ഇതൊരു ശ്രമമാണ്... എഴുതാനുള്ള ശ്രമം... എം ടി ക്കും, കാക്കനാടനും, സക്കറിയക്കും മാത്രം എഴുതിയാല്‍ മതിയോ...?ഉറുമ്പിനുമില്ലേടോ ആഗ്രഹവും അഹങ്കാരവും..? അങ്ങനെ ഒരു അഹങ്കാരത്തില്‍ നിന്നും ഉണ്ടായ
തോന്ന്യാസം ആണ് ഈ ബ്ലോഗ്‌.. ഇതിനെ " തൊമ്മന്റെ തോന്ന്യാസങ്ങള്‍ " എന്ന്
വേണമെങ്കില്‍ വിശേഷിപ്പിക്കാം...! തോന്ന്യാസങ്ങളില്‍ താല്പര്യമുള്ള ആര്‍ക്കും വായിക്കാം... ഇല്ലെങ്കില്‍ അതാ പേജിന്റെ മുകളില്‍ വലതുവശത്തായി ഒരു X ബട്ടന്‍... ഒന്ന് ക്ലിക്ക് ചെയ്തേക്കൂ... എന്നാല്‍ പിന്നെ തൊമ്മന്റെ തോന്ന്യാസങ്ങളിലേക്ക് ഒരു കിടിലന്‍ സ്വാഗതം...!!Sunday, March 11, 2012

എന്തുകൊണ്ട് ശെല്‍വരാജ് രാജി വച്ചു..?താത്വികമായ ഒരു അവലോകനമാണു ഞാൻ ഉദ്ദേശിക്കുന്നത്.... ഒന്ന്, വിഘടനവാദികളും പ്രതിക്രിയാവാദികളും പ്രഥമദൃഷ്ട്യാ അകൽച്ചയിൽ ആയിരുന്നെങ്കിലും, അവർക്കിടയിലുള്ള നോട്ടുകെട്ടുകള്‍ സജീവമായിരുന്നു എന്നു വേണം കരുതാൻ....  ബൂർഷ്വാസികളായ ഉമ്മനും ഒബാമയും  തക്കം പാർത്തിരിക്കുകയായിരുന്നു.... ചീപ് വിപ്പും കവിടി നിരത്തി പ്രവചിച്ചിരുന്നു...  അതുകൊണ്ടാണ്  ശെല്‍വരാജ് രാജി വച്ചത്...!!

മനസ്സിലായോ..?


അതായത് സംസ്ഥാന സമ്മേളനവും ക്യാപ്പിറ്റല്‍ പണിഷ്മെന്റും  റാഡിക്കലായിട്ടുള്ളൊരു ഒരു മാറ്റമല്ല...


ഇപ്പോ മനസ്സിലായോ..?


 

1 comment:

  1. ഈ എലിക്കൂടും കളികളും കൊള്ളാമല്ലോ. എന്താ ഇത്. എനിക്കൊന്നും മനസിലായില്ല.മൌസു വയ്ക്കുന്നിടത്തേയ്ക്ക് എലി നോക്കുന്നു. ആ കോളത്തിൽ ഞെക്കിയപ്പോൾ എന്തോ ചെന്നു വീഴുന്നു. എലിയത് തിന്നുന്നു. സംഗതി കൊള്ളാം. ഇതെന്താത്? ഇതെവിടുന്ന് എങ്ങനാ സെറ്റ് ചെയ്തത്?

    ReplyDelete