ഇതൊരു ശ്രമമാണ്... എഴുതാനുള്ള ശ്രമം... എം ടി ക്കും, കാക്കനാടനും, സക്കറിയക്കും മാത്രം എഴുതിയാല്‍ മതിയോ...?ഉറുമ്പിനുമില്ലേടോ ആഗ്രഹവും അഹങ്കാരവും..? അങ്ങനെ ഒരു അഹങ്കാരത്തില്‍ നിന്നും ഉണ്ടായ
തോന്ന്യാസം ആണ് ഈ ബ്ലോഗ്‌.. ഇതിനെ " തൊമ്മന്റെ തോന്ന്യാസങ്ങള്‍ " എന്ന്
വേണമെങ്കില്‍ വിശേഷിപ്പിക്കാം...! തോന്ന്യാസങ്ങളില്‍ താല്പര്യമുള്ള ആര്‍ക്കും വായിക്കാം... ഇല്ലെങ്കില്‍ അതാ പേജിന്റെ മുകളില്‍ വലതുവശത്തായി ഒരു X ബട്ടന്‍... ഒന്ന് ക്ലിക്ക് ചെയ്തേക്കൂ... എന്നാല്‍ പിന്നെ തൊമ്മന്റെ തോന്ന്യാസങ്ങളിലേക്ക് ഒരു കിടിലന്‍ സ്വാഗതം...!!Saturday, October 22, 2011

കോഴിമുട്ടയുടെ കഥയുമായി ഒരു സന്തോഷ്‌ പണ്ഡിറ്റ്‌ ചിത്രം..

സന്തോഷ്‌ പണ്ഡിറ്റിന്റെ ഫുള്‍  സൈക്കോളജിക്കല്‍ പടം "കൃഷ്ണനും രാധയും "  ഒരു കൂതറ അവലോകനം.. ഇതാണ് ഈ ബ്ലോഗിന്റെ പിന്നിലെ സൈക്കോളജി.. 
  

കള്ള കൃഷ്ണന്റെ ആ നില്‍പ്പ് കണ്ടോ..(ചിത്രത്തില്‍ കരിമ്പ്‌ തിന്നുന്ന നായകന്‍റെ നവരസങ്ങള്‍ ) 

ആദ്യം തലക്കെട്ടില്‍ സൂചിപ്പിച്ച കോഴി മുട്ടയുടെ തകര്‍പ്പന്‍ ടയലോഗ് ഒന്ന്കേട്ട്നോക്കൂ..എന്നിട്ടാവാം  തൊമ്മന്‍റെ  ഒരു ഒടുക്കത്തെ  
അവലോകനം..കൃഷ്ണനും രാധയും തീയേറ്ററുകള്‍ പൊളിച്ചടക്കുന്നു...
സന്തോഷ്‌ പണ്ഡിറ്റ്‌ ആരാണ് എന്ന് അറിയാത്തവന്‍ മലയാളിയാണോ എന്ന
ചോദ്യവും കടന്നു സന്തോഷ്‌പണ്ഡിറ്റ്‌ സാറിനെ അറിയാത്തവന്‍ ഈ
ലോകത്ത്തിലാണോ ജീവിക്കുന്നത്എന്ന വിശകലനത്തില്‍ എത്തിനില്‍ക്കുന്നു ഇന്ന് ചര്‍ച്ചകള്‍...
കൊഴിമുട്ടയുടെയും പട്ടിയുടെ വാലിന്റെയുമൊക്കെ ത്രസിപ്പിക്കുന്ന
തത്വശാസ്ത്രം  മലയാളിക്ക് വിവരിച്ചു  കൊടുത്തു ഇതുവരെ കണ്ടും കേട്ടും 
പരിചയമില്ലാതെ കിടു കിടിലന്‍ ടയലോഗുമായി  അദ്ധേഹത്തിന്റെ
കുപ്രസിദ്ധമായ ചിത്രം " കൃഷ്ണനും രാധയും" തീയേറ്ററുകളില്‍ എത്തി...  തങ്ങളുടെ ജിജ്ഞാസകള്‍ അവസാനിപ്പിക്കാന്‍ വേണ്ടി ഒരു പ്രാവശ്യം എങ്കിലും ആ ചിത്രം കാണാന്‍ പോകാത്തവര്‍ കുറവായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്.മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും ഒരു ചിത്രം ഇറങ്ങുന്നതിനു മുന്‍പ് ഇത്രയും ചര്‍ച്ചയായത്. യുട്ടുബില്‍ കൂടി മാത്രം നാം കണ്ട അദ്ധേഹത്തിന്റെ  moon walk   ഉള്‍പ്പടെ മൈക്കില്‍ ജാക്സനെ പോലും വെല്ലു വിളിച്ച ഡാന്‍സ് പെര്ഫോമാന്സും 
 നാടന്‍   തല്ലു  സീനുകളും കിടു ഡയലോഗുകളും യുവാക്കളെ പോലും കൊതിപ്പിക്കുന്ന വസ്ത്രാലങ്കാരവും അപാര നവരസ പ്രകടനങ്ങളും ഇനി 
ബിഗ്സ്ക്രീനില്‍ നമുക്കാസ്വധിക്കം...   " മലയാളി കാത്തിരുന്ന ദുരന്തം " സംഭവിച്ചു എന്ന് വിലപിക്കുന്നവര്‍ വരാനുള്ളത് വഴിയില്‍ താങ്ങാന്‍ ഒരു ചാന്‍സും ഇല്ല എന്ന് മനസ്സിലാക്കിയാല്‍ നന്ന്.

ആളൊഴിഞ്ഞ പറമ്പില്‍ കൊഴിമുട്ടക്ക് വേണ്ടി അടികൂടുന്ന നായകനും ഗുണ്ടകളും..

പ്രശസ്തിയുടെ കൊടുമുടി കയറ്റം...
ഇങ്ങനെയൊരു ബ്ലോഗ്‌ എഴുതുവാന്‍ എന്നെ പ്രേരിപ്പിച്ചത് ആരും അറിയപ്പെടാതിരുന്ന സന്തോഷ്‌ പണ്ഡിറ്റ്‌ ലോകത്തില്‍ തന്നെ അറിയപ്പെടുന്ന വ്യക്തിയായി മാറാന്‍ ഉള്ള സാഹചര്യം എന്തായിരുന്നു എന്നതാണ്. യുടുബിന്റെ ചരിത്രത്തില്‍ റെക്കോര്‍ഡ്‌ ഹിറ്റായി മാറിയ അദ്ധേഹത്തിന്റെ ചിത്രത്തിലെ പാട്ടുകള്‍ ആണ് അദ്ധേഹത്തെ പ്രശസ്തിയുടെ കൊടുമുടിയില്‍ എത്തിച്ചത്. ഗൂഗിളില്‍ " S " എന്ന് ടൈപ്പ് ചെയ്‌താല്‍ ആദ്യം വരുന്നത് അദ്ധേഹത്തിന്റെ പേരാണ് എന്നതില്‍ നിന്നും ആ ഒടുക്കത്തെ പ്രശസ്തിയുടെ ആഴം മനസ്സിലാകാവുന്നതെയുള്ളൂ..പ്രശസ്തിക്കു വേണ്ടി എന്തൊക്കെ കാണിച്ചു കൂട്ടുകയും എത്രയധികം പണം ചിലവാക്കുകയും ചെയ്യുന്നവര്‍ക്ക് ഒരു ദൈവമായി മാറിയിരിക്കുന്നൂ സന്തോഷ്‌ പണ്ഡിറ്റ്‌. നമ്മുടെ ചുറ്റും കാണുന്ന മാധ്യമങ്ങളും എന്തിനു ബ്ലോഗെഴുതുന്ന ഞാന്‍ ഉള്‍പ്പെടെയുള്ള ബ്ലോഗ്ഗെരുമാരും തങ്ങളുടെ സൃഷ്ട്ടികള്‍ നാല് പേര് വായിക്കാന്‍ എന്തൊക്കെ ശ്രമങ്ങള്‍ നടത്തുന്നു അല്ലെ..? ഒരു കമ്പനി തങ്ങളുടെ ഉല്‍പ്പന്നം മാര്‍ക്കറ്റു ചെയ്യാന്‍ എത്രയധികം പണം ചിലവാക്കുന്നു എന്തൊക്കെ പെടാപ്പാടുകള്‍ നടത്തുന്നു, എന്തിനു ഇപ്പോള്‍ മലയാളത്തില്‍ ഉള്ള സൂപ്പെര്‍ സ്റ്റാറുകള്‍ അഭിനയിച്ച ചിതമാനെകില്‍ പോലും അതിനു സാമ്പത്തിക നഷ്ട്ടം ഉണ്ടാകാതിരിക്കാന്‍ ഭീമമായ പണം മുടക്കി പരസ്യങ്ങള്‍ ചെയ്യേണ്ടി വരുന്നു..എന്നാല്‍ സന്തോഷ്‌ പണ്ഡിറ്റ് ഈ പറഞ്ഞത് ഒന്നും ചെയ്തില്ല..ചെയ്യേണ്ടി വന്നില്ല എന്ന് വേണം പറയാന്‍..എന്താണ് കാരണം, എന്താണ് അതിന്റെ മനശാസ്ത്രം..?


ചിത്രത്തില്‍    നായികയെ ഡാന്‍സ് പഠിപ്പിക്കുന്ന നായകന്‍ 

സിനിമ വ്യവസായത്തിലെ അതികായന്‍...
സന്തോഷ്‌ പണ്ടിട്ടിന്റെ ഏതോ ഒരു അഭിമുഘത്ത്തില്‍ അദ്ദേഹം പറയുന്നത് കേട്ടു, തന്റെ ഈ ചിത്രം കേരളത്തില്‍ വെറും പത്ത് രൂപ കളക്ഷന്‍ കിട്ടിയാല്‍ പോലും അത് തന്റെ അധിക ലാഭാമാണെന്ന്...കാരണം മുടക്കുമുതല്‍ പടം ഇറങ്ങുന്നതിനു മുന്‍പ് വസൂലായി എന്നര്‍ഥം. ഒരു സിനിമ എന്നത് എത്ര വലിയ സാഹിത്യ സൃഷ്ട്ടികള്‍ ആയിരുന്നാലും അതില്‍ നിന്നുള്ള ബിസിനെസ്സ് ലാഭാമില്ലെങ്കില്‍ ഇവിടെ ഒരു സിനിമകളും മലയാളി കാണില്ല. മലയാള സിനിമ പ്രതിസന്തിയില്‍ ആണെന്ന് നിരന്തരം വിലപിക്കുന്നവര്‍ സിനിമയുടെ വിപണന തന്ത്രത്തിന്റെ ബാല പാഠങ്ങള്‍  മനസ്സിലാക്കാന്‍ സന്തോഷ്‌ സാറിനെ സമീപിച്ചാല്‍ മതിയാകും..!വിനാശ കാലേ വിപരീധ ബുദ്ധി..

അതായത് വെറും തുച്ചമായ മുടക്കുമുതല്‍ ഇറക്കി  സ്വയം വിഡ്ഢി ചമഞ്ഞു  ലാഭം കൊയ്ത സന്തോഷ്‌ പണ്ടിറ്റാണോ അതോ അദേഹത്തെ  വിഡ്ഢി എന്ന് വിളിച്ചാക്ഷേപിച്ചു ഒന്നുമില്ലാതിരുന്ന സന്തോഷിനെ ലോകം അറിയപ്പെടുന്ന ഇന്നത്തെ സന്തോഷ്‌ പണ്ഡിറ്റ്‌ സാര്‍ ആക്കി മാറ്റിയ നമ്മള്‍ മലയാളികള്‍ ആണോ യഥാര്‍ഥ വിഡ്ഢികള്‍..? കൃഷ്ണനും രാധയും എന്ന ചിത്രത്തിന്റെ തീയേറ്റര്‍ റെസ്പോന്‍സ് വിരല്‍ ചൂണ്ടുന്നത് ഇതിലേക്കാണ്..ഇത് എങ്ങനെയായിരിക്കും എന്ന് അറിയാന്‍ കയറുന്നവരും, ഒന്ന് കൂവി അര്‍മ്മാതിക്കാന്‍ കയറുന്നവരും, അദ്ധേഹത്തിന്റെ ഫാന്‍സ്‌ എന്ന് കളിയാക്കി പറഞ്ഞു കയറുന്നവരും ഇതു തരം വിമര്‍ശകരായാലും ഒന്ന് മനസ്സിലാക്കിയാല്‍ നന്ന്...ഇക്കൂട്ടരെല്ലാം കൂടി ആ പടം സൂപ്പെര്‍ ഹിറ്റാക്കി മാറ്റിയിരിക്കും...മലയാളി ചെയ്യുന്ന "വിപരീധ ബുദ്ധി വിനാശ കാലത്തില്‍ തന്നെ" എന്ന് പറയായതിരിക്കാന്‍ നിര്‍വ്വാഹമില്ല.


സന്തോഷിന്റെ സൈക്കോളജി -  ഒരു പഠനം...(അല്ലെങ്കില്‍ ഒരു എത്തിനോട്ടം എന്നും പറയാം)
എന്റെ അഭിപ്രായത്തില്‍ സന്തോഷ്‌ പണ്ഡിറ്റ്‌ ഏറ്റവും വലിയ ഒരു ബുദ്ധിമാനാണ്, ഈ ലോകത്തിലെ ഏറ്റവും വലിയ ബുദ്ധിജീവികള്‍ എന്ന് സ്വയം അഹങ്കരിക്കുന്ന മലയാളികളെ വിറ്റ കാശുമായി നടക്കുന്ന അപാര ബുദ്ധിമാന്‍. അദ്ധേഹത്തിന്റെ എല്ലാ ഇന്റര്‍വ്യൂകളിലും അദ്ദേഹം എടുത്തുപറയുന്ന ഒരു കാര്യം നമ്മള്‍ മണ്ടന്മാര്‍ കണക്കിലെടുത്തിട്ട്ണ്ടാവില്ല. " ഞാന്‍ ഈ പടത്തെ ഒരു സൈക്കോളജിക്കല്‍ ആയി ആണ് സമീപിക്കുന്നത് " എന്ന്... അതിന്റെ അര്‍ഥം ഇപ്പോള്‍ മലയാളിക്ക് മനസ്സിലായി കാണും. ഈ ഫുള്‍ സൈക്കോളജിക്കല്‍ പടം നയാ പൈസ ചിലവാക്കാതെ  എങ്ങനെ മലയാളിയെ മുഴുവന്‍ കാണിക്കാം എന്ന ആ സൈക്കോളജിയില്‍ സന്തോഷ്‌ വിജയിച്ചു എന്ന് വേണം പറയാന്‍. കാരണം  ഈ ചിതത്തിലെ പാട്ടുകള്‍ യുട്ടുബിലൂടെ കണ്ട മലയാളികള്‍ സന്തോഷിന്റെ നമ്പര്‍ തേടിപ്പിടിച്ചു തെറി വിളിച്ചു പ്രതികരിക്കാന്‍ തുടങ്ങി, എന്നാല്‍  സ്വയം കോമാളിയായി ചമഞ്ഞു എക്കാലത്തെയും മികച്ച ഒരു തൊലിക്കട്ടിയുടെ പര്യായമായി മാറി ആ പ്രതികരനങ്ങളെ നേരിട്ട സന്തോഷ്‌ പണ്ഡിറ്റ്‌ മലയാളിയുടെ ആ പ്രതികരണത്തെ വേറൊരു സൈക്കോളജിക്കല്‍ വികാരമാക്കി മാറ്റി, അതായത് ഇവനെ ഇങ്ങനെ  തെറി വിളിച്ചിട്ട് ഒരു പ്രയോജനവുമില്ല എന്ന് മനസ്സിലാക്കിയ മലയാളി പിന്നീട് അദ്ധേഹത്തിന്റെ കോമാളിത്തരം തികഞ്ഞ അര്‍പ്പണ ബോധത്തോടെ ആസ്വദിക്കാന്‍ തുടങ്ങി...അങ്ങനെയാണ് യുട്ടുബില്‍ ആ പാട്ടുകള്‍ ഹിറ്റാവാന്‍ തുടങ്ങുന്നത്. തെറി വിളിച്ച ഞാന്‍ ഉള്‍പ്പെടെയുള്ളവര്‍ " രാത്രി ശുഭാരാത്രിയും, അങ്ങനെവാടിയിലെ ടീച്ചറും, ഗോകുല നാഥനും" , ഒക്കെ വീണ്ടും വീണ്ടും കണ്ടു ആസ്വദിക്കാന്‍ തുടങ്ങി. പിന്നീടു അദ്ധേഹത്തിന്റെ ഇന്റെര്‍വ്യൂ വീഡിയോകല്‍ തിരഞ്ഞു പിടിച്ചു കാണുവാന്‍ തുടങ്ങി. നമ്മളറിയാതെ തന്നെ നമ്മളെ മുതലെടുത്ത്‌ അങ്ങനെ ലാഭം കൊയ്യാന്‍  മനുഷ്യന്റെ  ആ സൈക്കോളജിയെ കുറിച്ചായിരുന്നു അദ്ദേഹം അന്ന് പറഞ്ഞത് എന്ന് മനസ്സിലായപ്പോള്‍ അദ്ദേഹം പ്രശസ്തിയുടെ കൊടുമുടിയില്‍ എത്തി കഴിഞ്ഞിരുന്നു.. അങ്ങനെ മലയാളികള്‍ വെറും ശശിയായി എന്ന് പറഞ്ഞാല്‍ മതിയല്ലോ..

കൃഷ്ണനും രാധയും എന്ന ചിത്രത്തിന്റെ തീയേറ്റര്‍ റെസ്പോന്സ് ഒന്ന് കണ്ടു നോക്കൂ, ഒരു തൃശൂര്‍ പൂരത്തിന്റെ ആഘോഷമാണ് അവിടെ..സ്ക്രീനിന്റിന്റെ മുന്‍പില്‍ കയറി നിന്ന് ഡാന്‍സ് ചയ്തു ആഘോഷിക്കുകയാണ് മലയാളികള്‍..ഇതാ കണ്ടോ അനുഭവിച്ചോ..!

1 comment:

  1. acharathettugal nirabadi chrathikkanam..

    ReplyDelete