ഇതൊരു ശ്രമമാണ്... എഴുതാനുള്ള ശ്രമം... എം ടി ക്കും, കാക്കനാടനും, സക്കറിയക്കും മാത്രം എഴുതിയാല്‍ മതിയോ...?ഉറുമ്പിനുമില്ലേടോ ആഗ്രഹവും അഹങ്കാരവും..? അങ്ങനെ ഒരു അഹങ്കാരത്തില്‍ നിന്നും ഉണ്ടായ
തോന്ന്യാസം ആണ് ഈ ബ്ലോഗ്‌.. ഇതിനെ " തൊമ്മന്റെ തോന്ന്യാസങ്ങള്‍ " എന്ന്
വേണമെങ്കില്‍ വിശേഷിപ്പിക്കാം...! തോന്ന്യാസങ്ങളില്‍ താല്പര്യമുള്ള ആര്‍ക്കും വായിക്കാം... ഇല്ലെങ്കില്‍ അതാ പേജിന്റെ മുകളില്‍ വലതുവശത്തായി ഒരു X ബട്ടന്‍... ഒന്ന് ക്ലിക്ക് ചെയ്തേക്കൂ... എന്നാല്‍ പിന്നെ തൊമ്മന്റെ തോന്ന്യാസങ്ങളിലേക്ക് ഒരു കിടിലന്‍ സ്വാഗതം...!!Saturday, August 13, 2011

നിങ്ങളറിഞ്ഞോ ഈ ഞെട്ടിപ്പിക്കുന്ന വാര്‍ത്ത...!

നിങ്ങളറിഞ്ഞോ ഈ ഞെട്ടിപ്പിക്കുന്ന വാര്‍ത്ത...! ദൈവത്തിന്‍റെ സ്വന്തം നാടെന്നും, സമ്പൂര്‍ണ്ണ സാക്ഷര സംസ്ഥനമെന്നും പേരുകേട്ട നമ്മുടെ ഈ കൊച്ചു കേരളത്തില്‍ നാടിനെ ഞെട്ടിപ്പിക്കുന്ന ഇത്തരം മനുഷ്യാവകാശലംഘനം നടന്നു എന്നത് മുഴുവന്‍ മലയാളികള്‍ക്കും നാണക്കേട്‌ സമ്മാനിക്കുന്നു. കേവലം വൃദ്ധരായ ആ ദമ്പതിമാര്‍ മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിച്ച ക്രുരക്രിത്യം നിര്‍വഹിക്കുവാന്‍ എങ്ങനെ ധൈര്യം കാണിച്ചു എന്നത് പൊതുസമൂഹം ചര്‍ച്ച ചെയേണ്ടത് തന്നെയാണ്..രണ്ടു ദിവസം മുന്‍പാണ് ഈ സംഭവം കേരളത്തില്‍ നടന്നത്...
"അല്ലെങ്കില്‍ ആ കുട്ടുസനും ഡാകിനി അമ്മൂമ്മയും ചേര്‍ന്ന് ആ പാവം മായാവിയെ പിടിച്ചു കുപ്പിയില്‍ അടയ്ക്കാമോ..?" 
അല്ല പിന്നെ..എങ്ങനെ പ്രതികരിക്കതിരിക്കും..

No comments:

Post a Comment