ഇതൊരു ശ്രമമാണ്... എഴുതാനുള്ള ശ്രമം... എം ടി ക്കും, കാക്കനാടനും, സക്കറിയക്കും മാത്രം എഴുതിയാല്‍ മതിയോ...?ഉറുമ്പിനുമില്ലേടോ ആഗ്രഹവും അഹങ്കാരവും..? അങ്ങനെ ഒരു അഹങ്കാരത്തില്‍ നിന്നും ഉണ്ടായ
തോന്ന്യാസം ആണ് ഈ ബ്ലോഗ്‌.. ഇതിനെ " തൊമ്മന്റെ തോന്ന്യാസങ്ങള്‍ " എന്ന്
വേണമെങ്കില്‍ വിശേഷിപ്പിക്കാം...! തോന്ന്യാസങ്ങളില്‍ താല്പര്യമുള്ള ആര്‍ക്കും വായിക്കാം... ഇല്ലെങ്കില്‍ അതാ പേജിന്റെ മുകളില്‍ വലതുവശത്തായി ഒരു X ബട്ടന്‍... ഒന്ന് ക്ലിക്ക് ചെയ്തേക്കൂ... എന്നാല്‍ പിന്നെ തൊമ്മന്റെ തോന്ന്യാസങ്ങളിലേക്ക് ഒരു കിടിലന്‍ സ്വാഗതം...!!Saturday, February 25, 2012

വിളപ്പില്‍ശാലയിലെ വിജ്രംബിതവല്‍ക്കരണം..!


ഗരങ്ങളിലെ പരിഷ്കാര മാലിന്യം വിളപ്പില്‍ ശാലയിലെ പാവങ്ങളെ കൊണ്ട് തീറ്റിക്കാന്‍ പോലീസിനായില്ലെങ്കില്‍ പട്ടാളത്തെ വിളിക്കണമെന്ന ഏത് കോടതിയുടെയും ദാര്ഷ്ട്ട്യത്ത്തിനു മുന്നില്‍ ഓച്ചാനിച്ച് നില്‍ക്കാന്‍ ‍ വിവരവും വിദ്യാഭ്യാസവുമുള്ള ഒറ്റ മലയാളിക്കും ആവില്ല... ദിവസവും വിധി പറയാന്‍ ശീതികരിച്ച കാറില്‍ കോടതി മുറിയില്‍ എത്തുന്ന ഒരു ഏമാനും കേസിനു പോയ നഗരസഭയിലെ "വിജ്രംബിത തെണ്ടികള്‍ക്കും" മാലിന്യ കൂമ്പാരത്തിന്റെ ചുവട്ടില്‍ കിടന്നുറങ്ങുന്നവന്റെ ബുദ്ധിമുട്ടറിയാനാവില്ല..! "അറിയാത്ത ഏമാന്‍ ചൊറിഞ്ഞാലെ അറിയൂ" എന്നല്ലേ സാരുമാരെ..? ഒരിറ്റു ശുദ്ധജലത്തിനും ശുദ്ധവായുവിനും വേണ്ടി പോലീസിനു നേരെ കല്ലെടുത്തെറിയേണ്ടി വന്നവരും സദ്ദാംഹുസൈനെ തൂക്കിലേറ്റിയപ്പോള്‍ KSRTC ബസ്സിനു കല്ലെറിയുന്നവനും തെറ്റുകളുടെ തുലാസില്‍ വ്യത്യസ്തരാണ്... മാലിന്യ വണ്ടികളുമായി വന്ന കേരളാ പോലീസിനെ കല്ലെറിഞ്ഞോടിച്ചെങ്കിലും അതെ മാലിന്യ വണ്ടികളുമായി പീരങ്കിയുടെ അകമ്പടിയില്‍ വരുന്ന പട്ടാളത്തെ നേരിടാന്‍ അതെ കല്ലുകളുമായി കാത്തിരിക്കുന്ന വിളപ്പില്‍ ശാലയിലെ പാവങ്ങള്‍ക്ക് പിന്തുണ നല്‍ക്കാന്‍ അനവധി നിരവധി ജനകീയ മുന്നെറ്റങ്ങള്‍ക്ക് ശക്തി പകരുന്ന സോഷ്യല്‍മീഡിയയിലെ കൂട്ടുകാര്‍ക്ക് കഴിയട്ടെ...! സ്നേഹത്തോടെ തൊമ്മന്‍....

വിളപ്പില്‍ ശാലയിലെ "വിജ്രംബിതവല്‍ക്കരണം" (തെമ്മാടിത്തരം ) തടയുക..!

 

No comments:

Post a Comment