യേശു ക്രിസ്തുവും കാറല്‍ മാര്‍ക്സും ഒരേ രൂപകൂട്ടില്‍..!

"ചോരച്ചാലില്‍ നീന്തിക്കയറിയ യേശുക്രിസ്തുവിനെയും തോക്കിന് കുഴലില്‍ ഊഞ്ഞാലാടിയ കാറല്‍മാര്‍ക്സ് പുണ്ണ്യവാളനെയും" രക്തസാക്ഷിയെന്നു മുദ്രകുത്തി ഒരേ രൂപകൂട്ടില്‍ അടക്കാന്‍ പോളിറ്റ് ബ്യുറോ നീക്കം..! ലോകം കണ്ട ഏറ്റവും വലിയ സഹനത്തിന്റെയും ത്യാഗത്തിന്റെയും പര്യായമായ യേശുക്രിസ്തു ഇപ്പോള്‍ ജീവിച്ചിരുന്നെകില്‍ എല്ലാ സഹനവും അഹിംസയും മറന്നു ഈ നീക്കത്തിനെതിരെ അരിവാളുമായി തെരുവില്‍ ഇറങ്ങിയേനെ..! കാരണം ഒരു കാരണത്തടിച്ചാല്‍ മറു കാരണം കൂടി കാണിച്ചു കൊടുക്കനെമെന്നു ലോകത്തെ ഉപദേശിച്ച ക്രിസ്തുവിന്റെ വിപ്ലവം എവിടെ... തങ്ങള്‍ക്കു നേരെ ഉയരുന്ന കൈ വെട്ടിമാറ്റാന്‍ അറിവാലെടുക്കുന്ന മാര്‍ക്സിയന്‍ വിപ്ലവം എവിടെ..? തികഞ്ഞ വര്‍ഗ്ഗീയ വാദികള്‍ അല്ലെന്നു ആണയിട്ടു പറയുന്ന പ്രത്യശാസ്ത്രം ഇന്ത്യയില്‍ മിച്ചമുണ്ടായിരുന്ന ബംഗാളിലും കേരളത്തിലും തകര്‍ന്നടിയുമ്പോള്‍ വിവിധ മത നേതാക്കളെ തന്നെ തങ്ങളുടെ വിപ്ലവകാരികളുടെ കൂട്ടത്തില്‍ ചേര്‍ത്ത് വളഞ്ഞ വഴിയില്‍ വര്‍ഗ്ഗീയത മുതലാക്കി വോട്ടാക്കാന്‍ ശ്രമിക്കുന്ന ആ പ്രത്യശാസ്ത്രം മനസ്സിലാക്കാന്‍ വിപ്ലവ പാര്‍ട്ടിയിലെ ബുദ്ധി ജീവിയായി ഒന്നും ജനിക്കെണ്ടതില്ല..!

മുതലാളിത്തം മരിക്കുമെന്ന് പ്രവചിച്ച മാര്‍ക്സിന്റെ പ്രവചനം സമീപകാലത്ത് സത്യമായി തീരുന്നത് ശരി തന്നെ പക്ഷേ മുതലാളിത്തം മരിക്കും മുമ്പ് പൊളിഞ്ഞത് സോവിയറ്റ് യൂണിയനാണ്. മാര്‍ക്സിസമനുസരിച്ച് ക്യാപിറ്റലിസമാണ് വളര്‍ച്ചയുടെ പാരമ്യത്തില്‍ ആന്തരിക വൈരുദ്ധ്യങ്ങളാല്‍ തകരേണ്ടത്, പക്ഷേ അങ്ങനെ എന്തെങ്കിലും നടക്കുമെന്ന് ആരും കരുതാത്ത കാലത്താണ് തൊഴിലാളി വര്‍ഗസര്‍വാധിപത്യം നടമാടുന്ന യു.എസ്സ്.എസ്സ്.ആര്. 1991ല്‍ പരസഹായമില്ലാതെ അപ്രത്യക്ഷമായത്.
ഇതേ പോലെ ചൈന തകര്‍ന്നില്ലെന്ന് മാത്രമല്ല അത് ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളിലൊന്നായി വളരുകയും ചെയ്തു എന്നത് നേര്, പക്ഷേ, 19-ാ നൂറ്റാണ്ടിലെ പോലെ നിന്ദ്യമായ തൊഴിലാളി ചൂഷണത്തിന് സ്വന്തം നാട്ടിലെ ഗ്രാമീണരെ വികസിതരാജ്യകമ്പനികള്ക്ക് വിട്ടുകൊടുത്തുകൊണ്ടാണ് അവരിത് സാധിച്ചത്. പാര്‍ട്ടിയുടെ ഏകാധിപത്യത്തിനു കീഴില്‍ പ്രാകൃത മുതലാളിത്തം. കമ്യൂണിസത്തിന്റെയോ മാര്‍ക്സിസത്തിന്റെയോ വിജയമായിരുന്നില്ല, ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മാത്രം വിജയമായിരുന്നു അത്. അവശേഷിച്ച കമ്യൂണിസ്റ്റ് രാജ്യങ്ങളിലും പാര്‍ട്ടിയുടെ ഏകാധിപത്യമല്ലാതെ തൊഴിലാളി വര്‍ഗത്തിന് മെച്ചമൊന്നുമുണ്ടായില്ല. പിന്നെയുള്ളത് ഇന്ത്യയിലും ഇറ്റലിയിലും മറ്റുമുള്ളതുപോലെ വിപ്ലവം മച്ചില്‍ വെച്ച് പാര്‍ലമെന്ററി വ്യമോഹമാണ് ശരിയായ കാര്യമെന്ന് മനസ്സിലാക്കിയ കമ്യൂണിസ്റ്റ് പാര്‍ട്ടികളാണ്.
വാള് സ്ട്രീറ്റിലെ അധിനിവേശ സമരക്കാര്‍ പോലും ക്യാപിറ്റലിസം പോകണമെന്നേ പറയുന്നുള്ളു. പകരം കമ്യൂണിസമല്ല, സോഷ്യലിസം പോലും ആരും ചോദിക്കുന്നില്ല. 'ഗിവ് അസ് സംതിങ്ങ് ബെറ്റര്‍, സംതിങ്ങ് നൈസ്' അതാണവര്‍ പറയുന്നത്...
'ഞാന്‍ വേറെ എന്താണെങ്കിലും ഒരു മാര്‍ക്സിസ്റ്റ് അല്ല', എന്ന് മാര്‍ക്സ് പറഞ്ഞിട്ടുണ്ടത്രേ. അതൊരു തമാശയെ അസ്ഥാനത്ത് ഉദ്ധരിച്ചതാവാം. പക്ഷേ മരണശേഷം തന്റെ പ്രത്യയശാസ്ത്രത്തെ സ്റ്റാലിനും മാവോയും പോള്‍പോട്ടും പോലുള്ളവര്‍ ഉപയോഗിക്കുന്നത് കണ്ടിരുന്നെങ്കില്‍ ഞാന്‍ കമ്യൂണിസ്റ്റുമല്ല എന്ന് ആത്മാര്‍ത്ഥമായി പറഞ്ഞിട്ടുണ്ടാകുമായിരുന്നു മാര്‍ക്സ്. അവരൊക്കെയാണ് കമ്യൂണിസത്തെ ലോകത്തെ മറ്റേത് വെറുക്കപ്പെട്ട സ്വേച്ഛാധിപത്യ ഭരണത്തിന്റെയും സമമാക്കി മാറ്റിയത്.
കംമ്യുനിസ്ട്ടു പാര്‍ട്ടി ഇന്ന് ക്രിസ്തുവിനെ വിപ്ലവകാരിയാക്കിയെങ്കില് നാളെ മഹാഭാരത യുദ്ധത്തില്‍ ശരശയ്യയില്‍ മരിച്ചു വീണ ഭീഷ്മാചാര്യര്‍ ഉള്‍പ്പടെ
ഉള്ള ആയിരങ്ങള്‍ക്ക് വേണ്ടി സ്മാരകം പണിതും ഒരു കാലത്ത് കാടന്മാരായിരുന്ന അറബികളെ മനുഷ്യരാക്കി മാറ്റിയ നബിക്ക് പോളിറ്റ് ബ്യുറോയില്‍ അംഗത്ത്വം കൊടുത്തും പാര്‍ട്ടിയെ ആ പഴയ പ്രതാപത്തിലേക്ക് കൊണ്ടുവരാന്‍ കഴിയുമോ എന്ന് പാര്‍ട്ടിയിലെ ബുദ്ധിജീവികള്‍ ആലോചിക്കുന്നുണ്ടാവും..! അലുവയും മത്തിക്കറിയും തമ്മില്‍ ചേരാത്തത് പോലെ... മതവും ശാസ്ത്രവും തമ്മില്‍ തര്‍ക്കിക്കുന്നത് പോലെ... യേശുക്രിസ്തുവും കാറല്‍ മാര്‍ക്സും ഒരേ രൂപകൂട്ടില്‍ ഇരുന്നു
വിശ്വാസികള്‍ക്ക് അനുഗ്രഹങ്ങള്‍ ചോരിയുമെന്ന സ്വപനം പൂവനിയണമെങ്കില് കാറല്‍ മാര്‍ക്സ് കുരിശുമരണം വരിക്കണം എന്നാണു തൊമ്മന്റെ അഭിപ്രായം..!