ഇതൊരു ശ്രമമാണ്... എഴുതാനുള്ള ശ്രമം... എം ടി ക്കും, കാക്കനാടനും, സക്കറിയക്കും മാത്രം എഴുതിയാല്‍ മതിയോ...?ഉറുമ്പിനുമില്ലേടോ ആഗ്രഹവും അഹങ്കാരവും..? അങ്ങനെ ഒരു അഹങ്കാരത്തില്‍ നിന്നും ഉണ്ടായ
തോന്ന്യാസം ആണ് ഈ ബ്ലോഗ്‌.. ഇതിനെ " തൊമ്മന്റെ തോന്ന്യാസങ്ങള്‍ " എന്ന്
വേണമെങ്കില്‍ വിശേഷിപ്പിക്കാം...! തോന്ന്യാസങ്ങളില്‍ താല്പര്യമുള്ള ആര്‍ക്കും വായിക്കാം... ഇല്ലെങ്കില്‍ അതാ പേജിന്റെ മുകളില്‍ വലതുവശത്തായി ഒരു X ബട്ടന്‍... ഒന്ന് ക്ലിക്ക് ചെയ്തേക്കൂ... എന്നാല്‍ പിന്നെ തൊമ്മന്റെ തോന്ന്യാസങ്ങളിലേക്ക് ഒരു കിടിലന്‍ സ്വാഗതം...!!Tuesday, February 21, 2012

കണ്ണൂരിലെ മാമാങ്കം..!

കണ്ണൂരിലെ മാമാങ്കത്തിന് CPM നെ നേരിടാന്‍ ഇത്തവണ മുസ്ലിം ലീഗ് ഗോദയില്‍ ഇറങ്ങുന്നു...!


ആദ്യ കാലങ്ങളില്‍ CPMഉം  കൊണ്ഗ്രസ്സും പിന്നീട്  CPMഉം  RSSഉം ആയിരുന്നു "തല കൊയ്യല്‍ മാമാങ്കത്തിലെ" എതിരാളികള്‍..! കാലാ കാലങ്ങളായി കൈമാറി വരുന്ന തല കൊയ്യല്‍ മാമാങ്കത്തിലെ വിജയികള്‍ക്കുള്ള "ഏവറോളിംഗ് ട്രോഫി "  CPMന്റെ കൈയ്യില്‍ നിന്നും പിടിച്ചു വാങ്ങാന്‍ ഇത്തവണ ലീഗിനാവുമോ എന്നാണു രാഷ്ട്രീയ കേരളം എപ്പോള്‍ ഉറ്റു നോല്‍ക്കുന്നത്...!

 ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍  1-0 എന്ന നിലയില്‍ CPM മേല്‍കൈ നിലനിര്‍ത്തുന്നു...!

കുറെ കാലമായി നഷ്ടത്തിലായിരുന്ന കണ്ണൂരിലെ ബോംബു നിര്‍മ്മാണ കുടില്‍ വ്യവസായങ്ങള്‍ ഇതോടെ വളര്‍ച്ച കൈവരിക്കുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍..! ഓഹരി വിപണിയില്‍ "കണ്ണൂര്‍ ബോംബ്സ് ആന്‍ഡ്‌ എക്സ്പ്ലോസീവ്   ലിമിറ്റഡിന്റെ" ഓഹരികള്‍  വളര്‍ച്ച കൈവരിച്ചു..!

No comments:

Post a Comment