ഇതൊരു ശ്രമമാണ്... എഴുതാനുള്ള ശ്രമം... എം ടി ക്കും, കാക്കനാടനും, സക്കറിയക്കും മാത്രം എഴുതിയാല്‍ മതിയോ...?ഉറുമ്പിനുമില്ലേടോ ആഗ്രഹവും അഹങ്കാരവും..? അങ്ങനെ ഒരു അഹങ്കാരത്തില്‍ നിന്നും ഉണ്ടായ
തോന്ന്യാസം ആണ് ഈ ബ്ലോഗ്‌.. ഇതിനെ " തൊമ്മന്റെ തോന്ന്യാസങ്ങള്‍ " എന്ന്
വേണമെങ്കില്‍ വിശേഷിപ്പിക്കാം...! തോന്ന്യാസങ്ങളില്‍ താല്പര്യമുള്ള ആര്‍ക്കും വായിക്കാം... ഇല്ലെങ്കില്‍ അതാ പേജിന്റെ മുകളില്‍ വലതുവശത്തായി ഒരു X ബട്ടന്‍... ഒന്ന് ക്ലിക്ക് ചെയ്തേക്കൂ... എന്നാല്‍ പിന്നെ തൊമ്മന്റെ തോന്ന്യാസങ്ങളിലേക്ക് ഒരു കിടിലന്‍ സ്വാഗതം...!!



Thursday, October 13, 2011

ഹേ..കളര്‍ മദ്യമേ...! ( കവിത )

ഇത് ഒരു നേരംപോക്ക് കവിതയാണ്..ഈ കവിത എന്നെ അപേക്ഷിച്ചു അല്‍പ്പം പഴയതാണ്..പഴയ കവിത പുതിയ കുപ്പിയെന്ന ബ്ലോഗ്ഗില്‍ അത്രമാത്രം... കാരണം ഞാന്‍   Qatar ഇല്‍ റാസ്‌ ഗ്യാസ് എന്ന കമ്പനിയില്‍ ജോലിനോക്കിയിരുന്ന സമയത്ത് ഒരു മലയാളികൂട്ടയ്മയില്‍ നിന്നും ജോലി കഴിഞ്ഞു ഒഴിവുസമയങ്ങളില്‍ ഒരു നേരംപോക്ക് വായന എന്ന ഉദ്ധേശശുദ്ധിയോടെ " മല്ലു ന്യുസ് " എന്ന പേരില്‍ ഒരു പത്രം പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു.. അതിന്റെ ചീഫ് എഡിറ്ററായി വായില്‍ തോന്നുന്നത് എഴുതി നടന്ന കൂട്ടത്തില്‍ എല്ലാവര്ക്കും രസിച്ച ഒരു നേരമ്പോക്ക് കവിത ഇവിടെ എന്റെ ബ്ലോഗ്‌ വായനക്കാര്‍ക്കായി വീണ്ടും അവതരിപ്പിക്കുന്നു.. Qatar ലെ എന്റെ പഴയ വായനക്കാര്‍ക്ക്  ആവര്‍ത്തന വിരസത തോന്നുന്നു എങ്കില്‍ ക്ഷേമിക്കണം..

ഈ കവിത രസകരമായി തോന്നണമെങ്കില്‍ അതിന്റെ ഒരു    Inroduction ആവശ്യമാണ്. ഈ കവിത ഞങ്ങളുടെ കൂട്ടായ്മയിലെ ഉ. കുമാരന്‍ (യഥാര്‍ഥ പേരല്ല ) എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഒരു സുഹൃത്തിന്റെ പേരില്‍ പ്രസിദ്ധീകരിച്ച ഒരു കവിതയാണ്. അദ്ദേഹം യഥാര്‍ഥത്തില്‍ എന്റെ നല്ലൊരു സുഹൃത്തും എല്ലാവര്ക്കും ഇഷ്ട്ടപ്പെടുന്ന നല്ലൊരു വ്യക്തിതത്തിനു ഉടമയുമാണ്..ഞാന്‍ ആ സുഹൃത്തിനോടുള്ള എല്ലാവിധ ബഹുമാനവും നിലനിര്‍ത്തിക്കൊണ്ട് അദ്ധേഹത്തിന്റെ പേരിന്റെ കൌതുകം മാത്രം കടമെടുക്കുന്നു..സത്യത്തില്‍ ഉ. കുമാരന്‍ എന്ന പേരിന്റെ ഉത്ഭവത്തിനു പിന്നില്‍ ഒരു കഥയുണ്ട്.  കമ്പനി ക്യാമ്പില്‍ വൈകുന്നേരങ്ങളില്‍ ഏതെങ്കിലും ഒരു റൂമില്‍ ഒത്തുകൂടി കള്ളുകുടിയും ചീട്ടുകളിയുമായി നേരം വെളുപ്പിക്കുന്ന പതിവ് എല്ലാ ഗള്‍ഫ് മലയാളികലെപ്പോലെയും ഞങ്ങള്‍ക്കിടയിലും ഉണ്ടായിരുന്നു. അങ്ങനെ ചീടുകളിയില്‍ പതിവായി  തോല്‍ക്കുന്ന ഈ സുഹൃത്ത് വളരെ രസകരമായി ഇപ്പോഴും ഒരു ദയലോഗ് പറയുമായിരുന്നു..." വീണ്ടും കുമാരന്‍ ഊളയായി " എന്ന്. സത്യത്തില്‍ ഇതില്‍ നിന്നുമാണ് അദ്ധേഹത്തിന്റെ പേരിന്റെ പരിണാമം തുടങ്ങുന്നത്..ആദ്യമാദ്യം " ഊള കുമാരന്‍" എന്ന പേരില്‍ അറിയപ്പെട്ടിരുന്ന അദേഹത്തെ അല്‍പ്പം ഔദ്യോഗികമായി " ഉ. കുമാരന്‍ " എന്നും വിളിക്കാന്‍ തുടങ്ങി. എന്നാല്‍ അതും കടന്നു പിന്നീടു പേര് ചുരുങ്ങി " ഉ. കു " എന്ന പേരില്‍ അദ്ദേഹം അറിയപ്പെടാന്‍ തുടങ്ങി.

അങ്ങനെ ഒരു  വീക്കെന്റില്‍   പതിവായി നടക്കുന്ന കള്ളുകുടി മഹാമഹത്തിലേക്കുള്ള  ക്ഷണം അവിചാരിതമായി  ഉ. കുമാരന്‍ നിരസിച്ചു. അതിന്റെ കാരണം മറ്റൊന്നുമല്ല, സാധാരണയായി കളര്‍ മദ്യത്തിന്റെ ലഭ്യതകുറവും സാമ്പത്തിക ലാഭവും നോക്കി വിലകുറഞ്ഞ പത്തു റിയാലിന് ലഭിക്കുന്ന " പത്ത് " എന്ന ഓമന പേരില്‍ അറിയപ്പെടുന്ന കളരില്ലാത്ത സ്പിരിറ്റാണ് എല്ലാ Qatar മലയാളികളുടെയും ആശ്രയം. അങ്ങനെ ഒരു സുപ്രഭാതത്തില്‍ " പത്തിനെ " തള്ളിപ്പറഞ്ഞു കളര്‍ മദ്യത്തിലേക്ക് ചുവടു മാറ്റിയ ഉ. കുമാരനെ പത്തിന്റെ ആരാധകരും തള്ളിപ്പറഞ്ഞു.  ഇങ്ങനെ ഒരു സാഹചര്യത്തില്‍ നിന്നും ഒരു പാര്‍ട്ടൈം കവിയായ എന്റെ തലയില്‍ ഉദിച്ച ഒരു കവിതയാണിത്...

കളരില്ലാത്ത മദ്യമായ" പത്തിനെ "വിട്ടുപിരിഞ്ഞു കളറുള്ള " നെപ്പോളിയനെ " പ്രണയിച്ച എന്റെ സുഹൃത്തിന്റെ പ്രണയാര്‍ദ്രമായ വികാരമാണ് ഈ കവിതയുടെ പ്രതിപാദ്യം...




നീയെന്‍ ആത്മാവിന്‍ ആനന്തം..
നീയെന്‍ സിരകളില്‍ സംഗീതം..
നീയെന്‍ തലയിലെ ഉന്മാദം..
നീയെന്‍ പാദങ്ങളില്‍ " തകധിമി "..

ഹേ " കളര്‍ മദ്യമേ " നീ തന്നെ-
നീ തന്നെ എന്റെ പ്രണയിനി..
നിന്നെ ഞാനൊന്നു ചുംബിക്കട്ടെയോ..
നിന്നെ ഞാനൊന്ന് താലോലിക്കെട്ടെയോ..

ഞാനും നീയും മാത്രമായിട്ടിനി..
ഈ നാല് ചുവരുകളെ നാണിപ്പിക്കും വിധം
കെട്ടിപ്പുനരട്ടയോ..ഓമനേ..
ഹേ "കളര്‍ മദ്യമേ" നീ തന്നെ
നീ തന്നെ എന്റെ പ്രണയിനി...

നീയോ ഞാനോ ആദ്യമായ്..
കണ്ടുമുട്ടിയതെവിടെയോ...
ഓര്‍മ്മയില്ലെനിക്കൊട്ടുമെങ്കിലും..
എങ്കിലും ഞാനതോര്‍ക്കുന്നു-

നീയൊരു കൊടുവാളാല്‍..
എന്നെ വിട്ടുപിരിഞ്ഞ നിമിഷങ്ങള്‍
ഹോ എനിക്കതോര്‍ക്ക വയ്യ..
ഹേ "കളര്‍ മദ്യമേ" നീ തന്നെ
നീ തന്നെ എന്റെ പ്രണയിനി...


പിരിയരുതെന്നെ നീയൊരിക്കലും..
ഇനിയൊരിക്കലും, എനിക്കത് വയ്യ..
സഹിക്കവയ്യ എന്‍ പ്രണയിനി..
ഹേ "കളര്‍ മദ്യമേ" നീ തന്നെ..
നീ തന്നെ എന്റെ പ്രണയിനി...



2 comments:

  1. മദ്യം വിഷം കവിത ഇഷ്ടായി ആശംസകള്‍

    ReplyDelete