അണ്ണാ ഹസാരയെന്ന ഗാന്ധിയന്റെ പേര് ഇന്ന് ഇന്ത്യയിലെ എഴുത്തും വായനയും അറിയാവുന്ന കൊച്ചു കുട്ടികള്‍ക്ക് പോലും സുപരിചിതമാണ്. ലകഷ്യവും മാര്‍ഗ്ഗവും എന്തുനതന്നെ ആയാലും ലോക്പാല്‍ ബില്ലും അണ്ണാഹസാരയും ഇന്ന് ഇന്ത്യയിലെ യുവാക്കള്‍ക്കിടയില്‍ ക്രിയാത്മകമായ ഒരു ചര്‍ച്ചക്ക് വഴിയൊരുക്കി. സത്യം പറഞ്ഞാല്‍ ഈ വിഷയത്തില്‍ അഭിപ്രായം പറയുക എന്നത് "ചെകുത്താനും കടലിനും" ഇടയില്‍ പെട്ടത് പോലെയായിരിക്കുകയാണ്. കാരണം ഹസാരയുടെ നിലപാടിനെ തള്ളിപരഞ്ഞാല്‍ അഴിമതിയെ താങ്ങിപറയുന്നവനായും അനുകൂലിച്ച്ചു പറഞ്ഞാല്‍ ഇന്ത്യന്‍ ഭരണഘടനയെ തള്ളിപരയുന്നവനായും പേരുദോഷം കേള്‍ക്കുക സ്വാഭാവികം. അതുകൊണ്ട് ഒരു യൂധാസിനെപ്പോലെ മൂന്നു വട്ടം അണ്ണന് ഹസാരയുടെ ഉദ്ധേശശുദ്ധി അഴിമതിക്ക് അപ്പുറം മറ്റൊന്നനെകില് ഞാന്‍ തള്ളി പറയുന്നു. അഴിമതിയെ അല്ല... അതേസമയം ഗവര്ന്മേന്റിനുള്ള സ്വഭാവ സര്ടിഫികെട്ട് ഒന്നും എന്റെ പക്കലില്ല.
അഴിമതിക്കെതിരെ സോഷ്യല്‍ നെട്ടുവര്ക്കുകളിലും മാധ്യമങ്ങളിലും ആവേശം ഉയര്‍ത്തുന്ന യുവത്വത്തെക്കാള്‍ നിലവിലുള്ള ഇന്ത്യന്‍ ഭരണഘടനയും പ്രായോഗിക പരിഹാര നടപടിക്കുള്ള കാലതാമസത്തെയും ഞാന്‍ മാനിക്കുന്നു. ഒപ്പം ഹസാരക്ക് എന്റെ വക ഒരു എളിയ മാര്‍ഗ്ഗനിര്‍ദേശവും(അത് ഞാന്‍ അവസാനം കൂട്ടിച്ചേര്‍ക്കുന്നു). കാരണം നിലവിലുള്ള സാഹചര്യത്തില്‍ ഇന്ത്യന്‍ പാരലമേന്ടരി ജനാധിപത്യത്തെ മാനിക്കാന്‍ ഇന്ത്യയിലെ ഓരോ പൌരനും കടമയുണ്ട്. അഞ്ച് വര്‍ഷത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ നമ്മള് തന്നെയാണ് ഈ ജനപ്രധിനിധികളെ തിരഞ്ഞെടുത്തു പര്ലമെന്റിലേക്ക് അയക്കുന്നത്. ഭരണഘടന പ്രകാരം ഏതു ബില്ലും നിയമയും നമുക്കുവേണ്ടി നമ്മള് നിര്‍മ്മിക്കുവാനുമുള്ള അവകാശം ഓരോ വോട്ടിലൂടെയും ജനപ്രധിനിധികള്‍ക്ക് നാം തീറെഴുതി കൊടുക്കുന്നു. പിന്നീട് ഒരു സുപ്രഭാതത്തില്‍ ഏതു ഗാന്ധിയനായാലും ആ അവകാശത്തെ വെല്ലുവിളിക്കാനോ താന്‍ നിര്‍ദേശിക്കുന്ന പ്രകാരം ഒരു ബില്ല് നടപ്പിലാക്കണമെന്ന് പറയുന്നത് ഭരണഘടനയെ വെല്ലുവിളിക്കലാനെന്നു പറയാതെ വയ്യ. അല്ലെങ്കില്‍ തിരഞ്ഞെടുപ്പിന് ശേഷവും ഗവന്മേന്റ്റ് നിലവില്‍ വന്നാലും അതിനെ ചോദ്യം ചെയ്യാന്‍ പൊതുസമൂഹത്തിനു അവകാശം ഉണ്ട് എന്ന് ഭരണ ഘടനയില്‍ എഴുതി ചേര്‍ക്കുന്നത് വരെ ഇതായിരിക്കും എന്റെ അഭിപ്രായം.

അഴിമതിയെ ഒരു സുപ്രഭാതത്തില്‍ തുടച്ചു നീക്കാന്‍ എന്റെ കൈയ്യില്‍ മാന്ത്രിക വടിയോന്നുമില്ല എന്നാ പ്രധാനമന്ത്രിയുടെ നിസ്സഹായതയെ ഞാന്‍ മാനിക്കുന്നു. ഒപ്പം ആ വടി അണ്ണന് ഹസാരയുടെ കയ്യില്‍ ഉണ്ട് എങ്കില്‍ അതുവാങ്ങി ഒരു പ്രയോഗം നടത്താനും പ്രധാന മന്ത്രിക്കു എന്റെ വക ഒരു എളിയ ഉപദേശം. അഴിമതി ഒരു ആഗോള പ്രതിഭാസമാണ്. അത് ഇന്ത്യക്കരെന്റെ മാത്രം കുത്തകയല്ല. അത് ഒഴിവാക്കേണ്ടത് മാനവ രാശിയുടെ അനിവാര്യതയാണ്. ലോക്പാല്‍ ബില്‍ ഭലപ്രധമായി നിര്‍മ്മിക്കുവാന്‍ പൊതുസമൂഹത്തിന്റെ പ്രതിനിധികള്‍ എന്ന് പറയുന്ന( ആര് എപ്പോള്‍ നിയമിച്ചു എന്ന് മാത്രം ചോദിക്കരുത്) അന്നന്റെയും സംഘാടകരുടെയും അഭിപ്രായം മാനിച്ചു എന്നത് തന്നെ സര്‍ക്കാരിന്റെ ഒരു സൌമ്യ നടപടിയാണ്. അതുകൊണ്ട് തന്നെയാണ് ഹസാരക്ക് മുപില്‍ സര്‍ക്കാര്‍ ഇന്ന് മുട്ട് മടക്കേണ്ടി വന്നതും. അനുഭവിച്ചോ............സ്വന്തം മന്ത്രിസഭയില്‍ ഉള്ള ക്യാബിനറ്റ് മന്ത്രിമാര്‍ ഉള്‍പ്പടെയുള്ളവരെ മുഖം നോക്കാതെ നിയമത്തിനു മുന്പില് എറിഞ്ഞു കൊടുത്ത മന്മോഹന് സിംഗിനെ അഴിമാതിക്കരനെന്നും ലോകബാങ്കിന്റെ ബിനാമിയെന്നും വിളിക്കുന്നതിന്റെ രാഷ്ട്രീയം മനസ്സിലാകാന്‍ ജനങ്ങള്‍ക്ക് കഴിയും.അഴിമതി കാണിച്ചു ഒരു സര്‍ക്കാരിനും ഏറെക്കാലം നിലനില്ക്കാനാവില്ല. പല നാള് കള്ളന് ഒരു നാള് പിടിയിലാവും എന്നാ ആഗോള സത്യം അറിയാത്തവരാണോ മന്മോഹന് സര്‍ക്കാര്‍. എനിക്ക് തോന്നുന്നില്ല.
സര്‍ക്കാരിന്റെ ലോക്പാല്‍ ബില്ലും അണ്ണന്റെ ബില്ലും തമ്മില്‍ നിലനില്‍ക്കുന്ന പ്രധാന തര്‍ക്കം പ്രധാന മന്ത്രിയെയും ജുദീശ്യരിയെയും ഈ നിയമത്തിനെ മുന്പില് കൊണ്ടുവരുക എന്നതാണ്. അങ്ങനെയായാല്‍ രാജ്യത്ത് നില നില്ക്കുന്ന ഏറ്റവും വലിയ സുപ്പെര് പവറായി ലോക്പാല്‍ സമതി മാറും എന്നത് വാസ്തവമല്ലേ..? അപ്പോള്‍ എവിടെയാണ് ജനാധിപത്യത്തിന്റെ പ്രസക്ത്തി, എവിടെയാണ് ഭരണ ഘടനയുടെ പ്രസക്തി. പ്രധാനമന്ത്രി പദത്തില്‍ നിന്നും ഇറങ്ങിയാല്‍ അധ്ധേഹത്തെ ഇതിന്റെ പരുധിയില്‍ കൊണ്ടുവന്നു കുറ്റക്കാരനാനെങ്കില്‍ കൂട്ടിലടക്കാം എന്നാ സര്‍ക്കാരിന്റെ വാദം ന്യായീകരിക്കത്തക്കതാണ്.
അഴിമതി എന്ന വിഷയമല്ലായിരുന്നു അണ്ണാ ഹസാരയുടെ മുദ്രവാക്യമെങ്കില്‍ നിരാഹാരത്തില്‍ അദ്ധേഹം പട്ടിണി കിടന്നു മരിക്കുമായിരുന്നു. അതായത് അഴിമതിക്കെതിരെ പോരാട്ടം ജനങള്‍ക്ക് മുന്പില് ഏറ്റവും എളുപ്പം കൈയ്യടി വാങ്ങിക്കുവാനും സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്താനും, യുവ രക്ത്തത്തെ ചൂട് പിടിപ്പിക്കാനും, മാധ്യമ ശ്രദ്ധ പിടിച്ചു പറ്റി സമൂഹത്തില്‍ ഹീറോ ആവാനും ഉള്ള എളുപ്പ മാര്‍ഗ്ഗമാണ് എന്നത് പരമ സത്യമല്ലേ..... കോടീശ്വരന് രാംദേവിന്റെ ശ്രമവും അത് തന്നെയായിരുന്നു. എന്തികൊണ്ടോ അത് ക്ലച്ചു പിടിച്ചില്ല. ആവേശത്തിനപ്പുരം അഴിമതിയെ പ്രായോഗികമായി എങ്ങനെ നേരിടാം എങ്ങനെ പ്രതികരിക്കാം എന്നും എന്ത് മാര്‍ഗ്ഗമാണ് അതിനുള്ളത് എന്നാണ് ഇന്ത്യന്‍ യുവത്വം ചിന്തിക്കേണ്ടത്..
എന്തെ അഭിപ്രായത്തില്‍ നിലവിലുള്ള ജനാധിപത്യ സംവിധാനത്തെ മാനിച്ചു കൊണ്ട് ഇപ്പോഴുള്ള അണ്ണന് ഹസാരയുടെ ജന പിന്തുണ മുതലെടുത്ത് അദ്ധേഹം ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപ്പീകരിച്ച്ചു അടുത്ത തിരഞ്ഞെടുപ്പില്‍ ഒരു വലിയ ശക്ത്തിയായി ഈ ബില്ലിനെ താന്‍ നിര്‍ദേശിക്കും വിധം പാര്‍ലമെന്റില്‍ പാസ്സാക്കണം എന്നതാണ് ഇലക്കും മുള്ളിനും കേടില്ലാത്ത പരിഹാരം...."അണ്ടിയോട് അടുക്കുമ്പോള്‍ അറിയാം പുളിയുടെ കാടിന്ന്യം..." അഴീക്കോടിനെ പോലെ എന്തും ഏതും വിമര്‍ശിക്കാന്‍ എളുപ്പമാ...നടപ്പിലാകാനാ ബുദ്ധിമുട്ടു....ഗവര്ന്മേടിനോട് ഒരു വാക്ക്..വിഷയം അഴിമതി ആയതുകൊണ്ട് ഇന്ത്യന്‍ യുവാക്കളുടെ ക്ഷമയെ പരീക്ഷിക്കുന്നത് സ്വയം കുഴി കുഴിക്കുന്നത് പോലെയാണ്..ആയതിനാല്‍ ഈ പ്രേത്യേഗ വിഷയത്തില്‍ ഭരണഘടനക്ക് അപ്പുറം നിന്ന് പൊതുജനങ്ങളുടെ അഭിപ്രായം പരിഗണിക്കുന്നത് കൂടുതല്‍ ഗുണം ചെയ്യും..