ഇതൊരു ശ്രമമാണ്... എഴുതാനുള്ള ശ്രമം... എം ടി ക്കും, കാക്കനാടനും, സക്കറിയക്കും മാത്രം എഴുതിയാല്‍ മതിയോ...?ഉറുമ്പിനുമില്ലേടോ ആഗ്രഹവും അഹങ്കാരവും..? അങ്ങനെ ഒരു അഹങ്കാരത്തില്‍ നിന്നും ഉണ്ടായ
തോന്ന്യാസം ആണ് ഈ ബ്ലോഗ്‌.. ഇതിനെ " തൊമ്മന്റെ തോന്ന്യാസങ്ങള്‍ " എന്ന്
വേണമെങ്കില്‍ വിശേഷിപ്പിക്കാം...! തോന്ന്യാസങ്ങളില്‍ താല്പര്യമുള്ള ആര്‍ക്കും വായിക്കാം... ഇല്ലെങ്കില്‍ അതാ പേജിന്റെ മുകളില്‍ വലതുവശത്തായി ഒരു X ബട്ടന്‍... ഒന്ന് ക്ലിക്ക് ചെയ്തേക്കൂ... എന്നാല്‍ പിന്നെ തൊമ്മന്റെ തോന്ന്യാസങ്ങളിലേക്ക് ഒരു കിടിലന്‍ സ്വാഗതം...!!



Friday, March 9, 2012

സദാചാരകുടിയന്മാരും വനിതാസംവരണവും..!

വീണ്ടുമൊരു വനിതാദിനം കൂടി. മാര്‍ച്ച് എട്ടിനാണ് ലോകത്താകെ വനിതാദിനമായി ആചരിക്കുന്നത്. 1965 ലാണ് എക്യരാഷ്ട്രസഭ വനിതാദിന പ്രഖ്യാപനം നടത്തിയത്.

സ്ത്രീകള്‍ പുരുഷന്‍മാര്‍ക്ക് പിറകില്‍ നില്‍ക്കേണ്ടവരാണെന്ന യാഥാസ്ഥിതിക ചിന്ത ഇന്ന് ഏറെക്കുറെ പൂര്‍ണമായും സമൂഹത്തില്‍ നിന്ന് അപ്രത്യക്ഷമായിക്കഴിഞ്ഞു. സാമൂഹിക പുരോഗതിയുടെ അടയാളമായി സ്ത്രീകള്‍ എല്ലാ മേഖലകളിലും പുരുഷന്‍മാര്‍ക്കൊപ്പമോ അവര്‍ക്ക് മീതെയോ സ്ഥാനം പിടിച്ചുകഴിഞ്ഞു. ഒരിടത്തും സ്ത്രീകളെ മാറ്റിനിര്‍ത്താന്‍ പറ്റാത്തവിധം അവര്‍ ശക്തരായിക്കഴിഞ്ഞു.



പക്ഷെ ഇന്നലെ ‍ പുരുഷന്മാര്‍ക്കൊപ്പം ബിവറെജിന്റെ മുന്നില്‍  ക്യു നിന്ന ഒരു സ്ത്രീയെ ഒരു കൂട്ടം സദാചാര കുടിയന്മാര്‍  ആക്രമിച്ചെന്ന  വാര്‍ത്ത  കേരളത്തിലെ  സ്ത്രീ മുന്നേറ്റത്തിന് തുരങ്കം വയ്ക്കുന്ന നടപടിയായിരുന്നു...!!  മാന്യമായി മദ്യപിക്കാന്‍ പോലും കേരളത്തിലെ സ്ത്രീകള്‍ക്ക് സാധിക്കാതെ വരുന്നു...!!  കേരളത്തിലെ സ്ത്രീകളെ പുരുഷന്മാരുടെ മുന്നിലോ പുറകിലോ നിര്‍ത്തില്ല എന്ന പുരുഷന്മാരുടെ ധാര്‍ഷ്ട്യമാണ് ഇന്നലത്തെ സംഭവത്തില്‍ നിന്നും മനസ്സിലാക്കേണ്ടത്... ബിവരെജിന്റെ മുന്നില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം പ്രത്യേകം ക്യൂ സംവിധാനം   അടിയന്തിരമായി ഏര്‍പ്പെടുത്താന്‍ സാധിക്കാത്തത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പരാജയമാണ്...!  പിറവം തിരഞ്ഞെടുപ്പില്‍ ഇത് തിരിച്ചടിയുണ്ടാക്കുമോ എന്നാണു എന്റെ സംശയം..! 


വെറുതെ ഒരു ചടങ്ങിനായി വനിതാദിനം എല്ലാ വര്‍ഷവും ആചരിക്കുകയല്ല, മറിച്ച് അവരെ ആദരിക്കാനും വിവേചനങ്ങള്‍ ഇല്ലാതാക്കാനുമുള്ള ശ്രമങ്ങളാണ് നടത്തേണ്ടതെന്ന് സമൂഹത്തെ ഓര്‍മിപ്പിക്കാന്‍ ഈ ദിനത്തിന് കഴിയട്ടെ....!
 

No comments:

Post a Comment