ഇതൊരു ശ്രമമാണ്... എഴുതാനുള്ള ശ്രമം... എം ടി ക്കും, കാക്കനാടനും, സക്കറിയക്കും മാത്രം എഴുതിയാല്‍ മതിയോ...?ഉറുമ്പിനുമില്ലേടോ ആഗ്രഹവും അഹങ്കാരവും..? അങ്ങനെ ഒരു അഹങ്കാരത്തില്‍ നിന്നും ഉണ്ടായ
തോന്ന്യാസം ആണ് ഈ ബ്ലോഗ്‌.. ഇതിനെ " തൊമ്മന്റെ തോന്ന്യാസങ്ങള്‍ " എന്ന്
വേണമെങ്കില്‍ വിശേഷിപ്പിക്കാം...! തോന്ന്യാസങ്ങളില്‍ താല്പര്യമുള്ള ആര്‍ക്കും വായിക്കാം... ഇല്ലെങ്കില്‍ അതാ പേജിന്റെ മുകളില്‍ വലതുവശത്തായി ഒരു X ബട്ടന്‍... ഒന്ന് ക്ലിക്ക് ചെയ്തേക്കൂ... എന്നാല്‍ പിന്നെ തൊമ്മന്റെ തോന്ന്യാസങ്ങളിലേക്ക് ഒരു കിടിലന്‍ സ്വാഗതം...!!



Thursday, September 8, 2011

ഒരു ചൂടന്‍ വാര്‍ത്തയും, ചില നഗ്ന സത്യങ്ങളും...

ഞാന്‍ ഉപയോഗിക്കുന്ന ഈ ബ്ലോഗ്‌ എന്ന ഗൂഗിളിന്‍റെ ഈ മാധ്യമം തികച്ചും ഉപകാരപ്രധമാനെന്നുള്ളതില്‍ തര്‍ക്കമില്ലാത്ത കാര്യമാണ്. ഇത് ഉപയോഗിക്കുന്ന ഒരു വ്യക്തി എന്ന നിലയില്‍ ചില രസകരമായ കാര്യങ്ങള്‍ എന്റെ മാന്യ സുഹൃത്തുക്കള്‍ക്ക് മുന്‍പില്‍ ഞാന്‍ അവതരിപ്പിക്കുന്നു. ഇതില്‍ ഞാന്‍ എഴുതി പോസ്റ്റ്‌ ചെയ്യുന്ന ഓരോ പോസ്റ്റിന്റെയും  Status   ഇത് പ്രസിദ്ധീകരിക്കുന്ന ആളെന്ന നിലയില്‍ എനിക്ക് കാണുവാനുള്ള  Option    ഗൂഗിള്‍ ഇതിനു നല്‍കിയിട്ടുണ്ട്. അതായത് ഓരോ പോസ്റ്റും എത്ര പേര്‍, അത് എവിടെനിന്നും ഒക്കെ വായിക്കുന്നു എന്ന വിശധമായ വിവരം എനിക്ക് ഇതില്‍ നിന്നും മനസ്സിലാക്കാം..എന്റെ ഈ ബ്ലോഗില്‍ കൂടുതല്‍ വായനക്കാരും എന്റെ  ഫേസ്ബുക്കില്‍ നിന്നുള്ള എന്റെ സുഹൃത്തുക്കള്‍ ആണ്..ഇതില്‍ ഏറ്റവും രസകരം കൂടുതല്‍ ആളുകള്‍ വായിക്കുന്ന പോസ്റ്റുകള്‍ തലക്കെട്ടില്‍ അല്‍പ്പം ചൂടന്‍ സംഗതികള്‍ ഉള്ളത് തന്നെ.. ഉദാഹരണത്തിന് ഏറ്റവും കൂടുതല്‍ വായിച്ചതു..




ഇങ്ങനെയുള്ള പോസ്റ്റുകളാണ്..ഇതില്‍ നിന്ന് ഞാന്‍ പറയാന്‍

ഉദ്ദേശിച്ച കാര്യം ഇതാണ്... നമ്മുടെ ആനുകാലിക പത്രങ്ങളിലും

പ്രസിദ്ധീകരനങ്ങളിലും എന്തിനു ടി വി ചാനലുകളില്‍ പോലും

 ദിവസേന ഒരു പീഡന വാര്ത്തകാലോ, ഒരു പെണ്ണ് കേസുകലോ,

അല്ലെങ്കില്‍ഒരു ഒളിചോട്ടമോ എല്ലാം പുട്ടിനു തേങ്ങ പീരയെന്ന പോലെ 

പ്രാധാന്യം നല്‍കി പ്രസിദ്ധീകരിക്കുന്നതില്‍ 

അവരെ തെറ്റ്  പറയാനാവില്ല. കാരണം ഒരു മാധ്യമത്തെ അപേക്ഷിച്ചു 

അവര്‍ക്ക് പ്രധാനം തങ്ങളുടെ വാര്‍ത്തകള്‍ കൂടുതല്‍ ആളുകള്‍

വായിക്കുക എന്നതാണ്. ഇങ്ങനെയുള്ള വാര്തകളില്ലെങ്കില്‍ ഈ

പറയുന്ന പബ്ലിസിറ്റി കിട്ടില്ല എന്നതാണ് വാസ്തവം.ചില സദാചാര

 അനുകൂലികള്‍ എന്ന്

 സ്വയം നടിക്കുന്നവര്‍ മാധ്യമങ്ങളുടെ ഇത്തരം പ്രവണതയെ സമൂഹത്തിനു

 മുന്‍പില്‍ തുറന്നു കാണിക്കാറുണ്ട്. എന്നാല്‍   ഇപ്പറയുന്ന കൂട്ടരും

വാര്‍ത്തകളില്‍ ആദ്യം വായിക്കുന്നത് ഇത്തരം ചൂടന്‍

 വാര്തകലായിരിക്കും. അതാണ്‌ മനുഷ്യന്റെ മനശാസ്ത്രം..പകല്‍

മാന്യന്‍മാര്‍ക്കുള്ള ഒരു ഉപദേശം എന്ന രീതിയിലും ഇതിനെ

കാണുന്നതില്‍ തെറ്റില്ല....


No comments:

Post a Comment