ഇതൊരു ശ്രമമാണ്... എഴുതാനുള്ള ശ്രമം... എം ടി ക്കും, കാക്കനാടനും, സക്കറിയക്കും മാത്രം എഴുതിയാല്‍ മതിയോ...?ഉറുമ്പിനുമില്ലേടോ ആഗ്രഹവും അഹങ്കാരവും..? അങ്ങനെ ഒരു അഹങ്കാരത്തില്‍ നിന്നും ഉണ്ടായ
തോന്ന്യാസം ആണ് ഈ ബ്ലോഗ്‌.. ഇതിനെ " തൊമ്മന്റെ തോന്ന്യാസങ്ങള്‍ " എന്ന്
വേണമെങ്കില്‍ വിശേഷിപ്പിക്കാം...! തോന്ന്യാസങ്ങളില്‍ താല്പര്യമുള്ള ആര്‍ക്കും വായിക്കാം... ഇല്ലെങ്കില്‍ അതാ പേജിന്റെ മുകളില്‍ വലതുവശത്തായി ഒരു X ബട്ടന്‍... ഒന്ന് ക്ലിക്ക് ചെയ്തേക്കൂ... എന്നാല്‍ പിന്നെ തൊമ്മന്റെ തോന്ന്യാസങ്ങളിലേക്ക് ഒരു കിടിലന്‍ സ്വാഗതം...!!



Friday, June 8, 2012

"കാളിദാസന്‍ കോണകം കഴുകുകയാണ്..! " (review)



ഭൂലോക തൊലിക്കട്ടിയുള്ള നായകന്‍ എന്ന് പേരെടുത്ത ശ്രീമാന്‍ സന്തോഷ്‌ പണ്ടിട്റ്റ് തന്റെ ആദ്യ ചിത്രത്തിലൂടെ മലയാളികളെയും മലയാള സിനിമയെയും ഞെട്ടിച്ചു കളഞ്ഞതിന്റെ ഞെട്ടല്‍ തീരാതിരിക്കുന്നതിന്റെ ഇടയിലാണ് തന്റെ പുതിയ ചിത്രവുമായി അദ്ധേഹത്തിന്റെ വരവ്.. "കാളിദാസന്‍ കോണകം കഴുകുകയാണ്..! "


(കാളിദാസന്‍ കോണകം കഴുകുന്നു)

എന്നായിരുന്നു ഈ ചിത്രത്തിന്റെ ആദ്യത്തെ പേര്.. എന്നാല്‍ തന്റെ ഉയര്‍ച്ചയില്‍ അസൂയ മൂത്ത മലയാള സിനിമയിലെപാരകള്‍  തനിക്കു മുന്‍പേ ഈ പേര് രജിസ്ടര്‍ ചെയ്തതുകൊണ്ട് പെട്ടന്ന് ചിത്രത്തിന്റെ
 പേര്  മാറ്റുകയായിരുന്നു.. " സൂപ്പര്‍ സ്റ്റാര്‍  സന്തോഷ്‌ പണ്ഡിറ്റ്‌ " എന്നാണു പുതിയ ചിത്രത്തിനെ പേര്.. ഈ ചിത്രത്തിലെ "കാമിനി" എന്നാ ഒരു പാട്ട് സീന്‍ യുട്ടൂബില്‍ ആകസ് മികമായി കാണാന്‍ ഇടയായി ... അതിനെ കുറിച്ചുള്ള  ഒരു എളിയ വിലയിരുത്തലാണ് ഈ ബ്ലോഗില്‍ ഞാന്‍ എഴുതാന്‍ ശ്രമിക്കുന്നത്...

(ചിത്രത്തിലെ നായിക )

പാട്ടില്‍ ആദ്യം കാണുന്നത് ഒരു സുന്ദരമായ താഴ്വരയാണ്... സാധാരണ പാട്ടുകളിലെ ഫോര്‍മുലകള്‍ തെറ്റിക്കാതെ പാട്ടിന്റെ ബീജിയത്തിന്റെ പശ്ചാത്തലത്തോടെ  ആ താഴ്വരയുടെ  ഭംഗി ആസ്വദിച്ചു ഓടി ചാടി നടക്കുന്ന കാണാന്‍ വലിയ തരക്കേടില്ലാത്ത നായിക...

(നായിക ഓടുന്നു.. നായകനെ കണ്ടത് കൊണ്ടാണോ എന്ന് വ്യക്തമല്ല )

 അടുത്ത ഷോട്ടില്‍ കാണിക്കുന്നത് നമ്മുടെ ഭൂലോക നായകനെയാണ്... തന്റെ മുഘത്തിനു ചേരാത്ത കൂളിംഗ് ഗ്ലാസ്സ് വച്ച് അതെ താഴ്വരയില്‍ നായകന്‍ എന്തിനോ വേണ്ടി ദേഷ്യത്തോടെ  തെണ്ടി നടക്കുന്നു... അപ്പോഴാണ്‌ നായികയെ കാണുന്ന രംഗം അടുത്തതായി കാണുന്നത്.. ശരിക്കും അപ്പോഴാണ്‌ പ്രേക്ഷരക്ക് മനസ്സിലാവുക ഇത്രയും നേരം നായികയെ അന്വേഷിച്ചായിരുന്നു നമ്മുടെ നായകന്‍ നടന്നിരുന്നത് എന്ന്..!

(താഴ്വരയില്‍ നായികയെ തപ്പി നടക്കുന്ന നായകന്)‍

നായികയെ കാണുന്ന മാത്രയില്‍ തന്റെ കൂളിംഗ് ഗ്ലാസ് വലിച്ചു ഊരി  നായികയെ നോക്കി സ്വതസിത്വമായ തന്റെ ഉന്തിയ പല്ല് കാണിച്ചു ഒരു ചിരി ഉണ്ട്... തൊരപ്പന്‍ എലി പത്തായത്തിലെ പുന്നെല്ല് കണ്ട മാതിരി... 

(നായകന്‍ നായികയെ കാണുന്ന രംഗം )

 ഉള്ളത് പറയണമല്ലോ പാട്ടിന്റെ ഒര്കസ്ട്രെഷന്‍  നിലവാരം പുലര്‍ത്തിയിരുന്നു... അടുത്ത സീനില്‍ നായകന് നായികയും കൈപിടിച്ച് ഓടി നടക്കുന്ന രംഗമാണ്.. പക്ഷെ  കൂളിംഗ് ഗ്ലാസ് വച്ച അന്ധനായ നായകനെ നായിക   കൈപിടിച്ചു നടത്തുന്നത് പോലെ  പ്രേക്ഷകര്‍   തെറ്റിദരിച്ചാല്‍ തെറ്റ് പറയാനാവില്ല..

(അന്ധനായ നായകനെ കൈ പിടിച്ചു നടത്തുന്ന നായിക)

പൊടുന്നെ നായകന്‍റെ അടുക്കല്‍ നിനും നായിക മാഞ്ഞു പോകുന്നു... ഹോ ഇതൊരു സ്വപ്നമായിരുന്നു എന്ന് നായകന്‍ പെട്ടന്ന് ഞെട്ടി പണ്ടാരമടങ്ങി  പോകുന്ന നിമിഷങ്ങളാണ് അടുത്തത്.. വീണ്ടും ആ സ്വപ്നം പാട്ടിന്റെ ആദ്യത്തെ ഈരടികളിലൂടെ ചിത്രീകരിക്കപ്പെടുന്നു... കാമിനീ...... എന്ന് ഒരു അപശബ്ദം കേള്‍ക്കുമ്പോഴാണ് ഓര്‍ക്കസ്ട്ര കഴിഞ്ഞു പാട്ട് തുടങ്ങി എന്ന് മനസ്സിലാവുന്നത്... നമ്മുടെ നായകന്‍റെ തന്നെ ഒറിജിനല്‍ ശബ്ദത്തില്‍ പാടിയതുകൊണ്ടാണോ എന്നറിയില്ല കാമിനീ എന്ന് വിളിച്ചു നായകന്‍ നായികയുടെ പുറകെ ഓടുമ്പോഴേക്കും നായകന്‍റെ പാട്ടിന്റെ സംഗതികള്‍ എല്ലാം താഴെ വീണു പോയിരുന്നു....!  പാട്ടിന്റെ വരികള്‍ സംഗീതവുമായി ഒരു മല്‍പ്പിടുത്തം നടത്തുകയാണോ എന്ന് തോന്നിപ്പിക്കും വിധമാണ് വരികളുടെ ഒഴുക്ക്... കവിതയെന്നു പറഞ്ഞാല്‍ ഇതായിരിക്കണം കവിത എന്ന് പ്രേക്ഷകരെ ഇരുത്തി ചിന്തിപ്പിക്കുന്ന നിമിഷങ്ങള്‍... ഉദാഹരനത്തിനു ആദ്യത്തെ വരി..

" ഗംഗാജലം വറ്റി ച്ചാലും  പ്രേമ ദാഹം തീരില്ല...
   നിദ്രാവിഹീന രാത്രികള്‍ വിരഹ ദുഖം തീര്‍ക്കില്ല..."
 എന്നിങ്ങനെ പോകുന്നു വരികള്‍ ...
നായികക്ക് ചെവിയില്‍ പാട്ട്  പറഞ്ഞു  കൊടുക്കുകയാണ് നായകന്‍... തന്റെ  മുഘത്ത് ‌ നായകന്‍റെ പല്ല്  കൊണ്ട്  മുറിവ് പറ്റാതിരിക്കാന്‍ നായിക നന്നേ  ശ്രമിക്കുന്നുണ്ട് എന്ന് ചി ത്രീകരണത്തില്‍ നിന്നും പ്രേക്ഷകര്‍ക്ക്‌ മനസ്സിലാവും..!

(നായകന്‍റെ പല്ല് മുഘത്ത്‌ കൊള്ളാതിരിക്കാന്‍ പാടുപെടുന്ന നായിക)

അടുത്ത ഷോട്ട് ഒരു രാജകൊട്ടാരമാണ്.. അവിടെ ശകുന്തളയായി നായികയും ദുഷ്യന്തനായി  നായകനും.. നായകന്‍റെ രാജാവിന്റെ വേഷം കണ്ടാല്‍ പെറ്റ  തള്ള പോലും സഹിക്കുകേല.. ആ രാജാവിന്റെ മുന്നില്‍ നായിക നൃത്തം ചെയ്യുകയാണ്... രാജാവ് കൈകൊട്ടി നൃത്തം കൊഴുപ്പിക്കുന്നുമുണ്ട്.. അപ്പോഴാണ്‌ അടുത്ത വരികള്‍ വരുന്നത്... ദുഷ്യന്തന്‍ ശകുന്തളയെ നോക്കി 
പാടുകയാണ്...

(ദുഷ്യന്ത മഹാരാജാവും ശകുന്തളയും )

"എന്‍ ഹൃദയത്തില്‍ അറയൊന്ന് ആ അറയില്‍ നീ മാത്രം 
 എന്‍ ഹൃദയത്തില്‍  കതക് ഒന്ന് ആ കതകില്‍ നീ മാത്രം..."

(തന്റെ ഹൃദയത്തിലെ ജനല്പാളികളുടെ കണക്കു പറയുന്ന ദുഷ്യന്തന്‍)

തന്റെ ഹൃദയത്തിലെ കതകിന്റെയും ജനല്‍  പാളിയുടേയും കണക്കു പറഞ്ഞ ദുഷ്യന്തന്‍ പിന്നീടു ആപ്പിള്‍ തിന്നുന്ന സീനാണ്..

 (ദുഷ്യന്തന്‍ ആപ്പിള്‍ തിന്നുന്ന  രംഗം )

ചപ്രമഞ്ഞത്ത്തില്‍ കിടന്നു രാജാവ് ആപ്പിള്‍ ‍ തിന്നു തീര്‍ക്കുന്നിതിനിടയില്‍ ആണ് ശകുന്തള വന്നു കട്ടിലില്‍ ഇരിക്കുന്നത്... ആര്‍ത്തിയോടെ  ആപ്പിള്‍ വലിച്ചുവാരി  തിന്നുന്ന 
കുരങ്ങന്‍  വിനോദ  സഞ്ചാരികളെ  കണ്ടമാതിരി  നമ്മുടെ നായകന്‍ നായികയെ നോക്കി വീണ്ടും ആ പഴയ ചിരി ചിരിക്കുന്നു..


(ആപ്പിള്‍ തിന്നുന്നതിനിടയില്‍ നായികയെ നോക്കി ചിരിക്കുന്ന നായകന്)‍
ആപ്പിള്‍ തിന്നു തീര്‍ന്നതും ദുഷ്യന്ത മഹാരാജാവ് അടുത്ത ഷോട്ടില്‍ ഒരു മദ്ദളം എടുത്തു വച്ച് തീര്ത്ത് ‍ അടിക്കുകയാണ്...  നായികയാനെകില്‍ വീണയുടെ കമ്പി എണ്ണി  കളിക്കുന്നു.. 

(നായകനും നായികയും ഗാനമേള നടത്തുന്നു )

എന്തായാലും ആ നാടക സെറ്റില്‍  ദുഷ്യന്തന്‍ തന്റെ അരയില്‍  നിന്നും വാള്‍  വലിച്ചൂരി ശകുന്തളയെ പേടിപ്പിക്കുന്ന രംഗങ്ങള്‍ ഉള്‍പ്പെടെയുള്ള കലാ പരിപാടികള്‍ക്ക് ശേഷം ‍ കാമിനീ  എന്ന് ദയനീയ ഭാവത്തോടെ മൂന്നാല്  പ്രാവശ്യം  പാടുന്നതും പാട്ട് അവസാനിക്കുന്നു..
(ശകുന്തളയെ വാളെടുത്തു പേടിപ്പിക്കുന്ന ദുഷ്യന്തന്‍,  പക്ഷെ ശകുന്തള പേടിച്ചു ചിരി അടക്കാനാവാതെ പാടുപെടുന്നു )
(പാട്ടിന്റെ അവസാന വരികളില്‍ കാമിനീ എന്ന് പാടുന്ന നായകന്‍റെ ദയനീയ ഭാവം )

ഇനി നിങ്ങള്ക്ക് ആസ്വദിക്കാനായി വീഡിയോ താഴെ കൊടുക്കുന്നു..



 

2 comments:

  1. ഞാൻ തന്നെ തേങ്ങാ അവന്റെ തലമണ്ട നോക്കി അടിക്കാം.
    അടിപൊളി പാട്ടുസീൻ.ഗംഗാജലം വറ്റിച്ചു കുറുക്കിയെടുത്ത വരികൾ(വരിയൊടക്കാത്തതിന്റെ കൊഴപ്പം ഇപ്പഴല്ലേ മനസ്സിലായത്)

    ReplyDelete
  2. Thakarthu tharippannamakki ... kidilam

    ReplyDelete