ഇതൊരു ശ്രമമാണ്... എഴുതാനുള്ള ശ്രമം... എം ടി ക്കും, കാക്കനാടനും, സക്കറിയക്കും മാത്രം എഴുതിയാല്‍ മതിയോ...?ഉറുമ്പിനുമില്ലേടോ ആഗ്രഹവും അഹങ്കാരവും..? അങ്ങനെ ഒരു അഹങ്കാരത്തില്‍ നിന്നും ഉണ്ടായ
തോന്ന്യാസം ആണ് ഈ ബ്ലോഗ്‌.. ഇതിനെ " തൊമ്മന്റെ തോന്ന്യാസങ്ങള്‍ " എന്ന്
വേണമെങ്കില്‍ വിശേഷിപ്പിക്കാം...! തോന്ന്യാസങ്ങളില്‍ താല്പര്യമുള്ള ആര്‍ക്കും വായിക്കാം... ഇല്ലെങ്കില്‍ അതാ പേജിന്റെ മുകളില്‍ വലതുവശത്തായി ഒരു X ബട്ടന്‍... ഒന്ന് ക്ലിക്ക് ചെയ്തേക്കൂ... എന്നാല്‍ പിന്നെ തൊമ്മന്റെ തോന്ന്യാസങ്ങളിലേക്ക് ഒരു കിടിലന്‍ സ്വാഗതം...!!



Friday, January 20, 2012

പീഡിപ്പിക്കാം പേടികൂടാതെ

കിളിരൂര്‍ കേസില്‍ ശാരി പീഡിപ്പിക്കപ്പെട്ടതിന് തെളിവില്ലെന്ന് സി.ബി.ഐ കോടതി. പീഡനം നടന്നതിന് ദൃക്‌സാക്ഷികളുടെയും മെഡിക്കല്‍ രേഖകളുടെയും തെളിവില്ലെന്നും തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതി പറഞ്ഞു.








ശുംബന്മാരെക്കൊണ്ട് തോറ്റു... നീതി ലഭിക്കണമെങ്കില്‍ ഇനി മുതല്‍ നാട്ടുകാര്‍ കാണ്‍കെ തെരുവിലിട്ട് പീഡിപ്പിക്കണമത്രേ..! ദൃക്‌സാക്ഷികളുടെ സാന്നിധ്യത്തില്‍ പീടിപ്പിക്കപ്പെടുന്നവര്‍ക്കെ ഇനിമുതല്‍ നീതിയുള്ളൂ എന്നാണെങ്കില്‍ ഈ തീരുമാനം പീഡന മേഘലയില്‍ വിപ്ലവകരമായ മാറ്റത്തിനു തുടക്കം കുറിക്കും. പീഡിപ്പിക്കാന്‍ നടക്കുന്ന പീഡന തൊഴിലാളി വര്‍ഗ്ഗത്തിന് ഇത് വലിയൊരു ആശ്വാസമാകും.. ദൃക്‌സാക്ഷികളുടെ മൊഴിയില്‍ പീടനത്ത്തിനു ശിക്ഷിക്കപ്പെടുന്ന പ്രതി കള്‍ക്കായി സര്‍ക്കാര്‍ ഒരു ക്ഷേമ നിധി കൂടി ഏര്‍പ്പെ ടുത്ത ണം എന്നാ വിധി വൈകാതെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം..!
കിളിരൂര്‍ പീഡന കേസ്സിലെ ശാരി എന്ന പെണ്‍കുട്ടി ദിവ്യഗര്‍ഭം ധരിച്ചു ഒരു പെണ്‍കുട്ടിയെ പ്രസവിക്കും എന്ന് സ്വപ്നത്തില്‍ ദൈവദൂതന്‍ പ്രത്യക്ഷപ്പെട്ടു പറഞ്ഞ മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും കോടതി ഇങ്ങനെയൊരു നിഗമനത്തില്‍ എത്തിയത് എന്നാണു എന്റെ ബലമായ സംശയം...! ശാസ്ത്രീയ യാധാര്ധ്യങ്ങ ളെക്കാള്‍ ദിവ്യ വെളിപാടുകളില്‍ വിശ്വസിക്കുന്ന ഒരു സമൂഹത്തിന്റെ നീതിന്യായ വ്യവസ്ഥ ഇങ്ങനെയൊരു നിഗമനത്തില്‍ എത്തിയാല്‍ ശുംബന്മാരെയും  കുറ്റം പറയാനാവില്ല..!

2 comments:

  1. ജനങ്ങള്‍ക്ക്‌ കോടതികളിലുള്ള വിശ്വാസം നഷ്ടപ്പെടാനും ജയരാജന്മാരെന്നല്ല നമ്മളെക്കൊണ്ട് തന്നെ ജഡ്ജിമാരെ ശുംഭന്‍മാര്‍ എന്ന് സധൈര്യം വിളിക്കാന്‍ അവസരം കൊടുക്കുന്നതുമാണ് ഇതുപോലുള്ള വിധികള്‍.

    ReplyDelete
  2. അപ്പോള്‍ ശാരിക്കുണ്ടായ കൊച്ച് തെളിവല്ലേ? പ്രവീണിന്റെ ഡ്ണ്‍ പരിശോധനാ ഫലം തെളിവല്ലേ? കൊച്ച് തന്‍ന്റേതാണെന്ന അവന്റെ കുറ്റ സമ്മതം തെളിവല്ലേ?

    ഇതോടെ ഇത്രയും പോലും ബലവത്തായ തെളിവുകള്‍ ലഭിച്ചിട്ടില്ലാത്തഐസ്ക്രീം കേസ് അവസാനം എങ്ങിനെ തീരുമാനം ആകുമെന്ന് ഒരു ഐഡിയ കിട്ടി.

    ഗാന്ധിക്കെട്ടുകള്‍ തീരുമാനിക്കുന്ന നീതി.

    ഏതെങ്കിലും ആഫ്രിക്കന്‍ രാജ്യത്ത് പൗരത്വം കിട്ടാന്‍ വല്ല വഴിയുമുണ്ടോ? അവിടെ ചിലയിടങ്ങളിലെങ്കിലും ഇന്നും നിലനില്‍ക്കുന്ന കയ്യൂക്കിന്റെ നീതിന്യായം ഇതിലും മെച്ചമാണെന്നു തോന്നുന്നു.

    ReplyDelete