ഇതൊരു ശ്രമമാണ്... എഴുതാനുള്ള ശ്രമം... എം ടി ക്കും, കാക്കനാടനും, സക്കറിയക്കും മാത്രം എഴുതിയാല്‍ മതിയോ...?ഉറുമ്പിനുമില്ലേടോ ആഗ്രഹവും അഹങ്കാരവും..? അങ്ങനെ ഒരു അഹങ്കാരത്തില്‍ നിന്നും ഉണ്ടായ
തോന്ന്യാസം ആണ് ഈ ബ്ലോഗ്‌.. ഇതിനെ " തൊമ്മന്റെ തോന്ന്യാസങ്ങള്‍ " എന്ന്
വേണമെങ്കില്‍ വിശേഷിപ്പിക്കാം...! തോന്ന്യാസങ്ങളില്‍ താല്പര്യമുള്ള ആര്‍ക്കും വായിക്കാം... ഇല്ലെങ്കില്‍ അതാ പേജിന്റെ മുകളില്‍ വലതുവശത്തായി ഒരു X ബട്ടന്‍... ഒന്ന് ക്ലിക്ക് ചെയ്തേക്കൂ... എന്നാല്‍ പിന്നെ തൊമ്മന്റെ തോന്ന്യാസങ്ങളിലേക്ക് ഒരു കിടിലന്‍ സ്വാഗതം...!!

Monday, February 20, 2012

മുടിയുടെ ശാസ്ത്രം...!

മുടി കത്തുമെന്നു ഒരു ഗ്രൂപ്പ്... കത്തില്ലെന്നു വേറൊരു ഗ്രൂപ്പ്... അതല്ല ഒറിജിനല്‍ ആണെകില്‍ കത്തില്ലെന്നു മറ്റൊരു ഗ്രൂപ്പ്... ലോകത്തിലുള്ള എല്ലാ മുടികളും കത്തിച്ചാല്‍ കത്തുമെന്നു അവസാന ഗ്രൂപ്പ്... കേരളം മുടി വിവാദത്തില്‍ കത്തുന്നു...!

എനിക്കറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാ, മുടി കത്തുമോ ഇല്ലയോ എന്ന് കത്തിച്ചു നോക്കിയാല്‍ പ്രശ്നം കഴിഞ്ഞില്ലേ..? അതിന്റെ പേരില്‍ വര്‍ഗ്ഗീയത... വെല്ലുവിളി.. മതസപര്ധ... വിവാദങ്ങള്‍... നാണമില്ലേടെ "ചമ്പൂര്‍ന്ന ചാച്ചര " കേരളമേ..!

മുടി ഒരിജിനലാനെന്നു വാദിക്കുന്നവനും ഒരിജിനലാനെങ്കില്‍ കത്ത്തില്ലെന്നു വാദിക്കുന്നവനും എല്ലാ കത്ത്തുമെന്നു വാദിക്കുന്നവനും തങ്ങളുടെ വാദങ്ങളില്‍ ഉറച്ചു നില്‍ക്കുമ്പോള്‍ കേവലം ഒരു തീപ്പെട്ടി കൊള്ളിയാല്‍ തര്‍ക്കങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിയുമെങ്കില്‍ അത് എന്തുകൊണ്ടാവുന്നില്ല..? കത്ത്തില്ലെന്നു പറയുന്നവന്  അത് കത്ത്തുമെന്നു പറയുന്നവനെ ബോധ്യപ്പെടുത്തേണ്ട ബാധ്യതയുട്... ഇനി ഇത് കത്തിയാല്‍ അടുത്തത് ഒര്‍ജിനല്‍ കത്ത്തില്ലെന്നു പറയുന്നവന്റെ ഊഴമായിരിക്കും.. അവന്റെ വാദങ്ങളുടെ വിശ്വാസ്യതക്ക് ഒറിജിനല്‍ കത്ത്തിച്ചേ മതിയാവൂ.. കത്ത്തുമെങ്കില്‍ വിശ്വാസികള്‍ ശാസ്ത്രത്തില്‍ വിശ്വസിക്കട്ടെ... കത്ത്തില്ലെങ്കില്‍ ശാസ്ത്ര സത്യങ്ങള്‍ മാറ്റിയെഴുതപ്പെടട്ടെ...!

fireproof മുടി വയ്ക്കാന്‍ വേണ്ടി പണികഴിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന പള്ളിയും  township ഉം...!  

5 comments:

  1. വിശ്വാസം അതല്ലേ എല്ലാം!

    ReplyDelete
  2. ലോകത്തിലുള്ള എല്ലാ മുടികളും കത്തിച്ചാല്‍ കത്തുമെന്നു അവസാന ഗ്രൂപ്പ്...

    അത് തന്നെയാണു ശരി.

    ReplyDelete
  3. http://anilphil.blogspot.com/2012/02/blog-post_20.html

    PLEASE READ MY POST ALSO IN THIS REGARD

    ReplyDelete
    Replies
    1. ഇവിടെയാണ് വിശ്വസിക്കുന്നവനും അവിശ്വാസിയും തമ്മിലുള്ള വ്യത്യാസം. താങ്കള്‍ ചോദിച്ചത് കേവലം യുക്തി ഉപയോഗിച്ചത്..ഒരു തീപ്പെട്ടി കൊണ്ട് പ്രശ്നം തീര്‍ക്കാം.
      പക്ഷെ അത് ഇസ്ലാമിക വിശ്വാസത്തിന്നു എതിരാണ്.
      ഞാന്‍ നിങ്ങളുടെ യുക്തിയിലൂടെ തന്നെ വിശ്വാസത്തെ വിശദീകരിക്കാന്‍ ശ്രമിക്കാം: പ്രവാചകന്റെ തിരു ശരീരം മണ്ണ് തിന്നു നശിച്ചു പോകില്ല എന്നാണ് വിശ്വാസം. എന്നാ കുറെ യുക്തി വാദികളും കപട വിശ്വാസികളും രാഷ്ട്രീയമോഹികളും അതിന്നു തെളിവ് ചോദിച്ചാല്‍ കബര്‍ മാന്തി പ്രവാചകന്റെ തിരു ദേഹം മന്നായോ എന്ന് പരിശോദിക്കാന്‍ പറ്റില്ലല്ലോ!!?? അതാണ് യുക്തിയും വിശ്വാസവും തമ്മിലുള്ള വ്യത്യാസം. തിരുകേശം ഒറിജിനല്‍ അല്ല എന്ന് വിശ്വാസമുള്ളവര്‍ അത് വിശ്വസിക്കണ്ട.. പള്ളി പണിയാന്‍ പൈസ വേണം എന്ന് പറഞ്ഞു ഒരാള്‍ക്കും കാന്തപുരം ബില്ല് തന്നിട്ടില്ല. പക്ഷെ അത് സത്യമാണെന്ന് വിശ്വസിക്കുന്ന കോടിക്കണക്കിനു ഇസ്ലാമിക വിശ്വാസികളുടെ വിശ്വാസത്തിന്റെ മെക്കിട്ടു കയറരുത്. അത്രയെങ്കിലും ജനാതിപത്യ മര്യാദ കാണിക്കണം ദയവു ചെയ്തു!! പോന്നുരുക്കുന്നെടത് പൂച്ചകല്‍ക്കെന്തു കാര്യം??

      Delete
    2. ഇവിടെയാണ് വിശ്വസിക്കുന്നവനും അവിശ്വാസിയും തമ്മിലുള്ള വ്യത്യാസം. താങ്കള്‍ ചോദിച്ചത് കേവലം യുക്തി ഉപയോഗിച്ചത്..ഒരു തീപ്പെട്ടി കൊണ്ട് പ്രശ്നം തീര്‍ക്കാം.