"കുടിച്ചു കൂത്താടി വന്നു കുടുംബത്ത് കയറി കുടുംബിനിയുടെ കൂമ്പ് നോക്കി കുത്തുന്നതാണോ കുമാരാ കുലീനത..? "
ഇതൊരു തമാശ ഡയലോഗാനെങ്കിലും ഇപ്പറഞ്ഞതുപോലെ രാത്രിയായാല്‍ നാല് കാലില്‍ കുടുംബത്ത് കയറി വന്നു ഭാര്യയെ കുനിച്ചു നിര്‍ത്തി കൂമ്പിനിടിക്കുന്നത് "ഔട്ട് ഓഫ് ഫാഷന്‍" ആയിരിക്കുന്നു, പകരം ഇതേ രീതിയില്‍ കുടിച്ചു കൂത്താടി വന്നു ഭാര്യയുടെ കയ്യില്‍ നിന്നും അടി മേടിക്കുന്നതാണ് പുതിയ ട്രെന്‍ഡ്..!
ഒന്നും മനസ്സിലായില്ല അല്ലെ..? ആദ്യം എനിക്കും ഒന്നും മനസ്സിലായില്ല..ഈയിടെ മനോരമയില്‍ വന്ന ഒരു വാര്‍ത്ത വായിച്ചിട്ടാണ് എനിക്ക് കൂടുതല്‍ കാര്യം മനസ്സിലായത്.."പതി പത്നി-1000" എന്ന പേരില്‍ ആന്ധ്രയിലെ ഒരു MLA യും ജലസേജന വകുപ്പ് മന്ത്രിയുമായ ടി .ജി വെങ്കടേഷ് അവതരിപ്പിക്കുന്ന പുതിയ ഒരു ജനപ്രിയ പരിപാടിയെ കുറിച്ചാണ് പറഞ്ഞു വരുന്നത്.. പാതിരാത്രിയില്‍ കള്ള് കുടിച്ചു വന്നു ഭാര്യയെ തല്ലുന്ന ഭര്ത്താക്കന്മാരെ നിലക്ക് നിര്‍ത്തുക എന്ന ഉദ്ധേശ ലക്ഷ്യത്തോടെയാണ് ഈ പരിപാടിയുടെ ലോഞ്ചിംഗ്..അതായത് കുടിച്ചു വരുന്ന ഭര്ത്ത്തക്കാന്മാരെ തല്ലുന്ന ഭാര്യക്ക് "പതി പത്നി- 1000" പദ്ധതിയിലൂടെ ആയിരം രൂപ സമ്മാനമായി ലഭിക്കും.. ഇതില്‍ തന്നെ പല ഓപ്ഷനുകള്‍ ഉണ്ട്, ഒരടിക്ക് ആയിരം രൂപ, അടിയുടെ എണ്ണം കൂടിയാല്‍ അതനുസരിച്ച് കൂടുതല്‍ തുക സമ്മാനമായി ലഭിക്കും..സ്വന്തം ഭര്‍ത്താവിനെ പബ്ലിക്കായി അടിച്ചാല്‍ സമ്മാനത്തുക ആയിരം കടക്കും..എന്തായാലും സ്ത്രീകള്‍ക്ക് ഇതൊരു സുവര്‍ണ്ണാവസരമാണ്, കാരണം സ്വന്തം ഭര്‍ത്താവിനെ ചെവിക്കല്ല് നോക്കി നാല് പൊട്ടിക്കുകയും ചെയ്യാം കൈനിറയെ പണവും സമ്പാദിക്കാം..ഈ പദ്ധതിയുടെ നടത്തിപ്പിനായി സ്വന്തം പോക്കറ്റില്‍ നിന്നുമാണ് പണക്കാരനായ വെങ്കടേഷ് പണം ചിലവാക്കുന്നത്..!.
![]() |
അയ്യോ ഭാര്യെ തല്ലല്ലേ..അയ്യോ ഭാര്യെ തല്ലല്ലേ... |
![]() |
തല്ലുന്നെ തല്ലുന്നെ തല്ലി തല്ലി കൊല്ലുന്നേ.. |
മുന്നറിയിപ്പ്: "പതി പത്നി 2000 "എന്ന പേരില്‍ ഇതേ പരിപാടി കേരളത്തിലും നടപ്പാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു..കാരണം വെള്ളമടിയുടെ കാര്യത്തില്‍ ലോകത്തിലെ എല്ലാ രാജ്യങ്ങളെയും കടത്തി വെട്ടി നമ്മള് മലയാളികള്‍ ചരിത്രം കുറിച്ച് കൊണ്ടിരിക്കുകയാണല്ലോ..? അതുകൊണ്ട് കല്യാണം കഴിച്ച പ്രിയ മലയാളി സുഹൃത്തുക്കളെ....ഭാര്യയുടെ തല്ല് കിട്ടാതെ സൂക്ഷിക്കുക..! അടിയുടെ ആശംസകളോടെ..ഞാന്‍ തൊമ്മന്, വയസ്സ് 29, കല്യാണം കഴിച്ചിട്ടില്ല..!
![]() |
അടിയുടെ ആശംസകള്‍.. |
വെറുതെ പേടിപ്പിക്കല്ലേ....
ReplyDelete" അടിയുടെ ആശംസകള്‍ ".
ReplyDeleteഅത് നന്നായി.
കേരളത്തില്‍ "പതി പത്നി 2011 " ഉം “പത്നി പതി 2011” ഉം നടപ്പാക്കേണ്ടി വരും..
ReplyDeleteമലയാളമനോരമ ഓണപ്പതിപ്പിൽ ഇന്ദുഗോപന്റെ കഥയുണ്ട്.ഇരുനൂറ്റി അമ്പതു വർഷം മുമ്പ് ജീവിച്ചിരുന്ന പട്ടാളക്കാരന്റെ ആത്മാവ് കുടിയന്റെ ഭാര്യയിൽ ആവേശിച്ച് ഇടിച്ച് ചുരുട്ടികൂട്റ്റുന്നത് കാണാം.
ReplyDelete