ഇതൊരു ശ്രമമാണ്... എഴുതാനുള്ള ശ്രമം... എം ടി ക്കും, കാക്കനാടനും, സക്കറിയക്കും മാത്രം എഴുതിയാല്‍ മതിയോ...?ഉറുമ്പിനുമില്ലേടോ ആഗ്രഹവും അഹങ്കാരവും..? അങ്ങനെ ഒരു അഹങ്കാരത്തില്‍ നിന്നും ഉണ്ടായ
തോന്ന്യാസം ആണ് ഈ ബ്ലോഗ്‌.. ഇതിനെ " തൊമ്മന്റെ തോന്ന്യാസങ്ങള്‍ " എന്ന്
വേണമെങ്കില്‍ വിശേഷിപ്പിക്കാം...! തോന്ന്യാസങ്ങളില്‍ താല്പര്യമുള്ള ആര്‍ക്കും വായിക്കാം... ഇല്ലെങ്കില്‍ അതാ പേജിന്റെ മുകളില്‍ വലതുവശത്തായി ഒരു X ബട്ടന്‍... ഒന്ന് ക്ലിക്ക് ചെയ്തേക്കൂ... എന്നാല്‍ പിന്നെ തൊമ്മന്റെ തോന്ന്യാസങ്ങളിലേക്ക് ഒരു കിടിലന്‍ സ്വാഗതം...!!



Saturday, May 26, 2012

"അങ്ങാടിയില്‍ തോറ്റാല് അമ്മയെ വെട്ടികൊല്ലുന്ന പ്രത്യയശാസ്ത്രം"

കൊല്ലണ്ടേവരെ പാര്‍ട്ടി കൊല്ലുക തന്നെ ചെയ്യമെന്നും ഇനിയും കൊല്ലുമെന്നും സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണി.




കൊല്ലേണ്ടവരെയൊക്കെ കൊന്നൊടുക്കാന്‍ നീയാരാടാ 
 കാലനോ ..?? അതോ ഹിറ്റ്‌ലരോ..? അതോ വിവരക്കേടിനു തന്തയില്ലയ്മയില്‍ ഉണ്ടായ  
മാര്‍ക്സിസ്റ്റ്‌ പ്രതിഭാസമോ..??  ഇതൊന്നുമല്ല മണി നിന്നെകൊണ്ട് ഇത് പറയിപ്പിച്ചത് എന്ന് സാംസ്കാരിക കേരളീയര്‍ക്കറിയാം. ഇടുക്കി  മണക്കാടില്‍ കൂടിനിന്ന കൊടിപിടിക്കാനും തല്ലു കൊള്ളാനും  മാത്രമറിയാവുന്ന പാവങ്ങളെ  ആവേശം കൊള്ളിച്ചു കൈയ്യടി മേടിച്ച്   അവരെ ടി. പി വധത്തിന്റെ  തുമ്പ് തേടി പോലീസ് നായ ലോക്കല്‍  കമ്മറ്റികളും കടന്ന്  എ കെ ജി സെന്ററിലെയും കണ്ണൂരിലെയും കമ്മ്യുണിസ്റ്റ് 
കുത്തക മുതലാളിമാരെ തേടി വരുമ്പോള്‍ രാഷ്ട്രീയമായി 
നേരിടാന്‍ കരുതി വച്ചിരിക്കുന്ന ആ പാവങ്ങളുടെ 
ചോരത്തിളപ്പ്  കേട്ടടങ്ങാതിരിക്കേണ്ടത് നീ  ഉള്‍പ്പെടുന്ന അധികാര വര്‍ഗ്ഗത്തിന്റെ ആവശ്യമാണ്.. 
പ്രത്യുപകാരമായി  നിന്റെ പാര്ലമെന്ടറി  വ്യാമോഹത്തിന്റെ കിരീടത്തില്‍ പാര്‍ട്ടി വക ഒരു 
പൊന്‍തൂവല്‍..!  

പക്ഷെ പാര്‍ട്ടി സ്ടടി ക്ലാസ്സുകളിലെ വിഘടനവാദവും പ്രതിക്രിയാവാവും    കൊളോണിയലി സ്റ്റ് ചിന്താധരണികളുമോന്നും   മനസ്സിലാവാതെ ഭ്രാന്തു പിടിച്ചു പുറത്ത് പോകുന്ന സ്വന്തം 
അണികളെ അരിവാളെടുത്ത് 51 തവണ  ആഞ്ഞാഞ്ഞു  വെട്ടിക്കൊല്ലുന്ന 
 ഗുണടാരാഷ്ട്രീയമായിരുന്നോ  കാറല്‍മാര്‍ക്സ്  സ്വപ്നം കണ്ടത്..?? അത് തന്നെയായിരുന്നുവെന്നല്ലേ 
നിന്റെയീ പ്രസംഗം കൊണ്ട് കേരളത്തെ  നീ പഠിപ്പിച്ചത്..? ഒരു കൊടിയുടെ മറവില്‍ ഈ 
ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ എന്തും ചെയ്യാമെന്നും 
പറയാമെന്നുമുള്ള നിന്റെ ധാര്ഷ്ട്ട്യം കേരളത്തില്‍ 
ചിലവാകുമെന്നുള്ള ധാരണ മടയത്തമാണ് മണിയണ്ണാ... 
അതുകൊണ്ട് മണി "അങ്ങാടിയില്‍  തോറ്റാല് ‍ അമ്മയെ വെട്ടികൊല്ലുന്ന പ്രത്യയശാസ്ത്രം"  ഒന്നിനും ഒരു പരിഹാരമല്ല..! 
സ്നേഹത്തോടെ  ഒരു കുത്തക മുതലാളി - തൊമ്മന്‍  


Sunday, March 11, 2012

എന്തുകൊണ്ട് ശെല്‍വരാജ് രാജി വച്ചു..?



താത്വികമായ ഒരു അവലോകനമാണു ഞാൻ ഉദ്ദേശിക്കുന്നത്.... ഒന്ന്, വിഘടനവാദികളും പ്രതിക്രിയാവാദികളും പ്രഥമദൃഷ്ട്യാ അകൽച്ചയിൽ ആയിരുന്നെങ്കിലും, അവർക്കിടയിലുള്ള നോട്ടുകെട്ടുകള്‍ സജീവമായിരുന്നു എന്നു വേണം കരുതാൻ....  ബൂർഷ്വാസികളായ ഉമ്മനും ഒബാമയും  തക്കം പാർത്തിരിക്കുകയായിരുന്നു.... ചീപ് വിപ്പും കവിടി നിരത്തി പ്രവചിച്ചിരുന്നു...  അതുകൊണ്ടാണ്  ശെല്‍വരാജ് രാജി വച്ചത്...!!

മനസ്സിലായോ..?


അതായത് സംസ്ഥാന സമ്മേളനവും ക്യാപ്പിറ്റല്‍ പണിഷ്മെന്റും  റാഡിക്കലായിട്ടുള്ളൊരു ഒരു മാറ്റമല്ല...


ഇപ്പോ മനസ്സിലായോ..?


 

Friday, March 9, 2012

സദാചാരകുടിയന്മാരും വനിതാസംവരണവും..!

വീണ്ടുമൊരു വനിതാദിനം കൂടി. മാര്‍ച്ച് എട്ടിനാണ് ലോകത്താകെ വനിതാദിനമായി ആചരിക്കുന്നത്. 1965 ലാണ് എക്യരാഷ്ട്രസഭ വനിതാദിന പ്രഖ്യാപനം നടത്തിയത്.

സ്ത്രീകള്‍ പുരുഷന്‍മാര്‍ക്ക് പിറകില്‍ നില്‍ക്കേണ്ടവരാണെന്ന യാഥാസ്ഥിതിക ചിന്ത ഇന്ന് ഏറെക്കുറെ പൂര്‍ണമായും സമൂഹത്തില്‍ നിന്ന് അപ്രത്യക്ഷമായിക്കഴിഞ്ഞു. സാമൂഹിക പുരോഗതിയുടെ അടയാളമായി സ്ത്രീകള്‍ എല്ലാ മേഖലകളിലും പുരുഷന്‍മാര്‍ക്കൊപ്പമോ അവര്‍ക്ക് മീതെയോ സ്ഥാനം പിടിച്ചുകഴിഞ്ഞു. ഒരിടത്തും സ്ത്രീകളെ മാറ്റിനിര്‍ത്താന്‍ പറ്റാത്തവിധം അവര്‍ ശക്തരായിക്കഴിഞ്ഞു.



പക്ഷെ ഇന്നലെ ‍ പുരുഷന്മാര്‍ക്കൊപ്പം ബിവറെജിന്റെ മുന്നില്‍  ക്യു നിന്ന ഒരു സ്ത്രീയെ ഒരു കൂട്ടം സദാചാര കുടിയന്മാര്‍  ആക്രമിച്ചെന്ന  വാര്‍ത്ത  കേരളത്തിലെ  സ്ത്രീ മുന്നേറ്റത്തിന് തുരങ്കം വയ്ക്കുന്ന നടപടിയായിരുന്നു...!!  മാന്യമായി മദ്യപിക്കാന്‍ പോലും കേരളത്തിലെ സ്ത്രീകള്‍ക്ക് സാധിക്കാതെ വരുന്നു...!!  കേരളത്തിലെ സ്ത്രീകളെ പുരുഷന്മാരുടെ മുന്നിലോ പുറകിലോ നിര്‍ത്തില്ല എന്ന പുരുഷന്മാരുടെ ധാര്‍ഷ്ട്യമാണ് ഇന്നലത്തെ സംഭവത്തില്‍ നിന്നും മനസ്സിലാക്കേണ്ടത്... ബിവരെജിന്റെ മുന്നില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം പ്രത്യേകം ക്യൂ സംവിധാനം   അടിയന്തിരമായി ഏര്‍പ്പെടുത്താന്‍ സാധിക്കാത്തത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പരാജയമാണ്...!  പിറവം തിരഞ്ഞെടുപ്പില്‍ ഇത് തിരിച്ചടിയുണ്ടാക്കുമോ എന്നാണു എന്റെ സംശയം..! 


വെറുതെ ഒരു ചടങ്ങിനായി വനിതാദിനം എല്ലാ വര്‍ഷവും ആചരിക്കുകയല്ല, മറിച്ച് അവരെ ആദരിക്കാനും വിവേചനങ്ങള്‍ ഇല്ലാതാക്കാനുമുള്ള ശ്രമങ്ങളാണ് നടത്തേണ്ടതെന്ന് സമൂഹത്തെ ഓര്‍മിപ്പിക്കാന്‍ ഈ ദിനത്തിന് കഴിയട്ടെ....!