തിത്തിത്തെയ് തിത്തെയ് തക തെയ് തെയ് തോ...

തോല്‍വി എന്തെന്നറിയാത്ത...തിത്തിതാര തെയ് തോ..
തല താഴ്ത്താന്‍ അറിയാത്ത...തിത്തിതാര തെയ് തോ..
കാവാലം ചുണ്ടനിതാ ജയിച്ചു വന്നെ...
ഓ തിത്തിതാര തിത്തിത്തെയ് തിത്തെയ് തക തെയ് തെയ് തോ...
ഓ തിത്തിതാര തിത്തിത്തെയ് തിത്തെയ് തക തെയ് തെയ് തോ...

പമ്പയിലെ പൊന്നോളങ്ങള്‍ ഓടി വന്നു പുണരുന്നു..
തങ്ക വെയില്‍ നെറ്റിയിന്മേല്‍ പോട്ടുകുത്തുന്നു..
ഓ തിത്തിതാര തിത്തിത്തെയ് തിത്തെയ് തക തെയ് തെയ് തോ...

തെങ്ങോലകള്‍ പൊന്നോലകള്‍ മാടി മാടി വിളിക്കുന്നു
തെന്നല്‍ വന്നു വെഞ്ചാമരം വീശി തരുന്നു...
ഓ തിത്തിതാര തിത്തിത്തെയ് തിത്തെയ് തക തെയ് തെയ് തോ...
ഓ തിത്തിതാര തിത്തിത്തെയ് തിത്തെയ് തക തെയ് തെയ് തോ...

ചമ്പക്കുളം പള്ളിക്കൊരു, വള്ളംകളി പെരുന്നാള്..
അമ്പലപ്പുഴയിലൊരു ചുറ്റുവിളക്ക്...
ഓ തിത്തിതാര തിത്തിത്തെയ് തിത്തെയ് തക തെയ് തെയ് തോ...

കരുമാടികുട്ടനിന്നു പനിനീര്‍ കാവടിയാട്ടം...
കാവിലമ്മക്കിന്നു രാത്രി ഗരുഡന്‍തൂക്കം...
ഓ തിത്തിതാര തിത്തിത്തെയ് തിത്തെയ് തക തെയ് തെയ് തോ...
ഓ തിത്തിതാര തിത്തിത്തെയ് തിത്തെയ് തക തെയ് തെയ് തോ...No comments:

Post a Comment