ഇതൊരു ശ്രമമാണ്... എഴുതാനുള്ള ശ്രമം... എം ടി ക്കും, കാക്കനാടനും, സക്കറിയക്കും മാത്രം എഴുതിയാല്‍ മതിയോ...?ഉറുമ്പിനുമില്ലേടോ ആഗ്രഹവും അഹങ്കാരവും..? അങ്ങനെ ഒരു അഹങ്കാരത്തില്‍ നിന്നും ഉണ്ടായ
തോന്ന്യാസം ആണ് ഈ ബ്ലോഗ്‌.. ഇതിനെ " തൊമ്മന്റെ തോന്ന്യാസങ്ങള്‍ " എന്ന്
വേണമെങ്കില്‍ വിശേഷിപ്പിക്കാം...! തോന്ന്യാസങ്ങളില്‍ താല്പര്യമുള്ള ആര്‍ക്കും വായിക്കാം... ഇല്ലെങ്കില്‍ അതാ പേജിന്റെ മുകളില്‍ വലതുവശത്തായി ഒരു X ബട്ടന്‍... ഒന്ന് ക്ലിക്ക് ചെയ്തേക്കൂ... എന്നാല്‍ പിന്നെ തൊമ്മന്റെ തോന്ന്യാസങ്ങളിലേക്ക് ഒരു കിടിലന്‍ സ്വാഗതം...!!



Tuesday, August 21, 2012

"അമ്മായി കൊച്ചമ്മായി".. - ഒരു അവലോകനം...!!

"അമ്മായി കൊച്ചമ്മായി"....  എന്ന ഗാനം  ഉയര്‍ത്തുന്ന  ധാര്‍മ്മിക സദാചാര വെല്ലുവിളികല്  ‍-   ഒരു അവലോകനം...!!




ഉസ്താദ് ഹോട്ടല്‍ എന്ന പുതിയ സിനിമയിലെ "അമ്മായി കൊച്ചമ്മായി"... എന്ന് തുടങ്ങുന്ന ഗാനം  എന്റെ "വീക്ഷണ കോണകത്തില്‍ " മലയാളിയുടെ  ധാര്‍മ്മിക സദാചാര ബോധത്തിന് നേരെ ഒരു കൊഞ്ഞനം കുത്തലാണ്...  ആരുടെ അമ്മായിയെ കുറിച്ചാണ് ഈ ഗാനം എന്നത് വ്യക്തമല്ലെങ്കിലും ഏതോ ഒരു മരുമകന്റെ  ഈ  അമ്മായിയെ ഇത്രയധികം പരസ്യമായി കളിയാക്കുന്ന ഗാനം കേരളത്തിന്റെ  ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല...!!  ഈ ഗാനത്തില്‍ പറയുന്നത് പോലെ അപ്പകച്ചവടം നടത്തി ഉപജീവനം നടത്തിയിരുന്ന ഒരു അമ്മായി ഒരു സുപ്രഭാതത്തില്‍ കച്ചവടം നഷ്ട്ടമാകുകയും അങ്ങനെ വട്ടായി പോകുകയും ചെയ്യുന്ന ദയനീയമായ ആ  അവസ്ഥയെ  കളിയാക്കി നാടുകാരുടെ മുന്നില്‍ ആടി പാടുന്ന നായികക്ക് കേരള സമൂഹം ഒരുക്കലും മാപ്പ് കൊടുക്കരുത് എന്നാണു എന്റെ അഭിപ്രായം...!!  അത് ആരുടെ അമ്മായി ആയാലും ശരി  കേരളത്തിലെ ഒരു അമ്മായിക്കും ഈ ഗതി വരരുതേ എന്നാ പ്രാര്‍ഥന മാത്രമേ എനിക്കുള്ളൂ...!!  വരൂ... ഈ ഗാനത്തിലെ ഓരോ വരികളും നമുക്ക് വിമര്‍ശന വിധേയമാക്കാം...

ആദ്യം വിവാദമായ ഈ ഗാന രംഗം ഒന്ന് കണ്ടു നോക്കൂ ..



ഈ പാട്ടിലെ ആദ്യത്തെ വരി ശ്രദ്ധിക്കൂ...


"അപ്പങ്ങള്‍ എമ്പാടും ഒറ്റയ്ക്ക്  ച്ചുട്ടമ്മായി
അമ്മായി ചുട്ടത് മരുമോനുക്കായ്...."


 മരുമകന്  വേണ്ടി ഇത്രയധികം അപ്പങ്ങള്‍  ഒറ്റയ്ക്ക് ചുട്ട ഒരു അമ്മായി  കുറിച്ച് സത്യത്തില്‍  ആധ്യമായിട്ടാണ്  ഞാന്‍ കേള്‍ക്കുന്നത് ...!!  എന്നിട്ടും സ്വന്തം മരുമകന് വേണ്ടി ഇത്രയധികം അപ്പം ചുട്ട  അമ്മായിയുടെ ത്യാഗത്തിന്റെ  കഥ പറഞ്ഞു തുടങ്ങുന്ന ഗാനം പിന്നീട്  ഇത്രയും ത്യാഗസന്നധയായ ആ അമ്മായിയെ ഒരു കൂസലുമില്ലാതെ  പാടി കളിയാകുകയാണ് നിത്യാ മേനോന്‍ എന്ന നായിക  ചെയ്തിരിക്കുന്നത് ... അതും ഒറ്റക്കായിരുന്നെങ്കില്‍ കുഴപ്പമില്ല, നാട്ടുകാരുടെയെല്ലാം മുന്നില്‍ വച്ച് ഒരു സ്റെജില്‍ കയറി മൈക്കും  പിടിച്ചു ഉച്ചത്തില്‍ പാടിയാണ് കളിയാക്കിയിരിക്കുന്നത്...! അതിനു ഓളം കൊടുക്കുവാന്‍ കുറച്ചു ബാന്റ്റ്റ് സെറ്റുകാരും...!  ഉദാഹരണത്തിന് അടുത്ത വരി ശ്രദ്ധിക്കാം...


" അമ്മായി കൊച്ചമ്മായി.. മരുമോന്റെ പൊന്നമ്മായി 
കച്ചോടം പൊട്ടിയപ്പോള്‍ വട്ടായി പോയി..."  (രണ്ടു  പ്രാവശ്യം)

ശരിക്ക് പറഞ്ഞാല്‍ ഈ വരികള്‍ കേട്ട ശേഷമാണ് എന്റെ ധാര്‍മ്മിക  രോഷം പൊട്ടിത്തെറിച്ചത്..! കാരണം കച്ചവടം നടത്തി പൊട്ടി പോയ ഒരാളെ  ആസ്വസിപ്പിക്കുന്നതിനു  പകരം ഇങ്ങനെ കളിയാക്കാന്‍ എന്ത് ധാര്‍മ്മിക അവകാശമാണ്  ഈ നിത്യാ മേനോന്  ഉള്ളത്..????  അതും രണ്ടു പ്രാവശ്യമാണ് ഇതേ വരികള്‍ ആവര്‍ത്തിച്ചു കളിയാകിയിരിക്കുന്നത് ..!


സ്വന്തം അമ്മായിയെ നായിക  കളിയാക്കുന്നത് നിര്‍വ്വികാരനായി നോക്കി നില്‍ക്കുന്ന നായകന്‍  

ഈ കൂത്തെല്ലാം നിര്‍വ്വികാരതയോടെ നോക്കി നില്‍ക്കുന്ന നായകനെയും ഇടയ്ക്കു ഇടയ്ക്കു ഈ ഗാന രംഗത്ത് കാണിക്കുന്നുണ്ട്...!  ശരിക്ക് പറഞ്ഞാല്‍ ഏതു  മരുമകന്റെ അമ്മായിയെ കുറിച്ചാണ്  ഇതില്‍ പറയുന്നത്  എന്ന് വ്യക്തമല്ല...  എന്നാലും എന്റെ വീക്ഷണ കോണകം വച്ച് നോക്കിയാല്‍ ഒരു പക്ഷെ ഈ പറയുന്ന നായകനും നായികയും ഒരു പക്ഷെ മുന്‍പ് സ്നേഹത്തില്‍ ആയിരുന്നിരിക്കണം... പിന്നീട് ഒരു ദുര്‍ബ്ബല നിമിഷത്തില്‍ നായികയുടെ ചാരിത്ര്യം കവര്‍ന്നെടുത്തു മുങ്ങിയ വിധ്വാനായിരിക്കണം ഈ നായകന്‍... ...... ......!! . ഗാനരംഗത്തില്‍ അവന്റെ മുഖം കണ്ടിട്ട് എനിക്ക് അങ്ങനെയാണ് തോന്നുന്നത് .... ശരിക്കും ഒരു കള്ള ലക്ഷണം ഉണ്ട്  അവന്റെ മുഘത്ത്...  പ്രതികാര ദാഹിയായ നായിക നായകന്‍റെ അമ്മായിക്ക് പറ്റിയ ഈ ദുരന്തം  എങ്ങനെയോ അറിയുകയും പിന്നീട് ഇങ്ങനെ ഒരു അവസരം വന്നപ്പോള്‍ ഈ നായിക  പാടി കളിയാക്കുയും ചെയ്യുന്നതായിരിക്കണം ഈ ഗാന രംഗം..! എന്നാലും എനിക്ക് പറയാനുള്ളത് ഈ നായകനും നായികയും തമ്മിലുള്ള ഈ പ്രശ്നത്തിനു ഒരു പാവം അമ്മായിയെ ഇങ്ങനെ കളിയാക്കുന്നത് ശരിയാണോ എന്നാണു..?? ഉദാഹരണത്തിന് അടുത്ത വരി  ശ്രദ്ധിക്കൂ...


"കഞ്ഞി വച്ച്.. പുട്ട് കുത്തി...
പുട്ട് കുത്തി... കഞ്ഞി വച്ച്...
അമ്മായിക്ക്... പുട്ട് കുത്തി.. ..
വട്ടായി പോയി...."

കഞ്ഞിയോ പുട്ട് ഓ ഉണ്ടാക്കി വട്ടായി പോയ ഒരാളെയും ഞാന്‍ ഇതുവരെ കണ്ടിട്ടില്ല... നിങ്ങള്‍ കണ്ടിട്ടുണ്ടോ..?? ഇതെല്ലാം നായികയുടെ അഹങ്കാരവും വെറും മിഥ്യാ ധാരണകളുമാണ്..!


മൈക്കില്‍ തൂങ്ങികിടന്ന്  പാടി അര്‍മ്മാദിക്കുന്ന നായിക ...

റാപ്പും പോപ്പും കലര്‍ത്തി ശ്രുതി അങ്ങ് മുകളിലത്തെ കട്ടക്കിട്ട്  നായിക  മൈക്കില്‍ തൂങ്ങി കിടന്നു പാടുന്ന അടുത്ത വരികളുടെ സംഗതികള്‍ സത്യം പറഞ്ഞാല്‍  യുക്തിക്കും ബുദ്ധിക്കും 
നിരക്കാത്തതാണ് എന്നതില്‍ സംശയമില്ല... വരികള്‍ ശ്രദ്ധിക്കാം...


"ഹേ  കൊച്ചമ്മായി...വട്ടായി പോയോ അമ്മായി...
കഞ്ഞീലെ പലഹാരമാകെ.. വട്ടായി പോയോ വട്ടായി പോയോ...
ഹോ അമ്മായി.. കഥയെന്തായി... എന്റെ പൊന്നമ്മായി വട്ടായി പോയോ..."

എന്നിങ്ങനെ പോകുന്നു വരികള്‍ ... ഞാന്‍ നേരത്തെ സൂചിപ്പിച്ചത് പോലെ നായകനോടുള്ള ദേഷ്യം മൊത്തം പാവം അമ്മായിയുടെ പുറത്ത് തീര്‍ക്കുകയാണ് ഈ വട്ടു പിടിച്ച നായിക...!! ഈ  സീനില്‍ ഡോക്റ്റര്‍മാരുടെ ഭാഷയില്‍ പറഞ്ഞാല്‍  "cyclic mental prantho therapic syndrom "എന്ന ഉന്മാദ അവസ്ഥയിലാണ് നായിക... അതുകൊണ്ടായിരിക്കണം വരികളൊന്നും തമ്മില്‍ ഒരു ബന്ദവും  തോന്നാത്തത്... കഞ്ഞീലെ പലഹാരമാകെ.. വട്ടായി പോയോ എന്ന്  ചോദിക്കുന്നുണ്ട്... ഇതില്‍ ഒന്നാമത്തെ സംശയം കഞ്ഞിക്കകത്തിടുന്ന ഏതു  പലഹാരമാണ് കേരളത്തില്‍ ഉള്ളത്  ..?? അഥവാ ഉണ്ടെകില്‍ തന്നെ ആ പലഹാരത്തിന്  വട്ട്  പിടിക്കുമെന്ന കാര്യം ഞാന്‍ ആധ്യമായിട്ടാണ് കേള്‍ക്കുന്നത് തന്നെ...!! പിന്നീടു അമ്മായിയോട് ഏതോ ഒരു കഥയെ കുറിച്ച് ചോദിക്കുന്നുണ്ട്...  ഇതും നായകന്‍റെ അമ്മായിയെ കരിവാരി തേക്കാന്‍ അമ്മായിയുടെ പഴയ അവിഹിത ബന്ധത്തിന്റെ കഥകളാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു...!!

ഇനി അടുത്ത വരികളിലേക്ക് പോകാം...

"വെവീതെ പോയി... വേവേറി പോയി...
ചൂടെറി  പോയി ചൂടാറി പോയി...
വേഗം വേഗം വേഗം തോനെ തോനെ വിളമ്പി ...
കൊതി കൊതി പറ്റി ..അടി അടി പറ്റി ...കറി  കറി  പറ്റി ...ചതി ചതി പറ്റി ..
കൊതി പറ്റി , അടി പറ്റി , കറി  പറ്റി , ചതി പറ്റി , വട്ടായി പോയോ ..?"


ഇതില്‍ നിന്നും നമുക്ക് എന്ത് മനസിലാക്കാം..??  പ്രതികാര ബുദ്ധിയോടെ നായിക പാവം അമ്മായി ചെയ്യുന്നതിലെല്ലാം ഓരോ കുറ്റങ്ങള്‍ കണ്ടു പിടിക്കുകയാണ്....  കഞ്ഞിക്ക്  വേവ് കൂടിയാല്‍ കുഴപ്പം , വേവ്  കുറഞ്ഞാല്‍ കുഴപ്പം... ചൂട് കൂടിയാലും കുറഞ്ഞാലും കുഴപ്പം... വേഗത്തില്‍ വിളബിയാ പതിയെ വിളബിയാലോ  കുഴപ്പം...! എനിക്ക് ഈ നായികയോട് ഒന്നേ ചോദിക്കാനുള്ളൂ .... പിന്നെ ഈ അമ്മായി പിന്നെ എങ്ങനെ വിളമ്പണം...???

എന്തായാലും ഇങ്ങനെ അലറിക്കൊണ്ടാണ്  നായിക പാട്ടിന്റെ അവസാനത്തിലേക്ക് കടക്കുന്നത്‌............ ... ... ,... എല്ലാം അവസാനിപ്പിച്ച്  പാട്ടിന്റെ അവസാനത്തിലേക്ക് കടക്കുമ്പോള്‍ എനിക്ക് അതിശയം തോന്നിയ  ഒരു കാര്യം നിങ്ങളുടെ ശ്രദ്ധയില്‍ പെടുത്തട്ടെ...  തന്റെ അമ്മായിയെ നായിക ഇത്രയധികം കളിയാക്കിയിട്ടും നായകന്‍ പാട്ടിന്റെ അവസാനം  നായികയുടെ പാട്ടിന്റെ താളത്തിന്  ഒത്ത്  തുള്ളുന്ന ഹൃദയം പൊട്ടുന്ന രംഗമാണ് അത്... അവസാനം അമ്മായി അവിടെ ആരായി...?? ശശി... വെറും ശശിയായി...!


നായികയുടെ താളത്തിന്  ഒത്ത്  തുള്ളുന്ന നായകന്‍...


എന്റെ ധാര്‍മ്മിക രോഷം കെട്ടടങ്ങുന്നതിന്  മുന്‍പ്  എനിക്ക് ഈ ഉമ്മന്‍ ചാണ്ടി സര്‍ക്കാരി നോട് രണ്ട്  ആവശ്യങ്ങള്‍ ഉന്നയിക്കാനുണ്ട്  ..  ഒന്ന് , ഈ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടണം ... പിന്നെ ഇതേ പോലെ കച്ചവടം നടത്തി  പൊളിഞ്ഞു   ഭ്രാന്താകുന്നവരെ സംരക്ഷിക്കാന്‍  ഒരു "ക്ഷേമനിധി " യെങ്കിലും  ഉണ്ടാക്കുവാന്‍ ഈ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല... അതുകൊണ്ട് മുഘ്യമന്ത്രി രാജി വയ്ക്കണം..!

No comments:

Post a Comment