ഇതൊരു ശ്രമമാണ്... എഴുതാനുള്ള ശ്രമം... എം ടി ക്കും, കാക്കനാടനും, സക്കറിയക്കും മാത്രം എഴുതിയാല്‍ മതിയോ...?ഉറുമ്പിനുമില്ലേടോ ആഗ്രഹവും അഹങ്കാരവും..? അങ്ങനെ ഒരു അഹങ്കാരത്തില്‍ നിന്നും ഉണ്ടായ
തോന്ന്യാസം ആണ് ഈ ബ്ലോഗ്‌.. ഇതിനെ " തൊമ്മന്റെ തോന്ന്യാസങ്ങള്‍ " എന്ന്
വേണമെങ്കില്‍ വിശേഷിപ്പിക്കാം...! തോന്ന്യാസങ്ങളില്‍ താല്പര്യമുള്ള ആര്‍ക്കും വായിക്കാം... ഇല്ലെങ്കില്‍ അതാ പേജിന്റെ മുകളില്‍ വലതുവശത്തായി ഒരു X ബട്ടന്‍... ഒന്ന് ക്ലിക്ക് ചെയ്തേക്കൂ... എന്നാല്‍ പിന്നെ തൊമ്മന്റെ തോന്ന്യാസങ്ങളിലേക്ക് ഒരു കിടിലന്‍ സ്വാഗതം...!!Wednesday, August 10, 2011

ശാസ്ത്രം ജയിച്ചു...നിത്യാനന്ദ തോറ്റു...ഭൂഗുരുത്വാകര്‍ഷണത്തിനു വെല്ലുവിളി ഉയര്‍ത്തികൊണ്ടു നിത്യാനന്ദ സ്വാമികളുടെ പ്രകടനം...ഫേസ്ബുക്കില്‍ ആരോ ആട് ചെയ്ത വീഡിയോ കണ്ടപ്പോള്‍ മുതലാണ്‌ സ്വാമിജിക്ക് എതിരെ ഒരു പോസ്റ്റ്‌ പോസ്ട്ടനമെന്നു തോന്നിയ്ടത്..  തന്റെ ധ്യാനത്തിന്റെ നിറവില്‍ (kundalini awaking) ഗുരുത്വാകര്‍ഷണം കണ്ടുപിടിച്ച ഐസക്ക് ന്യുട്ടന്‍നെയും ആധുനിക ശാസ്ത്രത്തെയും വെല്ലുവിളിച്ചുകൊണ്ട് ഭക്തരെ  അന്തരീഷത്തില്‍ പറന്നു നടക്കാന്‍ സഹായിക്കുമെന്ന് പറഞ്ഞാണ് സ്വാമി ഈ വാര്‍ത്ത സൃഷ്ട്ടിച്ച്ചത്..എന്നാല്‍ ശാസ്ത്രം ജയിച്ചു, സ്വാമി തോറ്റു എന്ന് പറഞ്ഞാല്‍ മതിയല്ലോ..ധ്യാനത്തിന് ശേഷം അന്തരീഷത്ത്തിലേക്ക് ഉയരാന്‍ ശ്രമിച്ച രെന്ജിത   (കുറച്ചു നാളുകള്‍ക്കു മുന്‍പ് സ്വാമിജിക്ക് ലിംഗപൂജ ഉള്‍പ്പെടെയുള്ള മഹത് കാര്യങ്ങള്‍ ചെയ്യുന്നത് ലോകം വിഡിയോ സഹിതം വീക്ഷിച്ച്ചതാണ്)  അടക്കമുള്ള ഭക്ത്തര്‍ ഭ്രാന്താസ്പത്രിയില്‍ രോഗികള്‍ പെരുമാറും വിധം ചാടി കളിച്ചത് കണ്ടു നിന്നവര്‍ക്കും മാധ്യമങ്ങള്‍ക്കും നല്ലൊരു കാഴ്ചയായി എന്ന് മാത്രം പറഞ്ഞാല്‍  മതിയല്ലോ..ഇത്തരം കള്ളസ്വമിമാര്‍ക്ക് മുന്‍പില്‍ പാദപൂജ നടത്തി  വഞ്ഞിക്കപ്പെടുന്നതും കൂടുതല്‍ സ്ത്രീകള്‍ ആണെന്നുള്ള സത്യം ഈ വിഡിയോ കണ്ടാല്‍ മനസ്സിലാകുന്നതാണ്..  ഒരിക്കല്‍ അഴിഞ്ഞു വീണ ഇവന്റെ മുഖം മൂടി വീണ്ടും വികൃതമാക്ക പെട്ടിട്ടും ഇങ്ങനെയുള്ള അന്തരാഷ്ട്ര കള്ളന്മാര്‍ക്ക് മുന്‍പില്‍ പാദ പൂജയും ലിങ്ങ പൂജയും (ലിങ്ങ പൂജയില്‍ ഇവരെയൊന്നും കുറ്റം പറഞ്ഞിട്ട് കാര്യമില്ല കാരണം, ശിവലിങ്ങത്തിനു മേല്‍ പൂര്‍ണ്ണ നഗ്നരായി കയറി ഇരുന്നാല്‍ സന്താന്‍ ഭാഗ്യമില്ലത്തവര്‍ക്ക് അവര്‍ക്ക് ആ ഭാഗ്യം കൈവരുമെന്ന വിശ്വാസത്തില്‍ ഒട്ടനവധി സ്ത്രീജനങ്ങള്‍ നോര്‍ത്ത് ഇന്ത്യയില്‍ ഇപ്പറഞ്ഞ കല്ലിനു മുകളില്‍ കയറി നിരങ്ങുന്ന വാര്‍ത്ത നമ്മള്‍ വായിച്ചു മറന്നതാണ് )ചെയ്യാന്‍ വീണ്ടും ജനങ്ങള്‍ തള്ളികയരുന്നത് എന്തുകൊണ്ടാനെന്നുള്ള കാരണം ചര്‍ച്ച ചെയ്യപ്പെടേണ്ടത് തന്നെയാണ്.. 

ഇവിടെയും മനുഷ്യന്റെ നിലവാരത്തെയും അവന്റെ വിശ്വാസത്തെയും മുതലെടുക്കുന്നതില്‍ നിത്യാനന്ദയെ പോലുള്ള അതിബുധിമാന്മാര്‍ വിജയിച്ചു എന്നുള്ളതാണ് സത്യം. കന്യാ പൂജയുടെ പേരില്‍ സന്തോഷ്‌ മാധവന്‍ ബ്ലുഫിലിം നിര്‍മ്മിച്ചതും കേരളത്തിലെ നമ്മുടെയൊക്കെ പെണ്‍കുട്ടികളെ പീടിപ്പിച്ചതും വെറി പിടിച്ച നമ്മുടെ അന്ധ വിശ്വസങ്ങളുടെ പേരിലല്ലേ? എക്കാലത്തു ഏറ്റവും നല്ല ജീവിതമാര്‍ഗവും അതിലുപരി പണവും പ്രശസ്തിയും എന്തിനു മദ്യവും മദിരാക്ഷിയും എന്ന് വേണ്ട എല്ലാ ഭൌതിക സുഘങ്ങളും ലഭിക്കാന്‍ ഇങ്ങനെയൊരു ആള്‍ ദൈവമായി ബഹു പൂരിപക്ഷ വരുന്ന വിശ്വാസികളെ പറ്റിച്ച്ച്ചാല്‍ ചോദ്യം ചെയ്യാന്‍ ആരാണ് നമ്മുടെ രാജ്യത്ത് ഉള്ളത്, എന്ത് നിയമമാണ് ഇവിടെ നിലനില്‍ക്കുന്നത്..ഭ്രാന്തന്‍ മാരെപോലെ തുള്ളിച്ചാടുന്ന ഭക്ത്താരെ രണ്ടു കയ്യും നീട്ടി അവന്‍ ഇടയ്ക്കു ഇടക്ക് അനുഘ്രഹിക്കുന്നു...എന്ത് യോഗ്യതയാണ് അവനുള്ളത്...ഇങ്ങനെയുള്ളവനെ ഒക്കെ വാണത്തില്‍ കെട്ടിവച്ചു തീകൊടുത്തു നേരെ സ്വര്‍ഗ്ഗത്തിലേക്ക് എത്ത്തിക്കനമെന്നാണ് എന്റെ അഭിപ്രായം...ഭൂമിയില്‍ ഇവന്റെയോന്നും ചൂഷണം ഉണ്ടാവില്ലല്ലോ...

    ഈയിടെ നടത്തിയ ഒരു പത്ര സമ്മേളനത്തില്‍ രണ്ജിതയുടെ പ്രസ്താവന തികച്ചും ആശ്ച്ചര്യകരമാണ്. കാരണം ഇന്‍റര്‍നെറ്റില്‍ പ്രചരിച്ച താനും നിത്യാനന്ദയുമായുള്ള വിഡിയോ യധാര്ധ്യമല്ല എന്നും ആരോ മനപ്പൂര്‍വം തങ്ങലെപോലുള്ളവരെ അഭിനയിപ്പിച്ചു എഡിറ്റു ചയ്തു ഉണ്ടാക്കിയ വിഡിയോ ആണ് അത് എന്നുമാണ് വിഷിദീകരണം. എന്നാല്‍ ബാന്‍ഗ്ലൂര്‍ പോലീസ് ഇതിനകം തന്നെ ഐ ടി വിദഗ്ത്തരുടെ സഹായത്താല്‍ വിഡിയോയില്‍ കണ്ടത് രണ്ജിതയും നിത്യാനന്ടയും ആണെന്നുള്ള കാര്യം ഔദ്യോഗികമായി പ്രഘ്യാപിച്ച്ചിരുന്നു..ഇതില്‍ നിന്നും "ആടിനെ പട്ടിയാക്കാനുള്ള രണ്ജിതയുടെ ശ്രമം" പരാജയപ്പെട്ടു എന്ന് വേണം കരുതാന്‍..താഴെ കാണുന്ന  ( അടന്‍സ് ഒന്ളി )   വിഡിയോ ഒന്ന് കണ്ടു നോക്കൂ..ലിങ്ങ പൂജയുടെ ചില പ്രസക്ത ഭാഗങ്ങള്‍.  നിങ്ങള്‍ക്കും മനസ്സിലാക്കാം...എന്നിട്ട് വിധി പറയൂ...പ്രതികരിക്കൂ ഇത്തരം കള്ളസ്വാമിമാര്‍ക്കെതിരായും കപട അന്ധ വിശ്വാസങ്ങല്‍ക്കെതിരായും...ഇനി  ഞാനൊരു സത്യം പറയട്ടെ..നിത്യാനന്ദ ഒരു ദൈവമായിരുന്നു...No comments:

Post a Comment